YouTube വാണിജ്യ ഉൽപ്പന്നങ്ങൾക്കുള്ള ധനസമ്പാദന നയങ്ങൾ

പുതിയ YPP സ്രഷ്ടാക്കൾക്കായി, വാണിജ്യ ഉൽപ്പന്ന അനുബന്ധത്തിന് (CPA) പകരം വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ (CPM) അവതരിപ്പിക്കുകയാണ്. CPA-യിൽ ഒപ്പിട്ട YPP സ്രഷ്ടാക്കൾ പുതിയ CPM-ൽ ഒപ്പിടേണ്ടതില്ല.

ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന, ധനസമ്പാദനം നടത്തുന്ന സ്രഷ്ടാക്കൾക്ക് വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ (CPM) ലഭ്യമാണ്. കാഴ്ചക്കാരുമായി കണക്റ്റ് ചെയ്ത് കമ്മ്യണിറ്റി വളർത്തുന്നതിലൂടെ അധിക വരുമാനം നേടാൻ ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ നിങ്ങളെ സഹായിക്കുന്നു. Super Thanks ഉപയോഗിച്ച് സ്വമേധയാ ആരാധകർ പിന്തുണ അറിയിക്കുന്നതിലൂടെയോ ചാനൽ അംഗത്വങ്ങൾ വഴി വിശ്വസ്തരായ ആരാധകർക്കായി, അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കം നൽകുന്നതിലൂടെയോ ഇത് സാധ്യമാണ്.

ഫാൻ ഫണ്ടിംഗിൽ ഈ ധനസമ്പാദന ഫീച്ചറുകൾ ഉൾപ്പെടുന്നു:

  • ചാനൽ അംഗത്വങ്ങൾ: നിങ്ങൾ നൽകുന്ന, അംഗങ്ങൾക്ക് മാത്രമുള്ള പെർക്കുകൾക്ക് പകരമായി നിങ്ങളുടെ അംഗങ്ങൾ ആവർത്തിച്ചുള്ള പ്രതിമാസ പേയ്മെന്റുകൾ നടത്തുന്നു.
  • Super Chat, Super Stickers: തത്സമയ ചാറ്റ് സ്ട്രീമുകളിൽ നിങ്ങളുടെ ആരാധകരുടെ സന്ദേശങ്ങളോ ആനിമേറ്റ് ചെയ്ത ചിത്രങ്ങളോ ഹൈലൈറ്റ് ചെയ്യുന്നതിന് അവർ പണം നൽകുന്നു.
  • Super Thanks: നിങ്ങളുടെ Shorts-ലോ ദൈർഘ്യമേറിയ വീഡിയോകളുടെ കമന്റ് വിഭാഗത്തിലോ രസകരമായ ആനിമേഷൻ കാണാനും നിങ്ങളുടെ ആരാധകരുടെ സന്ദേശം ഹൈലൈറ്റ് ചെയ്യാനും അവർ പണം നൽകുന്നു.

YouTube ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾക്ക് ബാധകമായ നയങ്ങൾ

നിങ്ങൾ ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ഉപയോഗിച്ച് YouTube-ൽ ധനസമ്പാദനം നടത്തുകയാണെങ്കിൽ, നിങ്ങളുടെ ചാനൽ (നിങ്ങളുടെ MCN-ഉം) ഈ ഫീച്ചറുകൾക്ക് ബാധകമായ നിങ്ങളുടെ ഉടമ്പടിക്ക് (വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ അല്ലെങ്കിൽ വാണിജ്യ ഉൽപ്പന്ന അനുബന്ധം) അനുസൃതമായി YouTube ചാനൽ ധനസമ്പാദന നയങ്ങൾ പാലിക്കണം, അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

YouTube-ന്റെ സേവന നിബന്ധനകൾ ആവശ്യപ്പെടുന്നത് പ്രകാരം ബാധകമായ എല്ലാ നിയമങ്ങളും നിങ്ങൾ തുടർന്നും പാലിക്കണം. നിങ്ങൾക്ക് ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ഓണാക്കാനും നൽകാനും അയയ്‌ക്കാനും വരുമാനം നേടാനും കഴിയുമോ ഇല്ലയോ എന്നത് ഇതിലുൾപ്പെടുന്നു. ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ക്രൗഡ്‌ഫണ്ടിംഗുമായോ സംഭാവനയുമായോ ബന്ധപ്പെട്ട ടൂളുകളല്ല. ഈ ഫീച്ചറുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പണം, നിങ്ങൾക്ക് ബാധകമായ നിയമങ്ങളുടെയും നിങ്ങളുടെ ആക്റ്റിവിറ്റികളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത രീതിയിലായിരിക്കാം പരിഗണിക്കുക.

അവസാനിപ്പിക്കൽ

ഫാൻ ഫണ്ടിംഗ് ഉൽപ്പന്നങ്ങളിലേക്കുള്ള നിങ്ങളുടെ ആക്‌സസ് അവസാനിപ്പിക്കുകയാണെങ്കിൽ, അത്തരം ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ നിർദ്ദിഷ്ട വാണിജ്യ ഉള്ളടക്കം നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ അത് നിങ്ങൾ തന്നെ നീക്കം ചെയ്യണം. അവസാനിപ്പിക്കലിനെ തുടർന്ന് വാണിജ്യ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ അവയിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തുന്നതിനോ YouTube-ന് ഉത്തരവാദിത്തമില്ല.

ഇൻസെന്റീവുകൾ

കാലാകാലങ്ങളിൽ ഞങ്ങൾ ഇൻസെന്റീവ് പ്രോഗ്രാമുകൾ നൽകിയേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ വീണ്ടും പരിശോധിക്കുക.

ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾക്കുള്ള, കുറഞ്ഞ ആവശ്യകതകൾ

ഓരോ ഫാൻ ഫണ്ടിംഗ് ഫീച്ചറിനും അതിന്റേതായ ആവശ്യകതകളുണ്ടെങ്കിലും, ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾക്ക് യോഗ്യത നേടാൻ നിങ്ങൾ ഈ ആവശ്യകതകളെങ്കിലും പാലിക്കണം:

ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ഓണാക്കുക

ഫാൻ ഫണ്ടിംഗ് ഫീച്ചറുകൾ ഓണാക്കാൻ, നിങ്ങൾ:

  1. YouTube പങ്കാളി പ്രോഗ്രാമിന് അപേക്ഷിക്കുകയും നിങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യണം.
  2. നിങ്ങൾ (നിങ്ങളുടെ MCN-ഉം) ഞങ്ങളുടെ നിബന്ധനകളും നയങ്ങളും (പ്രസക്തമായ വാണിജ്യ ഉൽപ്പന്ന മൊഡ്യൂൾ അല്ലെങ്കിൽ മുമ്പ് ലഭ്യമായിരുന്ന വാണിജ്യ ഉൽപ്പന്ന അനുബന്ധം ഉൾപ്പെടെ) അംഗീകരിക്കുകയും പാലിക്കുകയും ചെയ്യണം.
  3. ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഓരോ ഫാൻ ഫണ്ടിംഗ് ഫീച്ചറിനുമുള്ള യോഗ്യതാ മാനദണ്ഡം അവലോകനം ചെയ്യുക:
    1. ചാനൽ അംഗത്വങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡം
    2. Super Chat-നും Super Stickers-നും ഉള്ള യോഗ്യതാ മാനദണ്ഡം
    3. Super Thanks-നുള്ള യോഗ്യതാ മാനദണ്ഡം
  4. YouTube Studio അല്ലെങ്കിൽ YouTube Studio മൊബൈൽ ആപ്പിൽ ഓരോ ഫാൻ ഫണ്ടിംഗ് ഫീച്ചറും ഓണാക്കുക.

ചാനൽ അംഗത്വങ്ങൾ

ചാനൽ അംഗത്വങ്ങളിലൂടെ, കാഴ്ചക്കാർക്ക് പ്രതിമാസ പേയ്‌മെന്റുകൾ നൽകി നിങ്ങളുടെ ചാനലിൽ ചേരാനും ബാഡ്‌ജുകളും ഇമോജിയും മറ്റ് ഉൽപ്പന്നങ്ങളും പോലെ അംഗങ്ങൾക്ക് മാത്രമുള്ള പെർക്കുകൾ ആക്‌സസ് ചെയ്യാനും കഴിയും. ചാനൽ അംഗത്വങ്ങൾ മാനേജ് ചെയ്യുന്നതും ഓണാക്കുന്നതും എങ്ങനെയെന്ന് അറിയുക.

Super Chat, Super Stickers

തത്സമയ സ്ട്രീമുകൾക്കും പ്രിമിയറുകൾക്കുമിടയിൽ സ്രഷ്ടാക്കൾക്ക് ആരാധകരുമായി കണക്റ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങളാണ് Super Chat, Super Stickers എന്നിവ. ആരാധകർക്ക് തത്സമയ ചാറ്റിൽ അവരുടെ സന്ദേശം ഹൈലൈറ്റ് ചെയ്യാൻ Super Chats വാങ്ങാം, തത്സമയ ചാറ്റിൽ ദൃശ്യമാകുന്ന ആനിമേറ്റ് ചെയ്ത ചിത്രം നേടാൻ Super Stickers വാങ്ങാം. Super Chat-ഉം Super Stickers-ഉം ഓണാക്കുന്നതും മാനേജ് ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക.

Super Thanks

വീഡിയോകൾക്ക് അധിക നന്ദി കാണിക്കാൻ ആഗ്രഹിക്കുന്ന കാഴ്‌ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് Super Thanks വഴി വരുമാനം നേടാം. ആരാധകർക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആനിമേഷൻ വാങ്ങാനും വീഡിയോയുടെ കമന്റ് വിഭാഗത്തിൽ വേറിട്ടതും വർണ്ണാഭവും ഇഷ്ടാനുസൃതമാക്കാവുന്നതുമായ ഒരു കമന്റ് പോസ്റ്റ് ചെയ്യാനും കഴിയും. Super Thanks ഓണാക്കുന്നതും മാനേജ് ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5532532178921398772
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false