YouTube ചാനൽ ധനസമ്പാദന നയങ്ങൾ

ദൈർഘ്യമേറിയ വീഡിയോയിൽ ഡ്രീം ട്രാക്കിന്റെ സഹായത്തോടെ സൃഷ്‌ടിച്ച സംഗീതമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, പരസ്യങ്ങളുടെയോ സബ്‌സ്ക്രിപ്ഷന്റെയോ (YouTube Premium) വരുമാനം പങ്കിടൽ വഴി നിങ്ങളുടെ വീഡിയോയ്ക്ക് ധനസമ്പാദനം നടത്താനാകില്ല.

2022 മാർച്ച് 10: റഷ്യയിൽ സമീപകാലത്ത് Google-ന്റെ പരസ്യം ചെയ്യൽ സംവിധാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയ സാഹചര്യം പരിഗണിച്ച്, AdSense, YouTube-നുള്ള AdSense, AdMob, Google Ad Manager എന്നിവയിൽ പുതിയ റഷ്യൻ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. ഇതിന് പുറമെ, റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരസ്യദാതാക്കൾക്ക് ആഗോള തലത്തിൽ Google പ്രോപ്പർട്ടികളിലും നെറ്റ്‌വർക്കുകളിലും പരസ്യങ്ങൾ താൽക്കാലികമായി ഞങ്ങൾ നിർത്തും. തൽഫലമായി, റഷ്യയിലെ സ്രഷ്‌ടാക്കൾക്ക് ഇപ്പോൾ പുതിയ YPP സൈൻ-അപ്പുകൾ പൂർത്തിയാക്കാൻ കഴിയില്ല.

2022 മാർച്ച് 3: ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, റഷ്യയിലുള്ള ഉപയോക്താക്കൾക്ക് Google, YouTube പരസ്യങ്ങൾ നൽകുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. റഷ്യയിലെ കാഴ്‌ചക്കാരുടെ, എല്ലാ ധനസമ്പാദന ഫീച്ചറുകളിലേക്കുള്ള (ചാനൽ അംഗത്വങ്ങൾ, Super Chat, Super Stickers, വ്യാപാരം എന്നിവ പോലുള്ളവ) ആക്‌സസും ഞങ്ങൾ താൽക്കാലികമായി നിർത്തുന്നു. കൂടുതലറിയുക.

2022 ഫെബ്രുവരി 25: ഉക്രെയ്‌നിലെ യുദ്ധത്തിന്റെ വെളിച്ചത്തിൽ, റഷ്യൻ ഫെഡറേഷന്റെ സ്റ്റേറ്റ് ഫണ്ടഡ് മീഡിയ ചാനലുകളുടെ YouTube-ന്റെ ധനസമ്പാദനം ഞങ്ങൾ താൽക്കാലികമായി നിർത്തുകയാണ്. 

ഞങ്ങൾ സാഹചര്യം തുടർന്നും സജീവമായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

2024 ഏപ്രിലിൽ അപ്ഡേറ്റ് ചെയ്തത്: ആവർത്തിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതുമായ ഉള്ളടക്കത്തിന്റെ അർത്ഥം വ്യക്തമാക്കുന്നതിന് ഞങ്ങളുടെ പ്രോഗ്രാം നയങ്ങളിലെ ഭാഷ സ്രഷ്‌ടാക്കൾക്കായി അപ്ഡേറ്റ് ചെയ്‌തു. ആവർത്തിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതുമായ ഉള്ളടക്കം സംബന്ധിച്ച നയങ്ങൾ മാറ്റിയില്ല.

നിങ്ങൾ YouTube-ൽ നിന്ന് ധനസമ്പാദനം നടത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ചാനൽ YouTube ധനസമ്പാദന നയങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. ഇവയിൽ ചുവടെ വിവരിച്ചിരിക്കുന്ന നയങ്ങളും YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ, സേവന നിബന്ധനകൾ, പകർപ്പവകാശം, അവകാശങ്ങളുടെ ക്ലിയറൻസ് അഡ്‌ജസ്റ്റ്‌മെന്റ് സംബന്ധിച്ച നയങ്ങൾ എന്നിവയും ഞങ്ങളുടെ പ്രോഗ്രാം നയങ്ങളും ഉൾപ്പെടുന്നു.

ഈ നയങ്ങൾ YouTube പങ്കാളി പ്രോഗ്രാമിലുള്ള എല്ലാവർക്കും അതിലേക്ക് അപേക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ബാധകമാണ്. നിങ്ങൾ YouTube-ൽ Shorts മുഖേന ധനസമ്പാദനം നടത്തുകയാണെങ്കിൽ YouTube Shorts ധനസമ്പാദന നയങ്ങളും ബാധകമാണ്.

പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്തുന്ന എല്ലാ ഉള്ളടക്കവും ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഫാൻ ഫണ്ടിംഗ് ഫീച്ചറുകളിൽ നിന്ന് വരുമാനം നേടുന്നതിന്, വ്യക്തിഗത ഫീച്ചറുകൾ ഓണാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ആദ്യമായി വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ (CPM) അംഗീകരിക്കണം. ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ഉപയോഗിച്ച് ധനസമ്പാദനം നടത്തുമ്പോൾ വാണിജ്യ ഉൽപ്പന്നങ്ങളുടെ ധനസമ്പാദന നയങ്ങളും പാലിക്കണം.

ഓരോ പ്രധാന നയത്തിന്റെയും ദ്രുത അവലോകനം ഇതാ. ഒരു ചാനൽ ധനസമ്പാദനത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ ഈ നയങ്ങൾ ഉപയോഗിക്കുന്നതിനാൽ, ഓരോ നയവും നിങ്ങൾ നന്നായി വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ധനസമ്പാദനം നടത്തുന്ന ചാനലുകൾ ഈ നയങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഞങ്ങളുടെ റിവ്യൂവർമാർ പതിവായി പരിശോധിക്കുന്നു. ഞങ്ങളുടെ നയങ്ങൾ എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ഈ പേജിൽ ഞങ്ങൾ വീഡിയോ എന്ന പദം ഉപയോഗിക്കുമ്പോൾ, അത് Shorts, ലോംഗ്-ഫോം വീഡിയോകൾ, തത്സമയ സ്ട്രീമിംഗ് എന്നിവയെയാണ് റെഫർ ചെയ്യുന്നത് എന്ന കാര്യം ഓർക്കുക. കാഴ്‌ചാ പേജ് (YouTube, YouTube Music, YouTube Kids എന്നിവയിലെ പേജുകൾ), YouTube വീഡിയോ പ്ലേയർ (മറ്റ് സൈറ്റുകളിൽ YouTube ഉള്ളടക്കം ഉൾച്ചേർക്കുന്ന പ്ലേയർ), YouTube Shorts പ്ലേയർ (Shorts ലഭ്യമാക്കുന്ന പ്ലേയർ) എന്നിവ ഉൾപ്പെടെ വീഡിയോകൾ കാണുന്നിടത്തെല്ലാം ഈ നയങ്ങൾ ബാധകമാണ്.

നിങ്ങളുടെ ചാനൽ അവലോകനം ചെയ്യുമ്പോൾ ഞങ്ങൾ എന്താണ് പരിശോധിക്കുന്നത്

നിങ്ങൾ YouTube-ൽ വരുമാനം നേടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഉള്ളടക്കം ഒറിജിനലും ആധികാരികവും ആയിരിക്കണം. നിങ്ങളുടെ ഉള്ളടക്കം ഇനിപ്പറയുന്നതായിരിക്കണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം: 

  • നിങ്ങളുടെ ഒറിജിനൽ ഉള്ളടക്കമായിരിക്കണം. നിങ്ങൾ മറ്റൊരാളിൽ നിന്ന് ഉള്ളടക്കം വായ്‌പയെടുക്കുകയാണെങ്കിൽ, അത് നിങ്ങളുടേതാക്കി മാറ്റുന്നതിന് അതിൽ ഗണ്യമായ മറ്റം വരുത്തേണ്ടതുണ്ട്.
  • ഡ്യൂപ്ലിക്കേറ്റോ ആവർത്തന സ്വഭാവമുള്ളതോ ആകരുത്. നിങ്ങളുടെ ഉള്ളടക്കം കാഴ്ചക്കാരുടെ ആസ്വാദനത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി സൃഷ്ടിച്ചതായിരിക്കണം, കേവലം കാഴ്ചകൾ നേടാൻ മാത്രമുള്ളതാകരുത്. 

ഞങ്ങളുടെ നയങ്ങൾ അനുസരിച്ച് നിങ്ങളുടെ ചാനലും ഉള്ളടക്കവും ഞങ്ങളുടെ അവലോകകർ പരിശോധിക്കും. അവർക്ക് എല്ലാ വീഡിയോകളും പരിശോധിക്കാൻ കഴിയാത്തതിനാൽ ഞങ്ങളുടെ അവലോകകർ നിങ്ങളുടെ ചാനലിന്റെ ഇനിപ്പറയുന്ന കാര്യങ്ങളിൽ ഫോക്കസ് ചെയ്തേക്കാം:

  • പ്രധാന തീം
  • ഏറ്റവും കൂടുതൽ കണ്ട വീഡിയോകൾ
  • ഏറ്റവും പുതിയ വീഡിയോകൾ
  • ആകെ കണ്ട സമയത്തിന്റെ ഏറ്റവും വലിയ അനുപാതം
  • വീഡിയോ മെറ്റാഡാറ്റ (പേരുകളും ലഘുചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടെ)
  • ചാനലിന്റെ “ആമുഖം” വിഭാഗം

മുകളിൽ പറഞ്ഞവ ഞങ്ങളുടെ റിവ്യൂവർമാർ വിലയിരുത്തിയേക്കാവുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ മാത്രമാണ്. ഞങ്ങളുടെ റിവ്യൂവർമാർക്ക് നിങ്ങളുടെ ചാനലിന്റെ മറ്റ് ഭാഗങ്ങൾ പരിശോധിക്കാനും അത് ഞങ്ങളുടെ നയങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കഴിയുമെന്നത് ശ്രദ്ധിക്കുക.

YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

കാഴ്‌ചക്കാർക്കും സ്രഷ്‌ടാക്കൾക്കും പരസ്യദാതാക്കൾക്കുമുള്ള മികച്ച കമ്മ്യൂണിറ്റിയായി YouTube-നെ നിലനിർത്താൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുന്നു. YouTube-ലെ എല്ലാവരും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്, നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതൊരു ഉള്ളടക്കവും ഞങ്ങളുടെ എല്ലാ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളും പാലിക്കണം.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തിഗത വീഡിയോകൾക്ക് മാത്രമല്ല, മൊത്തത്തിൽ നിങ്ങളുടെ ചാനലിനും ബാധകമാണെന്ന് ധനസമ്പാദനം നടത്തുന്ന സ്രഷ്‌ടാക്കൾ അറിഞ്ഞിരിക്കണം. YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ധനസമ്പാദനത്തിന് യോഗ്യമല്ല, അത് YouTube-ൽ നിന്ന് നീക്കം ചെയ്യും.
ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പാലിക്കുക
YouTube പങ്കാളികൾക്ക് അവരുടെ വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താൻ YouTube-നുള്ള AdSense അനുവദിക്കുന്നു. ഞങ്ങളുടെ പ്രോഗ്രാം നയങ്ങളും YouTube-ന്റെ സേവന നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ആവർത്തിച്ച് വരുന്ന ഉള്ളടക്കം

വീഡിയോകൾക്കിടയിലെ വ്യത്യാസം കണ്ടെത്താൻ കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ വളരെ സമാനമായ ഉള്ളടക്കം അടങ്ങിയ ചാനലിനെയാണ് ആവർത്തിച്ച് വരുന്ന ഉള്ളടക്കം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വീഡിയോകളിൽ ഉടനീളം ഒരു വ്യതിയാനവും വരുത്താതെ ഒരു ടെംപ്ലേറ്റ് ഉപയോഗിച്ച് സൃഷ്ടിച്ചത് പോലെ തോന്നിക്കുന്ന ഉള്ളടക്കമോ വലിയ തോതിൽ എളുപ്പത്തിൽ അനുകരിക്കാവുന്ന ഉള്ളടക്കമോ ഇതിൽ ഉൾപ്പെടുന്നു.

ഈ നയം നിങ്ങളുടെ ചാനലിന് മൊത്തത്തിൽ ബാധകമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന നിരവധി വീഡിയോകൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, നിങ്ങളുടെ മുഴുവൻ ചാനലിൽ നിന്നും ധനസമ്പാദനം നീക്കം ചെയ്തേക്കാം.

എന്താണ് ധനസമ്പാദനത്തിന് അനുവദിച്ചിരിക്കുന്നത്

ധനസമ്പാദന ഉള്ളടക്കം കാഴ്‌ചക്കാർക്ക് ആകർഷകവും കാണാൻ താൽപ്പര്യമുണ്ടാക്കുന്നതുമായ എന്തെങ്കിലും ഓഫർ ചെയ്യുന്നുണ്ടെന്ന് ഈ നയം ഉറപ്പാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ചാനലിലെ ഉള്ളടക്കം ഓരോ വീഡിയോയിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ശരാശരി കാഴ്‌ചക്കാർക്ക് വ്യക്തമായി പറയാൻ കഴിയുമെങ്കിൽ, ധനസമ്പാദനം നടത്താവുന്നതാണ്. പല ചാനലുകളും സമാനമായ പാറ്റേൺ ഫോളോ ചെയ്യുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതായി ഞങ്ങൾക്കറിയാം. ഓരോ വീഡിയോയുടെയും ഉള്ളടക്കം താരതമ്യേന വ്യത്യസ്തമായിരിക്കണം എന്നതാണ് പ്രധാനം.

ധനസമ്പാദനത്തിന് അനുവദനീയമായതിന്റെ ഉദാഹരണങ്ങൾ (എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല):

  • വീഡിയോകളുടെ ആമുഖവും അവസാനഭാഗവും ഒന്ന് തന്നെയാണെങ്കിലും നിങ്ങളുടെ ഉള്ളടക്കത്തിലെ കൂടുതൽ ഭാഗവും വ്യത്യസ്തത പുലർത്തുന്നതാണ്
  • ഓരോ വീഡിയോയും നിങ്ങൾ ഫീച്ചർ ചെയ്യുന്ന വിഷയത്തിന്റെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകമായി സംസാരിക്കുന്ന സമാനമായ ഉള്ളടക്കം
  • പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിശദീകരണത്തോടെ ഒന്നാക്കി എഡിറ്റ് ചെയ്ത സമാനമായ ഓബ്‌ജക്റ്റുകളുള്ള Short ക്ലിപ്പുകൾ

ഈ മാർഗ്ഗനിർദ്ദേശം ലംഘിക്കുന്ന ഉള്ളടക്കം

ഒരു ചാനലിന്റെ ഉള്ളടക്കം എപ്പോഴും ഒരുപോലെ ആയിരിക്കുമ്പോൾ ആകർഷകവും രസകരവുമായ വീഡിയോകൾക്കായി YouTube-ൽ വരുന്ന കാഴ്‌ചക്കാരെ അത് നിരാശരാക്കും. അതായത് ഓരോ വീഡിയോയിലെയും ഉള്ളടക്കം അൽപ്പം മാത്രം വ്യത്യാസമുള്ള ചാനലുകളെ ധനസമ്പാദനം നടത്താൻ അനുവദിക്കില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ടെംപ്ലേറ്റ് ഉപയോഗിച്ച് സൃഷ്ടിച്ചതും വലിയ തോതിൽ അവർത്തിക്കുന്നതുമായ ഉള്ളടക്കം നിങ്ങളുടെ ചാനലിൽ ഉണ്ടാകരുത്.

ധനസമ്പാദനം നടത്താൻ അനുവദിക്കാത്തതിന്റെ ഉദാഹരണങ്ങൾ (ഈ ലിസ്റ്റ് സമഗ്രമല്ല):

  • വെബ്സൈറ്റുകളിൽ നിന്നോ വാർത്താ ഫീഡുകളിൽ നിന്നോ ഉള്ള ടെക്സ്റ്റ് പോലെ നിങ്ങൾ യഥാർത്ഥത്തിൽ സൃഷ്ടിച്ചിട്ടില്ലാത്ത മറ്റ് മെറ്റീരിയലുകളുടെ വായനകൾ മാത്രം ഫീച്ചർ ചെയ്യുന്ന ഉള്ളടക്കം
  • മറ്റെല്ലാ വിധത്തിലും ഒറിജിനൽ ഗാനവുമായി സമാനമായിരിക്കുമ്പോഴും പിച്ചോ വേഗതയോ മാറ്റാൻ പരിഷ്ക്കരിച്ചിരിക്കുന്ന ഗാനങ്ങൾ
  • സമാനമായ ആവർത്തിച്ചുള്ള ഉള്ളടക്കം, അല്ലെങ്കിൽ കുറഞ്ഞ വിദ്യാഭ്യാസ മൂല്യമോ വ്യാഖ്യാനമോ വിവരണമോ ഉള്ള ബുദ്ധിശൂന്യമായ ഉള്ളടക്കം
  • വൻതോതിൽ സൃഷ്ടിച്ചതോ ഒന്നിലധികം വീഡിയോകളിൽ ഉടനീളം ഒരേ ടെംപ്ലേറ്റ് ഉപയോഗിക്കുന്നതോ ആയ ഉള്ളടക്കം
  • ആഖ്യാനപരമോ വിവരണപരമോ വിദ്യാഭ്യാസപരമോ ആയ മൂല്യം കുറഞ്ഞതോ തീരെയില്ലാത്തതോ ആയ ചിത്ര സ്ലൈഡ് ഷോകൾ അല്ലെങ്കിൽ സ്ക്രോൾ ചെയ്യുന്ന ടെക്സ്റ്റ്

വീണ്ടും ഉപയോഗിച്ച ഉള്ളടക്കം

YouTube-ലോ മറ്റൊരു ഓൺലൈൻ ഉറവിടത്തിലോ ഇതിനകം തന്നെയുള്ള ഉള്ളടക്കം, ഗണ്യമായ തോതിൽ ഒറിജിനൽ കമന്ററിയും കാര്യമായ പരിഷ്കരണങ്ങളും വിദ്യാഭ്യാസപരമോ വിനോദപരമോ ആയ മൂല്യവും ചേർക്കാതെ പുനരുപയോഗിക്കുന്ന ചാനലുകളെയാണ് വീണ്ടും ഉപയോഗിക്കുന്ന ഉള്ളടക്കം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വീണ്ടും ഉപയോഗിക്കുന്ന ഉള്ളടക്കത്തെ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ സ്ക്രേപ്പ് ചെയ്ത ഉള്ളടക്കം (മറ്റ് വെബ്സൈറ്റുകളിൽ നിന്ന് തനതായ അല്ലെങ്കിൽ ഒറിജിനൽ ഉള്ളടക്കം എടുത്ത് നിങ്ങളുടേതാണെന്ന മട്ടിൽ പ്രസിദ്ധീകരിക്കൽ) എന്നും വിളിക്കപ്പെടുന്നു. 

നിങ്ങളുടെ ഉള്ളടക്കം വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ, ഉള്ളടക്കം നിങ്ങൾ എങ്ങനെ സൃഷ്ടിച്ചുവെന്നും അതിൽ നിങ്ങൾ എങ്ങനെ പങ്കെടുത്തുവെന്നും അത് എങ്ങനെ നിർമ്മിച്ചുവെന്നും മനസ്സിലാക്കുന്നതിന് ഞങ്ങളുടെ അവലോകകർ നിങ്ങളുടെ ചാനൽ പരിശോധിക്കും. ഞങ്ങളുടെ അവലോകകർ നിങ്ങളുടെ ചാനലിലെ ഇനിപ്പറയുന്നവ പരിശോധിക്കും: 

  • വീഡിയോകൾ 
  • ചാനൽ വിവരണം
  • വീഡിയോയുടെ പേര്
  • വീഡിയോ വിവരണങ്ങൾ

ഉള്ളടക്കം വീണ്ടും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയം നിങ്ങളുടെ ചാനലിന് മൊത്തത്തിൽ ബാധകമാണ്. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന വീഡിയോകൾ നിങ്ങൾക്ക് ഉണ്ടെങ്കിലോ നിങ്ങളാണ് ആ ഉള്ളടക്കം സൃഷ്ടിച്ചതെന്ന് വ്യക്തമായി പറയാൻ ഞങ്ങൾക്കാകുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ നിന്ന് ധനസമ്പാദനം നീക്കം ചെയ്തേക്കാം.

എന്താണ് ധനസമ്പാദനത്തിന് അനുവദിച്ചിരിക്കുന്നത്

കാഴ്ചക്കാർക്ക് മൂല്യം വർദ്ധിപ്പിക്കുന്ന ഒറിജിനലും ആധികാരികവുമായ ഉള്ളടക്കത്തിന്, സ്രഷ്ടാക്കൾക്ക് പ്രതിഫലം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഒറിജിനലായി സൃഷ്ടിച്ചിട്ടില്ലാത്ത ഉള്ളടക്കത്തിൽ രസകരമോ ചിന്തനീയമോ ആയ വ്യാഖ്യാനം നൽകുകയാണെങ്കിൽ, (ചുവടെയുള്ള ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി), നിങ്ങൾ ഉള്ളടക്കത്തെ ഏതെങ്കിലും വിധത്തിൽ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ചാനലിൽ ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാകാവുന്നതാണ്, എന്നാൽ വ്യക്തിഗത വീഡിയോകൾ പകർപ്പവകാശം പോലെയുള്ള മറ്റ് നയങ്ങൾക്ക് വിധേയമായേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ വീഡിയോയും നിങ്ങളുടെ വീഡിയോയും തമ്മിൽ അർത്ഥവത്തായ വ്യത്യാസമുണ്ടെന്ന് കാഴ്‌ചക്കാർക്ക് പറയാൻ കഴിയുമെങ്കിൽ ഞങ്ങൾ വീണ്ടും ഉപയോഗിക്കുന്ന ഉള്ളടക്കം അനുവദിക്കും.

കുറിപ്പ്: ഈ ഉദാഹരണങ്ങൾ വീണ്ടും ഉപയോഗിച്ച ഉള്ളടക്ക ധനസമ്പാദന നയം ലംഘിക്കുന്നില്ലെങ്കിലും, പകർപ്പവകാശം, പോലെയുള്ള മറ്റ് നയങ്ങൾ ഇപ്പോഴും ബാധകമാണ്.

ധനസമ്പാദനത്തിന് അനുവദനീയമായതിന്റെ ഉദാഹരണങ്ങൾ (ഇവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല):

  • ഒരു വിമർശനാത്മക റിവ്യൂവിനായി ക്ലിപ്പുകൾ ഉപയോഗിക്കൽ
  • നിങ്ങൾ ഡയലോഗ് മാറ്റിയെഴുതുകയും വോയ്‌സോവർ മാറ്റുകയും ചെയ്ത ഒരു സിനിമയിലെ ഒരു രംഗം
  • വിജയിക്കാൻ ഒരു മത്സരാർത്ഥി നടത്തിയ നീക്കങ്ങൾ നിങ്ങൾ വിശദീകരിക്കുന്നതിനൊപ്പം കാണിക്കുന്ന ഒരു സ്പോർട്‌സ് ടൂർണമെന്റിന്റെ റീപ്ലേകൾ
  • ഒറിജിനൽ വീഡിയോയെ കുറിച്ച് നിങ്ങൾ അഭിപ്രായം പങ്കിടുന്ന പ്രതികരണ വീഡിയോകൾ
  • നിങ്ങൾ സ്റ്റോറിലൈനും കമന്ററിയും ചേർത്ത, മറ്റ് സ്രഷ്‌ടാക്കളിൽ നിന്നുള്ള എഡിറ്റ് ചെയ്ത ഫൂട്ടേജ്
  • ഞങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഒരു ഗാനത്തിൽ ഒറിജിനൽ ഉള്ളടക്കം ചേർക്കൽ അല്ലെങ്കിൽ മറ്റ് വീഡിയോകളിൽ നിന്നുള്ള ഒറിജിനൽ ഓഡിയോ, വീഡിയോ വിഭാഗം നിങ്ങളുടെ ഉള്ളടക്കത്തിലേക്ക് ചേർക്കൽ പോലുള്ള, Shorts-ലെ റീമിക്സ് ചെയ്ത ഉള്ളടക്കത്തിലെ എഡിറ്റുകൾ
  • പ്രാഥമികമായി, അപ്‌ലോഡ് ചെയ്യുന്ന സ്രഷ്ടാവിനെ വീഡിയോയിൽ ഫീച്ചർ ചെയ്യുന്ന ഉള്ളടക്കം
  • സ്രഷ്ടാവ് ഉള്ളടക്കത്തിൽ ദൃശ്യമാകുകയോ ഉള്ളടക്കത്തിലേക്ക് സ്രഷ്ടാവ് എങ്ങനെയാണ് സംഭാവന ചെയ്തതെന്ന് വിശദീകരിക്കുകയോ ചെയ്യുന്ന, മറ്റ് ഓൺലൈൻ ഉറവിടങ്ങളിൽ നിന്നുള്ള വീണ്ടും ഉപയോഗിച്ച ഉള്ളടക്കം
  • വലിയതോതിലുള്ള എഡിറ്റിംഗ് ഉള്ളതും അത് നിങ്ങളുടെ ചാനലിന് തനതാണെന്ന് കാണിക്കുന്നതുമായ, വീഡിയോയുടെ വീണ്ടും ഉപയോഗിച്ച ഉള്ളടക്കത്തിന് മുകളിൽ ഓഡിയോ, വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഫൂട്ടേജ്

ഈ മാർഗ്ഗനിർദ്ദേശം ലംഘിക്കുന്ന ഉള്ളടക്കം

മറ്റൊരാളുടെ ഉള്ളടക്കം എടുക്കുന്നതും ചെറിയ മാറ്റങ്ങൾ വരുത്തുന്നതും നിങ്ങളുടെ സ്വന്തം സൃഷ്ടിയെന്ന് വിളിക്കുന്നതും ഈ മാർഗ്ഗനിർദ്ദേശത്തിന്റെ ലംഘനമാകാം. ഉള്ളടക്കം നിങ്ങളുടേതാണെന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഉള്ളടക്കം വീണ്ടും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയത്തിന് അത് വിധേയമാകും. ഒറിജിനൽ സ്രഷ്‌ടാവിൽ നിന്ന് നിങ്ങൾക്ക് അനുമതിയുണ്ടെങ്കിൽ പോലും ഈ നയം ബാധകമാണ്. വീണ്ടും ഉപയോഗിച്ച ഉള്ളടക്കം YouTube-ന്റെ പകർപ്പവകാശ നിർവ്വഹണത്തിൽ നിന്ന് വേറിട്ടതാണ്, അതായത് ഇത് പകർപ്പവകാശം, അനുമതി അല്ലെങ്കിൽ ന്യായമായ ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതല്ല. ഈ മാർഗ്ഗനിർദ്ദേശം അർത്ഥമാക്കുന്നത് ചിലപ്പോൾ, നിങ്ങളുടെ ഉള്ളടക്കത്തിനെതിരെ നിങ്ങൾക്ക് ക്ലെയിമുകൾ ലഭിച്ചേക്കില്ല, എന്നാൽ നിങ്ങളുടെ ചാനൽ ഇപ്പോഴും ഞങ്ങളുടെ, വീണ്ടും ഉപയോഗിച്ച ഉള്ളടക്കത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചേക്കാം എന്നാണ്.

ധനസമ്പാദനം നടത്താൻ അനുവദിക്കാത്തതിന്റെ കൂടുതൽ ഉദാഹരണങ്ങൾ (ഈ ലിസ്റ്റ് സമഗ്രമല്ല):

  • ചെറിയ വിവരണത്തോടെയോ വിവരണമില്ലാതെയോ നിങ്ങളുടെ പ്രിയപ്പെട്ട ഷോയിലെ പ്രധാന നിമിഷങ്ങൾ ഒന്നാക്കി എഡിറ്റ് ചെയ്ത ക്ലിപ്പുകൾ
  • മറ്റ് സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ നിന്ന് കൂട്ടിച്ചേർത്ത Short വീഡിയോകൾ
  • വിവിധ ആർട്ടിസ്റ്റുകളിൽ നിന്നുള്ള ഗാന ശേഖരം (അവരുടെ അനുമതിയുണ്ടെങ്കിൽ പോലും)
  • മറ്റ് സ്രഷ്‌ടാക്കൾ പല തവണ അപ്‌ലോഡ് ചെയ്ത ഉള്ളടക്കം
  • മറ്റുള്ളവരുടെ ഉള്ളടക്കത്തിന്റെ പ്രമോഷൻ (നിങ്ങൾക്ക് അനുമതിയുണ്ടെങ്കിൽ പോലും)
  • കാര്യമായ പരിഷ്കരണങ്ങളൊന്നുമില്ലാതെ മറ്റൊരു ഓൺലൈൻ ഉറവിടത്തിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ പകർത്തിയതോ ആയ ഉള്ളടക്കം 
  • കൂടുതലും, വോയ്സ് കമന്ററി ഇല്ലാത്തതും സംസാര രൂപേണയല്ലാത്തതുമായ പ്രതികരണങ്ങളിൽ നിന്ന് നിങ്ങളുടെ വീഡിയോയിലേക്ക് കാഴ്ചകൾ നേടിത്തരുന്ന ഉള്ളടക്കം
കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള ഉള്ളടക്കത്തിനുള്ള ഗുണനിലവാര തത്വങ്ങൾ
പ്ലാറ്റ്‌ഫോമിലേക്ക് ഉയർന്ന നിലവാരമുള്ള ഉള്ളടക്കം സംഭാവന ചെയ്യുന്ന സ്രഷ്‌ടാക്കൾക്ക് പ്രതിഫലം നൽകുന്നതിന് പുതിയ വഴികൾ കണ്ടെത്തുന്നതോടൊപ്പം, കുട്ടികൾക്കും കുടുംബങ്ങൾക്കും YouTube-ൽ സുരക്ഷിതവും സമ്പന്നവുമായ അനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നിങ്ങളുടെ ചാനലിൽ "കുട്ടികൾക്കായി സൃഷ്ടിച്ച" ഉള്ളടക്കം ഉണ്ടെങ്കിൽ, ആ ഉള്ളടക്കത്തിന്റെ ധനസമ്പാദന നില നിർണ്ണയിക്കാൻ ഞങ്ങൾ YouTube-ന്റെ കുട്ടികൾക്കും കുടുംബത്തിനുമുള്ള ഉള്ളടക്ക ഗുണനിലവാര തത്വങ്ങൾ ഉപയോഗിക്കും.

“കുട്ടികൾക്കായി സൃഷ്ടിച്ച” നിലവാരം കുറഞ്ഞ ഉള്ളടക്കത്തിലാണ് ഒരു ചാനൽ കൂടുതലായി ഫോക്കസ് ചെയ്യുന്നതെന്ന് കണ്ടെത്തിയാൽ, ആ ചാനലിനെ YouTube പങ്കാളി പ്രോഗ്രാമിൽ നിന്ന് താൽക്കാലികമായി റദ്ദാക്കിയേക്കാം. ഒരു പ്രത്യേക വീഡിയോ ഈ ഗുണനിലവാര തത്വങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അതിൽ പരസ്യങ്ങൾ കാണിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്‌തേക്കാം.

നിങ്ങളുടെ "കുട്ടികൾക്കായി സൃഷ്ടിച്ച" ഉള്ളടക്കം താഴ്ന്നതോ ഉയർന്ന നിലവാരമുള്ളതോ ആണോ എന്ന് പരിശോധിക്കുമ്പോൾ, സൂക്ഷ്‌മതകളും സന്ദർഭങ്ങളും പ്രധാനമാണ്. മാർഗ്ഗനിർദ്ദേശങ്ങൾക്കും ഉദാഹരണങ്ങൾക്കും കുട്ടികൾക്കും കുടുംബത്തിനുമുള്ള ഉള്ളടക്കത്തുനായുള്ള ഞങ്ങളുടെ മികച്ച രീതികൾ പേജ് സന്ദർശിക്കുക.

ധനസമ്പാദന യോഗ്യതയ്ക്കുള്ള ഗുണനിലവാര തത്വങ്ങളുടെ പ്രയോഗം

നിലവാരം കുറഞ്ഞ തത്വങ്ങൾ നിരവധി ഉണ്ട്, അത് ഒരു പ്രത്യേക വീഡിയോയുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തെ ബാധിച്ചേക്കാം. ഓരോ തത്വവും റോളിംഗ് അടിസ്ഥാനത്തിൽ ധനസമ്പാദന യോഗ്യതയ്ക്കുള്ള ഘടകമായി ഞങ്ങൾ പരിഗണിക്കും. കുട്ടികൾക്കും കുടുംബത്തിനുമുള്ള ഉള്ളടക്കത്തിനായുള്ള കുറഞ്ഞ നിലവാര തത്വങ്ങൾക്കെതിരെ ഞങ്ങൾ നിലവിൽ നടപ്പിലാക്കുന്നവ താഴെ പറയുന്നു. കാലക്രമേണ കൂടുതൽ ഗുണമേന്മയുള്ള തത്വങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള പരിധി ഞങ്ങൾ വർദ്ധിപ്പിച്ചേക്കാം.

  • നിഷേധാത്മകമായ പെരുമാറ്റങ്ങളോ മനോഭാവങ്ങളോ പ്രോത്സാഹിപ്പിക്കൽ: അപകടകരമായ ആക്റ്റിവിറ്റികൾ, പാഴ്‌വേല, ഉപദ്രവിക്കൽ, സത്യസന്ധതയില്ലായ്‌മ അല്ലെങ്കിൽ മറ്റുള്ളവരോടുള്ള ബഹുമാനക്കുറവ് (ഉദാ. അപകടകരമായ/സുരക്ഷിതമല്ലാത്ത തമാശകൾ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ) പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം.
  • വലിയതോതിൽ വാണിജ്യപരമോ പ്രമോഷണലോ ആയത്: ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ ബ്രാൻഡുകളും ലോഗോകളും (ഉദാ. കളിപ്പാട്ടങ്ങളും ഭക്ഷണവും) പ്രമോട്ട് ചെയ്യുന്നതിനോ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉള്ളടക്കം. ഉപഭോഗ സംസ്കാരത്തിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉള്ളടക്കവും ഇതിൽ ഉൾപ്പെടുന്നു. YouTube Kids-നുള്ള അമിതമായ വാണിജ്യ ഉള്ളടക്കം സംബന്ധിച്ച് കൂടുതലറിയുക.
  • വിദ്യാഭ്യാസപരം എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്: ശീർഷകത്തിലോ ലഘുചിത്രത്തിലോ വിദ്യാഭ്യാസ മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന, എന്നാൽ യഥാർത്ഥത്തിൽ മാർഗ്ഗനിർദേശമോ വിശദീകരണമോ ഇല്ലാത്തതോ കുട്ടികൾക്ക് പ്രസക്തമല്ലാത്തതോ ആയ ഉള്ളടക്കം. ഉദാഹരണത്തിന്, "വർണ്ണങ്ങൾ പഠിക്കാൻ" അല്ലെങ്കിൽ "അക്കങ്ങൾ പഠിക്കാൻ" കാഴ്‌ചക്കാരെ സഹായിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന തലക്കെട്ടുകളോ ലഘുചിത്രങ്ങളോ നൽകി വീഡിയോയിൽ കൃത്യമല്ലാത്ത വിവരങ്ങൾ അവതരിപ്പിക്കുന്നത്.
  • മനസ്സിലാക്കാൻ തടസ്സം സൃഷ്ടിക്കുന്നത്: ചിന്താശൂന്യമോ പരസ്പര ബന്ധിതമായ വിവരണം ഇല്ലാത്തതോ കേൾക്കാനാകാത്ത ഓഡിയോ പോലെയുള്ള കാരണത്താൽ മനസ്സിലാക്കാൻ കഴിയാത്തതോ ആയ ഉള്ളടക്കം. ഇത്തരത്തിലുള്ള വീഡിയോ പലപ്പോഴും വൻതോതിലുള്ള നിർമ്മാണത്തിന്റെയോ സ്വയമേവയുള്ള സൃഷ്ടിക്കലിന്റെയോ ഫലമായാണ് ഉണ്ടാകുന്നത്.
  • സ്തോഭജനകമോ തെറ്റിദ്ധരിപ്പിക്കുന്നതോ: അസത്യവും അതിശയോക്തിപരവും വിചിത്രവും അഭിപ്രായം അടിസ്ഥാനമാക്കിയുള്ളതും യുവ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയേക്കാവുന്നതുമായ ഉള്ളടക്കം. അതിൽ "കീവേഡ് സ്റ്റഫ് ചെയ്യൽ", അല്ലെങ്കിൽ കുട്ടികൾക്ക് താൽപ്പര്യമുള്ള ജനപ്രിയ കീവേഡുകൾ ആവർത്തിച്ചുള്ളതോ, മാറ്റം വരുത്തിയതോ അല്ലെങ്കിൽ അതിശയോക്തി കലർന്നതോ ആയ രീതിയിൽ ഉപയോഗിക്കുന്ന രീതിയും ഉൾപ്പെട്ടേക്കാം. അർത്ഥമില്ലാത്ത വിധത്തിലും കീവേഡുകൾ ഉപയോഗിച്ചേക്കാം.
സ്രഷ്ടാവിന്റെ ഉത്തരവാദിത്തം
നിങ്ങളുടെ ചാനലിന്റെയും YouTube പങ്കാളി പ്രോഗ്രാമിന്റെയും വിജയം, YouTube ഉള്ളടക്കവുമായി തങ്ങളുടെ ബ്രാൻഡുകളെ ബന്ധപ്പെടുത്താനുള്ള പരസ്യദാതാക്കളുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. പരസ്യദാതാക്കൾക്ക് വിശ്വാസം നഷ്ടപ്പെടുമ്പോൾ എല്ലാ YouTube സ്രഷ്‌ടാക്കളുടെയും വരുമാനത്തെ പ്രതികൂലമായി ബാധിക്കും.
കമ്മ്യൂണിറ്റിയിൽ വലിയ പ്രതികൂല സ്വാധീനം ചെലുത്തുന്ന മോശമായ പെരുമാറ്റം ഞങ്ങൾ അനുവദിക്കില്ല. ഈ നയം അർത്ഥമാക്കുന്നത്, നിങ്ങളുടെ കാഴ്‌ചക്കാരെയും നിങ്ങളുടെ സഹ സ്രഷ്‌ടാക്കളെയും ഞങ്ങളുടെ പരസ്യദാതാക്കളെയും -- YouTube-ലും അല്ലാതെയും നിങ്ങൾ ബഹുമാനിക്കണം എന്നാണ്.
നിങ്ങൾ ഈ നയം ലംഘിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ധനസമ്പാദനം താൽക്കാലികമായി ഓഫാക്കുകയോ നിങ്ങളുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കുകയോ ചെയ്യാം. ഇത് നിങ്ങളുടെ നിലവിലുള്ള എല്ലാ ചാനലുകൾക്കും നിങ്ങൾ സൃഷ്ടിക്കുന്ന പുതിയ ചാനലുകൾക്കും നിങ്ങൾ പതിവായി പ്രത്യക്ഷപ്പെടുന്ന ചാനലുകൾക്കും ബാധകമായേക്കാം.
നിങ്ങളുടെ ഏതെങ്കിലും ചാനലുകളുടെ ധനസമ്പാദനം അപ്രാപ്തമാക്കുകയോ അവ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഈ നിയന്ത്രണങ്ങൾ മറികടക്കാനായി നിങ്ങൾ പുതിയ ചാനലുകൾ സൃഷ്ടിക്കുകയോ (അല്ലെങ്കിൽ നിലവിലുള്ളവ ഉപയോഗിക്കുകയോ) ചെയ്യരുത്, താൽക്കാലികമായി റദ്ദാക്കൽ കാലയളവിൽ അനുബന്ധ ചാനലുകൾ ഉപയോഗിച്ച് നിങ്ങൾ YPP-യ്ക്കായി അപേക്ഷിക്കാനും പാടില്ല. അങ്ങനെ ചെയ്യുന്നത് എല്ലാ ചാനലുകളും അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
സ്രഷ്‌ടാവിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് കൂടുതലറിയുക.
സ്രഷ്ടാവിന്റെ വിശ്വാസ്യത

YouTube പങ്കാളി പ്രോഗ്രാമിലെ സ്രഷ്‌ടാക്കൾ, അവർ യഥാർത്ഥത്തിൽ ആരാണോ അത് പോലെ തന്നെ ആയിരിക്കണമെന്നും അവരുടെ പ്ലാറ്റ്‌ഫോം ആക്റ്റിവിറ്റിയിൽ കൃത്രിമം കാണിച്ചോ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ സ്വയം തെറ്റായി പ്രതിനിധാനം ചെയ്യരുതെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കാഴ്ചകൾ, വരിക്കാരുടെ എണ്ണം, ലൈക്കുകൾ, ആകെ കണ്ട സമയം, പരസ്യ ഇംപ്രഷനുകൾ എന്നിവ പോലുള്ള, ചാനലിന്റെ ഇടപഴകൽ സ്രഷ്ടാക്കൾ കൃത്രിമമായി വർദ്ധിപ്പിക്കാൻ പാടില്ല എന്നാണ് ഇതിനർത്ഥം. അതുപോലെ, നയങ്ങൾ പാലിക്കാത്ത ഉള്ളടക്കം ഇല്ലാതാക്കുകയോ സ്‌പഷ്‌ടമല്ലാതാക്കുകയോ ചെയ്യുന്നതിന് മുമ്പ് സ്രഷ്ടാക്കൾ അവയിൽ ഓർഗനിക് ഇടപഴകൽ പ്രോത്സാഹിപ്പിക്കരുത്. ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ ഏർപ്പെടുന്നത് നിങ്ങളെ YouTube പങ്കാളി പ്രോഗ്രാമിൽ നിന്ന് നീക്കം ചെയ്യുന്നതിനോ നിങ്ങളുടെ ചാനലുകൾ അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ കാണുക

നിയമവിരുദ്ധമോ വഞ്ചനാപരമോ കൃത്രിമമോ ആയ ഇടപാടുകൾക്കായി ഞങ്ങളുടെ ധനസമ്പാദന ഫീച്ചറുകൾ ഉപയോഗിക്കുന്നത് പോലുള്ള, സാമ്പത്തികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങളിൽ ഏർപ്പെട്ട് സ്രഷ്ടാക്കൾ ഉപയോക്താക്കളെയോ YouTube-നെയോ തെറ്റിദ്ധരിപ്പിക്കരുത്. നിങ്ങൾ ഈ നയം ലംഘിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ YouTube പങ്കാളി പ്രോഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയോ നിങ്ങളുടെ ചാനലുകൾ അവസാനിപ്പിക്കുകയോ ചെയ്യാം.

നയ മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളെ എങ്ങനെ അറിയിക്കും

YouTube സേവനം നിരന്തരം മാറ്റുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഒപ്പം നമുക്ക് ചുറ്റുമുള്ള ലോകവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. സേവന നിബന്ധനകൾ, YouTube പങ്കാളി പ്രോഗ്രാം നിബന്ധനകൾ, ഞങ്ങളുടെ നയങ്ങൾ, മറ്റ് കരാർ രേഖകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ സേവന ഉപയോഗത്തിന് നിയമപരമോ നിയന്ത്രണപരമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ ബാധകമായ നിബന്ധനകളിലും വ്യവസ്ഥകളിലും നയങ്ങളിലും ഞങ്ങൾ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.

നിങ്ങളെ ബാധിച്ചേക്കാവുന്ന മാറ്റങ്ങൾ വരുത്തുമ്പോൾ ഞങ്ങൾ നിങ്ങളെ രേഖാമൂലം അറിയിക്കും. പരിഷ്ക്കരിച്ച നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പ്രസക്തമായ ഫീച്ചർ ഉപയോഗിക്കുന്നത് നിർത്താം അല്ലെങ്കിൽ ഞങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാം.

ഞങ്ങളുടെ നയങ്ങളുമായി കാലികമായി തുടരാൻ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾ അപ്ഡേറ്റുകളുടെ സ്ഥിരമായ ഒരു ലോഗ് നിലനിർത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ചേഞ്ച്ലോഗ് ഇവിടെ കാണുക.

ഞങ്ങൾ എങ്ങനെയാണ് YouTube ധനസമ്പാദന നയങ്ങൾ നടപ്പിലാക്കുന്നത്

YouTube-ൽ പണം സമ്പാദിക്കുന്ന ഏതൊരാളും YouTube-ന്റെ ചാനൽ ധനസമ്പാദന നയങ്ങൾ പാലിക്കണം. ഞങ്ങളുടെ ഏതെങ്കിലും നയങ്ങൾ നിങ്ങൾ ലംഘിക്കുകയാണെങ്കിൽ, ചുവടെ വിവരിച്ചിരിക്കുന്ന നടപടികൾ YouTube സ്വീകരിച്ചേക്കാം.

വരുമാനം അല്ലെങ്കിൽ പേയ്മെന്റ് തടഞ്ഞുവയ്ക്കുക, ക്രമീകരിക്കുക, തിരികെ ഈടാക്കുക, അല്ലെങ്കിൽ തട്ടിക്കിഴിക്കുക

YouTube ചാനൽ ധനസമ്പാദന നയങ്ങൾ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങളുടെ വരുമാനം അഡ്‌ജസ്റ്റ് ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തേക്കാം. ഇതുവരെ വിതരണം ചെയ്യാത്ത YouTube-നുള്ള AdSense ബാലൻസ് ഉണ്ടെങ്കിൽ ഞങ്ങൾ അതിൽ നിന്ന് ബന്ധപ്പെട്ട വരുമാനം തിരികെ ഈടാക്കുകയോ നിങ്ങൾ ഭാവിയിൽ നേടുന്ന വരുമാനത്തിൽ നിന്ന് ഇത്തരം തുകകൾ കുറയ്ക്കുയോ ചെയ്തേക്കാം.

അത്തരത്തിലുള്ള എന്തെങ്കിലും ലംഘനങ്ങളുണ്ടായാൽ, വരുമാനം തടഞ്ഞുവയ്ക്കണോ അഡ്‌ജസ്റ്റ് ചെയ്യണോ കുറയ്ക്കണോ എന്ന് അന്വേഷിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം ആവശ്യമാണ്. ഇത് 90 ദിവസം വരെ അല്ലെങ്കിൽ ഞങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷി അവകാശ തർക്കങ്ങൾ പരിഹരിക്കുന്നത് വരെ പേയ്മെന്റ് കാലതാമസത്തിന് കാരണമായേക്കാം.

നിങ്ങളുടെ വരുമാനം ഞങ്ങൾ തടഞ്ഞുവയ്ക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ട ലംഘനങ്ങളുടെ ഉദാഹരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു (എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല):

നിങ്ങളുടെ ചാനൽ അവസാനിപ്പിക്കുകയോ ചാനലിന്റെ YouTube പങ്കാളി പ്രോഗ്രാമിലെ പങ്കാളിത്തം താൽക്കാലികമായി റദ്ദാക്കുകയോ ചെയ്താൽ, തുടർന്ന് വരുമാനമൊന്നും നേടാൻ നിങ്ങൾക്ക് അർഹതയുണ്ടാകില്ല. ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ YouTube, വരുമാനം തടഞ്ഞുവയ്ക്കുകയും പരസ്യദാതാക്കൾക്കോ വാങ്ങലുകൾ നടത്തിയ കാഴ്ചക്കാർക്കോ റീഫണ്ട് നൽകുകയും ചെയ്തേക്കാം.

ഞങ്ങളുടെ നയങ്ങൾ നടപ്പിലാക്കുമ്പോൾ ഇമെയിൽ വഴിയോ ഉൽപ്പന്നത്തിലൂടെയോ നിങ്ങൾക്ക് രേഖാമൂലം അറിയിപ്പ് നൽകും. നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകളും ഞങ്ങൾ നിങ്ങളെ അറിയിക്കും.

നിങ്ങളുടെ വീഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനം പരിമിതപ്പെടുത്തുക.

YouTube പങ്കാളി പ്രോഗ്രാമിലെ ഒരു അംഗം എന്ന നിലയിൽ, ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വീഡിയോകൾ പരസ്യവരുമാനം നേടുന്നതിന് യോഗ്യമാക്കാം. എന്നിരുന്നാലും, നിങ്ങളുടെ വീഡിയോകൾ ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ, അല്ലെങ്കിൽ അവ ഞങ്ങളുടെ പ്രായ നിയന്ത്രണം അല്ലെങ്കിൽ പകർപ്പവകാശ മാർഗ്ഗനിർദ്ദേശങ്ങൾ പോലുള്ള മറ്റ് നയങ്ങൾ ലംഘിക്കുന്നുവെങ്കിൽ, നിങ്ങളുടെ വീഡിയോകൾ പരിമിതമായി വരുമാനം നേടാം അല്ലെങ്കിൽ പരസ്യ വരുമാനം ലഭിച്ചേക്കില്ല.

ഉള്ളടക്കം ധനസമ്പാദനത്തിന് യോഗ്യമല്ലാത്തതിന്റെ കാരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, കാണുക: YouTube Studio ധനസമ്പാദന ഐക്കൺ ഗൈഡ്

YouTube പങ്കാളി പ്രോഗ്രാമിലെ നിങ്ങളുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തുക

ഞങ്ങളുടെ YouTube ചാനൽ ധനസമ്പാദന നയങ്ങളുടെ ലംഘനം നിങ്ങളുടെ എല്ലാ അല്ലെങ്കിൽ ഏതെങ്കിലും അക്കൗണ്ടുകളിൽ നിന്നും ധനസമ്പാദനം താൽക്കാലികമായി നിർത്തിവയ്ക്കുകയോ ശാശ്വതമായി പ്രവർത്തനരഹിതമാക്കുകയോ ചെയ്തേക്കാം. നിങ്ങളുടെ ചാനലിന് ഇനി ധനസമ്പാദനത്തിന് അർഹതയില്ലെന്ന് നിർണ്ണയിച്ചാൽ, YouTube പങ്കാളി പ്രോഗ്രാമുമായി ബന്ധപ്പെട്ട എല്ലാ ധനസമ്പാദന ടൂളുകളിലേക്കും ഫീച്ചറുകളിലേക്കും മൊഡ്യൂളുകളിലേക്കുമുള്ള ആക്‌സസ് നിങ്ങളുടെ ചാനലിന് നഷ്ടമായേക്കാം. സ്രഷ്‌ടാക്കൾക്കുള്ള പിന്തുണയുമായി ബന്ധപ്പെട്ട് ഏത് സമയത്തും നിർദ്ദിഷ്ട ധനസമ്പാദന മൊഡ്യൂളുകൾ ഒഴിവാക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഡാറ്റ നിലനിർത്തൽ

YouTube-മായുള്ള നിങ്ങളുടെ ധനസമ്പാദന ഉടമ്പടി അവസാനിപ്പിച്ചാൽ, സ്രഷ്ടാക്കൾക്കുള്ള പിന്തുണയുമായി ബന്ധപ്പെട്ട് നിങ്ങൾ പ്രോഗ്രാമിൽ ഉണ്ടായിരുന്ന സമയം മുതലുള്ള YouTube Analytics ഡാറ്റ നിങ്ങൾക്ക് അഭ്യർത്ഥിക്കാം.

പ്രശ്‌നം പരിഹരിക്കാനുള്ള നുറുങ്ങുകൾ ഉൾപ്പെടെ സസ്പെൻഷനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാമിൽ ചേരുന്നതിന് എങ്ങനെ വീണ്ടും അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്കും, കാണുക: എന്റെ ചാനലിൽ ധനസമ്പാദനം പ്രവർത്തനരഹിതമാക്കിയിരിക്കുന്നു

നിങ്ങളുടെ YouTube ചാനൽ താൽക്കാലികമായി നിർത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യുക

അസാധാരണ സാഹചര്യങ്ങളിൽ, പ്ലാറ്റ്‌ഫോമിന്റെയോ ഉൽപ്പന്നത്തിന്റെയോ വിശ്വാസ്യത സംരക്ഷിക്കാനും ഞങ്ങളുടെ ഉപയോക്താക്കളെ ഉപദ്രവങ്ങളിൽ നിന്ന് പരിരക്ഷിക്കാനുമായി ഞങ്ങൾക്ക് ഒരു ചാനൽ അവസാനിപ്പിക്കുകയോ ഒരു ഉപയോക്താവിന് സേവനത്തിലേക്കുള്ള ആക്‌സസ് പ്രവർത്തനരഹിതമാക്കുകയോ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ചാനലോ അക്കൗണ്ടോ അവസാനിപ്പിച്ചത് അബദ്ധവശാലാണെന്ന് കരുതുന്നുണ്ടെങ്കിൽ എന്ത് ചെയ്യാനാകും എന്നത് ഉൾപ്പെടെ, ചാനൽ അവസാനിപ്പിക്കലുകളെയും പ്രവർത്തനരഹിതമാക്കിയ Google Account-കളെയും കുറിച്ച് കൂടുതലറിയുക.

നിങ്ങളുടെ ധനസമ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികളെ കുറിച്ച് ഞങ്ങൾ നിങ്ങളെ എങ്ങനെ അറിയിക്കും

ഞങ്ങളുടെ നയങ്ങൾ നടപ്പിലാക്കേണ്ടിവരുമ്പോൾ ഇമെയിൽ വഴിയോ ഉൽപ്പന്നം വഴിയോ ഞങ്ങൾ നിങ്ങളെ രേഖാമൂലം അറിയിക്കും. നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകളും ഞങ്ങൾ നിങ്ങളെ അറിയിക്കും.

നിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എങ്ങനെ സഹായം ലഭിക്കും

നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിലാണെങ്കിൽ ഞങ്ങളുടെ, സ്രഷ്‌ടാക്കൾക്ക് പിന്തുണ നൽകുന്ന ടീമിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.

നിങ്ങൾ ഒരു പ്രത്യേക പ്രശ്നം അഭിമുഖീകരിക്കുകയാണെങ്കിലോ ഒരു സ്രഷ്‌ടാവ് എന്ന നിലയിൽ YouTube-നെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തണമെന്നുണ്ടെങ്കിലോ, നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്:

  • നിങ്ങൾ YouTube ഉപയോഗിക്കുന്ന രീതി ഒപ്റ്റിമൈസ് ചെയ്യുക
  • ഞങ്ങളുടെ Analytics ടൂളുകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാക്കുക
  • YouTube-ന്റെ സാങ്കേതിക അല്ലെങ്കിൽ സേവന വശങ്ങളെക്കുറിച്ചുള്ള നുറുങ്ങുകൾ നേടുക
  • നയങ്ങളും പകർപ്പവകാശ മാർഗ്ഗനിർദ്ദേശങ്ങളും എങ്ങനെ നാവിഗേറ്റ് ചെയ്യാമെന്ന് കണ്ടെത്തുക
  • അക്കൗണ്ട്, ചാനൽ മാനേജ്മെന്റ് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭ്യമാക്കുക
  • Content ID, അവകാശ മാനേജ്മെന്റ് പ്രശ്നങ്ങൾ പരിഹരിക്കുക
  • നിങ്ങളുടെ അക്കൗണ്ടിലെ ബഗുകളോ പ്രശ്നങ്ങളോ ട്രബിൾഷൂട്ട് ചെയ്ത് പരിഹരിക്കുക

സ്രഷ്ടാക്കൾക്കുള്ള പിന്തുണയുമായി ബന്ധപ്പെടുന്നതിനും ഒരു YouTube സ്രഷ്‌ടാവ് എന്ന നിലയിൽ എങ്ങനെ സഹായം നേടാമെന്നതിനും ഉള്ള കൂടുതൽ വിശദമായ നിർദ്ദേശങ്ങൾ നിങ്ങൾക്ക് കണ്ടെത്താം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3773292190426872694
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false