ഒരു ബ്രാൻഡ് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് നിങ്ങളുടെ YouTube ചാനൽ നീക്കുക

നിങ്ങൾ തുടങ്ങുന്നതിനു മുൻപ്:

YouTube ചാനൽ ഒരു അക്കൗണ്ടുമായി ഓട്ടോമാറ്റിക് ആയി കണക്റ്റ് ചെയ്തിരിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള രണ്ട് അക്കൗണ്ടുകളുണ്ട്:

Google Account നിങ്ങൾക്ക് YouTube-ൽ സൈൻ ഇൻ ചെയ്യാൻ ഒരു Google Account ആവശ്യമാണ്. നിങ്ങളുടെ ചാനലിന്റെ പേര് ഓട്ടോമാറ്റിക് ആയി നിങ്ങളുടെ Google Account-ലുള്ളത് തന്നെ വരും.
ബ്രാൻഡ് അക്കൗണ്ട്

നിങ്ങളുടെ ബ്രാൻഡിന് പ്രത്യേകമായുള്ള അക്കൗണ്ടാണ് ബ്രാൻഡ് അക്കൗണ്ട്. ഇത് നിങ്ങളുടെ വ്യക്തിഗത Google Account നിന്ന് വ്യത്യസ്തമാണ്. ഒരു ബ്രാൻഡ് അക്കൗണ്ടുമായി ചാനൽ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഒന്നിലധികം Google Account-കൾക്ക് അത് മാനേജ് ചെയ്യാനാകും.

ബ്രാൻഡ് അക്കൗണ്ട് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക:

  1. ആദ്യം, നിങ്ങൾക്ക് ഇതിനകം ബ്രാൻഡ് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിക്കുക.
  2. YouTube-ൽ സൈൻ ഇൻ ചെയ്യുക.
  3. നിങ്ങളുടെ ചാനൽ ലിസ്റ്റിലേക്ക് പോകുക.
  4. ഒരു ചാനൽ സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
  5. ബ്രാൻഡ് അക്കൗണ്ടിന് പേര് നൽകാനും നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാനും വിശദാംശങ്ങൾ പൂരിപ്പിക്കുക.
  6. സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.

ചാനൽ കൈമാറ്റത്തിലെ അപകടസാധ്യതകൾ

ഒരേ Google Account-മായി ബന്ധിപ്പിച്ചിരിക്കുന്നിടത്തോളം, നിങ്ങളുടെ ചാനലും അതിലെ വീഡിയോകളും ഒരു ബ്രാൻഡ് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് നീക്കാൻ സാധിക്കും. ഈ പ്രോസസ് ചാനൽ കൈമാറ്റം എന്നറിയപ്പെടുന്നു.

സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട അക്കൗണ്ട് സൈൻ-ഇൻ വിവരങ്ങൾ പരിരക്ഷിക്കുകയും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നിലനിർത്തുന്നതിനായി ഒരു പ്ലാൻ മുൻകൂട്ടി സൃഷ്ടിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്. നിങ്ങളുടെ ചാനൽ വീണ്ടെടുക്കുന്നതിന്, അക്കൗണ്ട് വീണ്ടെടുക്കലിനായുള്ള ഈ നുറുങ്ങുകൾ പിന്തുടരുക.

നിങ്ങളുടെ ബ്രാൻഡ് അക്കൗണ്ട് മറ്റൊരു ബ്രാൻഡ് അക്കൗണ്ടിലേക്ക് നീക്കുന്നത് നിങ്ങൾക്ക് സ്വയം പൂർത്തിയാക്കാനാകുന്ന ഒരു പ്രോസസ് ആണ്, എന്നാൽ ആവശ്യമെങ്കിൽ മാത്രമേ ഇത് ചെയ്യാവൂ. തെറ്റായ രീതിയിൽ ഒരു കൈമാറ്റം നടന്നാൽ, തെറ്റായിവന്ന ചാനൽ നിങ്ങൾക്ക് ഇല്ലാതാക്കാം.    

ബ്രാൻഡ് അക്കൗണ്ട് കൈമാറൽ പൂർത്തിയാക്കുന്നതിന്റെ ഫലമായി നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ഇവയാണ്:

അക്കൗണ്ട് നഷ്ടപ്പെട്ട ഉള്ളടക്കം
ബ്രാൻഡ് അക്കൗണ്ട് A: കൈമാറ്റം ചെയ്യുന്ന ചാനലുമായി ബന്ധപ്പെടുത്തിയിരിക്കുന്നു
ബ്രാൻഡ് അക്കൗണ്ട് B: മാറ്റിവെക്കുന്ന ചാനലുമായി ബന്ധപ്പെടുത്തിയിരിക്കുന്നു (ബ്രാൻഡ് അക്കൗണ്ട് A കൈമാറ്റം ചെയ്യുമ്പോൾ ഇല്ലാതാക്കും)
  • വീഡിയോകൾ
  • സന്ദേശങ്ങൾ
  • പ്ലേലിസ്റ്റുകൾ
  • ചാനൽ ചരിത്രം
  • സ്ഥിരീകരണ ബാഡ്‌ജ്

ഒരു ബ്രാൻഡ് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബ്രാൻഡ് അക്കൗണ്ടിലേക്ക് നിങ്ങളുടെ ചാനൽ മാറ്റുക:

നിങ്ങളുടെ അക്കൗണ്ട് മേൽനോട്ടത്തിലുള്ള ഒരു അക്കൗണ്ട് ആണെങ്കിൽ നിങ്ങളുടെ ചാനൽ നീക്കാൻ കഴിയില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഒരു സ്‌കൂൾ അക്കൗണ്ടിന് ചാനൽ കൈമാറ്റത്തിനുള്ള യോഗ്യതകൾ അടിസ്ഥാനമാക്കി അതിന്റെ ചാനൽ കൈമാറാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കാം.

ആരംഭിക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നത് പരിശോധിച്ചുറപ്പിക്കുക:

  • നിങ്ങളുടെ Google Account പ്രാഥമിക അക്കൗണ്ട് ഉടമയാണ്. 
  • YouTube Studio-യിലെ ചാനൽ അനുമതികളിൽ നിന്ന് നിങ്ങൾ ചാനൽ ഒഴിവാക്കിയിരിക്കുന്നു. ഇത് ബാധകമാകുന്നത്, നിങ്ങളുടെ ചാനൽ ഒരു ബ്രാൻഡ് അക്കൗണ്ട് ഉപയോഗിക്കുകയും അനുമതികളിലേക്ക് നീക്കുകയും ചെയ്തിട്ടുണ്ടെങ്കിലാണ്. 
    • ഒഴിവാക്കുന്നതിന്, YouTube Studio-യുടെ ക്രമീകരണം തുടർന്ന് അനുമതികൾ എന്നതിന് കീഴിലുള്ള “YouTube Studio-യിലെ അനുമതികൾ ഒഴിവാക്കുക” എന്നത് തിരഞ്ഞെടുക്കുക.
  • ചാനൽ അനുമതികളിലൂടെ മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ ചാനലിലേക്ക് ആക്‌സസ് നൽകിയിട്ടില്ല. 

  1. YouTube-ൽ സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക.
  3. ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ നീക്കാനാഗ്രഹിക്കുന്ന ചാനലുമായി ബന്ധപ്പെടുത്തിയിട്ടുള്ള Google Account-ലേക്ക് അക്കൗണ്ടുകൾ മാറ്റുക.

    മുന്നറിയിപ്പ്:

    തെറ്റായ ചാനൽ നിങ്ങൾക്ക് യാദൃച്ഛികമായി ഇല്ലാതാക്കാം. ഈ തെറ്റ് ഒഴിവാക്കുന്നതിനുവേണ്ടി, നിങ്ങൾ നീക്കാനാഗ്രഹിക്കുന്ന ചാനലുമായി ബന്ധപ്പെടുത്തിയിട്ടുള്ള Google Account-ൽ തന്നെയാണോ നിങ്ങളുള്ളതെന്ന് പരിശോധിക്കുക. 

    ഉദാഹരണത്തിന്, ചാനൽ A നിങ്ങളുടെ ഒരു പഴയ ചാനലാണ്. നിങ്ങൾ കൈമാറുന്നത് ചാനൽ B-യിലേക്കാണ്. നിങ്ങൾ ചാനൽ A-ക്കുള്ള അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യണം.

  4. ക്രമീകരണം ക്ലിക്ക് ചെയ്യുക.
  5. വിപുലമായ ക്രമീകരണങ്ങളിൽ ക്ലിക്ക് ചെയ്യുക.
  6. ഒരു ബ്രാൻഡ് അക്കൗണ്ടിലേക്ക് ചാനൽ നീക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  7. നിങ്ങളുടെ സ്ക്രീനിൽ കാണുന്ന ലിസ്റ്റിൽ നിന്ന്, നീക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങളുടെയടുത്ത് അക്കൗണ്ടുകളുടെ ലിസ്റ്റ് ഇല്ലെങ്കിൽ, മുകളിൽ കാണുന്ന ഘട്ടങ്ങൾ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കുക.
  8. നിങ്ങൾ തിരഞ്ഞെടുക്കുന്ന അക്കൗണ്ട് ആദ്യമേതന്നെ ഒരു YouTube ചാനലുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ, മാറ്റി പകരംവെക്കുക എന്നതിൽ ക്ലിക്ക് ചെയ്ത്, പോപ്പ്-അപ്പ് ചെയ്തുവരുന്ന ബോക്‌സിലെ ചാനൽ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.
    • പ്രാധാനം: അങ്ങനെ ചെയ്യുമ്പോൾ ഇതിനകം ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ചാനൽ ഇല്ലാതാകും. വീഡിയോകൾ, കമന്റുകൾ, സന്ദേശങ്ങൾ, പ്ലേലിസ്റ്റുകൾ, ചരിത്രം എന്നിവ ഉൾപ്പെടെ ഈ ചാനലുമായി ബന്ധപ്പെടുത്തിയിട്ടുള്ള എല്ലാ ഉള്ളടക്കവും ശാശ്വതമായി ഇല്ലാതാക്കപ്പെടും.
  9. നീക്കിയതിനുശേഷം നിങ്ങളുടെ ചാനലിന്റെ പേര് എങ്ങനെയായിരിക്കും ദൃശ്യമാകുകയെന്ന് പരിശോധിക്കുക, ശേഷം ചാനൽ നീക്കുക ക്ലിക്ക് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6018974189763051331
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false