YouTube-ലെ നിങ്ങളുടെ ചാനൽ അംഗത്വ ആനുകൂല്യങ്ങൾ ഉപയോഗിക്കൂ, മാനേജ് ചെയ്യൂ

നിങ്ങളൊരു ചാനൽ അംഗമായിക്കഴിഞ്ഞാൽ, ആ ചാനലിന്റെ അംഗങ്ങൾക്ക് മാത്രമുള്ള എക്‌സ്‌ക്ലൂസീവ് പെർക്കുകൾ നിങ്ങൾക്ക് ആക്‌സസ് ചെയ്യാം. ഒരു സ്രഷ്ടാവിന് അവരുടെ അംഗത്വ പ്രോഗ്രാമിൽ ഒന്നിലധികം ലെവലുകൾ ഉണ്ടെങ്കിൽ, ചേരുന്ന ലെവൽ അനുസരിച്ച് നിങ്ങൾക്ക് അംഗങ്ങൾക്ക് മാത്രമുള്ള വ്യത്യസ്ത പെർക്കുകൾ ലഭിക്കും. ഓരോ ലെവലിന്റെയും നിരക്ക് വ്യത്യസ്തമായിരിക്കും, ഉയർന്ന ലെവലുകളിലേക്ക് പോകുന്തോറും കൂടുതൽ പെർക്കുകൾ ലഭിച്ചുകൊണ്ടിരിക്കും. ഏറ്റവും ചെലവേറിയ ലെവലിൽ ചേർന്നാൽ താഴ്ന്ന ലെവലുകളിലുള്ള എല്ലാ പെർക്കുകളിലേക്കും നിങ്ങൾക്ക് ആക്‌സസ് ലഭിക്കുമെന്നാണ് ഇതിനർത്ഥം.

ചാനൽ അനുസരിച്ച്, ഓരോ ലെവലിലും ലഭിക്കുന്ന പെർക്കുകൾ വ്യത്യാസപ്പെടുന്നു. ചേരുക തിരഞ്ഞെടുക്കുമ്പോൾ, ഒരു ചാനലിന് ലഭ്യമായ വ്യത്യസ്ത പെർക്കുകൾ നിങ്ങൾക്ക് കാണാം. നിങ്ങൾ നിലവിൽ അംഗമാണെങ്കിൽ, ചാനലിന്റെ ഹോംപേജിലേക്ക് പോയി പെർക്കുകൾ കാണുക തിരഞ്ഞെടുക്കുക.

അംഗങ്ങൾക്കുള്ള ചാനൽ അംഗത്വ ആനുകൂല്യങ്ങൾ

ഒരു സ്രഷ്ടാവിന് അവരുടെ അംഗത്വ പ്രോഗ്രാമിന്റെ ഭാഗമായി നൽകാവുന്ന, അംഗങ്ങൾക്ക് മാത്രമുള്ള നിരവധി പെർക്കുകളുണ്ട്.

അംഗങ്ങൾക്കുള്ള ചാനൽ അംഗത്വ പെർക്കുകൾ

സ്രഷ്ടാവ് വ്യക്തിഗത ഫീച്ചർ ഓണാക്കിയിട്ടുണ്ടെങ്കിൽ, ഒരു ചാനലിന്റെ അംഗത്വ പ്രോഗ്രാമിൽ ചേരുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ ഇവയാണ്:

  • ചാനൽ ബാഡ്‌ജുകൾ: നിങ്ങൾ അംഗമായ ചാനലിൽ നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ കമന്റുകളിലും തത്സമയ ചാറ്റുകളിലും ചാനൽ പേരിന്റെ അടുത്തായി ദൃശ്യമാകുന്നതും പബ്ലിക്കായി ദൃശ്യമാകുന്നതുമായ എക്‌സ്‌ക്ലൂസീവ് അംഗത്വ ബാഡ്‌ജ്.
    • ചില ചാനലുകളിൽ ബാഡ്‌ജ്, നിങ്ങൾ അംഗമായി തുടരുന്ന കാലയളവ് വ്യത്യസ്ത നിറങ്ങളിലുള്ള ഡിഫോൾട്ട് ബാഡ്‌ജുകളിലൂടെയും ഇഷ്ടാനുസൃത ബാഡ്‌ജുകളിലൂടെയും കാണിക്കും.
  • അംഗങ്ങൾക്ക് മാത്രമുള്ള കമ്മ്യൂണിറ്റി പോസ്റ്റുകൾ: നിങ്ങൾക്ക് ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ അംഗങ്ങൾക്ക് മാത്രമുള്ള പോസ്റ്റുകൾ കാണാം. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം “അംഗങ്ങൾക്ക് മാത്രമുള്ളത്” എന്ന് ടാഗ് ചെയ്യുന്നു, ഇതിൽ ടെക്സ്റ്റ് പോസ്റ്റുകളും GIF-കളും വോട്ടെടുപ്പുകളും വീഡിയോകളും മറ്റും ഉൾപ്പെടുന്നു.
  • ഇഷ്ടാനുസൃത ഇമോജി: സ്രഷ്ടാവാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ, ചാനലിന്റെ വീഡിയോകളിലെയും തത്സമയ ചാറ്റുകളിലെയും കമന്റുകളിൽ ചാനൽ അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഇമോജി ഉപയോഗിക്കാം. തത്സമയ ചാറ്റിൽ ഇമോജി സ്വയമേവ നൽകാൻ, നിങ്ങൾക്ക് സ്രഷ്ടാവ് അസൈൻ ചെയ്ത ഫാമിലി നാമം ഉപയോഗിക്കാം.
  • പുതിയ വീഡിയോകളിലേക്ക് റിലീസിന് മുമ്പുള്ള ആക്‌സസ്: എല്ലാവർക്കും ആക്‌സസ് നൽകുന്നതിന് മുമ്പ്, നിശ്ചിത കാലയളവിലേക്ക് അംഗങ്ങൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ സ്രഷ്ടാക്കൾക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്യാം. ഉള്ളടക്കം കാണാനും അവയുമായി ഇടപഴകാനും കഴിയുന്ന ആദ്യത്തെ ആളുകളിൽ ഒരാൾ നിങ്ങളായിരിക്കും.
  • അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ ചാറ്റ്: പബ്ലിക് തത്സമയ സ്ട്രീമുകൾക്കിടയിൽ സ്രഷ്‌ടാക്കൾക്ക് ചാറ്റ് അംഗങ്ങൾക്ക് മാത്രമുള്ളതായി മാറ്റാം. എല്ലാവർക്കും തത്സമയ സ്ട്രീം കാണാമെങ്കിലും അംഗങ്ങൾക്ക് മാത്രമേ ചാറ്റുകൾ പോസ്റ്റ് ചെയ്യാനാകൂ.
  • അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്ട്രീമുകൾ: അനുയോജ്യമായ ലെവലുകളിലുള്ള ചാനൽ അംഗങ്ങൾക്ക് മാത്രം ലഭ്യമായ എക്‌സ്‌ക്ലൂസീവ് തത്സമയ സ്ട്രീമുകൾ.
  • അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ: നിങ്ങൾ അംഗമായി തുടരുന്ന ഓരോ മാസവും, നിങ്ങൾക്കൊരു അംഗത്വ മൈൽസ്റ്റോൺ ചാറ്റ് ലഭിക്കും. തുടർച്ചയായ രണ്ടാമത്തെ മാസം മുതൽ ഈ ആനുകൂല്യം ലഭിച്ചുതുടങ്ങും. തത്സമയ സ്ട്രീമുകളിലെയും പ്രിമിയറുകളിലെയും തത്സമയ ചാറ്റിൽ ഉപയോഗിക്കാവുന്ന ഹൈലൈറ്റ് ചെയ്ത പ്രത്യേക സന്ദേശങ്ങളാണ് അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ. നിങ്ങൾ ചാനലിന്റെ അംഗമായി തുടരുന്ന കാലയളവ് ഈ പ്രത്യേക സന്ദേശങ്ങൾ ഹൈലൈറ്റ് ചെയ്യുന്നു, ഇവ എല്ലാ കാഴ്ചക്കാർക്കും ദൃശ്യമാകുകയും ചെയ്യും.
  • അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ്: സ്രഷ്‌ടാവ് ഈ ഷെൽഫ് ഓണാക്കിയിട്ടുണ്ടെങ്കിൽ, സജീവമായ മറ്റ് അംഗങ്ങൾക്കൊപ്പം നിങ്ങളുടെ അവതാറും ചാനലിന്റെ പേജിൽ ഫീച്ചർ ചെയ്യും. സ്രഷ്ടാവിന്റെ ചാനലിന്റെ അംഗമായിരിക്കുന്നതിന് നിങ്ങളോട് പബ്ലിക്കായി നന്ദി പറയാൻ അവർക്കുള്ള മാർഗ്ഗമാണ് ഈ ഷെൽഫ്. അംഗത്വം റദ്ദാക്കിയാൽ പിന്നീടങ്ങോട്ട് നിങ്ങളെ ഷെൽഫിൽ ഫീച്ചർ ചെയ്യില്ല.
  • അംഗങ്ങൾക്ക് മാത്രമുള്ള Shorts: ചാനൽ അംഗങ്ങൾക്ക് മാത്രം കാണാൻ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് Shorts. നിങ്ങളുടെ Shorts ഫീഡ്, ഹോം ഫീഡ്, അടുത്തത് കാണൂ എന്നിവയിൽ അംഗങ്ങൾക്ക് മാത്രമുള്ള Shorts കണ്ടെത്താം.
  • അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ: അനുയോജ്യമായ ലെവലുകളിലുള്ള ചാനൽ അംഗങ്ങൾക്ക് മാത്രം കാണാൻ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് വീഡിയോകൾ. അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ ആർക്ക് വേണമെങ്കിലും കണ്ടെത്താനാകുമെങ്കിലും അനുയോജ്യമായ ലെവലുകളിലുള്ള അംഗങ്ങൾക്ക് മാത്രമേ അത് കാണാനാകൂ. ചാനലിന്റെ അംഗത്വ, ഉള്ളടക്ക, കമ്മ്യൂണിറ്റി ടാബുകളിൽ ഈ വീഡിയോകൾ കണ്ടെത്താം. നിങ്ങളുടെ ഹോം ഫീഡിലും സബ്‌സ്ക്രിപ്ഷനുകൾ ഫീഡിലും ഈ വീഡിയോകൾ ദൃശ്യമായേക്കാം.
  • പുതിയ അംഗത്വ സന്ദേശം: നിർദ്ദിഷ്ട ചാനലിലെ തത്സമയ സ്ട്രീമിനിടെയാണ് നിങ്ങൾ ആ ചാനൽ അംഗമാകുന്നതെങ്കിൽ, തെളിച്ചമുള്ള പച്ച നിറത്തിൽ “പുതിയ അംഗം” എന്ന സന്ദേശം തത്സമയ ചാറ്റിൽ അയയ്ക്കും. കൂടാതെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ചാറ്റിന്റെ മുകൾ ഭാഗത്ത് 5 മിനിറ്റ് പിൻ ചെയ്യും.
  • മറ്റ് ക്രിയേറ്റർ പെർക്കുകൾ: ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് മറ്റ് ക്രിയേറ്റർ പെർക്കുകളിലേക്കും ആക്‌സസ് ലഭിച്ചേക്കാം.

ശ്രദ്ധിക്കുക: എത്ര സമയം ഇടവിട്ട് നിങ്ങൾക്ക് തത്സമയ ചാറ്റിൽ കമന്റിടാൻ കഴിയുമെന്നത് പരിമിതപ്പെടുത്തുന്ന "സ്ലോ മോഡ്" സജീവമായ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വമുള്ളവർക്ക് ബാധകമാകില്ല.

അനുചിതമോ തകരാറുള്ളതോ ആയ പെർക്കുകൾ റിപ്പോർട്ട് ചെയ്യുക

YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന പെർക്ക് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, നിങ്ങൾക്കത് റിപ്പോർട്ട് ചെയ്യാം. അനുചിതമായ പെർക്കുകളിൽ ലൈംഗികപരമോ അക്രമകരമോ വിദ്വേഷമുളവാക്കുന്നതോ ആയ ഉള്ളടക്കം, തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ, സ്‌പാം എന്നിവയുൾപ്പെടുന്നു.

നിങ്ങൾ ചാനലിന്റെ അംഗമല്ലെങ്കിൽ:

  1. ചാനലിന്റെ ഹോംപേജിലേക്ക് പോയി ചേരുക തിരഞ്ഞെടുക്കുക.
  2. അംഗത്വ സ്ക്രീനിൽ പെർക്കുകൾ റിപ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.

നിങ്ങൾ നിലവിൽ ചാനലിന്റെ അംഗമാണെങ്കിൽ:

  1. ചാനലിന്റെ ഹോംപേജിലേക്ക് പോകുക.
  2. പെർക്കുകൾ കാണുക ക്ലിക്ക് ചെയ്യുക.

അനുചിതമോ തകരാറുള്ളതോ ആയ പെർക്കുകൾക്ക് റീഫണ്ട് അഭ്യർത്ഥിക്കുക

പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന്റെ പെർക്കുകൾക്കോ മറ്റ് ഫീച്ചറുകൾക്കോ തകരാറുണ്ടെങ്കിൽ, ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെട്ട് റീഫണ്ട് അഭ്യർത്ഥിക്കുക. ഭാഗികമായി അവസാനിച്ച ബില്ലിംഗ് കാലയളവുകൾക്ക് ഞങ്ങൾ റീഫണ്ടുകളോ ക്രെഡിറ്റോ നൽകില്ല.
Apple വഴി സൈൻ അപ്പ് ചെയ്ത അംഗമാണ് നിങ്ങളെങ്കിൽ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കാൻ Apple പിന്തുണയെ ബന്ധപ്പെടുക. Apple-ന്റെ റീഫണ്ട് നയം ബാധകമാകും.

നിങ്ങളുടെ ചാനൽ അംഗത്വ ആനുകൂല്യങ്ങൾക്കുള്ള അറിയിപ്പുകൾ മാനേജ് ചെയ്യുക

ചാനൽ അംഗമെന്ന നിലയിൽ, കമ്മ്യൂണിറ്റി ടാബ്, അംഗത്വ ടാബ്, ചാനലിന്റെ ഉള്ളടക്ക ടാബുകൾ എന്നിവയിൽ നിങ്ങൾക്ക് അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കം കണ്ടെത്താം. അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കം, നിങ്ങളുടെ ഹോം ഫീഡിലും സബ്‌സ്‌ക്രിപ്ഷനുകൾ ഫീഡിലും ദൃശ്യമായേക്കാം.

ചാനൽ ഇനിപ്പറയുന്നവ ചെയ്യുമ്പോൾ അക്കാര്യം നിങ്ങളെ അറിയിക്കാൻ ഞങ്ങൾ അറിയിപ്പുകളോ ഇമെയിലോ ഉപയോഗിക്കും:

  • അംഗങ്ങൾക്ക് മാത്രമുള്ള പുതിയ പോസ്റ്റ് സൃഷ്ടിക്കുമ്പോൾ
  • അംഗങ്ങൾക്ക് മാത്രമുള്ള പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ
  • അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്ട്രീം ആരംഭിക്കുമ്പോൾ
  • 30 മിനിറ്റിനുള്ളിൽ ആരംഭിക്കുന്ന, അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്‌ട്രീം ഷെഡ്യൂൾ ചെയ്യുമ്പോൾ

അറിയിപ്പുകൾ ഓഫാക്കുക

അംഗങ്ങൾക്ക് മാത്രമുള്ള പുതിയ ഉള്ളടക്കത്തെക്കുറിച്ച് അറിയാൻ താൽപ്പര്യമില്ലെങ്കിൽ, നിർദ്ദിഷ്ട ചാനലിനുള്ള അറിയിപ്പുകളോ ഇമെയിലുകളോ ഒഴിവാക്കുകയോ അറിയിപ്പുകൾ ഓഫാക്കുകയോ ചെയ്യുക.

വ്യക്തിഗത ചാനലുകൾക്കുള്ള അറിയിപ്പുകളും ഇമെയിലുകളും ഒഴിവാക്കുക

നിങ്ങൾ അംഗമായിരിക്കുന്ന നിർദ്ദിഷ്ട ചാനലുകൾക്കുള്ള അറിയിപ്പുകളും ഇമെയിലുകളും ഒഴിവാക്കാം.
  • അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനുള്ള അറിയിപ്പുകൾ ഒഴിവാക്കാൻ: ക്രമീകരണം തുടർന്ന് അറിയിപ്പുകൾ തുടർന്ന് എന്ന ക്രമത്തിൽ പോകുക, തുടർന്ന് 'അംഗങ്ങൾക്ക് മാത്രം' എന്നതിന് അടുത്തുള്ള സ്വിച്ച് ഓഫാക്കുക.
  • അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനുള്ള ഇമെയിലുകൾ ഒഴിവാക്കാൻ: നിങ്ങൾക്ക് ലഭിക്കുന്ന, അംഗങ്ങൾക്ക് മാത്രമുള്ള ഏതെങ്കിലും ഇമെയിലിലെ 'വരിക്കാരല്ലാതാകുക' ലിങ്ക് ഉപയോഗിക്കുക. വീണ്ടും ഇമെയിൽ അറിയിപ്പുകളുടെ വരിക്കാരാകണമെങ്കിൽ, ക്രമീകരണം തുടർന്ന് അറിയിപ്പുകൾ തുടർന്ന് എന്ന ക്രമത്തിൽ പോകുക, തുടർന്ന് “ഇമെയിൽ അറിയിപ്പുകൾക്ക്” കീഴിൽ “വരിക്കാരല്ലാതായ ഇമെയിലുകൾ” തിരഞ്ഞെടുത്ത ശേഷം നിങ്ങൾക്ക് ലഭിക്കേണ്ട ഇമെയിലുകൾ ഏതൊക്കെയെന്ന് തിരഞ്ഞെടുക്കുക.
  • വ്യക്തിഗത ചാനലിനുള്ള എല്ലാ അറിയിപ്പുകളും ഒഴിവാക്കാൻ: നിങ്ങൾ വരിക്കാരായ ചാനലിലേക്ക് പോയി തുടർന്ന് അറിയിപ്പുകൾ  തുടർന്ന് ഒന്നും വേണ്ട എന്ന ക്രമത്തിൽ തിരഞ്ഞെടുക്കുക. അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനൊപ്പം, ഈ ചാനലിന്റെ എല്ലാ അറിയിപ്പുകളും ഇത് ഓഫാക്കും.

നിങ്ങളുടെ അക്കൗണ്ടിനുള്ള എല്ലാ അറിയിപ്പുകളും ഓഫാക്കുക

നിങ്ങൾക്ക് അറിയിപ്പുകളൊന്നും വേണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ അറിയിപ്പുകളും ഓഫാക്കാം.

പേയ്മെന്റ്, ബില്ലിംഗ് വിവരങ്ങൾ

 ചാനൽ അംഗത്വങ്ങൾക്കുള്ള പേയ്‌മെന്റുകളും ബില്ലിംഗും പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് കൂടുതലറിയുക.

സ്വകാര്യതാ വിവരങ്ങൾ

നിങ്ങളൊരു ചാനലിൽ ചേർന്നുകഴിഞ്ഞാൽ ഇനിപ്പറയുന്ന വിവരങ്ങൾ YouTube-ൽ പബ്ലിക്കായി ദൃശ്യമാകും, പെർക്കുകൾ നൽകാൻ ചാനൽ മൂന്നാം കക്ഷി കമ്പനികളുമായി വിവരങ്ങൾ പങ്കിടുകയും ചെയ്തേക്കാം:

  • നിങ്ങളുടെ ചാനൽ URL
  • നിങ്ങളുടെ YouTube ചാനലിന്റെ പേര്
  • നിങ്ങളുടെ പ്രൊഫൈൽ ചിത്രം
  • നിങ്ങൾ ചാനലിൽ ഒരു അംഗമായി ചേർന്നത് എപ്പോൾ
  • നിങ്ങൾ അംഗമായിട്ടുള്ള ലെവൽ

നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാനിടയുള്ള രീതി

നിങ്ങളൊരു ചാനലിന്റെ അംഗത്വ പ്രോഗ്രാമിൽ ചേരുമ്പോൾ, മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പബ്ലിക്കായി ദൃശ്യമാകുന്ന വിവരങ്ങൾ മറ്റ് ഉപയോക്താക്കൾ കണ്ടേക്കാം. മറ്റുള്ളവരുമായി പങ്കിടുന്ന വിവരങ്ങൾ, നിങ്ങൾ ചേർന്നിട്ടുള്ള ചാനലിനെ ആശ്രയിച്ചിരിക്കും.
ഉപയോക്താക്കൾ നിങ്ങളുടെ വിവരങ്ങൾ കാണുകയും ഉപയോഗിക്കുകയും ചെയ്തേക്കാവുന്ന മറ്റ് ചില മാർഗ്ഗങ്ങൾ ഇവയാണ്, ഈ ലിസ്റ്റ് സമഗ്രമല്ലെന്ന കാര്യം ശ്രദ്ധിക്കുക:
  • എല്ലാ കാഴ്‌ചക്കാർക്കും, കമന്റുകളിലും ചാറ്റിലും നിങ്ങളുടെ ചാനൽ പേരിന്റെ അടുത്തായി ദൃശ്യമാകുന്ന ഒരു ബാഡ്‌ജ് ഉണ്ടാകും.
  • ഒരു ചാനലിലെ തത്സമയ സ്ട്രീമിനിടയിലാണ് നിങ്ങൾ ആ ചാനലിന്റെ അംഗമായതെങ്കിൽ, തെളിച്ചമുള്ള പച്ച നിറത്തിൽ “പുതിയ അംഗം” എന്ന സന്ദേശം തത്സമയ ചാറ്റിൽ അയയ്‌ക്കും. നിങ്ങളുടെ പ്രൊഫൈൽ ചിത്രം, തത്സമയ ചാറ്റിന്റെ മുകളിൽ 5 മിനിറ്റ് നേരത്തേക്ക് പിൻ ചെയ്യും, ഒപ്പം നിങ്ങളുടെ ചാനലിന്റെ പേരും കാണിച്ചേക്കാം.
  • ചില ചാനലുകൾ, നിങ്ങളുടെ വിവരങ്ങൾ അവരുടെ വീഡിയോകളിലെ “നിങ്ങൾക്ക് നന്ദി” ലിസ്റ്റിൽ ചേർത്തേക്കാം അല്ലെങ്കിൽ നിങ്ങളുടെ വിവരങ്ങൾ ചാനലിന്റെ നന്ദി പറയുന്നതിനുള്ള ഷെൽഫിലേക്ക് ചേർത്തേക്കാം.
  • ചില ചാനലുകൾ, നിങ്ങളുടെ വിവരങ്ങൾ സേവനം ലഭ്യമാക്കുന്നതിനായി പങ്കിട്ടേക്കാം (ഉദാഹരണത്തിന്, മൂന്നാം കക്ഷി കമ്പനി ഹോസ്റ്റ് ചെയ്യുന്ന ചാറ്റ്റൂമിലേക്കുള്ള, അംഗങ്ങൾക്ക് മാത്രമുള്ള ആക്‌സസ്).

മൂന്നാം കക്ഷി സൈറ്റിലേക്കോ ആപ്പിലേക്കോ ഉള്ള ആക്‌സസ് പരിശോധിക്കുക, നീക്കം ചെയ്യുക

വിശ്വസനീയമല്ലെന്ന് തോന്നുന്ന സൈറ്റിലേക്കോ ആപ്പിലേക്കോ നിങ്ങൾ അക്കൗണ്ട് ആക്‌സസ് നൽകിയിട്ടുണ്ടെങ്കിൽ, Google Account-ലേക്കുള്ള അതിന്റെ ആക്‌സസ് നിങ്ങൾക്ക് നീക്കം ചെയ്യാം. നീക്കം ചെയ്തുകഴിഞ്ഞാൽ, സൈറ്റിനോ ആപ്പിനോ നിങ്ങളുടെ Google Account-ൽ നിന്നുള്ള വിവരങ്ങളൊന്നും ആക്‌സസ് ചെയ്യാനാകില്ല. അവയിൽ നിലവിലുള്ള ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കുകയും ചെയ്യാം.\
  1. നിങ്ങളുടെ Google Account-ലേക്ക് പോകുക.
  2. ഇടത് നാവിഗേഷൻ പാനലിൽ നിന്ന് സുരക്ഷ തിരഞ്ഞെടുക്കുക.
  3. അക്കൗണ്ട് ആക്‌സസ് പാനലുള്ള മൂന്നാം കക്ഷി ആപ്പുകളിൽ മൂന്നാം കക്ഷി ആക്‌സസ് മാനേജ് ചെയ്യുക തിരഞ്ഞെടുക്കുക.
  4. നിങ്ങൾക്ക് നീക്കം ചെയ്യേണ്ട സൈറ്റോ ആപ്പോ തിരഞ്ഞെടുക്കുക.
  5. ആക്‌സസ് നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.
മൂന്നാം കക്ഷി സൈറ്റുകൾക്കും ആപ്പുകൾക്കുമുള്ള അക്കൗണ്ട് ആക്‌സസ് മാനേജ് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയുക.

മൂന്നാം കക്ഷി സൈറ്റോ ആപ്പോ റിപ്പോർട്ട് ചെയ്യുക 

ഏതെങ്കിലും ആപ്പോ സൈറ്റോ നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നുവെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അവ റിപ്പോർട്ട് ചെയ്യാം. നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളിൽ സ്‌പാം സൃഷ്ടിക്കുന്നതും നിങ്ങളായി ആൾമാറാട്ടം നടത്തുന്നതും ദോഷകരമായ മാർഗ്ഗങ്ങളിൽ നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതും ഉൾപ്പെടുന്നു. മൂന്നാം കക്ഷി ആപ്പ് റിപ്പോർട്ട് ചെയ്യാൻ:
  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. Google Account-ലെ 'നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്‌സസുള്ള ആപ്പുകൾ' വിഭാഗത്തിലേക്ക് പോകുക.
  3. നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ട ആപ്പ് തുടർന്ന് ഈ ആപ്പ് റിപ്പോർട്ട് ചെയ്യുക എന്ന ക്രമത്തിൽ തിരഞ്ഞെടുക്കുക.
മൂന്നാം കക്ഷി സൈറ്റുകൾക്കും ആപ്പുകൾക്കുമുള്ള അക്കൗണ്ട് ആക്‌സസ് മാനേജ് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7464589267129132995
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false