'YouTube-ലെ ഷോപ്പിംഗ്' ഫീച്ചർ ആരംഭിക്കൽ

യോഗ്യതയുള്ള സ്രഷ്‌ടാക്കളെ YouTube-ൽ ഉടനീളം അവരുടെ സ്വന്തം സ്റ്റോറുകളിൽ നിന്ന് അല്ലെങ്കിൽ മറ്റ് ബ്രാൻഡുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ പ്രമോട്ട് ചെയ്യാൻ YouTube Shopping അനുവദിക്കുന്നു. YouTube Shopping വഴി നിങ്ങൾക്ക് ഇവ ചെയ്യാം:

  • നിങ്ങളുടെ ഉള്ളടക്കത്തിൽ സ്വന്തം ഉൽപ്പന്നങ്ങൾ ഫീച്ചർ ചെയ്യാൻ നിങ്ങളുടെ സ്റ്റോർ YouTube-ലേക്ക് കണക്റ്റ് ചെയ്യുക.
  • മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ടാഗ് ചെയ്യുക.
  • ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുടെ പ്രകടനം കാണാൻ, YouTube Analytics-ൽ നിങ്ങളുടെ Shopping അനലിറ്റിക്‌സ് പരിശോധിക്കുക.

YouTube Shopping ഫീച്ചറുകളിൽ ഇവ ഉൾപ്പെടുന്നു:

  • നിങ്ങളുടെ ചാനലിന്റെ സ്റ്റോർ
  • വിവരണത്തിലും ഉൽപ്പന്ന ഷെൽഫിലും കാണിച്ചിരിക്കുന്ന, നിങ്ങളുടെ കണക്റ്റ് ചെയ്തിരിക്കുന്ന സ്റ്റോറിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ 
  • നിങ്ങളുടെ വീഡിയോകളിലും Shorts-ലും തത്സമയ സ്ട്രീമുകളിലും ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ

നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുക

വ്യാപാരം പോലെ, നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ YouTube-ൽ പ്രമോട്ട് ചെയ്യാൻ, നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:

  1. യോഗ്യതാ മാനദണ്ഡം പാലിക്കുക
  2. നിങ്ങളുടെ സ്റ്റോർ YouTube-ലേക്ക് കണക്റ്റ് ചെയ്യുക
  3. നിങ്ങളുടെ സ്റ്റോറിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് അവ നിങ്ങളുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്യുക

YouTube Shopping: നിങ്ങളുടെ സ്‌റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് വിൽക്കൂ

ഈ ലൊക്കേഷനുകളിലെ കാഴ്ചക്കാർക്ക് YouTube-ലെ ഇനിപ്പറയുന്ന ഇടങ്ങളിലുടനീളം നിങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും:

  • നിങ്ങളുടെ ചാനലിന്റെ സ്റ്റോറിൽ
  • വീഡിയോ വിവരണത്തിലെ ഉൽപ്പന്നങ്ങളായി
  • നിങ്ങളുടെ ഉള്ളടക്കത്തിന് ചുവടെയുള്ള ഉൽപ്പന്ന ഷെൽഫിൽ
  • നിങ്ങളുടെ ഉള്ളടക്കത്തിലെ Shopping ബട്ടൺ ഉപയോഗിച്ച് 

ശ്രദ്ധിക്കുക: Google Merchant Center-ൽ സ്റ്റോറിന്റെ, വിൽപ്പന നടക്കുന്ന രാജ്യങ്ങളായി സജ്ജീകരിച്ചിരിക്കുന്നവയെ അടിസ്ഥാനമാക്കി ഞങ്ങൾ ഉൽപ്പന്നം സംബന്ധിച്ച എല്ലാ വിവരങ്ങളും കാഴ്ചക്കാരെ കാണിക്കുന്നു. നിർദ്ദിഷ്ട രാജ്യത്ത് "ഷിപ്പിംഗ് പ്രദേശങ്ങൾ പരിമിതം" എന്ന വെളിപ്പെടുത്തൽ വീഡിയോയിലുണ്ടെങ്കിൽ, വ്യാപാരി ഈ രാജ്യം Google Merchant Center-ൽ ടാർഗറ്റ് ചെയ്തിട്ടില്ലെന്നാണ് ഇതിനർത്ഥം. കൂടുതൽ വിശദാംശങ്ങൾക്ക്, നിങ്ങളുടെ ചില്ലറവ്യാപാരിയെയോ ഓൺലൈൻ സ്റ്റോർ അഡ്‌മിനെയോ ബന്ധപ്പെടാം. പ്രാദേശിക വിപണികളിലെ ഷിപ്പിംഗിനെ പിന്തുണയ്‌ക്കുന്നതിന്റെ ഉത്തരവാദിത്തം പ്ലാറ്റ്‌ഫോമുകൾക്കും ചില്ലറവ്യാപാരികൾക്കും മാത്രമാണ്. പ്ലാറ്റ്‌ഫോമിന്റെയോ ചില്ലറവ്യാപാരിയുടെയോ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് അവരുടെ പ്രാദേശിക ഷിപ്പിംഗ് പിന്തുണയുമായി ബന്ധപ്പെട്ട അപ് ടു ഡേറ്റ് വിവരങ്ങൾ അറിയാം. വിൽപ്പന നടക്കുന്ന രാജ്യങ്ങൾ വ്യാപാരികൾക്ക് എങ്ങനെ എഡിറ്റ് ചെയ്യാം എന്നതിനെ കുറിച്ച് കൂടുതലറിയുകയും ചെയ്യാം.

നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനുള്ള ചാനൽ യോഗ്യത

YouTube-ലുടനീളം നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാൻ, നിങ്ങളുടെ ചാനൽ ഈ കുറഞ്ഞ ആവശ്യകതകൾ പാലിക്കണം:

യോഗ്യതാ മാനദണ്ഡം പാലിക്കുന്നുവെന്ന് നിങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ചാനലിൽ Shopping ഫീച്ചറുകൾ ഓണാക്കാൻ നിങ്ങളുടെ സ്റ്റോർ കണക്റ്റ് ചെയ്യാം. നിങ്ങൾ YPP ത്രെഷോൾഡ് അല്ലെങ്കിൽ വരിക്കാരെ സംബന്ധിച്ച ത്രെഷോൾഡ് പാലിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ചാനൽ വളർത്താൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ഈ വിഭവങ്ങൾ അവലോകനം ചെയ്യാം.

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യൂ

YouTube Shopping ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് വിൽക്കുക! 🛍️

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ടാഗ് ചെയ്യാനും പ്രമോട്ട് ചെയ്യാനും കഴിയും. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ടാഗ് ചെയ്യാൻ, ഇനിപ്പറയുന്നവ പാലിക്കണം:

  1. യോഗ്യതാ മാനദണ്ഡം പാലിക്കണം.
  2. ഞങ്ങളുടെ ടാഗിംഗ് മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.
  3. നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക.

മറ്റു ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനുള്ള ചാനൽ യോഗ്യത

നിങ്ങളുടെ ഉള്ളടക്കത്തിൽ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാൻ, നിങ്ങളുടെ ചാനൽ ഈ കുറഞ്ഞ ആവശ്യകതകൾ പാലിക്കണം:

  • നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം
  • നിങ്ങൾ ദക്ഷിണ കൊറിയയിലോ യുണൈറ്റഡ് സ്റ്റേറ്റ്‌സിലോ ആയിരിക്കണം.
  • നിങ്ങളുടെ ചാനലിന് 10,000-ത്തിലധികം വരിക്കാർ ഉണ്ടായിരിക്കണം.
  • നിങ്ങളുടെ ചാനൽ ഒരു സംഗീത ചാനലോ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലോ സംഗീത പങ്കാളികളുമായി ബന്ധപ്പെട്ടുള്ള ഒന്നോ അല്ല. സംഗീത പങ്കാളികളിൽ സംഗീത ലേബലുകൾ, വിതരണക്കാർ, പ്രസാധകർ, അല്ലെങ്കിൽ VEVO ഉൾപ്പെട്ടേക്കാം.
നിങ്ങളുടെ ചാനലിന്റെ പ്രേക്ഷക ക്രമീകരണം കുട്ടികൾക്കായി സൃഷ്ടിച്ചത് ആയി സജ്ജീകരിച്ചതാകരുത്, നിങ്ങളുടെ ചാനലിൽ കുട്ടികൾക്കായി സൃഷ്ടിച്ചത് ആയി സജ്ജീകരിച്ച നിരവധി വീഡിയോകൾ ഉണ്ടാകുകയും ചെയ്യരുത്.

ഷോപ്പിംഗ് പ്രകടനവും വരുമാനവും

നിങ്ങളുടെ കണക്റ്റ് ചെയ്തിരിക്കുന്ന സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ

YouTube Studio-യിലെ Shopping വിഭാഗത്തിലോ YouTube Analytics-ലെ വിപുലീകരിച്ച റിപ്പോർട്ടുകൾ ഉപയോഗിച്ചോ, ടാഗ് ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉയർന്ന തലത്തിലുള്ള പ്രകടനം കാണാം. വിശദവും അപ്‌ഡേറ്റ് ആയതുമായ വരുമാന വിവരങ്ങൾക്ക്, നിങ്ങളുടെ വ്യാപാര പ്ലാറ്റ്‌ഫോമിന്റെയോ ചില്ലറവ്യാപാരിയുടെയോ വെബ്‌സൈറ്റിലേക്ക് പോകുക. ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പേയ്‌മെന്റുകളും നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ചില്ലറവ്യാപാരിയോ പ്ലാറ്റ്‌ഫോമോ വഴിയാണ് നൽകുന്നത് എന്ന കാര്യം ഓർക്കുക. YouTube-നും AdSense-നും ഇതിൽ പങ്കൊന്നുമില്ല.

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ

ടാഗ് ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളിലെ ഇടപഴകൽ കണക്കാക്കാനും ഉൽപ്പന്ന പേജുകളിൽ നിന്ന് എത്രമാത്രം ട്രാഫിക് ലഭിക്കുന്നുണ്ടെന്ന് കണക്കാക്കാനും നിങ്ങൾക്ക് YouTube Analytics-ലെ വിപുലീകരിച്ച റിപ്പോർട്ടുകൾ ഉപയോഗിക്കാം.

നയങ്ങൾ

നിങ്ങളുടെ കണക്റ്റ് ചെയ്തിരിക്കുന്ന സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ

ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക ചില്ലറവ്യാപാരിക്കോ പ്ലാറ്റ്‌ഫോമിനോ (Google-ന് അല്ല) ആണ്, വിൽപ്പനയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല:

  • വിപണനം
  • വെയർഹൗസിംഗ്
  • ഓർഡർ പൂർത്തീകരണം
  • റീഫണ്ടുകൾ
  • കസ്‌റ്റമർ സർവീസ്
  • ഇൻവെന്ററി മാനേജ്മെന്റ്
  • സ്രഷ്ടാക്കൾക്ക് അല്ലെങ്കിൽ ആർട്ടിസ്റ്റിനുള്ള പേയ്മെന്റ്

ചില്ലറവ്യാപാരികൾക്കും അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്കും Google-നും ഇടയിൽ ഡാറ്റ പങ്കിടൽ

ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങൾക്ക് പ്രസക്തമായ അനലിറ്റിക്‌സ് നൽകുന്നതിനും, ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായും സന്ദർശനങ്ങളുമായും ബന്ധപ്പെട്ട ഡാറ്റ ചില്ലറവ്യാപാരികളുമായും Google-മായും പങ്കിടും. ഉദാഹരണത്തിന്, YouTube Studio-യിലെ മൊത്തം പ്രതിമാസ ഉൽപ്പന്ന വിൽപ്പനയെ കുറിച്ച് നിങ്ങളുടെ ചില്ലറവ്യാപാരിയിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഞങ്ങൾ പങ്കിട്ടേക്കാം. നിങ്ങളുടെ ചാനലിലെ വിൽപ്പന വർദ്ധിപ്പിക്കാൻ പുതിയ ഫീച്ചറുകൾക്ക് കഴിയുമോ എന്ന് വിലയിരുത്താനും ഞങ്ങൾ ഈ ഡാറ്റ ഉപയോഗിച്ചേക്കാം. ചില്ലറവ്യാപാരികൾക്ക് അവരുടെ അനലിറ്റിക്‌സിനായി, YouTube Shopping ഫീച്ചറുകളിൽ നിന്നുള്ള ട്രാഫിക് സംബന്ധമായ ഡാറ്റ ലഭിക്കുന്നു.

നിങ്ങളുടെ ചില്ലറവ്യാപാരി Shopping ഡാറ്റ കൈകാര്യം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നത് അവരുടെ സ്വകാര്യതാ നയം ഉൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളുമാണ്. Google അത്തരം Shopping ഡാറ്റ കൈകാര്യം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നത് ഞങ്ങളുടെ സ്വകാര്യതാ നയം ആണ്. നിങ്ങൾ ഈ നയങ്ങൾ വായിച്ച് മനസ്സിലാക്കുന്നുവെന്ന കാര്യം ഉറപ്പാക്കുക.

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ

നിങ്ങൾ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഫീച്ചർ ചെയ്യുമ്പോൾ, ചില്ലറവ്യാപാരിയുടെ വെബ്‌സൈറ്റിൽ നടക്കുന്ന ഇടപാടുകളും ആക്റ്റിവിറ്റികളും നിയന്ത്രിക്കുന്നത് ചില്ലറവ്യാപാരിയുടെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളുമാണ്. അന്തിമ വിലയും ബാധകമായ ഫീസുകളും നികുതികളും നിശ്ചയിക്കുന്നത് ചില്ലറവ്യാപാരിയാണ്. ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള, ഓർഡറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചില്ലറവ്യാപാരി കൈകാര്യം ചെയ്യും:

  • ഓർഡർ പൂർത്തീകരണം
  • ഷിപ്പിംഗ്
  • പേയ്മെന്റ്
  • പിന്തുണ (റിട്ടേണുകളും റീഫണ്ടുകളും ഉൾപ്പെടെ)

റിട്ടേണുകളും റീഫണ്ടുകളും ഉൾപ്പെടെ, ഓർഡറുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളും ചോദ്യങ്ങളും ഉണ്ടെങ്കിൽ, കാഴ്ചക്കാർക്ക് ചില്ലറവ്യാപാരിയെ ബന്ധപ്പെടാം.

ചാനലിന്റെ എക്‌സ്‌ക്ലൂസീവ് ഉൽപ്പന്ന ലിസ്റ്റിംഗുകൾ

യോഗ്യതയുള്ള വ്യാപാരികൾക്ക് അവരുടെ Google Merchant Center അക്കൗണ്ടുകളിൽ നിന്നോ Cafe24 പ്ലാറ്റ്‌ഫോമിലെ സമർപ്പിത ഫ്ലോയിൽ നിന്നോ ഉൽപ്പന്ന ലിസ്റ്റിംഗുകൾ നിർദ്ദിഷ്ട YouTube ചാനലുകളുമായി മാത്രം പങ്കിടാം. ലിസ്റ്റിംഗ് ഫീഡുകളുടെ ഭാഗമായി, നിർദ്ദിഷ്ട ഉൽപ്പന്ന ലിസ്റ്റിംഗ് ഏതൊക്കെ ചാനലുകളുടെ ഹാൻഡിലിന് മാത്രമായാണ് പങ്കിട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതിലൂടെ വ്യാപാരികൾക്ക് ഇത് ചെയ്യാം. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ, ആ ഉൽപ്പന്നങ്ങളും ഉൽപ്പന്നങ്ങളുടെ പ്രമോഷനും ഒരു നിർദ്ദിഷ്ട YouTube ചാനലിന് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റ് സെയിൽസ് ചാനലുകൾക്കോ YouTube സ്രഷ്ടാക്കൾക്കോ ലഭ്യമല്ലെന്നും വ്യാപാരികൾ സ്ഥിരീകരിക്കുന്നു. ഈ ലിസ്റ്റിംഗുകൾ, ലിസ്റ്റിംഗിന്റെ കാലയളവിൽ ആ ചാനലിന് മാത്രമുള്ളതായി അടയാളപ്പെടുത്തും, കിഴിവുണ്ടെങ്കിൽ ഒപ്പം/അല്ലെങ്കിൽ സമയ പരിമിതിയുണ്ടെങ്കിൽ അവ കാഴ്ചക്കാർക്ക് ഹൈലൈറ്റ് ചെയ്ത നിലയിൽ ദൃശ്യമാകും. എക്‌സ്‌ക്ലൂസീവ് ലിസ്റ്റിംഗുകൾ വ്യാപാരിയുടെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള അവരുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. അന്തിമ നിരക്ക്, വാങ്ങലിന്റെ വ്യവസ്ഥകൾ എന്നിവ നിർണയിക്കുന്നതും അതിന്റെ ഉത്തരവാദിത്തവും വ്യാപാരിക്കായിരിക്കും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1039845446541707310
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false