നിങ്ങൾ എങ്ങനെ ധനസമ്പാദനം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തിരഞ്ഞെടുക്കൽ

ഫാൻ ഫണ്ടിംഗ്, Shopping ഫീച്ചറുകളിലേക്ക് നേരത്തേയുള്ള ആക്സസ് സഹിതം കൂടുതൽ സ്രഷ്ടാക്കളിലേക്ക് ഞങ്ങൾ YouTube പങ്കാളി പ്രോഗ്രാം (YPP) വിപുലീകരിക്കുകയാണ്. വിപുലീകരിച്ച YouTube പങ്കാളി പ്രോഗ്രാം ഈ രാജ്യങ്ങളിലെയും/പ്രദേശങ്ങളിലെയും യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് ലഭ്യമാണ്. AE, AU, BR, EG, ID, KE, KY, LT, LU, LV, MK, MP, MT, MY, NG, NL, NO, NZ, PF, PG, PH, PT, QA, RO, RS, SE, SG, SI, SK, SN, TC, TH, TR, UG, VI, VN, ZA എന്നീ രാജ്യങ്ങളിലുള്ള യോഗ്യരായ സ്രഷ്‌ടാക്കൾക്കായി അടുത്ത മാസം വിപുലീകരണം റോളൗട്ട് ചെയ്യുകയാണ്. YPP-യിലെ മാറ്റങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഈ ലേഖനം പരിശോധിക്കുക.

മുകളിലെ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ഒന്നിലല്ല നിങ്ങൾ ഉള്ളതെങ്കിൽ, നിങ്ങൾക്കുള്ള YouTube പങ്കാളി പ്രോഗ്രാമിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ല. YPP അവലോകനം, യോഗ്യത, നിങ്ങൾക്ക് ബാധകമായ ആപ്പ് നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് അറിയാൻ ഈ ലേഖനം കാണാം.

വിപുലീകരിച്ച YouTube പങ്കാളി പ്രോഗ്രാമിനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുക. നിങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ, YouTube Studio-യുടെ വരുമാനം നേടുക ഏരിയയിൽ അറിയിപ്പ് നേടുക തിരഞ്ഞെടുക്കുക. വിപുലീകരിച്ച YPP പ്രോഗ്രാം നിങ്ങൾക്കായി റോളൗട്ട് ചെയ്യുമ്പോഴും നിങ്ങൾ യോഗ്യതാ പരിധികളിൽ എത്തുമ്പോഴും ഞങ്ങൾ നിങ്ങൾക്കൊരു ഇമെയിൽ അയയ്ക്കും. 

നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിന്റെ (YPP) ഭാഗമാണെങ്കിൽ, ത്രെഷോൾഡുകളും ആവശ്യമായ കാര്യങ്ങളും നിറവേറ്റിയാൽ, ഈ ധനസമ്പാദന ഫീച്ചറുകളിലൂടെ പണം സമ്പാദിക്കാനാവും:

ചാനൽ ത്രെഷോൾഡുകൾ ധനസമ്പാദന ഫീച്ചറുകൾ
  • 500 വരിക്കാർ!
  • കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 3 പബ്ലിക് അപ്‌ലോഡുകൾ
  • ഇവയിലൊന്ന്:
    • കഴിഞ്ഞ 365 ദിവസങ്ങൾക്കിടെ ദൈർഘ്യമുള്ള വീഡിയോകളിൽ 3,000 മണിക്കൂർ എല്ലാവർക്കുമുള്ള വീഡിയോകൾ കണ്ട സമയം
    • കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 3 ദശലക്ഷം എല്ലാവർക്കുമായുള്ള Shorts കാഴ്‌ചകൾ
  • 1,000 വരിക്കാർ!
  • ഇവയിലൊന്ന്:
    • കഴിഞ്ഞ 365 ദിവസങ്ങൾക്കിടെ ദൈർഘ്യമുള്ള വീഡിയോകളിൽ 4,000 മണിക്കൂർ എല്ലാവർക്കുമുള്ള വീഡിയോകൾ കണ്ട സമയം
    • കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം എല്ലാവർക്കുമായുള്ള Shorts കാഴ്‌ചകൾ

ഓരോ ധനസമ്പാദന ഫീച്ചറിനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങൾആണുള്ളത്. നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ ഈ ഫീച്ചറുകൾ ഓരോന്നും എങ്ങനെ ഓണാക്കാമെന്ന് ഈ ലേഖനം പറയും.

YouTube-ൽ വരുമാനം നേടുന്നതിനെക്കുറിച്ചുള്ള ആമുഖം

വരുമാനം നേടുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും ആക്‌സസ് ചെയ്യാൻ, നിങ്ങളുടെ YouTube ചാനലിനുള്ള ധനസമ്പാദനം ഓണാക്കുന്നതിനുള്ള എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

വരുമാനം നേടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക

YPP-ൽ എത്തിക്കഴിഞ്ഞാൽ, വരുമാന അവസരങ്ങൾ അൺലോക്ക് ചെയ്യുന്നതിന് പങ്കാളികൾക്ക് കരാർ മൊഡ്യൂളുകൾ നേടാനും തിരഞ്ഞെടുക്കാനും കഴിയും. തങ്ങളുടെ ചാനലിന് ഏത് ധനസമ്പാദന അവസരങ്ങളാണ് ശരിയായത് എന്ന് തീരുമാനിക്കാനുള്ള ഉയർന്ന സുതാര്യതയും ശ്രദ്ധയും ഈ സമീപനം ക്രിയേറ്റർമാർക്ക് നൽകുന്നു.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന്, വരുമാനം തിരഞ്ഞെടുക്കുക.
  3. നിബന്ധനകൾ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഓരോ ഓപ്ഷണൽ മൊഡ്യൂളിനും.ആരംഭിക്കുക ക്ലിക്ക് ചെയ്യുക.

കാഴ്‌ചാ പേജിലെ പരസ്യങ്ങൾ

2023 ജനുവരി പകുതി മുതൽ, YPP-യിലെ നിലവിലുള്ള YouTube പങ്കാളികൾ കാഴ്‌ചാ പേജിൽ നിന്ന് പരസ്യ വരുമാനം നേടുന്നത് തുടരാൻ കാഴ്‌ചാ പേജ് ധനസമ്പാദന മൊഡ്യൂൾ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും വേണം.

കാഴ്‌ചാ പേജിലെ നിങ്ങളുടെ വീഡിയോകൾക്ക് മുമ്പും, ഇടയിലും, ശേഷവും അതിന് സമീപവും കാണിക്കുന്ന പരസ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് വരുമാനം നേടാം. YouTube Premium വരിക്കാർ കാഴ്‌ചാ പേജിൽ നിങ്ങളുടെ ഉള്ളടക്കം കാണുമ്പോഴും നിങ്ങൾക്ക് വരുമാനം നേടാം.

നിങ്ങളുടെ ദൈർഘ്യമേറിയ വീഡിയോകളുടെയോ തത്സമയ സ്ട്രീമിംഗ് വീഡിയോകളുടെയോ വിവരണത്തിനും പ്ലേബാക്കിനുമുള്ള, YouTube, YouTube Music, YouTube Kids എന്നിവയിലെ പേജുകളെയാണ് കാഴ്‌ചാ പേജ് പ്രതിനിധീകരിക്കുന്നത്. കാഴ്‌ചാ പേജിലോ YouTube വീഡിയോ പ്ലേയറിലെ മറ്റ് സൈറ്റുകളിൽ ഉൾച്ചേർക്കുമ്പോഴോ കാണുന്ന ദൈർഘ്യമേറിയ വീഡിയോകളിൽ അല്ലെങ്കിൽ തത്സമയ സ്ട്രീമിംഗ് വീഡിയോകളിൽ പരസ്യ വരുമാനവും YouTube Premium വരുമാനവും നേടാൻ കാഴ്‌ചാ പേജ് ധനസമ്പാദന മൊഡ്യൂൾ അംഗീകരിക്കേണ്ടതുണ്ട്.

Shorts ഫീഡ് പരസ്യങ്ങൾ

Shorts ധനസമ്പാദന മൊഡ്യൂൾ അംഗീകരിക്കുന്നത് Shorts ഫീഡിലെ വീഡിയോകൾക്കിടയിൽ കാണുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിടാൻ നിങ്ങളുടെ ചാനലിനെ അനുവദിക്കുന്നു. ഈ മൊഡ്യൂൾ അംഗീകരിക്കുന്ന തീയതി മുതൽ Shorts പരസ്യ വരുമാനം പങ്കിടൽ ആരംഭിക്കും. Shorts-ന് പരസ്യ വരുമാനം പങ്കിടൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്,YouTube Shorts ധനസമ്പാദന നയങ്ങൾ കാണുക.

വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ

വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ (മുമ്പ് ലഭ്യമായിരുന്ന വാണിജ്യ ഉൽപ്പന്ന അനുബന്ധം) നിങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്തുകൊണ്ട് ഫാൻ ഫണ്ടിംഗ് ഫീച്ചറുകളിൽ നിന്ന് വരുമാനം നേടാൻ അനുവദിക്കുന്നു. ചാനൽ അംഗത്വങ്ങൾ മുതൽ Super Chat, Super Stickers, Super Thanks വരെയുള്ളതാണ് ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ. ഫാൻ ഫണ്ടിംഗ് ഫീച്ചറുകളിൽ നിന്ന് വരുമാനം നേടുന്നതിന്, വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ (CPM) അംഗീകരിച്ച് വ്യക്തിഗത ഫീച്ചറുകൾ ഓണാക്കണം. വാണിജ്യ ഉൽപ്പന്ന അനുബന്ധത്തിൽ (CPA) ഒപ്പിട്ട സ്രഷ്ടാക്കൾ പുതിയ വാണിജ്യ ഉൽപ്പന്ന മൊഡ്യൂളിൽ ഒപ്പിടേണ്ടതില്ല. ഫാൻ ഫണ്ടിംഗ് ഫീച്ചറുകളും ബാധകമായ നയങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ YouTube വാണിജ്യ ഉൽപ്പന്നങ്ങളുടെ ധനസമ്പാദന നയങ്ങൾ കാണുക.

 കാഴ്‌ചാ പേജ് പരസ്യങ്ങൾ ഓണാക്കുക

നിങ്ങളുടെ വീഡിയോ ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, പരസ്യങ്ങൾ ഓണാക്കാം. നിങ്ങളുടെ വീഡിയോ യോഗ്യതയുള്ളതാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ആ പേജിലെ സ്വയം-സാക്ഷ്യപ്പെടുത്തൽ മാർഗ്ഗനിർദ്ദേശവും ഉദാഹരണങ്ങളും പരിശോധിക്കുക. പരസ്യങ്ങൾ ഓണാക്കാൻ തിരഞ്ഞെടുക്കുന്നത് ഒരു വീഡിയോയിൽ പരസ്യങ്ങൾ സ്വയമേവ തുറക്കുമെന്ന് അർത്ഥമാക്കുന്നില്ല. ഏത് പരസ്യങ്ങളും കാണിക്കുന്നതിന് മുമ്പായി, വീഡിയോ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കുന്നതിന് സ്വയമേവയുള്ളതോ അവലോകനം ചെയ്യുന്നവർ ഉൾപ്പെടുന്നതോ ആയ ഒരു സാധാരണ പ്രക്രിയയിലൂടെ കടന്നുപോകും.

YouTube-ൽ വീഡിയോകൾക്കുള്ള പരസ്യങ്ങൾ ഓണാക്കുന്നതിലൂടെ, ആ വീഡിയോകളുടെ ദൃശ്യ, ഓഡിയോ ഘടകങ്ങളിൽ ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ സ്ഥിരീകരിക്കുന്നു.

വ്യക്തിഗത വീഡിയോകൾക്കായി പരസ്യങ്ങൾ ഓണാക്കുക

 നിങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പരസ്യങ്ങൾ ഓണാക്കാൻ:

  1. YouTube Studio-യിലേക്ക് പോകുക.
  2. ഇടത് മെനുവിൽ നിന്ന്, ഉള്ളടക്കം  തിരഞ്ഞെടുക്കുക.
  3. പ്രസക്തമായ വീഡിയോയ്ക്ക് തൊട്ടടുത്തുള്ള ധനസമ്പാദനം  ക്ലിക്ക് ചെയ്യുക.
  4. ധനസമ്പാദനം ഡ്രോപ്പ്ഡൗണിൽ ഓണാക്കുക ക്ലിക്ക് ചെയ്യുക.
  5. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

ഒന്നിലധികം വീഡിയോകൾക്കായി പരസ്യങ്ങൾ ഓണാക്കുക

നിങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുള്ള ഒന്നിലധികം വീഡിയോകൾക്കായി പരസ്യങ്ങൾ ഓണാക്കാൻ:

  1. YouTube Studio-യിലേക്ക് പോകുക.
  2. ഇടത് മെനുവിൽ, ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. നിങ്ങൾ ധനസമ്പാദനം നടത്താൻ ആഗ്രഹിക്കുന്ന ഏത് വീഡിയോയ്ക്കും, വീഡിയോ ലഘുചിത്രത്തിന്റെ ഇടതുവശത്തുള്ള ചാരനിറമുള്ള ബോക്‌സ് തിരഞ്ഞെടുക്കുക.
  4. വീഡിയോ ലിസ്റ്റിന് മുകളിലുള്ള കറുപ്പ് ബാറിൽ എഡിറ്റ് ചെയ്യുക ഡ്രോപ്പ്ഡൗൺ തുടർന്ന് ധനസമ്പാദനം എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുക.
  5. ധനസമ്പാദനം ഡ്രോപ്പ്ഡൗണിൽ ഓണാക്കുക ക്ലിക്ക് ചെയ്യുക.
    • മിഡ്-റോൾ പരസ്യങ്ങൾക്കുള്ള പരസ്യ ക്രമീകരണം ബൾക്കായി മാറ്റാൻ: എഡിറ്റ് ചെയ്യുക തുടർന്ന് പരസ്യ ക്രമീകരണം തുടർന്ന് എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്ത്, “വീഡിയോയ്ക്ക് ഇടയിൽ പരസ്യങ്ങൾ നൽകുക (മിഡ് റോൾ)” എന്നതിന് തൊട്ടടുത്തുള്ള ബോക്സിൽ ചെക്ക് മാർക്കിട്ട്, സ്വയമേവയുള്ള മിഡ്-റോൾ പരസ്യങ്ങൾ വേണ്ടത്, പരസ്യ ഇടവേളകളില്ലാത്ത വീഡിയോകളിലാണോ അതോ എല്ലാ വീഡിയോകളിലും ആണോ എന്ന് തിരഞ്ഞെടുക്കുക.
  6. വീഡിയോകൾ അപ്ഡേറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക തുടർന്ന് "ഈ നടപടിയുടെ അന്തരഫലങ്ങൾ ഞാൻ മനസ്സിലാക്കുന്നു" എന്നതിന് തൊട്ടടുത്തുള്ള ബോക്‌സ് ചെക്ക് ചെയ്യുക തുടർന്ന്വീഡിയോകൾ അപ്ഡേറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.

Shorts ഫീഡ് പരസ്യങ്ങൾ ഓണാക്കുക

പരസ്യങ്ങൾ ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്ന എല്ലാ ഉള്ളടക്കവും ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണം. Shorts-ൽ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന ഉള്ളടക്കത്തിന് ലഭിക്കുന്ന കാഴ്ച്ചകൾക്ക് മാത്രമേ വരുമാനം പങ്കിടാൻ യോഗ്യതയുണ്ടാകൂ. Shorts ഫീഡിലെ വീഡിയോകൾക്കിടയിൽ കാണുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിടാൻ, YouTube Studio-യുടെ വരുമാനം വിഭാഗത്തിലെ Shorts ധനസമ്പാദന മൊഡ്യൂൾ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക.​​​​​​

ചാനൽ അംഗത്വം ഓണാക്കുക

പ്രതിമാസ പേയ്‌മെന്റുകളിലൂടെ നിങ്ങളുടെ ചാനലിൽ ചേരാനും ബാഡ്‌ജുകൾ, ഇമോജി, മറ്റ് സാധനങ്ങൾ എന്നിവ പോലെ നിങ്ങൾ ഓഫർ ചെയ്യുന്ന അംഗങ്ങൾക്ക് മാത്രമുള്ള ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാനും ചാനൽ അംഗത്വങ്ങൾ കാഴ്‌ചക്കാരെ അനുവദിക്കുന്നു. യോഗ്യത എങ്ങനെ ചാനൽ അംഗത്വങ്ങൾ ഓണാക്കാം എന്നിവ സംബന്ധിച്ച് കൂടുതലറിയുക.

ഷോപ്പിംഗ് ഓണാക്കുക

പണം സമ്പാദിക്കുമ്പോൾ ക്രിയേറ്റർമാരെ YouTube-ലേക്ക് അവരുടെ സ്റ്റോർ ബന്ധിപ്പിക്കാനും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ഷോപ്പിംഗ് അനുവദിക്കുന്നു. നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിൽ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും പണം സമ്പാദിക്കാനും കഴിയും. യോഗ്യതയും ഷോപ്പിംഗ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതും സംബന്ധിച്ച് കൂടുതലറിയുക.

Super Chat, Super Stickers എന്നിവ ഓണാക്കുക

തത്സമയ സ്ട്രീമുകളിലും പ്രിമിയറുകളിലും ആരാധകരെ ക്രിയേറ്റർമാരുമായി കണക്റ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങളാണ് Super Chat, Super Stickers എന്നിവ. ആരാധകർക്ക് തത്സമയ ചാറ്റിൽ തങ്ങളുടെ സന്ദേശം ഹൈലൈറ്റ് ചെയ്യാൻ Super Chats വാങ്ങാം അല്ലെങ്കിൽ തത്സമയ ചാറ്റിൽ ദൃശ്യമാകുന്ന ഒരു ആനിമേറ്റ് ചെയ്ത ചിത്രം ലഭിക്കാൻ Super Stickers വാങ്ങാം. യോഗ്യത, Super Chat, Super Stickers എങ്ങനെ ഓണാക്കാം എന്നതിനെ കുറിച്ച് കൂടുതലറിയുക.

Super Thanks ഓണാക്കുക

വീഡിയോകൾക്ക് അധിക നന്ദി കാണിക്കാൻ ആഗ്രഹിക്കുന്ന കാഴ്‌ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് Super Thanks വഴി വരുമാനം നേടാം. ആരാധകർക്ക് ഒറ്റത്തവണ ആനിമേഷൻ വാങ്ങാനും വീഡിയോയുടെ കമന്റ് വിഭാഗത്തിൽ വേറിട്ടതും വർണ്ണാഭമായതും ഇഷ്ടാനുസൃതമാക്കാവുന്നതുമായ ഒരു കമന്റ് പോസ്റ്റ് ചെയ്യാനും കഴിയും. യോഗ്യതയും എങ്ങനെ Super Thanks ഓണാക്കാം എന്നതും സംബന്ധിച്ച് കൂടുതലറിയുക.

YouTube Premium വരുമാനം ഓണാക്കുക

YouTube Premium വരിക്കാരനായ ഒരു കാഴ്‌ചക്കാരൻ നിങ്ങളുടെ ഉള്ളടക്കം കാണുകയാണെങ്കിൽ, YouTube Premium-ന് അവർ അടയ്ക്കുന്ന ഫീസിന്റെ ഒരു ഭാഗം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ ഉള്ളടക്കവും (ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നവ) YouTube Premium വരുമാനത്തിന് യോഗ്യതയുള്ളതാണ്. YouTube Premium വരുമാനം നേടുന്നതിന്:

  • ദൈർഘ്യമേറിയ വീഡിയോകൾ: കാഴ്‌ചാ പേജ് ധനസമ്പാദന മൊഡ്യൂൾ അംഗീകരിച്ച് കാഴ്‌ചാ പേജ് പരസ്യങ്ങൾ ഓണാക്കുക
  • Shorts: Shorts ഫീഡ് ധനസമ്പാദന മൊഡ്യൂൾ അംഗീകരിക്കുക

YouTube Premium സംബന്ധിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10190089555522992130
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false