Content ID ക്ലെയിമുകളെ കുറിച്ച് അറിയുക

അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ YouTube-ന്റെ Content ID സിസ്റ്റത്തിൽ മറ്റൊരു വീഡിയോയുമായി (അല്ലെങ്കിൽ വീഡിയോയുടെ ഭാഗവുമായി) പൊരുത്തപ്പെടുമ്പോൾ ഒരു Content ID ക്ലെയിം സ്വയമേവ സൃഷ്ടിക്കുന്നു. പകർപ്പവകാശ ഉടമയുടെ Content ID ക്രമീകരണം അടിസ്ഥാനമാക്കി, Content ID ക്ലെയിമുകൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാനാകും:
  • ഒരു വീഡിയോ കാണാൻ ലഭ്യമാകുന്നതിൽ നിന്ന് ബ്ലോക്ക് ചെയ്യാം
  • ആ വീഡിയോയിൽ പരസ്യങ്ങൾ റൺ ചെയ്തുകൊണ്ട് അതിൽ നിന്ന് ധനസമ്പാദനം നടത്താം, അപ്‌ലോഡ് ചെയ്യുന്നയാളുമായി ചിലപ്പോൾ വരുമാനം പങ്കിടുകയും ചെയ്യാറുണ്ട്
  • വീഡിയോയുടെ വ്യൂവർഷിപ്പ് സ്ഥിതിവിവരക്കണക്കുകൾ ട്രാക്ക് ചെയ്യാം

പ്രദേശമനുസരിച്ച് ഈ പ്രവർത്തനങ്ങളിൽ ഏതിലെങ്കിലും മാറ്റം ഉണ്ടായേക്കാം. ഉദാഹരണത്തിന്, Content ID ക്ലെയിമുള്ള ഒരു വീഡിയോ ഒരു രാജ്യത്ത്/പ്രദേശത്ത് ധനസമ്പാദനത്തിനായി ഉപയോഗിച്ചേക്കാം, എന്നാൽ മറ്റൊരു രാജ്യത്ത്/പ്രദേശത്ത് ബ്ലോക്ക് ചെയ്തേക്കാം അല്ലെങ്കിൽ ട്രാക്ക് ചെയ്തേക്കാം.

ഓർമ്മിക്കുക:
  • ഒരു ക്ലെയിം ചെയ്‌ത വീഡിയോ ട്രാക്ക് ചെയ്യുമ്പോഴോ അതിൽ നിന്ന് ധനസമ്പാദനം നടത്തുമ്പോഴോ, സജീവമായ Content ID ക്ലെയിമോടെ അത് YouTube-ൽ കാണാനാകുന്ന നിലയിൽ തുടരും. പകർപ്പവകാശ ഉടമകൾ പൊതുവെ വീഡിയോകൾ ബ്ലോക്ക് ചെയ്യുന്നതിന് പകരം അവ ട്രാക്ക് ചെയ്യാനോ അവയിലൂടെ ധനസമ്പാദനം നടത്താനോ ആണ് തിരഞ്ഞെടുക്കുന്നത്.
  • Content ID ക്ലെയിമുകൾ പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനയിൽ നിന്നും  പകർപ്പവകാശ സ്ട്രൈക്കുകളിൽ നിന്നും വ്യത്യസ്തമാണ്.
  • Content ID ക്ലെയിമുകൾ വീഡിയോകളെ ബാധിക്കുമെങ്കിലും സാധാരണയായി നിങ്ങളുടെ ചാനലിനെയോ അക്കൗണ്ടിനെയോ ബാധിക്കില്ല.

നിങ്ങളുടെ വീഡിയോയ്ക്ക് Content ID ക്ലെയിം ഉണ്ടോയെന്നും അതിനോട് എങ്ങനെ പ്രതികരിക്കാമെന്നും ഈ വീഡിയോയിൽ അറിയൂ:

നിങ്ങളുടെ വീഡിയോയ്ക്ക് Content ID ക്ലെയിം ഉണ്ടോയെന്ന് പരിശോധിക്കുക

നിങ്ങളുടെ വീഡിയോയ്ക്ക് Content ID ക്ലെയിം ലഭിക്കുകയാണെങ്കിൽ, YouTube നിങ്ങൾക്ക് ഇമെയിൽ അയയ്ക്കും. നിങ്ങളുടെ വീഡിയോയ്ക്ക് Content ID ക്ലെയിം ഉണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് YouTube Studio-യും ഉപയോഗിക്കാം.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. ഫിൽട്ടർ ബാർ തുടർന്ന് പകർപ്പവകാശം എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾക്ക് താൽപ്പര്യമുള്ള വീഡിയോ കണ്ടെത്തുക.
  5. നിയന്ത്രണങ്ങൾ കോളത്തിൽ പകർപ്പവകാശത്തിന് മുകളിൽ ഹോവർ ചെയ്യുക.
    • പകർപ്പവകാശം: വീഡിയോയ്ക്ക് Content ID ക്ലെയിമുണ്ട്.
    • പകർപ്പവകാശം – നീക്കം ചെയ്യൽ: വീഡിയോയ്ക്ക് എതിരായി, പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥന നിലവിലുണ്ട്, ഇത് "നീക്കം ചെയ്യൽ" എന്നും അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്, വീഡിയോ പകർപ്പവകാശ വിശദാംശ പേജ് തുറക്കുന്നതിന്, ഹോവർ ടെക്സ്റ്റിലെ വിശദാംശങ്ങൾ കാണുക ക്ലിക്ക് ചെയ്യുക.

ആരാണ് നിങ്ങളുടെ വീഡിയോ ക്ലെയിം ചെയ്തതെന്ന് കാണുക

  1. Content ID ക്ലെയിമുള്ള വീഡിയോ കണ്ടെത്താൻ മുകളിലുള്ള ഘട്ടങ്ങൾ പിന്തുടരുക.
  2. നിയന്ത്രണങ്ങൾ കോളത്തിൽ, ഹോവർ ടെക്സ്റ്റിലെ വിശദാംശങ്ങൾ കാണുക ക്ലിക്ക് ചെയ്യുക.
  3. വീഡിയോയിലുള്ള സ്വാധീനം കോളത്തിൽ, പകർപ്പവകാശ ഉടമയുടെ വിവരങ്ങൾ കാണാൻ വരിക്ക് മുകളിൽ ഹോവർ ചെയ്യുക.

നിങ്ങൾക്ക് പകർപ്പവകാശ ഉടമയെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ, തീർച്ചയായും ക്ലെയിം അസാധുവാണെന്ന് അത് അർത്ഥമാക്കണമെന്നില്ല. കൂടാതെ, നിങ്ങളുടെ വീഡിയോയ്ക്ക് "ഒന്നോ അതിലധികമോ സംഗീത പ്രസാധക അവകാശ കളക്റ്റിംഗ് സൊസൈറ്റികളിൽ" നിന്നുള്ള ക്ലെയിം ഉണ്ടെങ്കിൽ, നിങ്ങൾ കളക്റ്റിംഗ് സൊസൈറ്റികളെ കുറിച്ച് കൂടുതലറിയേണ്ടതുണ്ട്.

ഓർമ്മിക്കുക:
  • നിങ്ങളുടെ വീഡിയോയുടെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട്, വിവിധ പകർപ്പവകാശ ഉടമകളിൽ നിന്ന് ക്ലെയിം ലഭിച്ചേക്കാം.
  • ഉള്ളടക്കത്തിന് വിവിധ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ വ്യത്യസ്ത പകർപ്പവകാശ ഉടമകളുണ്ടെങ്കിൽ, ഒരേ വീഡിയോയിലോ വിഭാഗത്തിലോ ഒന്നിലധികം ക്ലെയിമുകൾ ലഭിച്ചേക്കാം.

Content ID ക്ലെയിമുകൾ മാനേജ് ചെയ്യുക

സാഹചര്യത്തിന് അനുസരിച്ച്, Content ID ക്ലെയിമിനോട് പ്രതികരിക്കാൻ നിങ്ങൾക്ക് ഏതാനും ഓപ്ഷനുകളുണ്ട്:

അതുപോലെ വിട്ടേക്കുക
ഒരു ക്ലെയിം സാധുതയുള്ളതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒന്നും ചെയ്യാതെ നിങ്ങളുടെ വീഡിയോയിലെ ക്ലെയിം അതുപോലെ വിടാം. നിങ്ങൾക്ക് പിന്നീട് തീരുമാനം മാറ്റുകയും ചെയ്യാം.
ക്ലെയിം ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാം

ക്ലെയിം സാധുതയുള്ളതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യാതെ, ക്ലെയിം ചെയ്ത ഉള്ളടക്കം നിങ്ങൾക്ക് നീക്കം ചെയ്യാം. ഇങ്ങനെ വിജയകരമായി ചെയ്താൽ, ഈ ഓപ്ഷനുകളിൽ ഏതും ക്ലെയിം സ്വയമേവ നീക്കം ചെയ്യും:

വരുമാനം പങ്കിടാം
നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ, നിങ്ങളുടെ വീഡിയോയിലെ സംഗീതം ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ, സംഗീത പ്രസാധകരുമായി വരുമാനം പങ്കിടാനാകും.
ക്ലെയിമിൽ തർക്കമുന്നയിക്കാം

ഒരു ക്ലെയിം അസാധുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ക്ലെയിം ചെയ്ത ഉള്ളടക്കം ഉപയോഗിക്കാൻ ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ടെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ക്ലെയിമിൽ തർക്കമുന്നയിക്കാം.

നിങ്ങൾ ക്ലെയിമിൽ തർക്കമുന്നയിക്കാൻ ഉദ്ദേശിക്കുകയും നിങ്ങളുടെ വീഡിയോയിൽ ധനസമ്പാദനം നടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, തർക്കങ്ങൾ നടക്കുമ്പോൾ ധനസമ്പാദനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പകർപ്പവകാശ തർക്കങ്ങളുടെ കാര്യത്തിൽ YouTube മധ്യസ്ഥത വഹിക്കില്ല എന്ന് ഓർമ്മിക്കുക.

സാധുതയുള്ള കാരണം ഇല്ലാതെ നിങ്ങൾ ഒരു ക്ലെയിമിൽ തർക്കമുന്നയിച്ചാൽ, പകർപ്പവകാശ ഉടമ നിങ്ങളുടെ വീഡിയോ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ചേക്കാം. നിങ്ങളുടെ വീഡിയോയ്ക്കായി ഞങ്ങൾക്ക് സാധുതയുള്ള, പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥന ലഭിച്ചാൽ, നിങ്ങളുടെ അക്കൗണ്ടിന് പകർപ്പവകാശ സ്ട്രൈക്ക് ലഭിക്കും.

പതിവ് ചോദ്യങ്ങൾ (FAQ-കൾ)

എന്റെ വീഡിയോയിൽ Content ID ക്ലെയിമുണ്ടെങ്കിൽ എനിക്ക് കുഴപ്പമുണ്ടോ?

മിക്കവാറും ഉണ്ടാകില്ല. മറ്റ് ആളുകൾക്ക് തങ്ങളുടെ പകർപ്പവകാശ പരിരക്ഷയുള്ള ഉള്ളടക്കം പുനരുപയോഗിക്കാനാകുമോ എന്ന് തീരുമാനിക്കുന്നത് പകർപ്പവകാശ ഉടമകളാണ്. ക്ലെയിം ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ റൺ ചെയ്യുന്നതിന് പകരമായി പലപ്പോഴും അവരുടെ ഉള്ളടക്കം അത്തരം വീഡിയോകളിൽ ഉപയോഗിക്കാൻ അവർ അനുവദിക്കാറുണ്ട്. പരസ്യങ്ങൾ വീഡിയോയ്ക്ക് മുമ്പോ വീഡിയോയുടെ ഇടയിലോ (വീഡിയോ 8 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ) പ്ലേ ചെയ്തേക്കാം.

തങ്ങളുടെ ഉള്ളടക്കം പുനരുപയോഗിക്കാൻ പകർപ്പവകാശ ഉടമകൾക്ക് താൽപ്പര്യമില്ലെങ്കിൽ, അവർക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:

  • വീഡിയോ ബ്ലോക്ക് ചെയ്യാം: പകർപ്പവകാശ ഉടമകൾ വീഡിയോ ബ്ലോക്ക് ചെയ്തേക്കാം, YouTube-ൽ അത് കാണാനാകില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്. വീഡിയോ ലോകം മുഴുവനുമായോ നിർദ്ദിഷ്ട രാജ്യങ്ങളിലോ/പ്രദേശങ്ങളിലോ മാത്രമായോ ബ്ലോക്ക് ചെയ്തേക്കാം.

  • ചില പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിച്ചേക്കാം: പകർപ്പവകാശ ഉടമകളുടെ ഉള്ളടക്കം ദൃശ്യമാകുന്ന ആപ്പുകളെയോ വെബ്സൈറ്റുകളെയോ അവർ നിയന്ത്രിച്ചേക്കാം. നിയന്ത്രിക്കുന്നത് വീഡിയോയുടെ YouTube-ലെ ലഭ്യതയിൽ മാറ്റമുണ്ടാക്കുന്നില്ല.

ഒരു Content ID ക്ലെയിം തെറ്റാണെങ്കിൽ എനിക്ക് എന്ത് ചെയ്യാനാകും?
ഒരു ക്ലെയിം അസാധുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ക്ലെയിം ചെയ്ത ഉള്ളടക്കം ഉപയോഗിക്കാൻ ആവശ്യമായ എല്ലാ അവകാശങ്ങളും നിങ്ങൾക്കുണ്ടെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ക്ലെയിമിൽ തർക്കമുന്നയിക്കാം.
സാധുതയുള്ള കാരണം ഇല്ലാതെ നിങ്ങൾ ഒരു ക്ലെയിമിൽ തർക്കമുന്നയിച്ചാൽ, പകർപ്പവകാശ ഉടമ നിങ്ങളുടെ വീഡിയോ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ചേക്കാം എന്ന് ഓർമ്മിക്കുക. പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥന സാധുതയുള്ളതാണെങ്കിൽ, നിങ്ങളുടെ ചാനലിന് പകർപ്പവകാശ സ്ട്രൈക്ക് ബാധകമാക്കും.
എന്റെ വീഡിയോയ്ക്ക് Content ID ക്ലെയിമുണ്ടെങ്കിൽ എന്റെ ചാനലിന് പകർപ്പവകാശ സ്ട്രൈക്ക് ലഭിക്കുമോ?
ഇല്ല. സാധുതയുള്ള, പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനയുടെ ഫലമായാണ് പകർപ്പവകാശ സ്ട്രൈക്കുകൾ സംഭവിക്കുന്നത്. Content ID ക്ലെയിമുകൾ പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനകളിൽ നിന്ന് വ്യത്യസ്തമാണ്.

സ്രഷ്ടാക്കൾക്കുള്ള ഞങ്ങളുടെ പകർപ്പവകാശ നുറുങ്ങുകൾ പരിശോധിക്കുക.

കൂടുതൽ വിവരങ്ങൾ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7101175818125133217
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false