YouTube വീഡിയോകൾ അപ്‌ലോഡ് ചെയ്യുക

ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ YouTube-ലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യാം. ഒരു കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ നിങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ചുവടെയുള്ള നിർദ്ദേശങ്ങൾ ഉപയോഗിക്കുക. YouTube-ലെ മേൽനോട്ടത്തിലുള്ള അനുഭവങ്ങൾക്കൊപ്പം അപ്‌ലോഡിംഗ് ലഭ്യമായേക്കില്ല. ഇവിടെ കൂടുതലറിയുക.

വീഡിയോകൾ അപ്‌ലോഡ് ചെയ്യുക

ഒരു പുതിയ വീഡിയോ റെക്കോർഡ് ചെയ്തോ നിലവിലുള്ള ഒരെണ്ണം തിരഞ്ഞെടുത്തോ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ YouTube Android ആപ്പ് ഉപയോഗിക്കുക.

Upload on YouTube on your Android phone or tablet

YouTube ആപ്പ്

  1. YouTube ആപ്പ് തുറക്കുക.
  2. സൃഷ്‌ടിക്കുക  തുടർന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  3. നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയൽ തിരഞ്ഞെടുത്ത് അടുത്തത് ടാപ്പ് ചെയ്യുക.
    • നിങ്ങളുടെ വീഡിയോ 60 സെക്കൻഡോ അതിൽ കുറവോ ആയിരിക്കുകയും, സമചതുരമോ അല്ലെങ്കിൽ ലംബമോ ആയ വീക്ഷണ അനുപാതവും, ഉണ്ടെങ്കിൽ അത് Short ആയി അപ്‌ലോഡ് ചെയ്യും. കൂടുതലറിയുക.
    • (ഓപ്ഷണൽ) നിങ്ങളുടെ വീഡിയോ 60 സെക്കൻഡിൽ കൂടുതൽ ആയിരിക്കുകയും, സമചതുരമോ അല്ലെങ്കിൽ ലംബമോ ആയ വീക്ഷണ അനുപാതവും ഉണ്ടെങ്കിൽ വീഡിയോ ട്രിം ചെയ്യാനും Short ആയി അപ്‌ലോഡ് ചെയ്യാനും “ഒരു Short ആയി എഡിറ്റ് ചെയ്യുക” ടാപ്പ് ചെയ്യാം. കൂടുതലറിയുക.

​ക്രമീകരണം തിരഞ്ഞെടുക്കുന്നത് പൂർത്തിയാക്കുന്നതിന് മുമ്പ് അപ്‌ലോഡ് അനുഭവം നിങ്ങൾ അടയ്ക്കുകയാണെങ്കിൽ വീഡിയോ, ഉള്ളടക്ക പേജിൽ ഡ്രാഫ്റ്റായി സംരക്ഷിക്കും.

YouTube Studio ആപ്പ്

ശ്രദ്ധിക്കുക: YouTube Studio ആപ്പ് വഴി നിങ്ങളുടെ വീഡിയോ റേറ്റിംഗുകൾ സ്വയം സാക്ഷ്യപ്പെടുത്താനാകില്ല.
  1. YouTube Studio ആപ്പ് തുറക്കുക.
  2. മുകളിൽ നിന്ന്, സൃഷ്‌ടിക്കുക  തുടർന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക. 
  3. അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയൽ തിരഞ്ഞെടുക്കുക
  4. നിങ്ങളുടെ വീഡിയോയിലേക്ക് പേര് (പരമാവധി 100 പ്രതീകങ്ങൾ), സ്വകാര്യതാ ക്രമീകരണം, ധനസമ്പാദന ക്രമീകരണം എന്നിവ പോലുള്ള വിശദാംശങ്ങൾ ചേർക്കുക. 
  5. അടുത്തത് ടാപ്പ് ചെയ്യുക. 
  6. നിങ്ങളുടെ പ്രേക്ഷകരെ തിരഞ്ഞെടുക്കുക, "അതെ, ഇത് കുട്ടികൾക്കായി സൃഷ്‌ടിച്ചതാണ്" അല്ലെങ്കിൽ "അല്ല, ഇത് കുട്ടികൾക്കായി സൃഷ്‌ടിച്ചതല്ല." കുട്ടികൾക്കായി സൃഷ്ടിച്ചവയെക്കുറിച്ച് കൂടുതലറിയുക.
  7. നിങ്ങളുടെ വീഡിയോ പ്രസിദ്ധീകരിക്കാൻ, വീഡിയോ അപ്‌ലോഡ് ചെയ്യുക ടാപ്പ് ചെയ്യുക.  

വിശദാംശങ്ങൾ

നിങ്ങളുടെ വീഡിയോയിലേക്ക് പ്രധാനപ്പെട്ട വിശദാംശങ്ങൾ ചേർക്കുക.
ലഘുചിത്രം നിങ്ങളുടെ വീഡിയോയിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് കാഴ്ചക്കാർ കാണുന്ന ചിത്രം.
പേര്

നിങ്ങളുടെ വീഡിയോയുടെ പേര്.

ശ്രദ്ധിക്കുക: വീഡിയോയുടെ പേരിന്റെ പ്രതീക പരിധി 100 ആണ്, അസാധുവായ പ്രതീകങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല.

വിവരണം

നിങ്ങളുടെ വീഡിയോയുടെ താഴെ കാണിക്കുന്ന വിവരങ്ങൾ. വീഡിയോ ആട്രിബ്യൂഷനുകൾക്കായി, ഇനിപ്പറയുന്ന ഫോർമാറ്റ് ഉപയോഗിക്കുക:

[ചാനലിന്റെ പേര്]|[വീഡിയോയുടെ പേര്]|[വീഡിയോ ഐഡി].

ടെക്‌സ്‌റ്റ് ഫോർമാറ്റ് ചെയ്യാൻ, നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്‌ത് എഡിറ്റിംഗ് ബാറിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ടെക്‌സ്‌റ്റ് ബോൾഡ് ആക്കാം, ഇറ്റാലിക് ആക്കാം അല്ലെങ്കിൽ സ്ട്രൈക്ക്ത്രൂ ചെയ്യാം.

വീഡിയോ വിവരണങ്ങളുടെ പ്രതീക പരിധി 5,000 ആണ്, അസാധുവായ പ്രതീകങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല.

ദൃശ്യപരത

നിങ്ങളുടെ വീഡിയോ എവിടെ ദൃശ്യമാകുമെന്നും ആർക്കൊക്കെ അത് കാണാമെന്നതും നിയന്ത്രിക്കാൻ വീഡിയോയുടെ സ്വകാര്യതാ ക്രമീകരണം അപ്ഡേറ്റ് ചെയ്യുക.

നിങ്ങൾYouTube പങ്കാളി പ്രോഗ്രാമിൽ ഉണ്ടെങ്കിൽ, പരിശോധനകൾ പൂർത്തിയാകുന്നത് വരെ വീഡിയോകൾ ലിസ്റ്റുചെയ്യാത്തവയോ സ്വകാര്യമോ ആയി സജ്ജീകരിക്കാം. പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞാൽ YouTube Studio ആപ്പിൽ അറിയിപ്പ് ലഭിക്കുന്നതിന് ഓപ്റ്റ്-ഇൻ ചെയ്യാം. കുറിപ്പ്: ഞങ്ങൾ ഈ ഫീച്ചർ സാവധാനം റോളൗട്ട് ചെയ്യുകയാണ്. ​​

ലൊക്കേഷൻ നിങ്ങളുടെ വീഡിയോ ചിത്രീകരിച്ച സ്ഥാനം നൽകുക.
പ്ലേലിസ്റ്റ് നിലവിലുള്ള പ്ലേലിസ്റ്റുകളിലൊന്നിലേക്ക് നിങ്ങളുടെ വീഡിയോ ചേർക്കുക അല്ലെങ്കിൽ ഒരു പ്ലേലിസ്റ്റ് സൃഷ്‌ടിക്കുക.

നിങ്ങളുടെ പ്രേക്ഷകരെ തിരഞ്ഞെടുക്കാൻ അടുത്തത് ക്ലിക്ക് ചെയ്യുക. 

പ്രേക്ഷകർ കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമം (COPPA) അനുസരിക്കുന്നതിന്, നിങ്ങളുടെ വീഡിയോകൾ കുട്ടികൾക്കായി സൃഷ്ടിച്ചതാണോ എന്ന് ഞങ്ങളോട് പറയേണ്ടതുണ്ട്.
പ്രായ നിയന്ത്രണം എല്ലാ പ്രേക്ഷകർക്കും അനുയോജ്യമല്ലാത്ത പ്രായ നിയന്ത്രണമുള്ള വീഡിയോകൾ. 

പരിശോധനകൾ

പകർപ്പവകാശ പ്രശ്നങ്ങൾക്കും പരസ്യ അനുയോജ്യതയ്ക്കുമായുള്ള പരിശോധനകൾ 

നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ, പകർപ്പവകാശ പ്രശ്നങ്ങൾക്കും പരസ്യ അനുയോജ്യതയ്ക്കുമായി നിങ്ങളുടെ വീഡിയോകൾ സ്ക്രീൻ ചെയ്യാൻ പരിശോധനകൾ അനുവദിക്കുന്നു. 
സാധ്യതയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അറിയാൻ ഈ പരിശോധനകൾ നിങ്ങളെ സഹായിക്കുന്നു, അതുകൊണ്ട് വീഡിയോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനാകും. 
കുറിപ്പ്: പകർപ്പവകാശ, പരസ്യ അനുയോജ്യതാ പരിശോധനാ ഫലങ്ങൾ അന്തിമമല്ല. ഉദാഹരണത്തിന്, ഭാവിയിലെ നേരിട്ടുള്ള Content ID ക്ലെയിമുകൾ, പകർപ്പവകാശ സ്ട്രൈക്കുകൾ, നിങ്ങളുടെ വീഡിയോ ക്രമീകരണത്തിലെ എഡിറ്റുകൾ എന്നിവ നിങ്ങളുടെ വീഡിയോയെ ബാധിച്ചേക്കാം.

പരിശോധനകൾക്കായി നിങ്ങളുടെ അറിയിപ്പുകൾ മാനേജ് ചെയ്യുക

നിങ്ങളുടെ വീഡിയോകളുടെ പരിശോധനകൾ പൂർത്തിയാകുമ്പോൾ സൗകര്യപ്രദമായി അറിയാൻ നിങ്ങൾക്ക് പുഷ് അറിയിപ്പുകൾ ഓണാക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ മൊബൈലിൽ അറിയിപ്പുകൾ ഓണാക്കിയിട്ടുണ്ടെന്നും ശരിയായ അക്കൗണ്ടിലാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്നും ഉറപ്പാക്കുക.

YouTube Studio ആപ്പ്

  1. YouTube Studio ആപ്പ് തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം തുടർന്ന് ക്രമീകരണം എന്ന ക്രമത്തിൽ ടാപ്പ് ചെയ്യുക.
  3. “അറിയിപ്പുകൾ” എന്നതിനു താഴെയുള്ള പുഷ് അറിയിപ്പുകൾ ടാപ്പ് ചെയ്യുക.
  4. “നയം” ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക. 

വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയുക

നിങ്ങൾക്ക് പ്രതിദിനം എത്ര വീഡിയോകൾ അപ്‌ലോഡ് ചെയ്യാം

ഡെസ്ക്ടോപ്പ്, മൊബൈൽ, YouTube API എന്നിവയിലായി ഒരു ചാനലിന് ഓരോ ദിവസവും എത്ര വീഡിയോകൾ അപ്‌ലോഡ് ചെയ്യാം എന്നതിന് പരിധിയുണ്ട് നിങ്ങളുടെ പ്രതിദിന പരിധി വർദ്ധിപ്പിക്കാൻ, ഈ ലേഖനം സന്ദർശിക്കുക.

Android-ലെ ഈ വീഡിയോയിൽ ഫീച്ചർ ചെയ്തിരിക്കുന്നു" വിഭാഗം

നിങ്ങളുടെ വീഡിയോയിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സ്രഷ്ടാവിനെ ഫീച്ചർ ചെയ്താൽ, ഫീച്ചർ ചെയ്യപ്പെട്ട സ്രഷ്ടാവിന്റെ ചാനലിലേക്കുള്ള ലിങ്ക് കാഴ്ചാ പേജിൽ കാഴ്ചക്കാർക്ക് കാണാം. ഫീച്ചർ ചെയ്ത സ്രഷ്ടാക്കളെ സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും കാഴ്ചക്കാർക്ക് ഉണ്ടായിരിക്കും. ഈ ഫീച്ചർ കാഴ്ചക്കാർക്ക് പുതിയ സ്രഷ്ടാക്കളെ കണ്ടെത്തുന്നതും അവരുടെ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്നതും എളുപ്പമാക്കുന്നു.

YouTube-ൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സ്രഷ്ടാക്കളുടെ വൈവിധ്യമാർന്ന ഗ്രൂപ്പ് സ്വയമേവ ടാഗ് ചെയ്യപ്പെടും. സ്രഷ്ടാക്കളെ നേരിട്ട് ടാഗ് ചെയ്യാൻ കഴിയില്ല.

ഒരു ടാഗ് എങ്ങനെ നീക്കം ചെയ്യാം

നിങ്ങളാണ് വീഡിയോ സൃഷ്ടിച്ചതെങ്കിൽ, ഫീച്ചർ ചെയ്ത സ്രഷ്ടാവിന്റെ പേരിൽ ടാപ്പ് ചെയ്ത് വീഡിയോയിൽ നിന്ന് അവരെ നീക്കം ചെയ്യാൻ തിരഞ്ഞെടുക്കാം.

നിങ്ങളെ ഒരു വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ, കാഴ്ചാ പേജിലെ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്ത് വീഡിയോയിൽ നിന്ന് സ്വയം നീക്കം ചെയ്യാൻ തിരഞ്ഞെടുക്കാം. ഈ ചാനലിൽ നിങ്ങളെ ടാഗ് ചെയ്തിരിക്കുന്ന വീഡിയോകളിൽ നിന്ന് സ്വയം നീക്കംചെയ്യാനും തിരഞ്ഞെടുക്കാം.

വൈഫൈയിലോ മൊബൈൽ നെറ്റ്‌വർക്കിലൂടെയോ അപ്‌ലോഡ് ചെയ്യുക

നിങ്ങളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന കണക്ഷൻ തരം നിങ്ങൾക്ക് മാറ്റാവുന്നതാണ്.

  1. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
  2. ക്രമീകരണം തുടർന്ന് പൊതുവായത് ടാപ്പ് ചെയ്യുക.
  3. അപ്‌ലോഡുകൾ ടാപ്പ് ചെയ്യുക.
  4. വൈഫൈ വഴിയോ മൊബൈൽ നെറ്റ്‌വർക്കിലൂടെയോ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക.

“അപ്‌ലോഡ് ചെയ്യുക”, “പ്രസിദ്ധീകരിക്കുക” എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക

നിങ്ങൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോ ഫയൽ YouTube-ലേക്ക് ഇമ്പോർട്ട് ചെയ്യുന്നു.
നിങ്ങൾ ഒരു വീഡിയോ പ്രസിദ്ധീകരിക്കുമ്പോൾ കാണാൻ ആക്സസുള്ള എല്ലാവർക്കും വീഡിയോ ലഭ്യമാണ്.
വെർട്ടിക്കൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുക
നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ, ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗം YouTube കണ്ടെത്തും. മികച്ച അനുഭവത്തിനായി, വെർട്ടിക്കൽ വീഡിയോയുടെ വശങ്ങളിൽ കറുപ്പ് ബാറുകൾ ചേർക്കരുത്. വീഡിയോ വെർട്ടിക്കലോ സമചതുരമോ തിരശ്ചീനമോ ആകട്ടെ, സ്ക്രീനിന് അനുയോജ്യമാകും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6071858703753345716
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false