ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾക്കുള്ള ആക്റ്റിവിറ്റികൾ സൃഷ്ടിക്കുക, മാനേജ് ചെയ്യുക

നിങ്ങൾക്കും നിങ്ങളുടെ കാഴ്ചക്കാർക്കും അനുയോജ്യമായ രീതിയിലുള്ള ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കാൻ YouTube Shopping സഹായിക്കുന്നു. ഉൽപ്പന്നം ടാഗ് ചെയ്യൽ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ YouTube ചാനലിലെ ഉൽപ്പന്നങ്ങൾ, അഫിലിയേറ്റ് പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്നിവ പ്രമോട്ട് ചെയ്യാം. ടാഗ് ചെയ്ത ഉൽപ്പന്നങ്ങളെ കുറിച്ച് ആകാംക്ഷയുണർത്താനും ഉൽപ്പന്നങ്ങൾ സംബന്ധിച്ച പുതുപുത്തൻ വിവരങ്ങളും ഡീലുകളും കാഴ്ചക്കാർക്ക് നൽകാനും നിങ്ങൾക്ക് ഈ ആക്റ്റിവിറ്റികൾ ഉപയോഗിക്കാവുന്നതാണ്:

പ്രമോഷനുകളും നിരക്ക് ഇളവുകളും

പ്രമോഷനുകളും നിരക്ക് ഇളവുകളും ഫീച്ചർ, ടാഗ് ചെയ്യുന്ന ഉൽപ്പന്നങ്ങളിലെ ഡീലുകൾ കാഴ്ചക്കാർക്ക് ഹൈലൈറ്റ് ചെയ്യുന്നു. പ്രമോഷനുകളും നിരക്ക് ഇളവുകളും, ഉൽപ്പന്ന ലിസ്റ്റിലോ പിൻ ചെയ്ത ഉൽപ്പന്ന ബാനറിലോ മൂന്ന് രീതിയിൽ ലഭ്യമാക്കാനാകും.

  1. വ്യാപാരി പ്രമോഷൻ: ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന ഒരു ഡീൽ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:
    1. സ്വയമേവയോ ഡിസ്‌കൗണ്ട് കോഡ് ഉപയോഗിച്ചോ ഉൽപ്പന്നത്തിൽ ബാധകമാക്കുന്ന ഒരു നിശ്ചിത ശതമാനം കിഴിവ്
    2. സ്വയമേവയോ ഡിസ്‌കൗണ്ട് കോഡ് ഉപയോഗിച്ചോ ഉൽപ്പന്നത്തിന്റെ നിരക്കിൽ ബാധകമാക്കുന്ന കിഴിവ് - ഈ തുക നിശ്ചിതമോ തലങ്ങളനുസരിച്ച് വ്യത്യാസപ്പെടുന്നതോ ആകാം
    3. വില നിർണ്ണയിക്കാനാകാത്ത ഒരു ഡീൽ, “പർച്ചേസിനൊപ്പം സമ്മാനം”, “X വാങ്ങിയാൽ Y സൗജന്യം” മുതലായവ
  2. വിൽപ്പന നിരക്കിന്റെ കുറിപ്പ്: ഒരു ഉൽപ്പന്നത്തിന്റെ കിഴിവുള്ള നിരക്ക്.
  3. വിലക്കുറവ്: ഒരു ഉൽപ്പന്നത്തിന്റെ നിലവിലെ നിരക്ക്, റഫറൻസ് നിരക്കിനെക്കാൾ കുറവായിരിക്കുമ്പോൾ കാണിക്കുന്ന ബാഡ്‌ജ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ലിസ്റ്റ് ചെയ്ത ഏറ്റവും കുറഞ്ഞ നിരക്കാണ് റഫറൻസ് നിരക്ക്.

സ്രഷ്ടാക്കൾക്ക് അവരുടെ സ്റ്റോറിലെ ഉൽപ്പന്നങ്ങളുടെ നിരക്ക് അപ്ഡേറ്റ് ചെയ്ത് "വിലക്കുറവ്" ബാഡ്‌ജ് ട്രിഗർ ചെയ്യാനാകും. ഇനിപ്പറയുന്നവ ഉപയോഗിച്ച്, വ്യാപാരി പ്രമോഷനുകളും വിൽപ്പന നിരക്കിന്റെ കുറിപ്പുകളും സൃഷ്ടിക്കാനും അത് ബാധകമാക്കാനും സ്രഷ്ടാക്കൾക്ക് കഴിയും:

  1. Shopify
  2. Google Merchant Center (GMC) - നിങ്ങൾക്ക് നേരിട്ട് ആക്‌സസ് ഉണ്ടെങ്കിൽ മാത്രം.

ചില്ലറവ്യാപാരിയുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് YouTube കാഴ്ചക്കാരെ ഡീലുകൾ കാണിക്കുന്നത്. ടാഗ് ചെയ്ത ഒരു ഉൽപ്പന്നത്തിന് ഒന്നിലധികം ഡീലുകൾ ലഭ്യമാണെങ്കിൽ, ലഭ്യമായ ഏറ്റവും വലിയ ഡീൽ ആയിരിക്കും YouTube കാണിക്കുക. ഈ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ഉള്ള, മൊബൈൽ ഉപയോഗിക്കുന്ന കാഴ്ചക്കാർക്ക് മാത്രമേ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ കാണാനാകൂ. ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ നിങ്ങളുടെ കാഴ്ചക്കാർക്ക് കാണാനാകുന്നില്ലെങ്കിൽ, അവർ മൊബൈൽ ആണ് ഉപയോഗിക്കുന്നതെന്നും ഇത് ലഭ്യമായ രാജ്യത്ത്/പ്രദേശത്ത് ആണ് അവരുള്ളതെന്നും ഉറപ്പാക്കുക. കാഴ്ചക്കാരുടെ രാജ്യത്തേക്കോ/പ്രദേശത്തേക്കോ ഉൽപ്പന്നങ്ങൾക്ക് ഷിപ്പിംഗ് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ ദൃശ്യമാകൂ.

യോഗ്യത

പ്രമോഷനുകളും നിരക്ക് ഇളവുകളും ഫീച്ചർ ഉപയോഗിക്കാൻ, ഡീലിന്റെ തരം അടിസ്ഥാനമാക്കി മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും നിങ്ങളുടെ ചില്ലറവ്യാപാരി പാലിക്കേണ്ടതായി വന്നേക്കാം. വിൽപ്പന നിരക്കിന്റെ കുറിപ്പുകളും വിലക്കുറവുകളും സംബന്ധിച്ച് ചില്ലറവ്യാപാരി പാലിക്കേണ്ട മറ്റ് ആവശ്യകതകൾ ഒന്നുമില്ലെങ്കിലും വ്യാപാരി പ്രമോഷനുകളുടെ കാര്യത്തിൽ അവർ പാലിച്ചിരിക്കേണ്ട കൂടുതൽ മാനദണ്ഡങ്ങളുണ്ട്:

  • വ്യാപാരി പ്രമോഷനുകൾ (Shopify-യിൽ നിന്നുള്ളത്):
    • സ്വയമേവ ബാധകമാക്കുന്ന ഡീലുകൾക്ക് (സ്വയമേവയുള്ള കിഴിവുകൾ): നിങ്ങളുടെ Shopify സ്റ്റോറിന്റെ ലൊക്കേഷൻ ഈ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ഒന്നിലായിരിക്കണം: AU, BR, CA, DE, ES, FR, IN, IT, JP, KR, NL, UK, US.
    • ഡിസ്‌കൗണ്ട് കോഡുകൾ ഉപയോഗിച്ച് ബാധകമാക്കുന്ന ഡീലുകൾ: നിങ്ങളുടെ Shopify സ്റ്റോറിന്റെ ലൊക്കേഷൻ US-ൽ ആയിരിക്കണം.
    • വില നിർണ്ണയിക്കാനാകാത്ത ഡീലുകൾക്ക്: ഇത്തരം ഡീലുകൾക്ക് ഇപ്പോൾ പിന്തുണയില്ല.
  • വ്യാപാരി പ്രമോഷനുകൾ (GMC-യിൽ നിന്നുള്ളത്): പിന്തുണയുള്ള നിങ്ങളുടെ ചില്ലറവ്യാപാരിയുടെ ലൊക്കേഷൻ ഈ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ഒന്നിലായിരിക്കണം: AU, BR, CA, DE, ES, FR, IN, IT, JP, NL, KR, UK, US.

പ്രമോഷനുകളും നിരക്ക് ഇളവുകളും സജ്ജീകരിക്കുക, മാനേജ് ചെയ്യുക

നിങ്ങൾക്ക് എന്താണ് ലഭ്യമാക്കേണ്ടത് എന്നതനുസരിച്ച് വ്യത്യസ്ത രീതികളിൽ ഡീലുകൾ സജ്ജീകരിക്കാം. ഡീൽ അവലോകനം ചെയ്ത് അംഗീകരിച്ച ശേഷം നിങ്ങൾക്ക് ഉൽപ്പന്നം ടാഗ് ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കുക: നിങ്ങൾ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുമ്പോൾ, ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനിടെ ഡീൽ കാണാനാകില്ല. ടാഗ് ചെയ്ത ശേഷം ഡീൽ കാണാവുന്നതാണ്.

 എല്ലാ പ്രമോഷനുകളും, YouTube-ൽ പങ്കിടുന്നതിന് 5 ദിവസം മുമ്പെങ്കിലും സജ്ജീകരിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

വ്യാപാരി പ്രമോഷനുകൾ

Shopify വഴി വ്യാപാരി പ്രമോഷൻ സൃഷ്ടിക്കുക അല്ലെങ്കിൽ എഡിറ്റ് ചെയ്യുക

Shopify-യിലൂടെ, സ്വയമേവയുള്ള കിഴിവ് ചേർക്കലോ ഡിസ്‌കൗണ്ട് കോഡോ ഉള്ള വ്യാപാരി പ്രമോഷനുകൾ നിങ്ങൾക്ക് സൃഷ്ടിക്കാം. കാഴ്ചക്കാർ യോഗ്യതയുള്ള ഇനങ്ങൾ വാങ്ങുമ്പോൾ, ചെക്കൗട്ട് സമയത്ത് കിഴിവ് തുക സ്വയമേവ ബാധകമാക്കും. നിങ്ങൾ ഒരു ഡിസ്‌കൗണ്ട് കോഡ് സൃഷ്ടിച്ച് പങ്കിടുകയാണെങ്കിൽ, യോഗ്യതയുള്ള ഇനങ്ങളിൽ കിഴിവ് നേടാൻ ചെക്കൗട്ട് സമയത്ത് കാഴ്ചക്കാർ കോഡ് നൽകണം.
ശ്രദ്ധിക്കുക: വില നിർണ്ണയിക്കാനാകാത്ത ഡീലുകൾക്കും $0 ഷിപ്പിംഗ് പ്രമോഷനുകൾക്കും ഇപ്പോൾ പിന്തുണയില്ല. പിന്തുണയുള്ള Shopify പ്രമോഷൻ തരങ്ങളെ കുറിച്ച്കൂടുതലറിയുക.

Shopify-യിൽ വ്യാപാരി പ്രമോഷൻ സൃഷ്ടിക്കാൻ:

  1. കിഴിവുകൾ തുടർന്ന് കിഴിവ് സൃഷ്ടിക്കുക എന്നതിലേക്ക് പോകുക.
  2. “കിഴിവ് തരം തിരഞ്ഞെടുക്കുക” വിഭാഗത്തിൽ നിന്ന് ഇവയിൽ ഒരെണ്ണം തിരഞ്ഞെടൂക്കുക: “ഉൽപ്പന്നങ്ങൾക്കുള്ള കിഴിവ്” അല്ലെങ്കിൽ “ഓർഡറുകൾക്കുള്ള കിഴിവ്.”
  3. “രീതി” വിഭാഗത്തിന് കീഴിൽ നിങ്ങൾക്ക് ലഭ്യമാക്കേണ്ട കിഴിവ് തരം തിരഞ്ഞെടുക്കുക:
    1. സ്വയമേവയുള്ള കിഴിവ്: കാഴ്ചക്കാർ ചെക്കൗട്ട് ചെയ്യുമ്പോൾ കിഴിവുകൾ സ്വയമേവ ബാധകമാക്കും.
    2. ഡിസ്‌കൗണ്ട് കോഡ്: കിഴിവ് ലഭിക്കാൻ, കാഴ്ചക്കാർ ചെക്കൗട്ട് ചെയ്യുമ്പോൾ കോഡ് നൽകണം.
  4. നിങ്ങളുടെ പ്രമോഷന്റെ വിശദാംശങ്ങൾ ചേർക്കുക  തുടർന്ന് കിഴിവ് സംരക്ഷിക്കുക.
  5. Google ചാനൽ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കിഴിവ് സമന്വയിപ്പിക്കുക:
    1. കിഴിവുകൾ വിഭാഗത്തിന് കീഴിൽ, പ്രസക്തമായ കിഴിവ് ക്ലിക്ക് ചെയ്യുക.
    2. വിൽപ്പനയുടെ ചാനലുകൾ വിഭാഗത്തിൽ Google ചാനൽ ആപ്പ് തിരഞ്ഞെടുക്കുക.
    3. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

 Google Merchant Center (GMC)-യിൽ വ്യാപാരി പ്രമോഷൻ സൃഷ്ടിക്കുക അല്ലെങ്കിൽ എഡിറ്റ് ചെയ്യുക

GMC-യിൽ വ്യാപാരി പ്രമോഷൻ സൃഷ്ടിക്കാൻ:

  1. പ്രസക്തമായ ഉൽപ്പന്നങ്ങൾക്ക് ലഭ്യമായ രീതികളിൽ ഒരെണ്ണം ഉപയോഗിച്ച്നിങ്ങളുടെ പ്രമോഷൻ സൃഷ്ടിച്ച ശേഷം അത് സമർപ്പിക്കുക:
    1. Merchant Center പ്രമോഷൻ ബിൽഡർ
    2. പ്രമോഷനുകളുടെ ഫീഡ്
    3. ഉള്ളടക്ക API

വ്യാപാരി പ്രമോഷനുകൾ, Google Merchant Center എഡിറ്റോറിയൽ മാനദണ്ഡങ്ങളുടെയും പ്രമോഷനുകൾക്കുള്ള നയങ്ങളുടെയും അടിസ്ഥാനത്തിൽ അവലോകനം ചെയ്ത ശേഷം സ്ഥിരീകരിക്കും. അംഗീകാരം ലഭിക്കുകയാണെങ്കിൽ അത് Google-ലും YouTube-ലും ഉടനീളം സജീവമാക്കും.

വിൽപ്പന നിരക്കിന്റെ കുറിപ്പ്

നിങ്ങളുടെ വിൽപ്പന നിരക്ക് സജ്ജീകരിക്കുമ്പോൾ അത് മറ്റ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Shopify വഴി വിൽപ്പന നിരക്ക് സൃഷ്ടിക്കുക അല്ലെങ്കിൽ എഡിറ്റ് ചെയ്യുക

Shopify വഴി വിൽപ്പന നിരക്ക് സൃഷ്ടിക്കാൻ:

  1. ഉൽപ്പന്നങ്ങൾ  വിഭാഗത്തിലേക്ക് പോകുകതുടർന്ന് പ്രസക്തമായ ഉൽപ്പന്നം ക്ലിക്ക് ചെയ്യുക.
  2. നിരക്ക് വിഭാഗത്തിന് കീഴിൽ, നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഒറിജിനൽ നിരക്കുമായി താരതമ്യം ചെയ്യേണ്ട നിരക്ക് സജ്ജീകരിക്കുക.
  3. പുതിയ നിരക്ക് ചേർത്ത് നിങ്ങളുടെ ഉൽപ്പന്നത്തിന്റെ നിരക്ക് സജ്ജീകരിക്കുക.

GMC-യിൽ വിൽപ്പന നിരക്ക് സൃഷ്ടിക്കുക, എഡിറ്റ് ചെയ്യുക

GMC-യിൽ വിൽപ്പന നിരക്ക് സൃഷ്ടിക്കാൻ:

  1. നിങ്ങളുടെ ഇനത്തിന്റെ ഒറിജിനൽ നിരക്ക്, നിരക്ക് [price] ആട്രിബ്യൂട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  2. ഓപ്ഷണൽ വിൽപ്പന നിരക്ക് [sale price] ആട്രിബ്യൂട്ട് ഉപയോഗിച്ച് വിൽപ്പന നിരക്ക് സമർപ്പിക്കുക.

വിലക്കുറവ്

ഒരു ഉൽപ്പന്നത്തിന് ഏറെക്കാലമായി ഉണ്ടായിരുന്ന ന്യായമായ ഒരു നിരക്കിൽ കാര്യമായ ഇടിവ് ഉണ്ടാകുമ്പോൾ "വിലക്കുറവ്" ബാഡ്‌ജ് കാണിക്കും. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ നിരക്ക് മാറ്റുന്നത് വഴി Google-ന് “വിലക്കുറവ്” ബാഡ്‌ജ് കാണിക്കാനാകും. “വിലക്കുറവ്” ബാഡ്‌ജ് ട്രിഗർ ചെയ്യാൻ, നിങ്ങളുടെ സ്റ്റോറിൽ ഉൽപ്പന്നത്തിന്റെ നിരക്ക് അപ്ഡേറ്റ് ചെയ്യുക. പുതിയ നിരക്ക്, നിങ്ങൾ മുമ്പ് ലിസ്റ്റ് ചെയ്തിട്ടുള്ള ശരാശരി നിരക്കിനെക്കാൾ കുറവായിരിക്കണം. വിലക്കുറവ് കുറിപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഉൽപ്പന്ന ഡ്രോപ്പുകൾ

ഉൽപ്പന്ന ഡ്രോപ്പുകൾ ഫീച്ചർ ഉപയോഗിച്ച്, തത്സമയ സ്ട്രീമിനിടെ പുതിയൊരു ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരിൽ ആകാംക്ഷയുണർത്താനും സ്ട്രീമിലുടനീളം അത് നിലനിർത്താനും കഴിയും. ഷോപ്പിംഗ് ബാഗുള്ള ഒരു പ്ലെയ്‌സ്ഹോൾഡർ ചിത്രം നിങ്ങളുടെ തത്സമയ സ്ട്രീമിന്റെ ഉൽപ്പന്ന ലിസ്റ്റിൽ പ്രദർശിപ്പിക്കും, ഇതുവഴി നിങ്ങളുടെ ഉൽപ്പന്നം ഉടൻ ലഭ്യമാകുമെന്ന കാര്യം കാഴ്ചക്കാർക്ക് അറിയാനാകും. നിങ്ങളുടെ തത്സമയ സ്ട്രീമിൽ ഉൽപ്പന്നം കാണിച്ചാൽ ഉടൻ തന്നെ കാഴ്ചക്കാർക്ക് അത് വാങ്ങാവുന്നതാണ്.

നിങ്ങളുടെ ആവശ്യങ്ങളും യോഗ്യതയും അനുസരിച്ച്, പ്രസിദ്ധീകരണ തീയതികളോടെയോ അല്ലാതെയോ ഉൽപ്പന്ന ഡ്രോപ്പുകൾ സജ്ജീകരിക്കാം.

  • പ്രസിദ്ധീകരണ തീയതികൾ ഉൾപ്പെടുന്ന ഉൽപ്പന്ന ഡ്രോപ്പുകൾ: ഉൽപ്പന്നം ഡ്രോപ്പ് ചെയ്യുന്നതിന് മുമ്പ് അക്കാര്യം പുറത്തറിയാതിരിക്കാൻ, വിട്ടുവീഴ്‌ചയില്ലാതെ ചെയ്യേണ്ട കാര്യങ്ങളുണ്ട്, മാത്രമല്ല മുൻകൂർ സജ്ജീകരണവും ആവശ്യമാണ്. തങ്ങളുടെ Shopify സ്റ്റോറിലേക്കോ കണക്റ്റ് ചെയ്ത സ്റ്റോറിന്റെ Google Merchant Center (GMC)-ലേക്കോ നേരിട്ട് ആക്‌സസ് ഉള്ള സ്രഷ്‌ടാക്കൾക്ക് പ്രസിദ്ധീകരണ തീയതികൾ ഉപയോഗിക്കാം.
  • പ്രസിദ്ധീകരണ തീയതികൾ ഇല്ലാത്ത ഉൽപ്പന്ന ഡ്രോപ്പുകൾ:  നിങ്ങളുടെ തത്സമയ സ്‌ട്രീമിലേക്ക് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുമ്പോഴാണ് സജ്ജീകരിക്കുക. ഇങ്ങനെ ഡ്രോപ്പ് ചെയ്താൽ നിങ്ങളുടെ ഉൽപ്പന്നം മുൻകൂറായി YouTube-ൽ ദൃശ്യമാകില്ലെങ്കിലും, കാഴ്ചക്കാർ അത് മറ്റിടങ്ങളിൽ കണ്ടെത്തിയേക്കാം. മുൻകൂറായി ദൃശ്യമാകുന്നത് തടയാൻ, ഡ്രോപ്പ് ചെയ്യുന്നത് വരെ നിങ്ങൾക്ക് ഉൽപ്പന്ന പേജ് അൺലിസ്റ്റ് ചെയ്യാം. അഫിലിയേറ്റ് പ്രോഗ്രാമിലെ സ്രഷ്ടാക്കൾക്കോ കണക്റ്റ് ചെയ്ത സ്റ്റോറുകൾ ഉള്ള സ്രഷ്ടാക്കൾക്കോ ഈ ഫീച്ചർ ഉപയോഗിക്കാം.

ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ തത്സമയ സ്ട്രീം ഷെഡ്യൂൾ ചെയ്യാനും സ്ട്രീമിലേക്ക് ഉൽപ്പന്ന ഡ്രോപ്പ് ചേർക്കാനും ഉൽപ്പന്നം സർപ്രൈസായി ലഭ്യമാക്കാനും കഴിയും.

പ്രസിദ്ധീകരണ തീയതികൾ ഇല്ലാതെ ഉൽപ്പന്ന ഡ്രോപ്പുകൾ സജ്ജീകരിക്കൂ

പ്രസിദ്ധീകരണ തീയതികൾ ഇല്ലാതെ ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കാൻ നിങ്ങൾ:

നിങ്ങളുടെ സ്റ്റോറിലേക്ക് ഉൽപ്പന്നം ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇതുവഴി അത് ഞങ്ങളുടെ നയങ്ങളും Google Merchant Center നയങ്ങളും പാലിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യാനാകും. സാധാരണ ഈ പ്രക്രിയ പൂർത്തിയാകാൻ ഏതാനും പ്രവൃത്തി ദിവസങ്ങൾ എടുക്കാറുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, തത്സമയ സ്ട്രീമിലേക്ക് ചേർക്കുന്നതിനായി നിങ്ങളുടെ ഉൽപ്പന്നങ്ങൾ YouTube Studio-യിൽ ദൃശ്യമാകും.

പ്രസിദ്ധീകരണ തീയതികൾ സഹിതം ഉൽപ്പന്ന ഡ്രോപ്പുകൾ സജ്ജീകരിക്കൂ

പ്രസിദ്ധീകരണ തീയതികൾ അടക്കം ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കാൻ, ഇനിപ്പറയുന്നവയിലേക്ക് നിങ്ങൾക്ക് നേരിട്ടുള്ള ആക്‌സസ് ഉണ്ടായിരിക്കണം:

  • കണക്റ്റ് ചെയ്ത നിങ്ങളുടെ സ്റ്റോറിന്റെ Google Merchant Center (GMC), അല്ലെങ്കിൽ
  • നിങ്ങളുടെ Shopify സ്റ്റോറിന്റെ അഡ്‌മിൻ പേജ്

മികച്ച പ്രവർത്തനരീതിയെന്ന നിലയിൽ, നിങ്ങളുടെ തത്സമയ സ്ട്രീമിന് ഒരാഴ്ച മുമ്പെങ്കിലും ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കുക. നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിച്ചുകഴിഞ്ഞാൽ തത്സമയ സ്ട്രീം ഷെഡ്യൂൾ ചെയ്യാവുന്നതാണ്, തുടർന്ന് ഉൽപ്പന്നം ദൃശ്യമാക്കാൻ അത് തത്സമയ സ്ട്രീമിലേക്ക് ചേർക്കാം.

Shopify വഴി പ്രസിദ്ധീകരണ തീയതികൾ സഹിതം ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കുക

YouTube-മായി നിങ്ങളുടെ Shopify സ്റ്റോർ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പ് Shopify-യിൽ സജ്ജീകരിക്കുക:

  1. Shopify-യിൽ ഉൽപ്പന്ന ഡ്രോപ്പ് ഓഫർ അപ്‌ലോഡ് ചെയ്യുക.
  2. Google ചാനൽ ആപ്പിനും Shopify-യുടെ ഓൺലൈൻ സ്റ്റോറിനും ഒരേ തീയതിയും സമയവും ഷെഡ്യൂൾ ചെയ്യുക:
    • ഓൺലൈൻ സ്റ്റോർ: ഉൽപ്പന്നങ്ങൾ വിഭാഗത്തിൽ, നിങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാകുന്ന സമയവും തീയതിയും ഷെഡ്യൂൾ ചെയ്യുക. Shopify-യിൽ നിങ്ങളുടെ ഓഫർ ദൃശ്യമാകുകയും ഷോപ്പിംഗിന് ലഭ്യമായി തുടങ്ങുകയും ചെയ്യുന്ന തീയതിയും സമയവും ഇതായിരിക്കും.

    • Google ചാനൽ ആപ്പ്: സെയിൽസ് ചാനലും ആപ്പുകളും വിഭാഗത്തിന് കീഴിൽ Google-നുള്ള തീയതിയും സമയവും ഷെഡ്യൂൾ ചെയ്യുക. YouTube കാഴ്ചക്കാർക്ക് നിങ്ങളുടെ ഓഫർ ദൃശ്യമാകുകയും ഷോപ്പിംഗിന് ലഭ്യമായി തുടങ്ങുകയും ചെയ്യുന്ന തീയതിയും സമയവും ഇതായിരിക്കും.

    • ഉൽപ്പന്ന ഡ്രോപ്പിന്റെ തീയതിയും സമയവും (UTC സമയമേഖല ഉൾപ്പെടെ) Google ചാനൽ ആപ്പിലും Shopify-യുടെ ഓൺലൈൻ സ്റ്റോറിലും ഒരുപോലെയാണോ നൽകിയിരിക്കുന്നതെന്ന് പരിശോധിക്കുക.
  3. നിങ്ങളുടെ ഉൽപ്പന്നം ഞങ്ങളുടെ നയങ്ങളും Google Merchant Center നയങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവലോകനം ചെയ്യും. സാധാരണ ഈ പ്രക്രിയ പൂർത്തിയാകാൻ ഏതാനും പ്രവൃത്തി ദിവസങ്ങൾ എടുക്കാറുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഉൽപ്പന്നം YouTube Studio-യിൽ ദൃശ്യമാകും.

Google Merchant Center വഴി പ്രസിദ്ധീകരണ തീയതികൾ സഹിതം ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കുക

കണക്റ്റ് ചെയ്ത സ്റ്റോറിന്റെ Google Merchant Center-ലേക്ക് (GMC) നിങ്ങൾക്ക് നേരിട്ട് ആക്‌സസുണ്ടെങ്കിൽ പ്രസിദ്ധീകരണ തീയതികൾ സഹിതം ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിക്കാം:

  1. നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പിന്റെ ഉൽപ്പന്ന ഡാറ്റ സമർപ്പിക്കാൻ, “disclosure_date” ആട്രിബ്യൂട്ട് ഉൾപ്പെടെ ഒരു പ്രാഥമിക ഫീഡോ അനുബന്ധ ഫീഡോ ഉപയോഗിക്കുക.
  2. ഉൽപ്പന്ന ഡ്രോപ്പിന്റെ തീയതിയും സമയവും (UTC സമയമേഖല ഉൾപ്പെടെ) ശരിയായി സജ്ജീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  3. നിങ്ങളുടെ ഉൽപ്പന്നം ഞങ്ങളുടെ നയങ്ങളും Google Merchant Center നയങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവലോകനം ചെയ്യും. സാധാരണ ഈ പ്രക്രിയ പൂർത്തിയാകാൻ ഏതാനും പ്രവൃത്തി ദിവസങ്ങൾ എടുക്കാറുണ്ട്. അംഗീകാരം ലഭിച്ച ശേഷം നിങ്ങളുടെ ഉൽപ്പന്നങ്ങൾ YouTube Studio-യിൽ ദൃശ്യമാകും.

നിങ്ങളുടെ തത്സമയ സ്ട്രീമിൽ ഉൽപ്പന്ന ഡ്രോപ്പ് ചേർക്കൂ

നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പ് സജ്ജീകരിച്ചുകഴിഞ്ഞാൽ, തത്സമയ സ്ട്രീം ഷെഡ്യൂൾ ചെയ്ത് അതിലേക്ക് ഉൽപ്പന്ന ഡ്രോപ്പ് ടാഗ് ചെയ്യുക:

  1. YouTube Studio-യിൽ നിങ്ങളുടെ തത്സമയ സ്ട്രീം ഷെഡ്യൂൾ ചെയ്യുക.
  2. തത്സമയ നിയന്ത്രണ റൂമിൽ, തത്സമയം സ്ട്രീം ചെയ്യുന്ന വീഡിയോയിലേക്ക് ഉൽപ്പന്ന ഡ്രോപ്പും പ്രസക്തമായ മറ്റെല്ലാ ഉൽപ്പന്നങ്ങളും ടാഗ് ചെയ്യുക. 
  • പ്രസിദ്ധീകരണ തീയതികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ: നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പിന് അടുത്തായി, ഉൽപ്പന്നം ലഭ്യമാകുന്ന തീയതി അടക്കം “ഉൽപ്പന്ന ഡ്രോപ്പ്” ബാഡ്‌ജ് ഉണ്ടാകും. ഉൽപ്പന്ന ഡ്രോപ്പിന്റെ തീയതിയും സമയവും (UTC സമയമേഖല ഉൾപ്പെടെ) ശരിയായി സജ്ജീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. 
    • ശ്രദ്ധിക്കുക: തത്സമയ നിയന്ത്രണ റൂം, GMC, Shopify എന്നിവയിലും നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പിന്റെ ലാൻഡിംഗ് പേജിലും ഉൽപ്പന്ന ഡ്രോപ്പിന്റെ തീയതിയും സമയവും ഒരുപോലെയായിരിക്കണം. ഉൽപ്പന്ന ഡ്രോപ്പ് ചെയ്യുന്ന സമയത്തിന് മുമ്പ് ലാൻഡിംഗ് പേജ് (ലിസ്റ്റ് ചെയ്തതും തിരയാവുന്നതും ആയിരിക്കണം) ലഭ്യമാക്കണം. അല്ലാത്തപക്ഷം, കാഴ്‌ചക്കാർക്ക് പിശക് സന്ദേശം ലഭിക്കും.
  • നിങ്ങൾ പ്രസിദ്ധീകരണ തീയതികൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ: ഉൽപ്പന്നത്തിന് അടുത്തുള്ള “ഉൽപ്പന്ന ഡ്രോപ്പ് സൃഷ്ടിക്കുക” "" ക്ലിക്ക് ചെയ്യുക. ഡ്രോപ്പ് ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നത് വരെ ഉൽപ്പന്നം മറയ്ക്കും.
  1. ഉൽപ്പന്നം റിലീസ് ചെയ്യുമ്പോൾ അത് ഉൽപ്പന്ന ഷെൽഫിലെ ആദ്യത്തെ ഇനമായി കാണിക്കണമെങ്കിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പുനഃക്രമീകരിക്കുക.
  2. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക. 
ടാഗിംഗ് സംബന്ധിച്ച നുറുങ്ങുകൾ: നിങ്ങളുടെ ഉൽപ്പന്നത്തിന് വകഭേദങ്ങൾ ഉണ്ടെങ്കിൽ (ഉദാഹരണത്തിന്, ഉൽപ്പന്നം വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലും ലഭ്യമാകുമ്പോൾ) ഓരോ വകഭേദവും വെവ്വേറെ ടാഗ് ചെയ്യാനാകും. 
  • നിങ്ങളുടെ ഉൽപ്പന്നത്തിന് അധികം വകഭേദങ്ങൾ ഇല്ലാത്തപക്ഷം അവയെല്ലാം ഒരുമിച്ച് ടാഗ് ചെയ്യാവുന്നതാണ്. 
  • നിങ്ങളുടെ ഉൽപ്പന്നത്തിന് നിരവധി വകഭേദങ്ങൾ ഉണ്ടെങ്കിൽ, വ്യത്യസ്‌ത നിരക്കുകളിലുള്ള വകഭേദങ്ങൾ ടാഗ് ചെയ്യാം. 
  • ടാഗ് ചെയ്ത ഓരോ ഉൽപ്പന്നത്തിന്റെയും പേര് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ, വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം വ്യക്തമാകും. 

താൽപ്പര്യമുള്ള വകഭേദം കാഴ്ചക്കാർ തിരഞ്ഞെടുക്കുമ്പോൾ, വകഭേദത്തിന്റെ നേരത്തേ തിരഞ്ഞെടുത്ത വിശദാംശങ്ങൾ അടങ്ങിയിട്ടുള്ള വെബ്സൈറ്റിലേക്ക് അവരെ എത്തിക്കും. ആവശ്യമെങ്കിൽ, നിങ്ങളുടെ വെബ്സൈറ്റിൽ മറ്റൊരു വേരിയന്റ് തിരഞ്ഞെടുക്കാനും അവർക്ക് കഴിയും.

ഉൽപ്പന്നം കൂടുതൽ പ്രാധാന്യത്തോടെ ഫീച്ചർ ചെയ്യാൻ, റിലീസിന് മുമ്പ് നിങ്ങളുടെ തത്സമയ സ്‌ട്രീമിലേക്ക് ഉൽപ്പന്നം പിൻ ചെയ്യാം. റിലീസ് ചെയ്യുന്ന തീയതിക്ക് മുമ്പ്, “ഉടൻ ഡ്രോപ്പ് ചെയ്യുന്നു” എന്ന ബാനർ പോപ്പ്-അപ്പ് ചെയ്യും. ഉൽപ്പന്നം റിലീസ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ്, ബാനറിനടുത്തായി ഒരു കൗണ്ട്‌ഡൗൺ ടൈമർ പോപ്പ്-അപ്പ് ചെയ്യും. നിങ്ങളുടെ ഉൽപ്പന്നം റിലീസ് ചെയ്‌തുകഴിഞ്ഞാൽ, കൗണ്ട്‌ഡൗൺ ടൈമർ സ്വയമേവ ഒരു സാധാരണ ഉൽപ്പന്ന പിന്നായി മാറുകയും ഉൽപ്പന്നം Google-ലും YouTube-ലും ഉടനീളം ദൃശ്യമാകുകയും ചെയ്യും.

നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പ് മാനേജ് ചെയ്യൂ

ഉൽപ്പന്ന ഡ്രോപ്പുകൾ മുൻകൂറായി ദൃശ്യമാകുന്നത് തടയാനുള്ള നുറുങ്ങുകൾ 

ഉൽപ്പന്ന ഡ്രോപ്പിന് മുമ്പ് തന്നെ, നിങ്ങളുടെ ഉൽപ്പന്ന ലാൻഡിംഗ് പേജും ചിത്ര URL-കളും എവിടേക്കാണ് ലിങ്ക് ചെയ്തിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. കൂടുതൽ സുരക്ഷയ്ക്കായി, തങ്ങളുടെ Shopify സ്റ്റോറിലേക്കോ കണക്റ്റ് ചെയ്‌തിരിക്കുന്ന സ്റ്റോറിന്റെ Google Merchant Center (GMC)-ലേക്കോ നേരിട്ട് ആക്‌സസ് ഉള്ള സ്രഷ്‌ടാക്കൾക്ക് ഇവ ചെയ്യാവുന്നതാണ്:

  1. ഉൽപ്പന്നത്തിന്റെ പേജ് പ്രസിദ്ധീകരിക്കുന്നതിന്, തത്സമയ സ്ട്രീം ആരംഭിക്കുന്നത് വരെ കാത്തിരിക്കുക 
  2. പ്രസിദ്ധീകരണ തീയതികൾ ഉപയോഗിക്കുന്ന ഉൽപ്പന്ന ഡ്രോപ്പ്, കുറഞ്ഞത് ഒരാഴ്‌ച മുമ്പെങ്കിലും സമർപ്പിക്കുക

നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പിന്റെ സമയം മാറ്റുക

ഷെഡ്യൂൾ ചെയ്ത അതേ രീതിയിൽ തന്നെ, ഡ്രോപ്പ് ചെയ്യാൻ ഷെഡ്യൂൾ ചെയ്ത സമയവും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഷെഡ്യൂൾ ചെയ്ത പുതിയ സമയം ബാധകമാകാൻ ഏകദേശം 1 മണിക്കൂറെടുക്കും. അപ്‌ഡേറ്റ് ചെയ്ത സമയം കാണാൻ, YouTube Studio റീലോഡ് ചെയ്യണം. താൽപ്പര്യമുള്ള, അപ്‌ഡേറ്റ് ചെയ്ത സമയം അടക്കം ഉൽപ്പന്നം വീണ്ടും ടാഗ് ചെയ്യുകയും വേണം.

നിങ്ങളുടെ തത്സമയ സ്ട്രീം വൈകുന്ന സാഹചര്യത്തിൽ ഉൽപ്പന്ന ഡ്രോപ്പ് നേരത്തേ ദൃശ്യമാകുന്നത് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അത് ഉൽപ്പന്ന ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുക. നിങ്ങളുടെ തത്സമയ സ്ട്രീമിൽ അത് അവതരിപ്പിക്കാൻ തയ്യാറായിക്കഴിയുമ്പോൾ, തത്സമയ നിയന്ത്രണ റൂമിൽ അത് വീണ്ടും ടാഗ് ചെയ്ത് വെളിപ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ തത്സമയ സ്ട്രീമിൽ നിന്ന് ഉൽപ്പന്ന ഡ്രോപ്പ് നീക്കം ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ തത്സമയ സ്ട്രീമിന്റെ ഉൽപ്പന്ന ഷെൽഫിൽ ദൃശ്യമാകില്ല. എന്നാൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്ത് തന്നെ YouTube-ലെ മറ്റിടങ്ങളിൽ അത് ദൃശ്യമാകും.

തത്സമയ സ്ട്രീമിനിടെ നിങ്ങളുടെ പുതിയ ഉൽപ്പന്നം ഡ്രോപ്പ് ചെയ്യൂ

തത്സമയ നിയന്ത്രണ റൂമിന്റെ ഷോപ്പിംഗ് ടാബിൽ, നിങ്ങൾക്ക് കൗണ്ട്‌ഡൗൺ ടൈമർ വേണോ അതോ ഉൽപ്പന്നം ഉടൻ തന്നെ ഡ്രോപ്പ് ചെയ്യുകയാണോ വേണ്ടത് എന്ന് തീരുമാനിക്കാം: 

  1. നിങ്ങളുടെ ഉൽപ്പന്ന ഡ്രോപ്പിന്റെ തൊട്ടടുത്തായി, ടൈമർ "" തിരഞ്ഞെടുക്കുക. ഉൽപ്പന്ന ഡ്രോപ്പിനായി പ്രസിദ്ധീകരണ തീയതികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, പ്രസിദ്ധീകരിക്കുന്ന തീയതിയും സമയവും കഴിഞ്ഞാൽ നിങ്ങൾക്ക് ടൈമർ തിരഞ്ഞെടുക്കാം.
  2. 1:00-കൗണ്ട്‌ഡൗൺ ആണോ തൽക്ഷണ ഡ്രോപ്പ് ആണോ വേണ്ടതെന്ന് തിരഞ്ഞെടുക്കുക. 
  3. ബാധകമാക്കുക ക്ലിക്ക് ചെയ്യുക. 
  4. നിങ്ങൾ കൗണ്ട്‌ഡൗൺ തിരഞ്ഞെടുത്തെങ്കിൽ, കൗണ്ട്‌ഡൗൺ ആരംഭിക്കാൻ തയ്യാറാകുമ്പോൾ ആരംഭിക്കുക "" ക്ലിക്ക് ചെയ്യുക. 'ആരംഭിക്കുക' ക്ലിക്ക് ചെയ്ത ശേഷം കൗണ്ട്‌ഡൗൺ മാറ്റാനോ താൽക്കാലികമായി നിർത്താനോ കഴിയില്ല എന്നതിനാൽ, ഉൽപ്പന്നം ഡ്രോപ്പ് ചെയ്യാൻ തയ്യാറാണെന്ന് ഉറപ്പാക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8748463821977160178
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false