അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

Beginner's guide

AdSense നയങ്ങൾ: തുടക്കക്കാർക്കുള്ള ഗൈഡ്

AdSense-ൽ പങ്കാളികളാകുന്ന എല്ലാ പ്രസാധകർക്കും Google-മായി ദീർഘവും വിജയകരവുമായ പങ്കാളിത്തം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനായി, നിങ്ങൾ AdSense പ്രോഗ്രാം നയങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഞങ്ങളുടെ നയങ്ങൾ കൂടുതൽ മനസ്സിലാക്കുന്നത്, Google പരസ്യങ്ങൾ കാണിക്കുന്ന എല്ലാ സൈറ്റുകളും പേജുകളും ഈ നയങ്ങൾ പൂർണ്ണമായി പാലിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ആരംഭിക്കാൻ, ഏറ്റവും പ്രധാനപ്പെട്ടതും പൊതുവായി ലംഘിക്കപ്പെടുന്നതുമായ ചില നയങ്ങൾ ഞങ്ങൾ ചുവടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഈ ലളിതമായ നിയമങ്ങൾ ഞങ്ങളുടെ നയങ്ങളുടെ സമഗ്രമായ ലിസ്റ്റ് അല്ല, എന്നാൽ അവ പാലിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് ശരിയായ നിലയിൽ നിലനിർത്താൻ സഹായിക്കും.

ക്ലിക്കുകളും ഇംപ്രഷനുകളും

നിങ്ങളുടെയും ഞങ്ങളുടെ പരസ്യദാതാക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളും മനുഷ്യ അവലോകനങ്ങളും ഉപയോഗിച്ച് ഞങ്ങളുടെ വിദഗ്‌ധർ Google പരസ്യങ്ങളിലെ ക്ലിക്കുകളും ഇംപ്രഷനുകളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. കൃത്രിമമായി വർദ്ധിപ്പിച്ച ചെലവുകളിൽ നിന്ന് ഞങ്ങളുടെ പരസ്യദാതാക്കളെ പരിരക്ഷിക്കാനാണ് ഞങ്ങളിത് ചെയ്യുന്നത്. നിങ്ങളുടെ സൈറ്റുകൾ അവയ്ക്ക് സാധ്യമായത്ര ഉയർന്ന നിലവാരത്തിലുള്ള ട്രാഫിക് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ.

  • നിങ്ങളുടെ സ്വന്തം Google പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുത്.
    നിങ്ങളുടെ സൈറ്റിൽ ദൃശ്യമാകുന്ന പരസ്യദാതാക്കളിലൊന്നിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ, പരസ്യത്തിന്റെ URL നേരിട്ട് നിങ്ങളുടെ ബ്രൗസറിന്റെ വിലാസ ബാറിൽ ടൈപ്പ് ചെയ്യുക.
     
  • നിങ്ങളുടെ Google പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആരോടും ആവശ്യപ്പെടരുത്.
    നിങ്ങളുടെ Google പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു -- നേരിട്ടോ അല്ലാതെയോ ആകട്ടെ, നിങ്ങളുടെ സ്വന്തം സൈറ്റിലോ മൂന്നാം കക്ഷി സൈറ്റുകളിലോ ഇമെയിലിലൂടെയോ ആകട്ടെ, ഇത് അനുവദനീയമല്ല. പരസ്യം ചെയ്യുന്ന സേവനങ്ങളിൽ താൽപ്പര്യമുണ്ടെന്ന കാരണത്താൽ മാത്രമായിരിക്കണം ഉപയോക്താക്കൾ എപ്പോഴും Google പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യേണ്ടത്, നിങ്ങളുടെ സൈറ്റിനായോ എന്തെങ്കിലും പ്രേരണ മൂലമോ അവർക്കുള്ള എന്തെങ്കിലും റിവാർഡ് സൃഷ്ടിക്കുന്നതിനോ ആയിരിക്കരുത്.
     
  • നിങ്ങളുടെ പരസ്യങ്ങൾക്കുള്ള ലൊക്കേഷൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
    പരസ്യങ്ങളിൽ അബദ്ധത്തിലുള്ള ക്ലിക്കുകൾ ട്രിഗർ ചെയ്യുന്നതിന് പ്രസാധകർ തന്ത്രങ്ങളോ വഞ്ചനാപരമായ രീതികളോ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. നിങ്ങളുടെ പരസ്യങ്ങൾ നിങ്ങളുടെ സൈറ്റിലെ സംവേദനാത്മക ഘടകങ്ങളിൽ നിന്ന് മാറി മികച്ച രീതിയിലാണ് നൽകിയിരിക്കുന്നതെന്നും സമീപത്തുള്ള ഉള്ളടക്കത്തെ അനുകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾക്ക് കീഴിലല്ല നൽകിയിരിക്കുന്നതെന്നും ഉറപ്പാക്കുക.
    • പരസ്യങ്ങൾക്കും പേജ് നിയന്ത്രണങ്ങൾക്കുമിടയിൽ ആവശ്യമായ അകലം നിലനിർത്തുക. ഉദാഹരണത്തിന്, ഗെയിമുകളുള്ള ഒരു സൈറ്റിൽ ഗെയിം നിയന്ത്രണങ്ങൾക്ക് വളരെ സമീപത്തായി പരസ്യങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുക. ഫ്ലാഷ് പ്ലേയറിനും പരസ്യത്തിനുമിടയിൽ കുറഞ്ഞത് 150 പിക്‌സൽ അകലമുണ്ടാകണമെന്ന് ഞങ്ങൾ സാധാരണയായി നിർദ്ദേശിക്കുന്നു.
    • സ്ക്രീനിൽ ഇടയ്‌ക്ക് തെളിയുന്ന ഫുൾ പേജുകളിലോ ഗെയിം ഇന്റർഫേസുകളിലോ സ്ട്രീമിംഗ് വീഡിയോകൾക്ക് മാത്രമുള്ള സൈറ്റുകളിലോ ഉള്ളടക്ക പരസ്യങ്ങൾ നൽകരുത്. നിങ്ങളുടെ വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ ഗെയിം ഇന്റർഫേസിൽ മുകളിലോ സ്ട്രീമിനുള്ളിലോ സ്ക്രീനിൽ ഇടയ്ക്ക് തെളിയുന്ന ഫുൾ പേജിലോ ഉള്ള പ്ലേസ്മെന്റുകൾ വഴി വരുമാനം നേടണമെന്നുണ്ടെങ്കിൽ, വീഡിയോയ്ക്കുള്ള AdSense, ഗെയിമുകൾക്കുള്ള AdSense, അല്ലെങ്കിൽ YouTube പങ്കാളി പ്രോഗ്രാം പരിശോധിക്കുക.
  • നിങ്ങളുടെ സൈറ്റിനെ പ്രമോട്ട് ചെയ്യുന്ന രീതി സംബന്ധിച്ച് ജാഗ്രത പാലിക്കുക.
    ട്രാഫിക് വാങ്ങുമ്പോഴോ മൂന്നാം കക്ഷികൾക്കൊപ്പം പരസ്യ ക്യാമ്പെയ്‌നുകൾ സജ്ജീകരിക്കുമ്പോഴോ പ്രസാധകർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു പരസ്യ നെറ്റ്‌വർക്കുമായും കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് അവർ ഒരിക്കലും നിങ്ങളുടെ സൈറ്റ് പോപ്പ് അപ്പുകളിലോ ഏതെങ്കിലും സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷൻ പ്രവർത്തനത്തിന്റെ ഫലമായോ കാണിക്കില്ലെന്ന കാര്യം ഉറപ്പാക്കുക. ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ പരസ്യം ചെയ്യൽ ഉപയോഗിക്കുന്ന പ്രസാധകർ Google-ന്റെ ലാൻഡിംഗ് പേജ് ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന കാര്യം ശ്രദ്ധിക്കുക.
     
  • Google Analytics ഉപയോഗിക്കുക.
    നിങ്ങൾ ഇതുവരെ Google Analytics ഉപയോഗിച്ച് തുടങ്ങിയില്ലെങ്കിൽ, നിങ്ങളുടെ സൈറ്റ് ട്രാഫിക് മികച്ച രീതിയിൽ മനസ്സിലാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും അത് ഇൻസ്റ്റാൾ ചെയ്യാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ട്രാഫിക്കിന്റെ ഉറവിടം മനസ്സിലാക്കുന്നതിലൂടെ നിങ്ങളുടെ സൈറ്റ് പരമാവധി പ്രയോജനപ്പെടുത്താം. Analytics-നെ കുറിച്ച് കൂടുതലറിയാൻ അവരുടെ സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ Analytics YouTube ചാനലിലെ സഹായകരമായ വീഡിയോകൾ കാണുക.
     

ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ

ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കമുള്ള സൈറ്റുകൾ പോലെ, മറ്റാരെങ്കിലും സൃഷ്ടിച്ച ഉള്ളടക്കമാണെങ്കിൽ പോലും പ്രസാധകരുടെ പരസ്യങ്ങൾ കാണിക്കുന്ന എല്ലാ പേജിലെയും ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം പ്രസാധകർക്കാണ്.

പരസ്യ നിർവ്വഹണം

നിങ്ങളുടെ അക്കൗണ്ടിൽ കോഡ് സൃഷ്ടിച്ച് കഴിഞ്ഞാൽ, പോപ്പ് അപ്പുകളോ സോഫ്റ്റ്‌വെയറുകളോ Google-നെ അനുകരിക്കുന്ന സൈറ്റുകളോ പോലെ, പരസ്യ നിർവ്വഹണ നയങ്ങൾ ലംഘിക്കുന്ന എവിടെയും അത് നൽകാനോ മാറ്റം വരുത്താനോ പാടില്ല.
  • AdSense കോഡിൽ കൃത്രിമത്വം വരുത്തരുത്.
    നിങ്ങൾ കോഡ് സൃഷ്ടിച്ച് കഴിഞ്ഞാൽ, Google-ൽ നിന്ന് പ്രത്യേകമായി അംഗീകാരം ലഭിക്കാത്ത പക്ഷം യാതൊരു കാരണവശാലും കോഡിന്റെ ഒരു ഭാഗമോ പരസ്യങ്ങളുടെ ലേഔട്ടോ പ്രവർത്തനരീതിയോ ടാർഗറ്റ് ചെയ്യലോ ഡെലിവറിയോ മാറ്റാൻ പാടില്ലെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
     
  • പോപ്പ് അപ്പ് നിർദ്ദേശങ്ങളോ സ്വയമേവയുള്ള സോഫ്‌റ്റ്‌വെയർ ഇൻസ്റ്റലേഷനുകളോ ഉപയോഗിക്കരുത്.
    ഇന്റർനെറ്റിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ Google പ്രതിജ്ഞാബദ്ധമാണ്, ഉത്തരവാദിത്തമുള്ള സോഫ്‌റ്റ്‌വെയർ പെരുമാറ്റസംഹിത പ്രമോട്ട് ചെയ്യുന്നത് ആ ശ്രമത്തിന്റെ ഭാഗമാണ്. Google പരസ്യങ്ങൾ കാണിക്കുന്ന സൈറ്റുകൾ ഉപയോക്താക്കളെ അവരുടെ മെഷീനുകളിൽ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കാൻ പാടില്ല. പോപ്പ് അപ്പ് നിർദ്ദേശങ്ങൾ വഴിയോ സ്വയമേവയോ ഉപയോക്താക്കളുടെ ബ്രൗസർ ഹോം പേജുകൾ മാറ്റാൻ പ്രസാധകർ ശ്രമിക്കുകയും ചെയ്യരുത്.
     
  • Google ട്രേഡ്‌മാർക്കുകളെ ബഹുമാനിക്കുക.
    Google പേജുകളുടെ ഫ്രെയിമിംഗോ അവയെ അനുകരിക്കുന്നതോ ഞങ്ങളുടെ Google ബ്രാൻഡ് സവിശേഷതകളുടെ ഉപയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, Google ട്രേഡ്‌മാർക്കുകളോ ലോഗോകളോ വെബ്‌പേജുകളോ സ്ക്രീൻഷോട്ടുകളോ പോലുള്ള Google ബ്രാൻഡ് സവിശേഷതകൾ Google-ന്റെ മുൻകൂർ അനുമതിയില്ലാതെ പ്രസാധകർ ഉപയോഗിക്കാൻ പാടില്ല.

പ്രവർത്തനരഹിതമാക്കിയ പരസ്യങ്ങൾ അല്ലെങ്കിൽ അക്കൗണ്ട്:

നിങ്ങളുടെ സൈറ്റിലോ നിങ്ങളുടെ അക്കൗണ്ടിലോ ഞങ്ങൾ എപ്പോഴെങ്കിലും പരസ്യങ്ങൾ പ്രവർത്തനരഹിതമാക്കുന്ന സാഹചര്യത്തിൽ, അറിയിപ്പ് ഇമെയിൽ ശ്രദ്ധാപൂർവ്വം വായിക്കുകയും ഞങ്ങളുടെ അഭ്യർത്ഥനകളോട് പ്രതികരിക്കുകയും ചെയ്യുക, ഇത് മാത്രമാണ് നിങ്ങളുടെ പരസ്യങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ഏകമാർഗ്ഗം.

  • പ്രതികരണാത്മകത പുലർത്തുക.
    നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളെ ബന്ധപ്പെടണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസം അപ് ടു ഡേറ്റായി നിലനിർത്തുന്ന കാര്യം ഉറപ്പാക്കുക. AdSense ടീം അയയ്ക്കുന്ന ഇമെയിലുകൾ ശ്രദ്ധാപൂർവ്വം വായിക്കാനും ഞങ്ങളുടെ അഭ്യർത്ഥനകളോട് പ്രതികരണാത്മകത പുലർത്താനും പ്രസാധകരോട് ആവശ്യപ്പെടുന്നു. എന്നിരുന്നാലും, പ്രതികരണാത്മകത പുലർത്തുക എന്നതിനർത്ഥം നിങ്ങൾ ഞങ്ങൾക്ക് മറുപടി എഴുതണമെന്നല്ല. ഒരു സൈറ്റിലെ പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുകയാണെങ്കിൽ, നിങ്ങളുടെ സൈറ്റുകളുടെ മുഴുവൻ നെറ്റ്‌വർക്കും എല്ലാ AdSense നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റെല്ലാ പേജുകളും സൈറ്റുകളും പരിശോധിക്കാനും സമയം ചെലവഴിക്കുക.
പ്രസാധകർ AdSense പ്രോഗ്രാം നയങ്ങളും മുകളിൽ പരാമർശിച്ചിരിക്കുന്ന നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഞങ്ങൾ സ്ഥിരമായി അവലോകനം ചെയ്യുന്നു. പരസ്യങ്ങൾ കാണിക്കുന്ന സൈറ്റ് ഈ നയങ്ങൾ ലംഘിക്കുന്നുവെന്ന് കരുതുന്നുവെങ്കിൽ ഞങ്ങളെ അറിയിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6415770020080346101
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false