ഉപദ്രവവും സൈബർ ഉപദ്രവവും സംബന്ധിച്ച നയങ്ങൾ

ഞങ്ങളുടെ ക്രിയേറ്റർമാരുടെയും കാഴ്‌ചക്കാരുടെയും പങ്കാളികളുടെയും സുരക്ഷയ്ക്ക് ഞങ്ങൾ വലിയ തോതിലുള്ള മുൻഗണന നൽകുന്നു. തനതും ഊർജ്ജസ്വലവുമായ ഈ കമ്മ്യൂണിറ്റിയെ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളും YouTube കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താനുള്ള നമ്മുടെ പൊതുവായ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് അവ വഹിക്കുന്ന പങ്കും നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അൽപ്പസമയം ചെലവഴിച്ച്, ചുവടെയുള്ള ഞങ്ങളുടെ നയം ശ്രദ്ധാപൂർവ്വം വായിക്കുക. ഞങ്ങളുടെ മാർഗനിർദേശങ്ങളുടെ പൂർണ ലിസ്റ്റിന് ഈ പേജും നിങ്ങൾക്ക് പരിശോധിക്കാം.

ശാരീരിക സവിശേഷതകളുടെ അല്ലെങ്കിൽ പ്രായം, ഭിന്നശേഷി, വംശോൽപ്പത്തി, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, വംശം എന്നിവ പോലുള്ളപരിരക്ഷിത ഗ്രൂപ്പ് സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ ഒരാളെ ടാർഗറ്റ് ചെയ്ത് അവർക്കെതിരെ നീണ്ടുനിൽക്കുന്ന അധിക്ഷേപങ്ങളോ അസഭ്യപ്രയോഗങ്ങളോ നടത്തുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല. ഭീഷണികളോ ഡോക്‌സിംഗോ പോലുള്ള മറ്റ് ദോഷകരമായ പെരുമാറ്റങ്ങളും ഞങ്ങൾ അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവരെ ടാർഗറ്റ് ചെയ്യുന്ന ഉള്ളടക്കത്തിനെതിരെ ഞങ്ങൾക്ക് കർശനമായ സമീപനമാണുള്ളത് എന്ന കാര്യം ഓർമ്മിക്കുക.

ഈ നയം ലംഘിക്കുന്ന ഉള്ളടക്കം നിങ്ങൾ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യുക. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നത് റിപ്പോർട്ട് ചെയ്യാനുള്ള നിർദേശങ്ങൾ ഇവിടെ ലഭ്യമാണ്. റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് നിങ്ങൾ കരുതുന്ന നിരവധി വീഡിയോകളോ കമന്റുകളോ കണ്ടെത്തിയാൽ നിങ്ങൾക്ക് ചാനൽ റിപ്പോർട്ട് ചെയ്യാം. സുരക്ഷിതമായി നിലനിൽക്കുന്നതും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതും സ്വകാര്യത പരിരക്ഷിക്കുന്നതും എങ്ങനെയെന്നത് സംബന്ധിച്ച നുറുങ്ങുകൾക്ക് സ്രഷ്ടാക്കൾക്കുള്ള സുരക്ഷാ കേന്ദ്രം, YouTube-ൽ സുരക്ഷിതരായി നിലനിൽക്കൽ എന്നിവ പരിശോധിക്കുക.

നിങ്ങൾക്കെതിരെ പ്രത്യേക ഭീഷണികൾ ഉണ്ടാകുകയും നിങ്ങൾക്ക് സുരക്ഷിതത്വമില്ലായ്‌മ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസിയിൽ അത് നേരിട്ട് റിപ്പോർട്ട് ചെയ്യുക.

നിങ്ങളെ സംബന്ധിച്ച് ഈ നയം അർത്ഥമാക്കുന്നത് എന്താണ്

നിങ്ങൾ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കിൽ

ചുവടെ കൊടുത്തിട്ടുള്ള ഏതെങ്കിലും വിവരണങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കമാണെങ്കിൽ അത് YouTube-ൽ പോസ്റ്റ് ചെയ്യരുത്.

  • ഒരാളുടെ നൈസർഗ്ഗികമായ സവിശേഷതകളെ അടിസ്ഥാനമാക്കി അവർക്കെതിരെ നീണ്ടുനിൽക്കുന്ന അധിക്ഷേപങ്ങളോ അസഭ്യപ്രയോഗങ്ങളോ നടത്തുന്നത് അടങ്ങുന്ന ഉള്ളടക്കം. ഈ ആട്രിബ്യൂട്ടുകളിൽ അവരുടെ പരിരക്ഷിത ഗ്രൂപ്പ് സ്റ്റാറ്റസ്, ശാരീരിക പ്രത്യേകതകൾ, ലൈംഗിക അതിക്രമം അതിജീവിച്ചവർ എന്ന നിലയിലുള്ള അവരുടെ സ്റ്റാറ്റസ്, സമ്മതമില്ലാതെ പകർത്തിയ സ്വകാര്യ ചിത്രം അതിൽ പങ്കാളിയായ വ്യക്തിയുടെ സമ്മതമില്ലാതെ വിതരണം ചെയ്യുന്നത്, ഗാർഹിക പീഡനം, ബാല പീഡനം എന്നിവയും മറ്റും ഉൾപ്പെടുന്നു.
  • പ്രായപൂർത്തിയാകാത്തവരെ അപമാനിക്കാനോ വഞ്ചിക്കാനോ അധിക്ഷേപിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം. പ്രായപൂർത്തിയാകാത്തവർക്ക് മാനസിക വിഷമമോ ലജ്ജയോ ഉണ്ടാക്കുകയോ വിലകെട്ടവരെന്ന തോന്നൽ സൃഷ്ടിക്കുകയോ ചെയ്യുന്നത് പോലെ, സന്തോഷകരമല്ലാത്ത വികാരങ്ങൾ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതോ സ്വയം ഉപദ്രവം വരുത്തുന്ന വിധത്തിലോ സ്വന്തം വസ്തുവകകൾക്ക് നാശമുണ്ടാക്കുന്ന വിധത്തിലോ ഉള്ള പെരുമാറ്റത്തിലേക്ക് തന്ത്രപൂർവ്വം നയിക്കാൻ ഉദ്ദേശിച്ചുള്ളതോ അവരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പെരുമാറ്റത്തിൽ ഏർപ്പെടുന്നതോ ആണ് എന്നാണ് ഇതിനർത്ഥം. പ്രായപൂർത്തിയാകാത്തവർ എന്നാൽ 18 വയസ്സിന് താഴെയുള്ളവർ എന്നാണർത്ഥം.
ഈ നയം ലംഘിക്കുന്ന മറ്റ് ഉള്ളടക്ക തരങ്ങൾ
  • പബ്ലിക് അല്ലാത്തതും വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്നതുമായ വിവരങ്ങൾ (PII) പങ്കിടുന്നതും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുന്നതും പങ്കിടാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കം. 
    • PII-യിൽ വീട്ടുവിലാസങ്ങൾ, ഇമെയിൽ വിലാസങ്ങൾ, ഉപയോക്തൃ നാമമോ പാസ്‌വേഡോ പോലുള്ള സൈൻ ഇൻ ക്രെഡൻഷ്യലുകൾ, ഫോൺ നമ്പറുകൾ, പാസ്‌പോർട്ട് നമ്പറുകൾ, മെഡിക്കൽ റെക്കോർഡുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല.
    • ഉദ്യോഗസ്ഥരുടെ ഓഫീസ് ഫോൺ നമ്പറോ ബിസിനസിന്റെ ഫോൺ നമ്പറോ പോലെ, വ്യാപകമായി ലഭ്യമാകുന്ന പൊതു വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നില്ല. 
    • നിങ്ങളുടെ സ്വന്തം PII പങ്കിടുന്നതിനും മറ്റൊരാളുടെ PII പങ്കിടുന്നതിനും നിങ്ങൾ അബദ്ധത്തിൽ PII പങ്കിടുന്ന സന്ദർഭങ്ങൾക്കും ഈ നയം ബാധകമാണ്.
    • വ്യാജ PII പങ്കിടുമ്പോൾ അത് ഉള്ളടക്കത്തിൽ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. ഉദാഹരണത്തിന്, പരിശീലനത്തിന്റെ ഭാഗമായി വ്യാജ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുന്നത്.
  • സംഘം ചേർന്നുള്ള ആക്രമണം പോലുള്ള ഉപദ്രവകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം. തിരിച്ചറിയാനാകുന്ന ഒരു വ്യക്തിയെ YouTube-ലോ അതിന് പുറത്തോ, സംഘം ചേർന്ന് അധിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതിനെയാണ് ബ്രിഗേഡിംഗ് അല്ലെങ്കിൽ സംഘം ചേർന്നുള്ള ആക്രമണം എന്ന് പറയുന്നത്.
  • ദോഷകരമായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രമോട്ട് ചെയ്യുന്നതോ ഒരാൾ ദോഷകരമായ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അയാളെ ടാർഗറ്റ് ചെയ്യുന്നതോ ആയ ഉള്ളടക്കം. നേരിട്ടുള്ള ഭീഷണികൾ അല്ലെങ്കിൽ ഹിംസാത്മകമായ പ്രവൃത്തികളുമായി ബന്ധമുള്ളതാണ് ദോഷകരമായ ഗൂഢാലോചനാ സിദ്ധാന്തം.
  • തിരിച്ചറിയാനാകുന്ന ഒരു വ്യക്തിക്കോ അവരുടെ വസ്‌തുവകകൾക്കോ എതിരെ ഭീഷണി മുഴക്കുന്ന ഉള്ളടക്കം. ഉദാഹരണത്തിന്, സമയമോ സ്ഥലമോ വ്യക്തമാക്കാത്തതും എന്നാൽ ആയുധം കാണിക്കുന്നതുമായ പരോക്ഷമായ ഭീഷണികൾ ഇതിലുൾപ്പെടുന്നു.
  • നിയമനിർവ്വഹണ അധികാരികളുടെ സാന്നിദ്ധ്യമില്ലാതെ, തിരിച്ചറിയാനാകുന്ന ഒരു വ്യക്തി പ്രായപൂർത്തിയാകാത്ത വ്യക്തിയോട് ഗുരുതരമായ രീതിയിൽ അപമര്യാദയോടെ പെരുമാറിയെന്ന ആരോപണം ഉന്നയിക്കാൻ ലക്ഷ്യമിട്ട് ആസൂത്രിതമായി സൃഷ്ടിച്ച മീറ്റ്-അപ്പ് കാണിക്കുന്ന ഉള്ളടക്കം.
  • തിരിച്ചറിയാനാകുന്ന ഒരു വ്യക്തി മരിച്ചതിലോ ഗുരുതരമായി പരുക്കേറ്റതിലോ സന്തോഷം പ്രകടിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന ഉള്ളടക്കം.
  • മാരകവും വ്യക്തമായ തെളിവുകളും രേഖകളും ഉള്ളതുമായ വലിയ അക്രമ സംഭവങ്ങളെ അതിജീവിച്ചവർ അല്ലെങ്കിൽ മരണമടഞ്ഞ പ്രായപൂർത്തിയാകാത്തവർ, അവരുടെ മരണത്തെക്കുറിച്ചോ അവർ അനുഭവിച്ച അക്രമത്തെക്കുറിച്ചോ വിവരിക്കുന്നത് തന്മയത്വത്തോടെ അനുകരിക്കുന്ന ഉള്ളടക്കം.
  • മറ്റുള്ളവർക്കെതിരായ ഗുരുതരമായ അക്രമ പ്രവർത്തനങ്ങൾ സ്രഷ്ടാക്കൾ അനുകരിച്ച് കാണിക്കുന്ന ഉള്ളടക്കം. ഉദാഹരണത്തിന്, വധം, പീഡനം, അംഗഭംഗം വരുത്തൽ, പ്രഹരിക്കൽ എന്നിവയും മറ്റും.
  • തിരിച്ചറിയാനാകുന്ന ഒരു വ്യക്തിയെ ദുരുദ്ദേശ്യത്തോടെ പിന്തുടരുന്നത് ഉൾപ്പെടുത്തിയിട്ടുള്ള ഉള്ളടക്കം.
  • വ്യക്തമായ തെളിവുകളോ രേഖകളോ ഉള്ള ഒരു വലിയ അക്രമ സംഭവത്തെ അതിജീവിച്ചവരുടെ അനുഭവത്തെ നിഷേധിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്ന ഉള്ളടക്കം.
  • തിരിച്ചറിയാനാകുന്ന ഒരു വ്യക്തിയെ അനാവശ്യമായി ലൈംഗികവൽക്കരിക്കുന്നത് ഉൾപ്പെടുത്തിയിട്ടുള്ള ഉള്ളടക്കം. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
    • കാമോദ്ദീപകമോ അപമാനകരമോ ലൈംഗികത കലർന്നതോ ആയ രീതിയിൽ ഒരാളെ വിവരിക്കുന്ന ഉള്ളടക്കം
    • സമ്മതമില്ലാതെ പകർത്തിയ സ്വകാര്യ ചിത്രം പങ്കിടുന്നതോ അത്തരം ചിത്രം അഭ്യർത്ഥിക്കുന്നതോ അത് എങ്ങനെ വിതരണം ചെയ്യാമെന്ന് കാണിക്കുന്നതോ ആയ ഉള്ളടക്കം
    • ലൈംഗികാതിക്രമത്തെ ഭാവനാത്മകമായി അവതരിപ്പിക്കുകയോ അത് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന ഉള്ളടക്കം

വീഡിയോകൾക്കും വീഡിയോ വിവരണങ്ങൾക്കും കമന്റുകൾക്കും തത്സമയ സ്ട്രീമുകൾക്കും മറ്റേതൊരു YouTube ഉൽപ്പന്നത്തിനും ഫീച്ചറിനും ഈ നയം ബാധകമാണ്. ഇതൊരു പൂർണ്ണ ലിസ്റ്റ് അല്ലെന്ന കാര്യം ഓർമ്മിക്കുക. ഈ നയങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിലെ ബാഹ്യ ലിങ്കുകൾക്കും ബാധകമാകും എന്ന കാര്യം ശ്രദ്ധിക്കുക. ക്ലിക്ക് ചെയ്യാവുന്ന URL-കൾ, മറ്റ് സൈറ്റുകളിലേക്ക് പോകാൻ ഉപയോക്താക്കളോട് വീഡിയോയിലൂടെയിലൂടെയോ മറ്റ് തരത്തിലോ ആവശ്യപ്പെടുന്നത് എന്നിവ ഇതിൽ ഉൾപ്പെടും.

ഇളവുകൾ

ഉപദ്രവകരമായ കാര്യങ്ങൾ അടങ്ങിയിട്ടുള്ളതാണെങ്കിലും, പ്രാഥമിക ഉദ്ദേശ്യം വിദ്യാഭ്യാസപരവും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടതും ശാസ്ത്രീയവും കലാപരവുമാണെങ്കിൽ ഉള്ളടക്കം ഞങ്ങൾ അനുവദിച്ചേക്കാം. ഈ ഇളവുകൾ, മറ്റൊരാളെ ഉപദ്രവിക്കാനുള്ള ഒഴികഴിവല്ല. ചില ഉദാഹരണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

  • ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരുമായോ നേതാക്കളുമായോ ബന്ധപ്പെട്ട സംവാദങ്ങൾ: ഉന്നത പദവി വഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോ പ്രധാനപ്പെട്ട ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെ CEO-മാരോ പോലുള്ള അധികാരസ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട, കാലികപ്രസക്തിയുള്ള സംവാദങ്ങളോ ചർച്ചകളോ ഫീച്ചർ ചെയ്യുന്ന ഉള്ളടക്കം.
  • മുൻകൂട്ടി തയ്യാറാക്കി അവതരിപ്പിക്കുന്ന പ്രകടനങ്ങൾ: എഴുതിത്തയ്യാറാക്കിയ ആക്ഷേപഹാസ്യമോ സ്റ്റാൻഡ് അപ്പ് കോമഡിയോ സംഗീതമോ (ഡിസ് ട്രാക്ക് പോലുള്ളവ) പോലെ ഒരു ആർട്ടിസ്റ്റിക് മീഡിയത്തിന്റെ ഭാഗമായി നടത്തുന്ന അധിക്ഷേപങ്ങൾ. ശ്രദ്ധിക്കുക: ഈ ഇളവ്, മറ്റൊരാളെ ഉപദ്രവിക്കാനും അതിന് ശേഷം “ഞാൻ തമാശ പറഞ്ഞതാണ്” എന്ന് അവകാശപ്പെടാനുമുള്ള ഒഴിവുകഴിവല്ല.
  • ഉപദ്രവം സംബന്ധിച്ച വിദ്യാഭ്യാസം അല്ലെങ്കിൽ അവബോധം സൃഷ്ടിക്കൽ: സൈബർ ഉപദ്രവം ചെറുക്കാനോ അവബോധം സൃഷ്ടിക്കാനോ തയ്യാറാക്കുന്ന ഡോക്യുമെന്ററിക്ക് വേണ്ടി അല്ലെങ്കിൽ സ്വയം സന്നദ്ധരായി പങ്കെടുക്കുന്നവരെ (അഭിനേതാക്കൾ പോലുള്ളവർ) ഉൾപ്പെടുത്തിക്കൊണ്ടുള്ള യഥാർത്ഥത്തിലുള്ളതോ അനുകരിച്ചുകൊണ്ടുള്ളതോ ആയ, ഉപദ്രവം ഫീച്ചർ ചെയ്യുന്ന ഉള്ളടക്കം.

ശ്രദ്ധിക്കുക: പരിരക്ഷിത ഗ്രൂപ്പ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി ഒരു വ്യക്തിയെ അധിക്ഷേപിച്ചാൽ, അപമാനിക്കുന്ന വ്യക്തി ഉന്നത പദവി വഹിക്കുന്ന ആളാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഞങ്ങൾ കർശന നടപടിയെടുക്കും.

ധനസമ്പാദനവും മറ്റ് പെനാൽറ്റികളും

ചില അപൂർവ്വ സാഹചര്യങ്ങളിൽ, സ്രഷ്ടാവ് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ ഞങ്ങൾ ഉള്ളടക്കം നീക്കം ചെയ്തേക്കാം അല്ലെങ്കിൽ മറ്റ് ശിക്ഷാനടപടികൾ സ്വീകരിച്ചേക്കാം.

  • പ്രേക്ഷകരുടെ ഉപദ്രവകരമായ പെരുമാറ്റം തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്നത്.
  • നിരവധി അപ്‌ലോഡുകളിൽ, തിരിച്ചറിയാനാകുന്ന ഒരു വ്യക്തിയെ അവരുടെ നൈസർഗ്ഗികമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ആവർത്തിച്ച് ടാർഗറ്റ് ചെയ്യുകയോ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ.
  • സാമൂഹ്യമോ രാഷ്ട്രീയമോ ആയ പ്രാദേശിക പശ്ചാത്തലത്തിൽ ഒരു വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കാൻ അവസരമൊരുക്കിയാൽ.
  • വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി സ്രഷ്ടാക്കൾക്കിടയിൽ നിരന്തരം ശത്രുത സൃഷ്ടിക്കുന്നതിലൂടെ YouTube കമ്മ്യൂണിറ്റിക്ക് ഹാനികരമാകുന്ന ഉള്ളടക്കം സൃഷ്ടിച്ചാൽ.

ഉദാഹരണങ്ങൾ

YouTube-ൽ അനുവദനീയമല്ലാത്ത ഉള്ളടക്കത്തിന്റെ ചില ഉദാഹരണങ്ങൾ ഇതാ:

  • ഒരാളുടെ നൈസർഗ്ഗികമായ സവിശേഷതകൾ അടിസ്ഥാനമാക്കി വീഡിയോയിൽ ഉടനീളം ആ വ്യക്തിയെ കുറിച്ച് അധിക്ഷേപകരമായ അഭിപ്രായ പ്രകടനം നടത്തുന്നത്, ഉദാഹരണത്തിന് തുടർച്ചയായി ഒരാളുടെ ചിത്രങ്ങൾ കാണിച്ച ശേഷം “ഈ ജന്തുവിന്റെ പല്ലുകൾ നോക്കൂ, അവ കണ്ടാൽ തന്നെ അറപ്പ് തോന്നും!” എന്നത് പോലുള്ള പ്രസ്താവനകൾ നടത്തുന്നത്.
  • പരിരക്ഷിത ഗ്രൂപ്പിലുള്ള അംഗത്വം അടിസ്ഥാനമാക്കി ഒരു വ്യക്തിയെ ഇനിപ്പറയുന്നത് പോലുള്ള കാര്യങ്ങൾ പറഞ്ഞ് ടാർഗറ്റ് ചെയ്യുന്നത്: “ഈ [ഒരു പരിരക്ഷിത ഗ്രൂപ്പിനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള അധിക്ഷേപം] നോക്കൂ!"
  • നേരിട്ടുള്ള ഭീഷണികളുമായും ഹിംസാത്മക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ദോഷകരമായ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഭാഗമായി, ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്തുകൊണ്ട് ആ വ്യക്തി മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നത്.
  • നൈസർഗ്ഗിക സവിശേഷതകൾ അടിസ്ഥാനമാക്കി ഒരു വ്യക്തിയെ മനുഷ്യത്വപരിഗണന പോലും നൽകാതെ കഠിനമായി അധിക്ഷേപിക്കുന്നത്. ഉദാഹരണം: “നായയ്ക്കുണ്ടായ ഈ സ്ത്രീയെ നോക്കൂ! അവൾ ഒരു മനുഷ്യ ജീവി ആണെന്ന് പോലും തോന്നുന്നില്ല — അവൾ ഏതോ വിചിത്ര ജീവിയോ മൃഗമോ ആയിരിക്കണം!”
  • ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്ത് അവർക്ക് മരണമോ ഗുരുതരമായ പരുക്കോ സംഭവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്: “എനിക്ക് അവളെ തീരെ ഇഷ്ടമല്ല. അവൾ വല്ല ലോറിയുമിടിച്ച് മരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”
  • തിരിച്ചറിയാനാകുന്ന ഒരു വ്യക്തി കൊല്ലപ്പെടുന്നതായോ ഗുരുതരമായി പരുക്കേൽക്കുന്നതായോ ചിത്രീകരിക്കുന്നത്. ഉദാഹരണത്തിന്: ഒരു കഥാപാത്രം വെടിയേറ്റ് ക്രൂരമായി കൊല്ലപ്പെടുന്നത് കാണിക്കുന്ന സിനിമാ ക്ലിപ്പ് ഉൾപ്പെടുന്ന വീഡിയോ. ആ വീഡിയോയിൽ അഭിനേതാവിന്റെ മുഖത്തിന് പകരം ഒരു യഥാർത്ഥ വ്യക്തിയുടെ ഫോട്ടോ വരുന്ന തരത്തിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നു.
  • ഒരാളുടെ ശാരീരിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്നത്. ഇതിൽ “ശനിയാഴ്ച കാണുമ്പോൾ ഞാൻ നിന്നെ കൊല്ലും” എന്നത് പോലുള്ള വ്യക്തമായ ഭീഷണികൾ ഉൾപ്പെടുന്നു. “നീ കരുതിയിരുന്നോ, ഞാനങ്ങോട്ട് വരുന്നുണ്ട്” എന്ന് ആയുധം ചുഴറ്റിക്കൊണ്ട് പറയുന്നത് പോലെ ആക്രമിക്കുമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • ഫോൺ നമ്പർ, വീട്ടുവിലാസം, ഇമെയിൽ എന്നിവ പോലെ ഒരു വ്യക്തിയുടെ പബ്ലിക്കല്ലാത്തതും വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്നതുമായ വിവരങ്ങൾ പോസ്റ്റ് ചെയ്ത് ദോഷകരമായ തരത്തിൽ ആ വ്യക്തിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ടാർഗറ്റ് ചെയ്യുന്നതും. ഉദാഹരണത്തിന്, “എനിക്ക് അവരുടെ ഫോൺ നമ്പർ ലഭിച്ചിട്ടുണ്ട്. അവർ ഫോൺ എടുക്കുന്നത് വരെ കോൾ ചെയ്തുകൊണ്ടിരിക്കുകയും സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയും ചെയ്യുക!” എന്ന് പറയുന്നത്
  • സ്ട്രീം ചെയ്യുന്നതിനിടെ ഇൻ-ഗെയിം വോയ്‌സ് ചാറ്റിലൂടെയോ സന്ദേശങ്ങളിലൂടെയോ, തിരിച്ചറിയാനാകുന്ന നിർദ്ദിഷ്ട വ്യക്തികളെ വിദ്വേഷകരമായി അധിക്ഷേപിക്കുന്നതും “റെയ്‌ഡിംഗ്” നടത്തുന്നതും.
  • മറ്റൊരു സ്രഷ്ടാവിന്റെ കമന്റ് വിഭാഗത്തിൽ അധിക്ഷേപകരമായ കമന്റുകൾ ഇടാൻ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നത്.
  • സമ്മതമില്ലാതെ പകർത്തിയ സ്വകാര്യ ചിത്രം അതിൽ പങ്കാളിയായ വ്യക്തിയുടെ സമ്മതമില്ലാതെ ഹോസ്റ്റ് ചെയ്യുന്നതോ ഫീച്ചർ ചെയ്യുന്നതോ ആയ, പ്ലാറ്റ്‌ഫോമിന് പുറത്തുള്ള സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നത്.
  • സമ്മതമില്ലാതെ പകർത്തിയ സ്വകാര്യ ചിത്രം അതിൽ പങ്കാളിയായ വ്യക്തിയുടെ സമ്മതമില്ലാതെ പങ്കിടുന്നതിനായി തങ്ങളെ ബന്ധപ്പെടാൻ മറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നത്.
  • അടിയന്തര സേവനങ്ങളിലേക്കോ പ്രതിസന്ധി നിവാരണ സേവനങ്ങളിലേക്കോ പ്രാങ്ക് കോളുകൾ ചെയ്യുന്നതും “സ്വാറ്റിംഗ്” നടത്തുന്നതും ഇത്തരത്തിലോ മറ്റ് തരത്തിലോ ഉപദ്രവകരമായി പെരുമാറാൻ കാഴ്‌ചക്കാരെ പ്രോത്സാഹിപ്പിക്കുന്നതും.
  • ഉപയോക്താക്കളെ ദുരുദ്ദേശ്യത്തോടെ പിന്തുടരുന്നതും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കുന്നതും.
  • ഒരു വ്യക്തിക്കെതിരെ ഹിംസ പ്രോത്സാഹിപ്പിക്കാൻ വികസിപ്പിച്ചെടുത്തതോ പരിഷ്‌കരിച്ചെടുത്തതോ (“മോഡഡ്”) ആയ വീഡിയോ ഗെയിം ഉള്ളടക്കം.

ഓർക്കുക, ഈ ലിസ്റ്റ് സമഗ്രമല്ല. ഈ നയം ലംഘിച്ചേക്കാമെന്ന് കരുതുന്നുവെങ്കിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്.

ഉള്ളടക്കം ഈ നയം ലംഘിച്ചാൽ എന്ത് സംഭവിക്കും

നിങ്ങളുടെ ഉള്ളടക്കം ഈ നയം ലംഘിച്ചാൽ, ഉള്ളടക്കം നീക്കം ചെയ്യുകയും അക്കാര്യം നിങ്ങളെ ഇമെയിലിലൂടെ അറിയിക്കുകയും ചെയ്യും. നിങ്ങൾ പോസ്റ്റ് ചെയ്ത ലിങ്ക് സുരക്ഷിതമാണെന്ന് പരിശോധിച്ചുറപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഞങ്ങൾ ആ ലിങ്ക് നീക്കം ചെയ്തേക്കാം. നയ ലംഘനം നടത്തുന്ന URL-കൾ വീഡിയോയ്‌ക്കുള്ളിലോ വീഡിയോയുടെ മെറ്റാഡാറ്റയിലോ പോസ്റ്റ് ചെയ്യുന്നത്, പ്രസ്‌തുത വീഡിയോ നീക്കം ചെയ്യാൻ ഇടയാക്കിയേക്കാം എന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങൾ ഇതാദ്യമായാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതെങ്കിൽ നിങ്ങളുടെ ചാനലിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാതെ തന്നെ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാനിടയുണ്ട്. 90 ദിവസത്തിന് ശേഷം മുന്നറിയിപ്പ് കാലഹരണപ്പെടാൻ അനുവദിക്കുന്നതിന്, ഒരു നയ പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോഴാണ് 90 ദിവസ കാലയളവ് ആരംഭിക്കുന്നത്, മുന്നറിയിപ്പ് നൽകുമ്പോഴല്ല. എന്നിരുന്നാലും, ആ 90 ദിവസ കാലയളവിനിടെ അതേ നയം ലംഘിച്ചാൽ, മുന്നറിയിപ്പ് കാലഹരണപ്പെടില്ല, നിങ്ങളുടെ ചാനലിന് സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്യും. പരിശീലനം പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾ മറ്റൊരു നയം ലംഘിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിക്കും.

90 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് 3 സ്ട്രൈക്കുകൾ ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ചാനൽ അവസാനിപ്പിക്കും. ഞങ്ങളുടെ സ്ട്രൈക്ക് സിസ്റ്റത്തെ കുറിച്ച് കൂടുതലറിയുക.

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളോ സേവന നിബന്ധനകളോ തുടർച്ചയായി ലംഘിച്ചാൽ നിങ്ങളുടെ ചാനലും അക്കൗണ്ടും ഞങ്ങൾ അവസാനിപ്പിച്ചേക്കാം. ഗുരുതരമാണെങ്കിൽ ഒരൊറ്റ ദുരുപയോഗം കാരണവും നയ ലംഘനത്തിൽ മാത്രമായി ചാനൽ കേന്ദ്രീകരിക്കുമ്പോഴും ഞങ്ങൾ നിങ്ങളുടെ ചാനലോ അക്കൗണ്ടോ അവസാനിപ്പിച്ചേക്കാം. ലംഘനം ആവർത്തിക്കുന്നവർ ഭാവിയിൽ നയ പരിശീലനങ്ങളിൽ പങ്കെടുക്കുന്നത് ഞങ്ങൾ തടഞ്ഞേക്കാം. ചാനലോ അക്കൗണ്ടോ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1936656949075426460
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false