അസാധുവായ ട്രാഫിക് കാരണം അവസാനിപ്പിച്ച അക്കൗണ്ടുകളെ കുറിച്ചുള്ള ചില പതിവ് ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ഈ പേജിൽ:
- അക്കൗണ്ട് അവസാനിപ്പിക്കൽ
- അക്കൗണ്ട് പുനഃസ്ഥാപിക്കലും അപ്പീലുകളും
- അന്തിമ പേയ്മെന്റുകൾ
- മറ്റ് AdSense പ്രസാധകരുടെ അക്കൗണ്ടുകൾ
അക്കൗണ്ട് അവസാനിപ്പിക്കൽ
എന്തുകൊണ്ടാണ് എന്റെ അക്കൗണ്ട് അവസാനിപ്പിച്ചത്?
ഞങ്ങളുടെ ഉപയോക്താക്കളെയും പരസ്യദാതാക്കളെയും പ്രസാധകരെയും പരിരക്ഷിക്കാൻ, പ്രസാധകരുടെ അക്കൗണ്ടുകളെ കുറിച്ചുള്ള നിർദ്ദിഷ്ട വിവരങ്ങൾ ഉൾപ്പെടെ അസാധുവായ ട്രാഫിക്കിനെതിരായ ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഉപയോഗിക്കാവുന്ന വിവരങ്ങൾ ഞങ്ങൾക്ക് പങ്കിടാനാകില്ല. അസാധുവായ ട്രാഫിക് കാരണം AdSense അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിന്റെ പൊതുവായ കാരണങ്ങളെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
പരസ്യദാതാവിന്റെ ചെലവോ പ്രസാധകരുടെ വരുമാനമോ കൃത്രിമമായി വർദ്ധിപ്പിച്ചേക്കാവുന്ന ഏതെങ്കിലും ഉപയോഗ രീതികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ എല്ലാ ക്ലിക്കുകളും ഇംപ്രഷനുകളും പരിശോധിച്ച്, വളരെ ഗൗരവത്തോടെയാണ് Google അസാധുവായ ട്രാഫിക് കൈകാര്യം ചെയ്യുന്നത്. ഒരു AdSense അക്കൗണ്ട്, അസാധുവായ ട്രാഫിക്കിനെതിരായ പ്രതിരോധ സംവിധാനങ്ങളുടെ സമഗ്രതയ്ക്കും Google Ads പരസ്യദാതാക്കൾക്കും ഭീഷണി ആയേക്കാമെന്ന് കണ്ടെത്തിയാൽ, ഞങ്ങളുടെ പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയേക്കാം.
അവസാനമായി, ഞങ്ങളുടെ നിബന്ധനകളിലും വ്യവസ്ഥകളിലും പറഞ്ഞിരിക്കുന്നത് പോലെ, അസാധുവായ ട്രാഫിക്കുകളുടെ സാഹചര്യങ്ങൾ നിർണ്ണയിക്കുന്നതിന് Google അതിന്റെ വിവേചനാധികാരം ഉപയോഗിക്കും. അസാധുവായ ട്രാഫിക് അന്വേഷണങ്ങളുടെ ഭാഗമായി Google മൂന്നാം കക്ഷി ഡാറ്റ വിശകലനം ചെയ്യുകയോ സാധൂകരിക്കുകയോ ചെയ്യില്ലെന്ന കാര്യം ശ്രദ്ധിക്കുക.
അവസാനിപ്പിച്ച മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെട്ടതായതിനാൽ എന്റെ അക്കൗണ്ട് അവസാനിപ്പിച്ചു. ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ എന്നോട് പറയാമോ?
അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട്, പ്രസാധക അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങൾ കണ്ടെത്തുന്ന വിവരങ്ങളൊന്നും പ്രസാധകർക്ക് നൽകാൻ ഞങ്ങൾക്കാകില്ല. അസാധുവായ ട്രാഫിക്കിനെതിരായ പ്രതിരോധ സംവിധാനങ്ങൾ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എല്ലാ പ്രസാധകരുമായും ഈ മുൻകരുതൽ സ്വീകരിക്കാറുണ്ട്.
അക്കൗണ്ട് പുനഃസ്ഥാപിക്കലും അപ്പീലുകളും
അസാധുവായ ട്രാഫിക് കാരണം അവസാനിപ്പിച്ച എന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാനാകുമോ?
ഈ തീരുമാനം തെറ്റായി എടുത്തതാണെന്ന് കരുതുന്നുവെങ്കിൽ, അസാധുവായ ആക്റ്റിവിറ്റി സംബന്ധിച്ച അപ്പീൽ ഫോമിലൂടെ നിങ്ങൾക്ക് അപ്പീൽ ചെയ്യാം. ഓരോ കേസും ശരിയായി അവലോകനം ചെയ്യാൻ, പ്രസക്തമായ ആക്റ്റിവിറ്റികളെ കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ നൽകുക. നിങ്ങളുടെയോ നിങ്ങൾക്ക് ഉത്തരവാദിത്തം ഉള്ളവരുടെയോ ഭാഗത്ത് നിന്നുള്ള പ്രവൃത്തികളോ അശ്രദ്ധയോ കാരണമല്ല ഏതെങ്കിലും അസാധുവായ ട്രാഫിക് ഉണ്ടായതെന്ന് നിങ്ങൾ സ്ഥിരീകരിക്കുയും ഉറപ്പാക്കുകയും വേണം.
അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട് ഫലപ്രദമായ അപ്പീൽ എഴുതാനുള്ള നുറുങ്ങുകൾ എന്തൊക്കെയാണ്?
- അസാധുവായ ട്രാഫിക് കാരണം AdSense അക്കൗണ്ടുകൾ അവസാനിപ്പിക്കാനുള്ള പൊതുവായ കാരണങ്ങൾ അവലോകനം ചെയ്യുക. ഈ കാരണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്കോ നിങ്ങളുടെ ഉള്ളടക്കത്തിനോ ബാധകമാണോ? നിങ്ങളുടെ പരസ്യങ്ങളിൽ നിങ്ങളുടെ സുഹൃത്തുകൾ നിരവധി തവണ ക്ലിക്ക് ചെയ്തിട്ടുണ്ടോ? അസാധുവായ ട്രാഫിക് വർദ്ധിക്കുന്ന തരത്തിൽ നിങ്ങൾ ട്രാഫിക് വിലയ്ക്ക് വാങ്ങിയിരുന്നോ? അസാധുവായ ട്രാഫിക് വീണ്ടും ഉണ്ടാകാതിരിക്കാൻ ഉള്ളടക്കത്തിൽ ഒപ്പം/അല്ലെങ്കിൽ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ തയ്യാറാണോ?
- നിങ്ങളുടെ ഡെസ്ക്ടോപ്പ് സൈറ്റ്, മൊബൈൽ സൈറ്റ് ഒപ്പം/അല്ലെങ്കിൽ മൊബൈൽ ആപ്പ് എന്നിവയിലെ പരസ്യ നിർവ്വഹണങ്ങൾ അവലോകനം ചെയ്യുക. ഉപയോക്താക്കൾ നിങ്ങളുടെ സൈറ്റോ ആപ്പോ സന്ദർശിക്കുന്ന രീതി മനസ്സിലാക്കി അവർ അബദ്ധത്തിൽ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്ന വിധത്തിലാണോ പരസ്യങ്ങളുടെ നിർവ്വഹണങ്ങൾ എന്നും പരിശോധിക്കുക.
- അപ്പീൽ ഫോമിൽ, അവസാനിപ്പിച്ച Google AdSense അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസം നൽകുക. നിങ്ങളുടെ അക്കൗണ്ട് കണ്ടെത്താനും അപ്പീൽ പ്രോസസ് ചെയ്യുന്നതിലെ കാലതാമസം കുറയ്ക്കാനും ഇത് ഞങ്ങളെ സഹായിക്കും.
- ഭാവിയിൽ എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾ വരുത്തുമെന്ന് ഞങ്ങളോട് പറയുക. ഇത് വീണ്ടും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ എന്തൊക്കെ സംവിധാനങ്ങളും പ്രവർത്തനരീതികളുമാണ് നിങ്ങൾ നടപ്പിലാക്കിയത്? ഉദാഹരണത്തിന്, പരസ്യ നിർവ്വഹണങ്ങൾ എങ്ങനെ ക്രമീകരിച്ചു, ട്രാഫിക് ഉറവിടങ്ങൾ എങ്ങനെ വിലയിരുത്തി തുടങ്ങിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവയ്‌ക്കുക.
എന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. എന്റെ സൈറ്റുകളിലോ ആപ്പുകളിലോ വീഡിയോകളിലോ പരസ്യങ്ങൾ കാണിക്കാത്തത് എന്തുകൊണ്ടാണ്?
നിങ്ങളുടെ AdSense അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം, ഞങ്ങളുടെ എല്ലാ സെർവറുകളും അപ്ഡേറ്റ് ചെയ്യാനും ആഡ് സെർവിംഗ് പുനരാരംഭിക്കാനും 48 മണിക്കൂർ വരെ എടുത്തേക്കാം. ഞങ്ങളുടെ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുമ്പോൾ നിങ്ങൾ കാണിക്കുന്ന ക്ഷമയെ ഞങ്ങൾ വിലമതിക്കുന്നു.
നിങ്ങൾ YouTube പ്രസാധകരാണെങ്കിൽ, നിങ്ങളുടെ AdSense അക്കൗണ്ടുമായി YouTube ചാനൽ വീണ്ടും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. നിർദ്ദേശങ്ങൾക്ക്, പരിശോധിക്കുക: പേയ്മെന്റുകൾക്കായി AdSense അക്കൗണ്ട് സജ്ജീകരിക്കുക.
എന്റെ അപ്പീൽ നിരസിച്ചു. എനിക്ക് പ്രോഗ്രാമിൽ വീണ്ടും ചേരാനോ പുതിയൊരു അക്കൗണ്ട് തുടങ്ങാനോ കഴിയുമോ?
ഇല്ല. അസാധുവായ ട്രാഫിക് കാരണം അവസാനിപ്പിച്ച പ്രസാധകർക്ക് AdSense-ൽ തുടർന്ന് പങ്കാളികളാകാൻ അനുമതിയില്ല. ഇക്കാരണത്താൽ, ഒരു പുതിയ അക്കൗണ്ട് തുറക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല.
ഏതെങ്കിലും ഉറവിടത്തിൽ നിന്നുള്ള അസാധുവായ ട്രാഫിക് ഉൾപ്പെടെയുള്ള ഏതെങ്കിലും കാരണത്താൽ ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാക്കാനുള്ള അവകാശം Google-ന് ഉണ്ട്.
അന്തിമ പേയ്മെന്റുകൾ
എന്റെ AdSense വരുമാനം തുടർന്നും ലഭിക്കുമോ?
അസാധുവായ ട്രാഫിക്ക് കാരണവും ഒപ്പം/അല്ലെങ്കിൽ ഞങ്ങളുടെ പ്രസാധക നയങ്ങൾ ലംഘിച്ചതിനാലും അവസാനിപ്പിച്ച പ്രസാധകർക്ക്, അസാധുവാണെന്ന് കണ്ടെത്താത്ത അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം അന്തിമ പേയ്‌മെന്റായി ലഭിക്കാൻ യോഗ്യതയുണ്ട്. അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയ ശേഷം, ഈ അന്തിമ പേയ്‌മെന്റ് കണക്കാക്കാൻ (ബാധകമാകുന്ന സാഹചര്യങ്ങളിൽ) 30 ദിവസത്തെ പേയ്‌മെന്റ് തടഞ്ഞുവയ്‌ക്കൽ നടപ്പാക്കുന്നു. ഈ 30-ദിന കാലയളവിന് ശേഷം നിങ്ങളുടെ യോഗ്യമായ ശേഷിക്കുന്ന ബാലൻസ് കാണാനും (എന്തെങ്കിലും ഉണ്ടെങ്കിൽ) പേയ്‌മെന്റ് ക്രമീകരിക്കാനും AdSense-ൽ സൈൻ ഇൻ ചെയ്യുക. അസാധുവായ ട്രാഫിക്കിനും ഒപ്പം/അല്ലെങ്കിൽ പ്രസാധക നയ ലംഘനങ്ങൾക്കും നിങ്ങളുടെ അന്തിമ ബാലൻസിൽ നിന്ന് പിടിക്കുന്ന തുക, ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ ബാധിക്കപ്പെട്ട പരസ്യദാതാക്കൾക്ക് റീഫണ്ട് ചെയ്യും.
എന്റെ പിൻ ഇപ്പോൾ കിട്ടിയതേയുള്ളു. ഞാനിതുപയോഗിച്ച് എന്തുചെയ്യണം?
ഏതെങ്കിലും അന്തിമ പേയ്മെന്റ് ലഭിക്കാൻ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചിരിക്കണം. നിങ്ങൾ ഇതിനകം അങ്ങനെ ചെയ്‌തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ പേയ്‌മെന്റ് വിലാസം പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ പിൻ നൽകാം.
എനിക്ക് ലഭിച്ച പേയ്മെന്റുകൾക്ക് തുടർന്നും നികുതി ഫോമുകൾ ലഭിക്കുമോ?
മുമ്പ് ഞങ്ങളിൽ നിന്ന് എന്തെങ്കിലും പേയ്‌മെന്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലോ നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് തുകയുണ്ടെങ്കിലോ ആവശ്യമെങ്കിൽ നിങ്ങൾക്ക് തുടർന്നും നികുതി ഫോം ലഭിക്കും. നിങ്ങളുടെ AdSense വരുമാനത്തിന് നികുതി അടയ്ക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക.
മറ്റ് AdSense പ്രസാധകരുടെ അക്കൗണ്ടുകൾ
മറ്റ് AdSense പ്രസാധകരെ, എന്റെ സൈറ്റിൽ പരസ്യങ്ങൾ നൽകാൻ അനുവദിക്കണമെന്നുണ്ട്. ഇത് അവരുടെ അക്കൗണ്ടിന് കുഴപ്പം സൃഷ്ടിക്കുമോ? എന്റെ സൈറ്റും അവസാനിപ്പിക്കുമോ?
AdSense പ്രോഗ്രാം നയങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന ഏത് സൈറ്റിലും AdSense പ്രസാധകർക്ക് അവരുടെ പരസ്യങ്ങൾ നൽകാൻ അനുവാദമുണ്ട്. നിർദ്ദിഷ്ട സൈറ്റ് ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നതിൽ നിന്ന് പ്രസാധക അക്കൗണ്ട് നില വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, മറ്റൊരു പ്രസാധക അക്കൗണ്ട് Google Ads പരസ്യദാതാക്കൾക്ക് ഭീഷണി ആയേക്കുമെന്ന് കണ്ടെത്തിയാൽ, പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അത്തരം അക്കൗണ്ടുകൾ ഞങ്ങൾ അവസാനിപ്പിച്ചേക്കാം.
ഞാനുമായി ബന്ധപ്പെട്ട ആരെങ്കിലും AdSense അക്കൗണ്ട് സൃഷ്‌ടിച്ചാൽ അവരുടെ അക്കൗണ്ടും അവസാനിപ്പിക്കുമോ?
ബന്ധപ്പെട്ട പ്രസാധക അക്കൗണ്ട്, അസാധുവായ ട്രാഫിക്കിനെതിരായ ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളുടെ സമഗ്രതയ്ക്കും Google Ads പരസ്യദാതാക്കൾക്കും ഭീഷണിയാകുമെന്ന് കണ്ടെത്തിയാൽ, പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അത്തരം അക്കൗണ്ടുകൾ ഞങ്ങൾ അവസാനിപ്പിച്ചേക്കാം.