YouTube Shopping അഫിലിയേറ്റ് പ്രോഗ്രാം സംബന്ധിച്ച അവലോകനവും യോഗ്യതയും

YouTube Shopping അഫിലിയേറ്റ് പ്രോഗ്രാം 🛍️

YouTube Shopping അഫിലിയേറ്റ് പ്രോഗ്രാമിലൂടെ, നിങ്ങളുടെ പ്രേക്ഷകരെ അവർക്ക് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം നിങ്ങൾക്ക് YouTube-ൽ നിന്ന് വരുമാനം നേടാനുള്ള അവസരവും ലഭിക്കുന്നു. ഈ പ്രോഗ്രാമിലൂടെ, നിങ്ങൾക്ക് ഇവ ചെയ്യാനാകും:

  • നിങ്ങളുടെ ആരാധകരെ ഷോപ്പ് ചെയ്യാൻ സഹായിക്കൂ: നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുമ്പോൾ, നിരക്ക് പോലുള്ള സഹായകരമായ വിവരങ്ങൾ ആരാധകർക്ക് ഉടനടി സ്‌കാൻ ചെയ്യാം, നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് തന്നെ അവർക്ക് ചില്ലറവ്യാപാരിയുടെ സൈറ്റ് പരിശോധിക്കാനും കഴിയും.
  • YouTube ബിസിനസിൽ നിന്ന് കൂടുതൽ വരുമാനം നേടൂ: YouTube-ലുടനീളമുള്ള നിരവധി ബ്രാൻഡുകൾക്കും കാഴ്ചക്കാർക്കും മുന്നിലേക്ക് നിങ്ങളുടെ മികച്ച ഷോപ്പിംഗ് ഉള്ളടക്കം എത്തിക്കാൻ അഫിലിയേറ്റ് പ്രോഗ്രാം സഹായിക്കുന്നു -- ഇതുവഴി YouTube-ലെ നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനവും വർദ്ധിക്കുന്നു. ആരാധകർ വാങ്ങുമ്പോൾ നിങ്ങൾക്ക് നല്ലൊരു തുക കമ്മീഷനായും ലഭിക്കും.
  • ഉള്ളടക്കം സൃഷ്ടിക്കാൻ കൂടുതൽ സമയം ചെലവിടൂ: നിങ്ങൾക്ക് YouTube Studio-യിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും ഉൾക്കാഴ്ചകൾ നേടാനും വരുമാനം അവലോകനം ചെയ്യാനും കഴിയുമെന്നതിനാൽ, നിങ്ങൾക്ക് ലിങ്കുകൾ മാനേജ് ചെയ്യുന്ന സമയം ലാഭിച്ച് പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഉള്ളടക്കം സൃഷ്ടിക്കാൻ കൂടുതൽ സമയം കണ്ടെത്താം.
ശ്രദ്ധിക്കുക: യുഎസിലെ യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് ഈ പ്രോഗ്രാം നിലവിൽ ലഭ്യമാണ്. നേരത്തെ ചേരാൻ താൽപ്പര്യം പ്രകടിപ്പിക്കാനോ നിർദ്ദിഷ്ട ബ്രാൻഡുകൾ നിർദ്ദേശിക്കാനോ താൽപ്പര്യമുണ്ടെങ്കിൽ, ഈ ഫോം പൂരിപ്പിക്കുക. ഫോം പൂരിപ്പിക്കുന്നതുകൊണ്ട്, ക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ല.

YouTube Shopping അഫിലിയേറ്റ് പ്രോഗ്രാം

ആവശ്യമായ കാര്യങ്ങൾ

പ്രോഗ്രാമിലേക്ക് ക്ഷണം ലഭിക്കാൻ, നിങ്ങൾ ഈ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം:

എങ്ങനെ ചേരാം

പ്രോഗ്രാമിൽ ചേരാൻ യോഗ്യത നേടിക്കഴിഞ്ഞാൽ, നിങ്ങൾക്ക് YouTube Studio-യിൽ സൈൻ അപ്പ് ചെയ്യാം.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന് വരുമാനം നേടുക തിരഞ്ഞെടുക്കുക.
  3. പ്രോഗ്രാമുകൾ എന്നതിന് താഴെ നിന്ന്, ഇപ്പോൾ ചേരുക ക്ലിക്ക് ചെയ്യുക.
  4. YouTube Shopping അഫിലിയേറ്റ് പ്രോഗ്രാമിന്റെ സേവന നിബന്ധനകൾ അവലോകനം ചെയ്ത് അംഗീകരിക്കുക.
  5. ചേർന്നു! നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ ആരംഭിക്കാം. ടാഗ് ചെയ്യുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

അഫിലിയേറ്റ് വിൽപ്പനക്കാരും ഓഫറുകളും

പ്രോഗ്രാമിന്റെ ഭാഗമായിക്കഴിഞ്ഞാൽ, പങ്കെടുക്കുന്ന വിൽപ്പനക്കാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് ടാഗ് ചെയ്യാം, അവരുടെ കമ്മീഷൻ ശതമാനങ്ങൾ കാണുകയും ചെയ്യാം. സൗജന്യ ഉൽപ്പന്ന സാമ്പിളുകൾ അഭ്യർത്ഥിച്ചും സെയിലിലുള്ള ഉൽപ്പന്നങ്ങൾ കണ്ടും വിൽപ്പനക്കാരിൽ നിന്ന് ഉയർന്ന കമ്മീഷൻ നേടിയും നിങ്ങൾക്ക് ആരംഭിക്കാം. നിങ്ങളുടെ ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക. 
  2. ഇടത് മെനുവിൽ നിന്ന്, Earnതുടർന്ന് Shopping തുടർന്ന് അഫിലിയേറ്റ് ഓഫർ അടുത്തറിയുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക. 

  3. നിങ്ങൾക്ക് “ആരംഭിക്കൂ” എന്നതിന് താഴെയുള്ള, കമ്മീഷൻ, പ്രമോഷനുകൾ, അല്ലെങ്കിൽ Samples ക്ലിക്ക് ചെയ്യാം. 

  • കുറിപ്പ്: കൂടുതൽ വിശദാംശങ്ങൾക്ക് വിൽപ്പനക്കാരെ ക്ലിക്ക് ചെയ്യാം. നിങ്ങൾക്ക് വിൽപ്പനക്കാരെ അക്ഷരമാലാ ക്രമത്തിലോ ഉയർന്ന കമ്മീഷൻ പ്രകാരമോ അടുക്കാനും കഴിയും.

അഫിലിയേറ്റ് വിൽപ്പനക്കാരുടെ ലിസ്റ്റുകൾ

പ്രോഗ്രാമിന്റെ ഭാഗമായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഞങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന, ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള വിൽപ്പനക്കാരുടെ ലിസ്റ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ടാഗ് ചെയ്‌ത് തുടങ്ങാം:

അഫിലിയേറ്റ് വിൽപ്പനക്കാരുടെ ലിസ്റ്റ്

ശ്രദ്ധിക്കുക:
  • ഇത് വിൽപ്പനക്കാരുടെ പൂർണ ലിസ്റ്റ് അല്ല. അഫിലിയേറ്റ് വിൽപ്പനക്കാരുടെ പൂർണ ലിസ്റ്റ് നിങ്ങൾക്ക് YouTube Studio-യിൽ കണ്ടെത്താം.
  • നിങ്ങൾ ഈ പ്രോഗ്രാമിൽ ചേരാൻ താൽപ്പര്യമുള്ള ഒരു ബ്രാൻഡോ ചില്ലറവ്യാപാരിയോ ആണെങ്കിൽ, ബ്രാൻഡിന്റെ/ചില്ലറവ്യാപാരിയുടെ താൽപര്യം അറിയിക്കുന്നതിനുള്ള ഈ ഫോം പൂരിപ്പിക്കുക. ഫോം പൂരിപ്പിക്കുന്നതുകൊണ്ട്, ക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ല.

നിങ്ങളുടെ വരുമാനത്തെ കുറിച്ച് മനസ്സിലാക്കൂ

പങ്കെടുക്കുന്ന എല്ലാ ബ്രാൻഡുകളും ചില്ലറവ്യാപാരികളും ഓരോ ഉൽപ്പന്നത്തിനുമുള്ള അവരുടെ കമ്മീഷൻ നിരക്കുകളും ആട്രിബ്യൂഷൻ വിൻഡോയും സജ്ജീകരിക്കും. ഓരോ ഉൽപ്പന്ന ഓഫറിലും കമ്മീഷൻ ശതമാനങ്ങൾ കാണിക്കും. കാണിച്ചിരിക്കുന്ന ശതമാനം തന്നെയായിരിക്കും പേയ്‌മെന്റ് ആയി നൽകുക. കാഴ്ചക്കാരിൽ ഒരാൾ നിങ്ങളുടെ ടാഗ് ചെയ്‌ത ഉൽപ്പന്നത്തിൽ ക്ലിക്ക് ചെയ്‌ത് വാങ്ങൽ നടത്തുമ്പോൾ, നിങ്ങൾക്ക് കമ്മീഷനുകൾ ലഭിക്കും. നിങ്ങളുടെ YouTube വരുമാനം പരിശോധിക്കാൻ YouTube Analytics ഉപയോഗിക്കാം.

ശ്രദ്ധിക്കുക: ഉപഭോക്തൃ റിട്ടേണുകൾ നടക്കാനുള്ള സാഹചര്യം കൂടി കണക്കിലെടുത്ത്, നേടുന്ന കമ്മീഷനുകൾ, വാങ്ങൽ നടത്തി 60 മുതൽ 120 ദിവസത്തിനുള്ളിൽ YouTube-നുള്ള AdSense വഴി നൽകും. ഉപഭോക്താവ് ഉൽപ്പന്നം റിട്ടേൺ ചെയ്താൽ, കമ്മീഷനുകൾ പിൻവലിക്കും.

പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, എൻഡോഴ്‌സ്മെന്റുകൾ

കാഴ്ചക്കാർക്ക് വെളിപ്പെടുത്തൽ നൽകേണ്ട ആവശ്യകതയുള്ള, പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകളും എൻഡോഴ്‌സ്മെന്റുകളും സ്പോൺസർഷിപ്പുകളും മറ്റ് ഉള്ളടക്കവും നിങ്ങളുടെ വീഡിയോകളിൽ ഉൾപ്പെടുകയാണെങ്കിൽ, നിങ്ങൾ YouTube-ന്റെ പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റ് നയങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഈ ലേഖനം റഫർ ചെയ്യുക.

സൈൻ അപ്പ് പ്രശ്നങ്ങൾ പരിഹരിക്കൽ

സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങൾ നേരിട്ടേക്കാവുന്ന പിശകുകൾ പരിഹരിക്കുന്നതിനുള്ള പൊതുവായ സമീപനങ്ങൾ ഇവയാണ്:

  • നിങ്ങളുടെ ചാനലിന് യോഗ്യതയുണ്ടാകില്ല. നിങ്ങളുടെ ചാനൽ, ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാൻ മുകളിലുള്ള യോഗ്യതാ മാനദണ്ഡം അവലോകനം ചെയ്യുക.
  • ഉള്ളടക്ക ഉടമയാണ് നിങ്ങളുടെ ചാനൽ മാനേജ് ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ പേരിൽ കരാർ അംഗീകരിക്കാൻ ഉള്ളടക്ക ഉടമയോട് ആവശ്യപ്പെടേണ്ടതുണ്ട്.
  • നിങ്ങൾ തെറ്റായ YouTube ചാനലിലായിരിക്കാം സൈൻ ഇൻ ചെയ്തിരിക്കുന്നത്. യോഗ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്ന ചാനലിലേക്ക് മാറിയ ശേഷം വീണ്ടും ശ്രമിക്കുക.

ശ്രദ്ധിക്കുക: നിങ്ങളുടെ പ്രശ്നം മുകളിലുള്ള സാഹചര്യങ്ങളിലൊന്നിൽ ഉൾപ്പെടുന്നില്ലെങ്കിൽ, അത് സ്ഥിരീകരിച്ച ശേഷം കൂടുതൽ സഹായത്തിന് സ്രഷ്ടാക്കൾക്കുള്ള പിന്തുണയെ ബന്ധപ്പെടുക.

മികച്ച പ്രവർത്തനരീതികളും ഉറവിടങ്ങളും

ആദ്യ ദിനം മുതൽ തന്നെ അഫിലിയേറ്റ് പ്രോഗ്രാം പരമാവധി പ്രയോജനപ്പെടുത്താൻ, ഞങ്ങൾ ഇനിപ്പറയുന്നവ നിർദ്ദേശിക്കുന്നു:

  • ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള വിൽപ്പനയും പ്രമോകളും ഫീച്ചർ ചെയ്യുക: നിങ്ങൾ ഫീച്ചർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നം കമ്മീഷന് ലഭ്യമാണോയെന്ന് പരിശോധിച്ച ശേഷം നിങ്ങൾക്ക് പ്രസക്തമായ വിൽപ്പനയും പ്രമോകളും അനുസരിച്ച് നിങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുക. 
  • പ്രസക്തമായ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് വിൽപ്പന നേടാൻ CTA ഉപയോഗിക്കുക: നിങ്ങളുടെ വീഡിയോയിലോ Short-ലോ ഫീച്ചർ ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിൽ ടാഗ് ചെയ്ത ശേഷം നിങ്ങളുടെ പ്രേക്ഷകർക്ക് അവ ഷോപ്പ് ചെയ്യാനാകുമെന്ന് അവരെ അറിയിക്കാൻ 'വാങ്ങാൻ പ്രേരിപ്പിക്കൽ' ഉപയോഗിക്കുക.
    • വീഡിയോകളിലുടനീളം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ ബൾക്ക് ടാഗിംഗ് ഫീച്ചർ ഉപയോഗിക്കുക: YouTube Studio-യുടെ വരുമാനം നേടുക വിഭാഗത്തിൽ Shopping  ടാബ് and then ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക  and then എന്നതിലേക്ക് പോയി വീഡിയോയുടെ വിവരണത്തിൽ കണ്ടെത്തിയ, ടാഗ് ചെയ്യാൻ നിർദ്ദേശിക്കുന്ന ഉൽപ്പന്നങ്ങളുള്ള വീഡിയോകൾ അവലോകനം ചെയ്യുക.
      • ചില ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ, ഉൽപ്പന്ന ചിത്രത്തിൽand then ക്ലിക്ക് ചെയ്ത ശേഷം പ്രസക്തമായ ഉൽപ്പന്നങ്ങൾക്ക് സമീപത്തുള്ള ടാഗ് ചെയ്യുക എന്നത് അല്ലെങ്കിൽ എല്ലാ ഉൽപ്പന്നങ്ങൾക്കുമായി, എല്ലാം ടാഗ് ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
      • ഒന്നോ അതിലധികമോ വീഡിയോകൾക്കായി ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ, പ്രസക്തമായ വീഡിയോകൾ അല്ലെങ്കിൽ എല്ലാ വീഡിയോകളും തിരഞ്ഞെടുത്ത ശേഷം and then ടാഗ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  • ബ്രാൻഡുകളിൽ നിന്നും സ്രഷ്ടാക്കളിൽ നിന്നും പ്രചോദനം നേടൂ: ഉള്ളടക്കത്തിനായി പ്രചോദനം നേടുന്നതിന് YouTube സ്രഷ്ടാക്കളിൽ നിന്നുള്ളഅഫിലിയേറ്റ് ഉള്ളടക്കം പരിശോധിക്കുക.

ക്രിയേറ്റർ സ്റ്റാർട്ടർ പായ്‌ക്ക്

സജ്ജീകരിക്കുന്നതിനുള്ള നുറുങ്ങുകളും മികച്ച പ്രവർത്തനരീതികളും നിങ്ങളുടെ ഉള്ളടക്കത്തിലേക്ക് ചേർക്കാവുന്ന രസകരമായ സ്റ്റിക്കറുകളും പോലുള്ള വിഭവങ്ങൾ അടങ്ങുന്ന സ്റ്റാർട്ടർ പായ്‌ക്ക്.

അഫിലിയേറ്റ് ക്രിയേറ്റർ പ്ലേലിസ്റ്റ്

YouTube-ലെ മറ്റ് സ്രഷ്ടാക്കളുടെ അഫിലിയേറ്റ് ഉള്ളടക്കം പരിശോധിച്ച് ഇവിടെ പ്രചോദനം നേടൂ!

YouTube Shopping അഫിലിയേറ്റ് പെർഫോമൻസ് ബോണസ്

ശ്രദ്ധിക്കുക: YouTube Shopping അഫിലിയേറ്റ് പെർഫോമൻസ് ബോണസ് 2023-ൽ അവസാനിച്ചു.

YouTube Shopping അഫിലിയേറ്റ് പെർഫോമൻസ് ബോണസിലൂടെ, യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കത്തിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രത്യേക അവസരം ലഭിക്കുന്നു. 2023 ഒക്ടോബർ 27-നും നവംബർ 30-നുമിടയിലും 2023 ഡിസംബർ 1-നും ഡിസംബർ 31-നുമിടയിലും, ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുടെ മൊത്തം വിൽപ്പന അടിസ്ഥാനമാക്കി നിങ്ങൾക്ക് ബോണസ് ലഭിച്ചേക്കാം. നിലവിൽ ബ്രാൻഡും ചില്ലറവ്യാപാരിയും സംബന്ധിച്ച ഇൻസെന്റീവുകൾക്ക് പകരമല്ല ഈ ബോണസ്, കൂടാതെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുകൾക്ക് പുറമെയാണിത്.

പ്രതിമാസം ഒരു ബോണസ് നേടാൻ, യോഗ്യതയുള്ള സ്രഷ്ടാക്കൾ ഇനിപ്പറയുന്ന സെയിൽസ് ടയറുകൾ പാലിക്കണം (തുകകൾ USD-യിൽ):

  • മൊത്തം ഉൽപ്പന്ന വിൽപ്പനയിൽ $300 നേടുന്നതിന് $30 ബോണസ്
  • മൊത്തം ഉൽപ്പന്ന വിൽപ്പനയിൽ $1,000 നേടുന്നതിന് $120 ബോണസ്
  • മൊത്തം ഉൽപ്പന്ന വിൽപ്പനയിൽ $5,000 നേടുന്നതിന് $750 ബോണസ്
  • മൊത്തം ഉൽപ്പന്ന വിൽപ്പനയിൽ $15,000+ നേടുന്നതിന് $3,000 ബോണസ്

നിങ്ങളുടെ മൊത്തം വിൽപ്പനയിൽ നിന്ന്, ബോണസ് കാലയളവ് അവസാനിച്ചതിന് ശേഷം 45 ദിവസത്തിനുള്ളിൽ നടത്തിയ റിട്ടേണുകളുടെ മൂല്യം കുറച്ച് ബോണസ് പേയ്‌മെന്റ് കണക്കാക്കും. ഓരോ പ്രോഗ്രാം അവസാനിച്ച് 120 ദിവസത്തിനുള്ളിൽ നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിൽ ബോണസ് പേയ്‌മെന്റ് ദൃശ്യമാകും.

ശ്രദ്ധിക്കുക: YouTube Shopping അഫിലിയേറ്റ് പെർഫോമൻസ് ബോണസ്, YouTube അഫിലിയേറ്റ് പ്രോഗ്രാം സേവന നിബന്ധനകൾക്ക് വിധേയമാണ്. YouTube Shopping അഫിലിയേറ്റ് പെർഫോമൻസ് ബോണസ് Google ഏതുസമയത്തും അറിയിപ്പോടെ അവസാനിപ്പിച്ചേക്കാം. Google നിർണ്ണയിക്കുന്നത് പ്രകാരം, വഞ്ചനാപരമോ ദുരുപയോഗം ചെയ്യുന്നതോ വ്യാജമോ അസാധുവോ ആയ മാർഗ്ഗങ്ങളിലൂടെ നടത്തിയ ഇടപാടുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പേയ്‌മെന്റ് നിഷേധിക്കാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12508618401517177507
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false