അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

Google പ്രസാധക നിയന്ത്രണങ്ങൾ

എല്ലാ Google പ്രസാധക നയങ്ങളും Google പ്രസാധക നിയന്ത്രണങ്ങളും ഞങ്ങൾ പുതിയ, പ്രസാധക നയങ്ങൾക്കുള്ള സഹായകേന്ദ്രത്തിലേക്ക് മൈഗ്രേറ്റ് ചെയ്ത് സംയോജിപ്പിക്കുകയാണ്. എല്ലാ നയങ്ങളും AdMob, AdSense, Ad Manager സഹായകേന്ദ്രങ്ങളിൽ നിങ്ങൾക്ക് തുടർന്നും കാണാം. 

തങ്ങളുടെ ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്താനുള്ള ശേഷി പ്രസാധകർക്ക് നൽകിയും ഉപയോഗപ്രദവും പ്രസക്തവുമായ ഉൽപ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും, വാങ്ങാനിടയുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ പരസ്യദാതാക്കളെ സഹായിച്ചും സ്വതന്ത്രവും തുറന്നതുമായ ഇന്റർനെറ്റ് സൃഷ്ടിക്കാൻ Google സഹായിക്കുന്നു.

നിശ്ചിത പരസ്യ ഉറവിടങ്ങളിൽ നിന്ന് സ്വീകരിക്കാൻ നിയന്ത്രണമുള്ള ഉള്ളടക്കം പ്രസാധക നിയന്ത്രണങ്ങൾ തിരിച്ചറിയുന്നു. നിങ്ങളുടെ ഉള്ളടക്കത്തിന് ഇൻവെന്ററി നിയന്ത്രണമുള്ളതായി ലേബൽ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ബിഡ് ചെയ്യാൻ കുറച്ച് പരസ്യ ഉറവിടങ്ങൾക്ക് മാത്രമേ യോഗ്യതയുണ്ടാകൂ. ചില സാഹചര്യങ്ങളിൽ ഒറ്റ പരസ്യം ചെയ്യൽ ഉറവിടങ്ങൾ പോലും നിങ്ങളുടെ ഇൻവെന്ററിയിൽ ബിഡ് ചെയ്യുന്നില്ലെന്നാണ് ഇതിന് അർത്ഥം, നിങ്ങളുടെ ഉള്ളടക്കത്തിൽ പരസ്യങ്ങളൊന്നും ദൃശ്യമാവുകയുമില്ല. ഈ നിയന്ത്രണങ്ങളുള്ളതായി ലേബൽ ചെയ്തിരിക്കുന്ന ഉള്ളടക്കത്തിൽ Google പരസ്യങ്ങളുടെ (മുമ്പ് AdWords) പരസ്യങ്ങൾ നൽകില്ലെന്നത് ശ്രദ്ധിക്കുക. അതിനാൽ ഈ Google പ്രസാധക നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഉള്ളടക്കത്തിലൂടെ ധനസമ്പാദനം നടത്താൻ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിലും, നിയന്ത്രണമില്ലാത്ത ഉള്ളടക്കത്തെക്കാൾ ഈ ഉള്ളടക്കത്തിന് കുറച്ച് പരസ്യങ്ങൾ മാത്രമെ ലഭിക്കാൻ സാധ്യതയുള്ളൂ.

Google പ്രസാധക നിയന്ത്രണങ്ങൾ ഇനിപ്പറയുന്ന വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു:

നിങ്ങളുടെ, Google പ്രസാധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന മറ്റ് നയങ്ങൾക്ക് പുറമെ ഈ നിയന്ത്രണങ്ങളും ബാധകമാകുന്നു.

നയവുമായി ബന്ധപ്പെട്ട് സാധാരണയായി ഉപയോഗിക്കുന്ന പദങ്ങളെ കുറിച്ചും അവയിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്നും ഗ്ലോസറിയിൽ കൂടുതലറിയുക. 

ഉള്ളടക്ക നിയന്ത്രണങ്ങൾ

ലൈംഗിക ഉള്ളടക്കം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • നഗ്നത ഉൾപ്പെടുന്നത്.
  • ലൈംഗിക സംതൃപ്തി നൽകുന്നതും ലൈംഗിക സൂചന നൽകുന്നതും ഒപ്പം/അല്ലെങ്കിൽ ലൈംഗിക വികാരം ഉണർത്താൻ ഉദ്ദേശിച്ചുള്ളതും.

    ഉദാഹരണങ്ങൾ: സ്തനങ്ങളുടെടെയോ നിതംബങ്ങളുടെയോ ഗുഹ്യഭാഗങ്ങളുടെയോ ക്ലോസ് അപ്പുകൾ, സുതാര്യമോ നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ, മങ്ങിയ തരത്തിൽ കാണിക്കുന്ന ലൈംഗിക അവയവങ്ങളുടെ ഭാഗങ്ങൾ, ലൈംഗികവികാരം ഉണർത്തുന്ന തരത്തിൽ പുരുഷന്മാരോ സ്ത്രീകളോ പോസ് ചെയ്യുന്നതിന്റെ ഒപ്പം/അല്ലെങ്കിൽ വസ്ത്രങ്ങൾ അഴിക്കുന്നതിന്റെ സെൻസർ ചെയ്തിരിക്കുന്ന ചിത്രങ്ങൾ

  • ലൈംഗിക ഫെറ്റിഷുകൾ ചർച്ച ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ഒളിഞ്ഞുനോട്ടം, റോൾ പ്ലേ ചെയ്യൽ, ബോണ്ടേജ്, ഡോമിനൻസും സബ്‌മിഷനും, സാഡോമസോക്കിസം

  • ലൈംഗിക ആസ്വാദനവുമായി ബന്ധപ്പെട്ടത്.

    ഉദാഹരണങ്ങൾ: പോണോഗ്രാഫിക് സിനിമാ ഫെസ്റ്റിവലുകൾ, മുതിർന്നവർക്കുള്ള വെബ്‌ക്യാം സേവനങ്ങൾ, സ്ട്രിപ്പ് ക്ലബ്ബുകൾ

  • ലൈംഗിക ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ലൈംഗിക ഉപകരണങ്ങൾ, പേഴ്സണൽ ലൂബ്രിക്കന്റുകൾ, ജനനേന്ദ്രിയങ്ങളുടെ വലുപ്പം കൂട്ടാനുള്ള ഉപകരണങ്ങൾ

  • ബന്ധങ്ങൾക്ക് ഒപ്പം/അല്ലെങ്കിൽ ലൈംഗിക ബന്ധങ്ങൾക്ക് സഹായകരമാകുന്നത്.

    ഉദാഹരണങ്ങൾ: ബന്ധം, സ്വിംഗർ, ഹുക്ക് അപ്പ്, ഫ്ലിംഗ് ഡേറ്റിംഗ്

  • ലൈംഗിക പ്രകടനം സംബന്ധിച്ച ഉപദേശം നൽകുന്നത്.

    ഉദാഹരണങ്ങൾ: ലൈംഗികബന്ധവുമായി ബന്ധപ്പെട്ട നുറുങ്ങുകൾ

  • ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും അനുബന്ധവസ്തുക്കളും പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള ഗുളികകൾ, ലൈംഗിക തൃഷ്‌ണ വർദ്ധിപ്പിക്കാനുള്ള അനുബന്ധവസ്തുക്കൾ

  ലൈംഗിക ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക

ഞെട്ടിപ്പിക്കുന്ന ഉള്ളടക്കം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • ഭയാനകമായതോ ഗ്രാഫിക് രൂപത്തിലുള്ളതോ അറപ്പുളവാക്കുന്നതോ ആയ വിവരണങ്ങളോ ചിത്രങ്ങളോ ഉൾപ്പെടുന്നത്.

    ഉദാഹരണങ്ങൾ: രക്തം, രക്തപങ്കിലമായ കുടൽ, കട്ടപിടിച്ച രക്തം, ലൈംഗിക സ്രവങ്ങൾ, മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്യം, കുറ്റകൃത്യത്തിന്റെ ദൃശ്യം, അപകടത്തിന്റെ ഫോട്ടോകൾ തുടങ്ങിയവ

  • ആക്രമണം ചിത്രീകരിക്കുന്നത്.

    ഉദാഹരണങ്ങൾ: വെടിവയ്പ്പിന്റെയോ സ്ഫോടങ്ങളുടെയോ ബോംബിടലിന്റെയോ വിവരണങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ; വധിക്കുന്നതിന്റെ വീഡിയോകൾ

  • അസഭ്യവും നിന്ദ്യവുമായ ഭാഷാ പ്രയോഗങ്ങൾ ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നതോ എടുത്തുകാണിച്ചിരിക്കുന്നതോ.

    ഉദാഹരണങ്ങൾ: തെറിവാക്കുകൾ അല്ലെങ്കിൽ ശാപവാക്കുകൾ, വ്യത്യാസം വരുത്തിയോ അക്ഷരം മാറ്റിയോ നിന്ദ്യമായ ഭാഷ ഉപയോഗിക്കൽ

ഗെയിംപ്ലേ ഇമേജറിക്കുള്ള ഒഴിവാക്കൽ: ഗെയിംപ്ലേ ഇമേജറിയുമായി ബന്ധപ്പെട്ട്, ഉള്ളടക്കത്തിൽ "ഭയാനകമോ ഗ്രാഫിക്കോ അറപ്പുളവാക്കുന്നതോ ആയ വിവരണങ്ങളോ ചിത്രങ്ങളോ ഉൾപ്പെടുന്നു" എന്നോ "അക്രമ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നു" എന്നോ കണക്കാക്കുന്നത് അത് ഇനിപ്പറയുന്നവ ചിത്രീകരിക്കുമ്പോൾ മാത്രമായിരിക്കും:

  • പീഡനം.

    ഉദാഹരണങ്ങൾ: നിയന്ത്രണത്തിലുള്ളതോ തടവിലിട്ടിരിക്കുന്നതോ ആയ കഥാപാത്രങ്ങളിൽ കടുത്ത വേദന സൃഷ്ടിക്കുന്നതും അവരെ പ്രയാസപ്പെടുത്തുന്നതുമായ അക്രമ പ്രവർത്തനം

  • ലൈംഗിക അതിക്രമം.
  • പ്രായപൂർത്തിയാകാത്തവർക്കെതിരായ അക്രമം.
  • പ്രമുഖരായ യഥാർത്ഥ വ്യക്തികൾക്കെതിരായ അക്രമം.

    ഉദാഹരണങ്ങൾ: യഥാർത്ഥ ലോകത്തിലെ പ്രസിഡന്റുമാർക്കോ ഔദ്യോഗിക ചുമതല വഹിക്കുന്നവർക്കോ സെലിബ്രിറ്റികൾക്കോ കായിക താരങ്ങൾക്കോ എതിരായ ഏതെങ്കിലും തരത്തിലുള്ള അക്രമം

  • വ്യവസ്ഥാപിത വിവേചനവുമായോ പാർശ്വവൽക്കരണവുമായോ ബന്ധപ്പെട്ട സവിശേഷതയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികൾക്കോ എതിരെ നടത്തുന്ന അക്രമം.
  • ഉദാഹരണങ്ങൾ: വംശം അല്ലെങ്കിൽ വംശോൽപ്പത്തി, മതം, ഭിന്നശേഷി, പ്രായം, ദേശീയത, ജോലിയുടെ പശ്ചാത്തലം, ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം അല്ലെങ്കിൽ ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്കെതിരെ നടത്തുന്ന അക്രമം

  ഞെട്ടിപ്പിക്കുന്ന ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക

സ്‌ഫോടകവസ്‌തുക്കൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • സ്ഫോടനത്തിലൂടെ സമീപത്തുള്ള ആളുകൾക്കോ പ്രോപ്പർട്ടിക്കോ നാശം സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: നെയിൽ ബോംബുകൾ, കെമിക്കൽ ബോംബുകൾ, ഗ്രനേഡുകൾ, പടക്കങ്ങൾ, പൊട്ടിത്തെറിക്കുന്ന എല്ലാ തരം വെടിക്കോപ്പുകളും എന്നിവ

  • സ്ഫോടക സാധനങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനെയോ മെച്ചപ്പെടുത്തുന്നതിനെയോ കൈവശപ്പെടുത്തുന്നതിനെയോ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നത്.

    ഉദാഹരണങ്ങൾ: ബോംബ് ഉണ്ടാക്കാനുള്ള ഗൈഡുകൾ; ഗ്രനേഡുകൾ, ബോംബുകൾ, മറ്റ് സ്ഫോടക ഉപകരണങ്ങൾ എന്നിവയുടെ ഭാഗങ്ങൾ 3D പ്രിന്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള സോഫ്‌റ്റ്‌വെയറോ ഉപകരണമോ

  സ്ഫോടകവസ്തുക്കളെ കുറിച്ച് കൂടുതലറിയുക

തോക്കുകളും തോക്കിന്റെ ഭാഗങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • തോക്കുകളുടെയോ ദുരുപയോഗിച്ചാൽ ഗുരുതരമായ ഹാനി വരുത്തുന്ന, കായികാവശ്യത്തിനോ വിനോദത്തിനോ ഉപയോഗിക്കുന്ന തോക്കുകളുടെയോ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന തോക്കുകളുടെയോ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: കൈത്തോക്കുകൾ, റൈഫിളുകൾ, നായാട്ടിന് ഉപയോഗിക്കുന്ന തോക്കുകൾ, പ്രവർത്തനക്ഷമമായ പഴയകാല തോക്കുകൾ, എയർസോഫ്റ്റ് തോക്കുകൾ, പെയിന്റ്ബോൾ തോക്കുകൾ, BB തോക്കുകൾ, 3D പ്രിന്റഡ് തോക്കുകൾ

  • ഒരു തോക്കിന്റെ പ്രവർത്തനക്ഷമതയ്ക്ക് നിർബന്ധമായും വേണ്ടതോ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതോ ആയ, തോക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും ഭാഗത്തിന്റെയോ ഘടകത്തിന്റെയോ ഉപകരണത്തിന്റെയോ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്; ഇവയുടെ പണി പൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കില്ല.

    ഉദാഹരണങ്ങൾ: വെടിക്കോപ്പ്, വെടിക്കോപ്പിന്റെ ക്ലിപ്പുകൾ, സൈലൻസറുകൾ, തോക്കുകൾക്കുള്ള ട്രൈപ്പോഡുകളും ബൈപ്പോഡുകളും, സ്റ്റോക്കുകൾ, കൺവേർഷൻ കിറ്റുകൾ, ഗൺ ഗ്രിപ്പുകൾ, സ്കോപ്പുകളും സൈറ്റുകളും, ബമ്പ് സ്റ്റോക്കുകൾ

  • തോക്കുകളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനെയോ തോക്കുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനെയോ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നത്.

  തോക്കുകളും തോക്കിന്റെ ഭാഗങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും സംബന്ധിച്ച് കൂടുതലറിയുക

മറ്റ് ആയുധങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • സ്പോർട്സിലോ സ്വയം പ്രതിരോധത്തിന്റെ ഭാഗമായോ മത്സരത്തിലോ എതിരാളിയെ മുറിവേൽപ്പിക്കാൻ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളായി രൂപകൽപ്പന ചെയ്തിരിക്കുന്നതോ അതിനായി പ്രമോട്ട് ചെയ്തിരിക്കുന്നതോ ആയ മറ്റ് ആയുധങ്ങളുടെ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ത്രോയിംഗ് സ്റ്റാറുകൾ, ടെയ്‌സറുകൾ, ബ്രാസ് നക്കിളുകൾ, പെപ്പർ സ്പ്രേ

  • സംഘർഷാത്മക സാഹചര്യങ്ങളിൽ മുൻകൈ നേടാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന (കത്തി ആണെന്ന് തോന്നിപ്പിക്കാത്തതോ സ്പ്രിംഗിന്റെ സഹായത്തോടെ തുറക്കുന്നതോ ഉൾപ്പെടെ) കത്തികളുടെ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: സ്വിച്ച് ബ്ലേഡുകൾ, ഫൈറ്റിംഗ് കത്തികൾ, സ്വോർഡ് കെയിനുകൾ, ബാലിസോംഗുകൾ, മിലിട്ടറി കത്തികൾ, പുഷ് ഡാഗറുകൾ, ത്രോയിംഗ് ആക്സുകൾ

  • “മറ്റ് ആയുധങ്ങൾ” എന്ന ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ഉൽപ്പന്നത്തിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനെയോ ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിനെയോ കൈവശപ്പെടുത്തുന്നതിനെയോ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നത്.

  മറ്റ് ആയുധങ്ങളെ കുറിച്ച് കൂടുതലറിയുക

പുകയില

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • പുകയിലയുടെയും പുകയില അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: സിഗരറ്റുകൾ, സിഗാറുകൾ, ടൊബാക്കോ പൈപ്പുകൾ, റോളിംഗ് പേപ്പറുകൾ, ചവയ്ക്കാനുള്ള പുകയില, ഇ-സിഗരറ്റുകൾ

   പുകയിലയെ കുറിച്ച് കൂടുതലറിയുക

ലഹരിക്കായുള്ള മയക്കുമരുന്നുകൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • ഉല്ലാസത്തിനായി മാനസിക നിലയിൽ മാറ്റം വരുത്തുന്നതോ ഉന്മാദം പകരുന്നതോ ആയ വസ്തുക്കൾ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, മരിജുവാന, കൊക്കെയ്‌ന് പകരം ഉപയോഗിക്കുന്ന വസ്തുക്കൾ, മെപ്പഡ്രോൺ, "നിയമസാധുതയുള്ള ലഹരിവസ്തുക്കൾ"

  • ഉല്ലാസത്തിനുള്ള ലഹരി ഉപയോഗത്തിന് സഹായകരമാണെന്ന തരത്തിൽ വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: പൈപ്പുകൾ, ബോംഗുകൾ, കാനബിസ് കോഫി ഷോപ്പുകൾ

  • ഉത്തേജക മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിനെയോ വാങ്ങുന്നതിനെയോ ഉപയോഗിക്കുന്നതിനെയോ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നത്

    ഉദാഹരണങ്ങൾ: ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള നുറുങ്ങുകളോ നിർദ്ദേശങ്ങളോ കൈമാറ്റം ചെയ്യുന്ന ഫോറങ്ങൾ

  ലഹരിക്കായുള്ള മയക്കുമരുന്നുകളെ കുറിച്ച് കൂടുതലറിയുക

മദ്യത്തിന്റെ വിൽപ്പന അല്ലെങ്കിൽ ദുരുപയോഗം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • ലഹരി പാനീയങ്ങളുടെ ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത്.
  • നിരുത്തരവാദപരമായ മദ്യ ഉപഭോഗം പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: അമിതമായതോ തുടർച്ചയായുള്ളതോ മത്സരാടിസ്ഥാനത്തിലുള്ളതോ ആയ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രീകരണം

  മദ്യത്തിന്റെ വിൽപ്പന അല്ലെങ്കിൽ ദുരുപയോഗത്തെ കുറിച്ച് കൂടുതലറിയുക

ഓൺലൈൻ ചൂതാട്ടം

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • ഓൺലൈൻ ചൂതാട്ടത്തിലോ പണം ഉപയോഗിച്ചുള്ള യഥാർത്ഥ ചൂതാട്ടത്തിലോ ഗെയിമിന്റെ ഫലം അടിസ്ഥാനമാക്കി പണമോ സമ്മാനങ്ങളോ നേടാനുള്ള അവസരത്തിനായി പണം നൽകുകയോ മൂല്യവത്തായ മറ്റ് ഇനങ്ങൾ വാതുവയ്ക്കുകയോ ചെയ്യുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമിലോ പങ്കെടുക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നത്.

    ഉദാഹരണങ്ങൾ: ഓൺലൈൻ കാസിനോകൾ അല്ലെങ്കിൽ ബുക്ക്‌മേക്കറുകൾ, ഓൺലൈൻ ലോട്ടറി ടിക്കറ്റ് അല്ലെങ്കിൽ സ്ക്രാച്ച് കാർഡ് വാങ്ങൽ, ഓൺലൈൻ സ്‌പോർട്‌സ് വാതുവയ്പ്പ്, ഓൺലൈൻ ചൂതാട്ട പേജുകൾ പ്രമോട്ട് ചെയ്യുന്ന അഗ്രഗേറ്റർ അല്ലെങ്കിൽ അനുബന്ധ സൈറ്റുകൾ

   ഓൺലൈൻ ചൂതാട്ടത്തെ കുറിച്ച് കൂടുതലറിയുക

ഡോക്ടറുടെ കുറിപ്പടി വേണ്ട മരുന്നുകൾ

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • മരുന്നായി ഉപയോഗിക്കുന്ന ലഹരിവസ്തുക്കളുടെ ഓൺലൈൻ വിൽപ്പന പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: ഡോക്‌ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം ഉപയോഗിക്കാവുന്ന മരുന്നുകളുടെ വിൽപ്പന, ഓൺലൈൻ ഫാർമസികൾ

   ഡോക്ടറുടെ കുറിപ്പടി വേണ്ട മരുന്നുകളെ കുറിച്ച് കൂടുതലറിയുക

അംഗീകൃതമല്ലാത്ത ഫാർമസ്യൂട്ടിക്കലുകളും അനുബന്ധവസ്തുക്കളും

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്ളവയാണ്:

  • അംഗീകൃതമല്ലാത്ത ഫാർമസ്യൂട്ടിക്കലുകളും അനുബന്ധവസ്തുക്കളും പ്രമോട്ട് ചെയ്യുന്നത്.

    ഉദാഹരണങ്ങൾ: അംഗീകൃതമല്ലാത്ത ഫാർമസ്യൂട്ടിക്കലുകളുടെയും അനുബന്ധവസ്തുക്കളുടെയും പൂർണ്ണമല്ലാത്ത ഈ ലിസ്റ്റിലുള്ള എല്ലാ ഇനങ്ങളും; എഫിഡ്ര അടങ്ങിയിട്ടുള്ള ഉൽപ്പന്നം; സജീവമായ ഫാർമസ്യൂട്ടിക്കലോ അപകടകരമായ ചേരുവകളോ അടങ്ങിയിട്ടുള്ള ഔഷധ, ഭക്ഷ്യ അനുബന്ധ വസ്തുക്കൾ; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിൽ, അംഗീകൃതമല്ലാത്ത ഫാർമസ്യൂട്ടിക്കലിനോടും അനുബന്ധവസ്തുവിനോടും നിയന്ത്രിത വസ്തുക്കളോടും സമാനമായ പേരുകളുള്ള ഉൽപ്പന്നങ്ങൾ

  അംഗീകൃതമല്ലാത്ത ഫാർമസ്യൂട്ടിക്കലുകളും അനുബന്ധവസ്തുക്കളും സംബന്ധിച്ച് കൂടുതലറിയുക

Google Play Store-ൽ നിന്ന് നീക്കം ചെയ്തിരിക്കുന്ന ആപ്പ്

ഇനിപ്പറയുന്ന തരത്തിലുള്ള ആപ്പാണ്: 

  • Google Play നയങ്ങൾ ലംഘിച്ചതിനാൽ Google Play സ്റ്റോറിൽ നിന്ന് നീക്കം ചെയ്‍തിരിക്കുന്നത്.

 Google Play Store-ൽ നിന്ന് നീക്കം ചെയ്തിരിക്കുന്ന ആപ്പിനെ കുറിച്ച് കൂടുതലറിയുക


പെരുമാറ്റ നിയന്ത്രണങ്ങൾ 

തടസ്സപ്പെടുത്തുന്ന പരസ്യങ്ങൾ 

ഉള്ളടക്കത്തെ അവ്യക്തമാക്കുന്ന Google നൽകുന്ന പരസ്യങ്ങൾ

ഉള്ളടക്കം അവ്യക്തമാക്കുന്ന Google നൽകുന്ന പരസ്യങ്ങൾ

ഇനിപ്പറയുന്ന തരത്തിലുള്ള Google നൽകുന്ന പരസ്യങ്ങൾ ഞങ്ങൾ അനുവദിക്കില്ല:

  • ഏതെങ്കിലും കാലയളവിൽ പൂർണ്ണമായോ ഭാഗികമായോ അവ്യക്തമായ നിലയിലുള്ള ഉള്ളടക്കം

  ഉള്ളടക്കത്തെ അവ്യക്തമാക്കുന്ന Google നൽകുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക 

Google നൽകുന്ന പരസ്യങ്ങളെ അവ്യക്തമാക്കുന്ന ഉള്ളടക്കം 

Google നൽകുന്ന പരസ്യങ്ങളെ അവ്യക്തമാക്കുന്ന ഉള്ളടക്കം 

ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല:

  • Google-നൽകുന്ന പരസ്യങ്ങളെ പൂർണ്ണമായോ ഭാഗികമായോ അവ്യക്തമാക്കുന്ന ഉള്ളടക്കം.

  Google നൽകുന്ന പരസ്യങ്ങളെ അവ്യക്തമാക്കുന്ന ഉള്ളടക്കത്തെ കുറിച്ച് കൂടുതലറിയുക  

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7858038238054404097
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false