YouTube സ്രഷ്‌ടാവ് എന്ന നിലയിൽ സഹായം നേടൂ

സ്രഷ്‌ടാക്കൾക്ക് പിന്തുണ നൽകുന്ന ടീമിനെ ബന്ധപ്പെടൂ

നിങ്ങളുടെ ചാനലിന് യോഗ്യതയുണ്ടെങ്കിൽ (ഉദാഹരണത്തിന്, നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ), സഹായത്തിനായി നിങ്ങൾക്ക് YouTube Creator പിന്തുണാ ടീമിനെ ബന്ധപ്പെടാം. 

ഞങ്ങളുടെ സഹായകേന്ദ്രം, കമ്മ്യൂണിറ്റി ഫോറം, @TeamYouTube എന്നിവ ഉപയോഗിക്കൂ

YouTube സഹായകേന്ദ്രം

നിങ്ങൾ മുമ്പേ ഇവിടെയുണ്ട്, ട്രബിൾഷൂട്ടിംഗിനുള്ള ഏറ്റവും മികച്ച ഇടം. എല്ലാ YouTube പേജിന്റെയും ചുവടെയുള്ള സഹായം ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഏതുസമയത്തും ഇവിടെ മടങ്ങിയെത്താം. നിങ്ങൾക്ക് support.google.com/youtube -ലേക്കും പോകാം. 

നിങ്ങൾക്കായി മാത്രമുള്ള ഈ വിഭാഗങ്ങൾ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക:

  • സ്രഷ്‌ടാക്കൾക്ക്: വീഡിയോകൾ സൃഷ്ടിക്കുന്നതിനും നിങ്ങളുടെ ചാനൽ മാനേജ് ചെയ്യുന്നതിനും സഹായം നേടുക.
  • പങ്കാളികൾക്ക്: നിങ്ങളുടെ ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്താനും മറ്റ് പങ്കാളികളുമായി കൊളാബറേറ്റ് ചെയ്യാനും സഹായം നേടുക.

YouTube സഹായ വീഡിയോ ചാനലുകൾ

ഏറ്റവും പുതിയ വാർത്തകളും നുറുങ്ങുകളും നൽകി നിങ്ങളെ അപ് ടു ഡേറ്റായി നിലനിർത്തുന്ന വീഡിയോകൾക്കായി ഞങ്ങളുടെYouTube കാഴ്ചക്കാരുടെ ചാനൽ പരിശോധിക്കുക.

നിങ്ങളുടെ ചാനൽ വളർത്താനും YouTube-ൽ ബിസിനസ് കെട്ടിപ്പടുക്കാനും സഹായിക്കുന്ന മികച്ച പ്രവർത്തനരീതികൾ നൽകുന്ന വീഡിയോകൾക്കായി ഞങ്ങളുടെ YouTube സ്രഷ്‌ടാക്കളുടെ ചാനൽ പരിശോധിക്കുക.

 YouTube സഹായ കമ്മ്യൂണിറ്റി

TeamYouTube നൽകുന്ന YouTube സഹായ കമ്മ്യൂണിറ്റിയിൽ ഉത്തരങ്ങൾ കണ്ടെത്തുക. TeamYouTube-ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ കാണുന്നതിന് നിങ്ങൾക്ക് ഫീച്ചർ ചെയ്ത പോസ്റ്റുകൾ പരിശോധിക്കാം. തത്സമയ അപ്‌ഡേറ്റുകൾ പങ്കിടാനും സഹായം നൽകാനും എല്ലാ YouTube ടീമുകളുമായും ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി മാനേജർമാരുടെ ഒരു ടീമാണ് TeamYouTube. നിങ്ങളുടെ ഫീഡ്‌ബാക്ക് കമ്പനിക്കുള്ളിലെ ശരിയായ ഇടങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു.

 @TeamYouTube Twitter ഹാൻഡിൽ

YouTube പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന തത്സമയ അപ്‌ഡേറ്റുകളും ട്രബിൾഷൂട്ടിംഗ് നുറുങ്ങുകളും നേടാൻ Twitter-ൽ @TeamYouTube എന്ന ഹാൻഡിലിൽ ഞങ്ങളെ ഫോളോ ചെയ്യുക.
ഞങ്ങളുടെ സോഷ്യൽ സപ്പോർട്ട് ടീം ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, ജാപ്പനീസ്, ബഹാസ എന്നീ ഭാഷകളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കൂ

 YouTube സ്രഷ്‌ടാക്കൾക്കുള്ള നുറുങ്ങുകൾ

YouTube സ്രഷ്‌ടാക്കൾക്കുള്ള നുറുങ്ങുകൾ, പുതിയ സ്രഷ്‌ടാക്കൾക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ പഠിക്കാനുള്ള ഇടമാണ്. വീഡിയോ, തത്സമയ സ്‌ട്രീം, Shorts ഉള്ളടക്കം എന്നിവയ്‌ക്കായുള്ള നുറുങ്ങുകളും മികച്ച പ്രവർത്തനരീതികളും സ്ട്രാറ്റജികളും നിങ്ങൾക്ക് ഇവിടെ കണ്ടെത്താനാകും.

സ്രഷ്ടാക്കൾക്കുള്ള YouTube

മികച്ച വീഡിയോകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് സഹായകമായ എല്ലാ പ്രോഗ്രാമുകളെയും ടൂളുകളെയും വരാനിരിക്കുന്ന ഇവന്റുകളെയും കുറിച്ച് മനസ്സിലാക്കാനുള്ള അനുയോജ്യമായ ഇടമാണ് സ്രഷ്ടാക്കൾക്കുള്ള YouTube. സ്രഷ്ടാക്കൾക്കുള്ള YouTube-മായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങളുടെ ചാനൽ വളർത്താനും സഹായം ലഭിക്കും.

പകർപ്പവകാശത്തെയും നയത്തെയും കുറിച്ച് അറിയൂ

പകർപ്പവകാശത്തെയും YouTube-ന്റെ നയങ്ങളെയും കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ ടൂളുകൾ ഉപയോഗിക്കുക. ചുവടെയുള്ള വിഭവങ്ങളിൽ ചിലത് പരിമിതമായ ഭാഷകളിൽ മാത്രമേ ലഭ്യമാകൂ എന്നത് ഓർമ്മിക്കുക. 

പകർപ്പവകാശം സംബന്ധിച്ച ചോദ്യങ്ങൾ

  • പകർപ്പവകാശവും അവകാശങ്ങളും മാനേജ് ചെയ്യൽ: നിങ്ങൾക്ക് അവകാശങ്ങൾ സംബന്ധിച്ച ക്ലെയിം ലഭിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങളും ട്രബിൾഷൂട്ടിംഗും അടുത്ത ഘട്ടങ്ങളും കാണുക.
  • നിയമപരമായ നയങ്ങൾ: നിയമപരമായ ഈ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നതിനെയും ഒരു പരാതി എങ്ങനെ ഫയൽ ചെയ്യാമെന്നതിനെയും കുറിച്ചുള്ള വിവരങ്ങൾ നേടുക.

നയം സംബന്ധിച്ച ചോദ്യങ്ങൾ

ഞങ്ങളുടെ Google അല്ലെങ്കിൽ YouTube ഓഫീസുകളിലൊന്നും വ്യക്തിപരമായ പിന്തുണ നൽകുന്നില്ലെന്നത് ഓർമ്മിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4573762901169338053
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false