അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

AdSense പ്രോഗ്രാം നയങ്ങൾ

എല്ലാ പ്രസാധകരും Google പ്രസാധക നയങ്ങളും ഇനിപ്പറയുന്ന നയങ്ങളും പാലിക്കേണ്ടതുണ്ട്, അതിനാൽ അവ ശ്രദ്ധയോടെ വായിക്കുക. Google-ന്റെ അനുമതി ഇല്ലാതെ ഈ നയങ്ങൾ പാലിക്കാതിരുന്നാൽ, നിങ്ങളുടെ സൈറ്റിൽ ഏതുസമയത്തും ആഡ് സെർവിംഗ് അവസാനിപ്പിക്കാനും ഒപ്പം/അല്ലെങ്കിൽ AdSense അക്കൗണ്ട് പ്രവർത്തനരഹിതമാക്കാനുമുള്ള അവകാശം ഞങ്ങൾക്കുണ്ട്. അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയാൽ, തുടർന്ന് നിങ്ങൾക്ക് AdSense പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള യോഗ്യത ഉണ്ടാവില്ല.

എതുസമയത്തും ഞങ്ങൾ നയങ്ങൾ മാറ്റിയേക്കാം എന്നതിനാൽ, അപ്ഡേറ്റുകൾക്കായി ഇടയ്ക്കിടെ ഇവിടെ പരിശോധിക്കുക. ഞങ്ങളുടെ ഓൺലൈൻ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന നയങ്ങളെക്കുറിച്ച് അപ് ടു ഡേറ്റ് ആയിരിക്കാനും അവ പാലിക്കാനുമുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. Google-ന്റെ അംഗീകാരത്തോട് കൂടി മാത്രമേ ഈ നയങ്ങളിൽ നിന്നുള്ള ഒഴിവാക്കലുകൾക്ക് അനുമതി നൽകൂ.

നിയന്ത്രണമില്ലാത്ത മറ്റ് ഉള്ളടക്കത്തിന് ലഭിക്കുന്നതിനെ അപേക്ഷിച്ച് കുറച്ച് പരസ്യങ്ങൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എങ്കിലും, Google പ്രസാധക നിയന്ത്രണങ്ങൾക്ക് കീഴിൽ വരുന്ന ഉള്ളടക്കമുള്ള പേജുകളിൽ പ്രസാധകർക്ക് AdSense കോഡ് നൽകാം.

എല്ലാം വികസിപ്പിക്കുക എല്ലാം ചുരുക്കുക

അസാധുവായ ക്ലിക്കുകളും ഇംപ്രഷനുകളും

പ്രസാധകർ അവരുടെ തന്നെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുകയോ ഇംപ്രഷനുകൾ ഒപ്പം/അല്ലെങ്കിൽ ക്ലിക്കുകൾ വർദ്ധിപ്പിക്കാൻ, നേരിട്ടുള്ള രീതികൾ ഉൾപ്പെടെ കൃത്രിമമായ ഏതെങ്കിലും മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്.

കൂടുതലറിയുക

Google പരസ്യങ്ങളിലുള്ള ക്ലിക്കുകൾ ശരിയായ ഉപയോക്തൃ താൽപ്പര്യത്തിൽ നിന്നുള്ളവ ആയിരിക്കണം. നിങ്ങളുടെ Google പരസ്യങ്ങളിൽ കൃത്രിമമായി ക്ലിക്കുകളോ ഇംപ്രഷനുകളോ സൃഷ്ടിക്കുന്ന ഏതൊരു രീതിയും കർശനമായി നിരോധിച്ചിരിക്കുന്നു. ആവർത്തിച്ചുള്ള നേരിട്ട് നൽകുന്ന ക്ലിക്കുകൾ അല്ലെങ്കിൽ ഇംപ്രഷനുകൾ, സ്വയമേവ ക്ലിക്കും ഇംപ്രഷനും സൃഷ്ടിക്കുന്ന ടൂളുകൾ, റോബോട്ടുകളുടെയോ വഞ്ചനാപരമായ സോഫ്റ്റ്‍വെയറുകളുടെയോ ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്ന രീതികളിൽ ഉൾപ്പെടുന്നു, എന്നാൽ നിരോധനം ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല. എന്ത് കാരണം കൊണ്ടാണെങ്കിലും സ്വന്തം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കുക.

ക്ലിക്കുകളോ കാഴ്ചകളോ പ്രോത്സാഹിപ്പിക്കൽ (റിവാർഡ് രഹിത ഇൻവെന്ററി)

റിവാർഡ് ലഭിക്കുന്ന ഇൻവെന്ററിക്ക് അല്ലാതെ, പ്രസാധകർ മറ്റുള്ളവരോട് പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാനോ കാണാനോ ആവശ്യപ്പെടുകയോ, ക്ലിക്കുകളോ കാഴ്ചകളോ നേടുന്നതിന് വഞ്ചനാപരമായ രീതികൾ ഉപയോഗിക്കുകയോ ചെയ്യരുത്. പരസ്യങ്ങൾ കാണുന്നതിനോ തിരയലുകൾ നടത്തുന്നതിനോ ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നത്, അത്തരം പെരുമാറ്റത്തിന് മൂന്നാം കക്ഷികൾക്കായി പണം നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്നത് അല്ലെങ്കിൽ വ്യക്തിഗത പരസ്യങ്ങൾക്ക് അടുത്ത് ചിത്രങ്ങൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല.

കൂടുതലറിയുക

ഉപയോക്താക്കൾക്കും പരസ്യദാതാക്കൾക്കും നല്ല അനുഭവം ഉറപ്പാക്കാൻ AdSense പ്രോഗ്രാമിൽ പങ്കെടുക്കുന്ന പ്രസാധകർ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യരുത്:

  • പരസ്യങ്ങൾ കാണുന്നതിനോ തിരയലുകൾ നടത്തുന്നതിനോ ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുകയോ അത്തരം പെരുമാറ്റത്തിനായി മൂന്നാം കക്ഷിക്ക് പ്രതിഫലം നൽകാമെന്ന് വാഗ്‌ദാനം നൽകുകയോ ചെയ്യൽ.
  • "പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യൂ", "ഞങ്ങളെ പിന്തുണയ്ക്കൂ", "ഈ ലിങ്കുകൾ സന്ദർശിക്കൂ" എന്നിവ പോലുള്ള പ്രയോഗങ്ങളോ സമാനമായ മറ്റ് ഭാഷാ പ്രയോഗങ്ങളോ ഉപയോഗിച്ച് Google പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കൽ.
  • അമ്പ് അടയാളങ്ങളോ മറ്റ് ഗ്രാഫിക്കൽ തന്ത്രങ്ങളോ ഉപയോഗിച്ച് ഉപയോക്തൃ ശ്രദ്ധ പരസ്യങ്ങളിലേക്ക് ആകർഷിക്കൽ.
  • വ്യക്തിഗത പരസ്യങ്ങൾക്ക് അടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ നൽകൽ.
  • ഫ്ളോട്ടിംഗ് ബോക്സ് സ്ക്രിപ്റ്റിൽ പരസ്യങ്ങൾ നൽകൽ.
  • പേജിലെ മറ്റ് ഉള്ളടക്കത്തിൽ നിന്ന് വേർതിരിച്ച് അറിയാൻ കഴിയാത്ത തരത്തിൽ പരസ്യങ്ങൾ ഫോർമാറ്റ് ചെയ്യൽ.
  • പരസ്യങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ കഴിയാത്ത തരത്തിൽ സൈറ്റിലെ ഉള്ളടക്കം ഫോർമാറ്റ് ചെയ്യൽ.
  • Google പരസ്യ യൂണിറ്റുകൾക്ക് മുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ നൽകൽ. ഉദാഹരണത്തിന്, പരസ്യങ്ങളെ "പ്രായോജക ലിങ്കുകൾ" അല്ലെങ്കിൽ "പരസ്യങ്ങൾ" എന്ന് ലേബൽ ചെയ്യാം, എന്നാൽ "പ്രിയപ്പെട്ട സൈറ്റുകൾ" അല്ലെങ്കിൽ "ഇന്നത്തെ പ്രധാന ഓഫറുകൾ" എന്ന് ലേബൽ ചെയ്യാൻ പാടില്ല.

ട്രാഫിക് ഉറവിടങ്ങൾ

ചില ഉറവിടങ്ങളിൽ നിന്ന് ട്രാഫിക് ലഭിക്കുന്ന പേജുകളിൽ Google പരസ്യങ്ങൾ നൽകാൻ പാടില്ല. ഉദാഹരണത്തിന്, പ്രസാധകർ, ക്ലിക്ക് ചെയ്യാൻ പണം നൽകുന്ന പ്രോഗ്രാമുകളിൽ പങ്കെടുക്കരുത്, അനാവശ്യ ഇമെയിലുകൾ അയയ്ക്കരുത് അല്ലെങ്കിൽ സോഫ്റ്റ്‍വെയറിന്റെ പ്രവർത്തനഫലമായുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കരുത്. കൂടാതെ, ഓൺലൈൻ പരസ്യം ചെയ്യൽ ഉപയോഗിക്കുന്ന പ്രസാധകർ, അവരുടെ പേജുകൾ Google-ന്റെ ലാൻഡിംഗ് പേജ് ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

കൂടുതലറിയുക

ഇന്റർനെറ്റ് ഉപയോക്താക്കൾക്കും Google പരസ്യദാതാക്കൾക്കും പോസിറ്റീവായ അനുഭവം ഉറപ്പാക്കാൻ, Google പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന സൈറ്റുകൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യരുത്:

  • ക്ലിക്ക് ചെയ്യാൻ പണം നൽകൽ, സർഫ് ചെയ്യാൻ പണം നൽകൽ, സ്വയമേവയുള്ള സർഫ് ചെയ്യൽ, ക്ലിക്ക് കൈമാറ്റ പ്രോഗ്രാമുകൾ എന്നിവ പോലുള്ള, ക്ലിക്കുകളോ ഇംപ്രഷനുകളോ സൃഷ്ടിക്കാനുള്ള മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കൽ.
  • സ്വീകർത്താക്കൾ ആവശ്യപ്പെടാതെ തന്നെ മാസ് ഇമെയിലുകൾ അയച്ചോ മൂന്നാം കക്ഷി വെബ്സൈറ്റുകളിൽ അനാവശ്യ പരസ്യങ്ങൾ നൽകിയോ പ്രമോട്ട് ചെയ്യൽ.
  • ടൂൾബാറുകൾ പോലുള്ള സോഫ്റ്റ്‍വെയർ ആപ്പുകളുടെ പ്രവർത്തനഫലമായി Google പരസ്യങ്ങളോ സെർച്ച് ബോക്സുകളോ തിരയൽ ഫലങ്ങളോ പ്രദർശിപ്പിക്കൽ.
  • പോപ്പ് അപ്പുകൾ ട്രിഗർ ചെയ്യാനോ ഉപയോക്താക്കളെ അനാവശ്യ സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യാനോ ബ്രൗസർ ക്രമീകരണങ്ങൾ പരിഷ്കരിക്കാനോ അല്ലെങ്കിൽ മറ്റ് തരത്തിൽ സൈറ്റ് നാവിഗേഷനിൽ ഇടപെടാനോ കഴിയുന്ന ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലോഡ് ചെയ്യൽ. നിങ്ങളുടെ AdSense കോഡുള്ള പേജുകളിലേക്ക് ട്രാഫിക് എത്തിക്കാൻ പരസ്യ നെറ്റ്‍വർക്കുകളോ അനുബന്ധ അംഗങ്ങളോ ഇത്തരം രീതികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
  • Google-ന്റെ ലാൻഡിംഗ് പേജ് ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങളുടെ അന്തഃസത്ത പാലിക്കാത്ത സൈറ്റിൽ ഓൺലൈൻ പരസ്യം ചെയ്യുന്നതിലൂടെ ട്രാഫിക് സ്വീകരിക്കൽ. ഉദാഹരണത്തിന്, നിങ്ങളുടെ പരസ്യത്തിലെ വാഗ്‌ദാനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഉപയോക്താക്കൾക്ക് കഴിയണം.

പരസ്യത്തിന്റെ സ്വഭാവം

പരസ്യ പ്രകടനം കൃത്രിമമായി വർദ്ധിപ്പിക്കാത്തതോ പരസ്യദാതാക്കളെ ദോഷകരമായി ബാധിക്കാത്തതോ ആയ തരത്തിൽ മാത്രമേ AdSense പരസ്യ കോഡിൽ പരിഷ്കാരങ്ങൾ വരുത്താൻ പ്രസാധകർക്ക് അനുമതിയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് AdSense പരസ്യ കോഡ് പരിഷ്കരിക്കൽ കാണുക.

പരസ്യ പ്ലേസ്മെന്റ്

വൈവിധ്യമാർന്ന പ്ലേസ്മെന്റുകളും പരസ്യ ഫോർമാറ്റുകളും ഉപയോഗിച്ച് പരീക്ഷണം നടത്താൻ പ്രസാധകരെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, പോപ്പ് അപ്പുകൾ, ഇമെയിലുകൾ, സോഫ്റ്റ്‍വെയർ പോലുള്ള അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ AdSense കോഡ് നൽകരുത്. ഉപയോഗിക്കുന്ന ഓരോ ഉൽപ്പന്നത്തിനുമുള്ള നയങ്ങളും പ്രസാധകർ പാലിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പരസ്യ പ്ലേസ്മെന്റ് നയങ്ങൾ സംബന്ധിച്ച ലേഖനം കാണുക.

മുഴുവൻ പരസ്യ പ്ലേസ്മെന്റ് നയങ്ങളും കാണുക.

Google പരസ്യങ്ങൾ, സെർച്ച് ബോക്സുകൾ, തിരയൽ ഫലങ്ങൾ എന്നിവ ഇനിപ്പറയുന്നത് ആയിരിക്കരുത്:

  • ടൂൾബാറുകൾ ഉൾപ്പെടെ, ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‍വെയർ ആപ്പിലേക്ക് (AdMob-ന് ബാധകമല്ല) സംയോജിപ്പിച്ചവ.
  • Google പരസ്യങ്ങളോ സെർച്ച് ബോക്സുകളോ തിരയൽ ഫലങ്ങളോ അടങ്ങുന്ന പേജ്, പോപ്പ് അപ്പിലോ പോപ്പ് അണ്ടറിലോ ലോഡാകുന്നത് ഉൾപ്പെടെ, പോപ്പ് അപ്പുകളിലോ പോപ്പ് അണ്ടറുകളിലോ പ്രദർശിപ്പിക്കുന്നവ.
  • ഇമെയിലുകൾക്കുള്ളിൽ അല്ലെങ്കിൽ ഇമെയിൽ സന്ദേശങ്ങളിൽ മുൻഗണന കൊടുക്കുന്ന പേജുകളിൽ നൽകുന്നവ.
  • ഡൈനാമിക്കായി സൃഷ്ടിക്കപ്പെടുന്ന ഉള്ളടക്കത്തിന് (തൽസമയ ചാറ്റ്, തൽക്ഷണ സന്ദേശമയയ്ക്കൽ, സ്വയമേവ റീഫ്രഷ് ചെയ്യുന്ന കമന്റുകൾ പോലുള്ളവയ്ക്ക്) മുൻഗണന കൊടുക്കുന്ന പേജുകളിൽ നൽകുന്നവ.
  • ഉള്ളടക്ക അധിഷ്ഠിതമല്ലാത്ത പേജിൽ നൽകുന്നവ. (തിരയലിനുള്ള AdSense-ന് അല്ലെങ്കിൽ തിരയലിനുള്ള മൊബൈൽ AdSense-ന് ബാധകമല്ല.)
  • പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക ഉദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന പേജുകളിൽ നൽകുന്നവ.
  • ലോഗോകളുടെയോ ട്രേഡ്‍മാർക്കുകളുടെയോ മറ്റ് ബ്രാൻഡ് ഫീച്ചറുകളുടെയോ ദുരുപയോഗത്താൽ Google-മായി ബന്ധമുള്ളതാണെന്ന് ഉപയോക്താക്കളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന ഉള്ളടക്കം അല്ലെങ്കിൽ URL ഉള്ള പേജുകളിൽ നൽകുന്നവ.
  • മറ്റ് Google ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ളിലോ സമീപത്തോ ആയി, ആ ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ നയങ്ങൾ ലംഘിക്കുന്ന തരത്തിൽ നൽകുന്നവ.
  • ഉള്ളടക്കം ഫ്രെയിം ചെയ്യുന്ന പേജുകളിൽ നൽകുന്നു. മറ്റൊരാളുടെ സൈറ്റിലെ ഉള്ളടക്കം അവരുടെ അനുവാദമില്ലാതെ ഒരു സൈറ്റോ ആപ്പോ ഫ്രെയിമിനുള്ളിലോ വിൻഡോയ്ക്കുള്ളിലോ ദൃശ്യമാക്കുന്നതിനെയാണ് ഉള്ളടക്ക ഫ്രെയ്മിംഗ് എന്ന് പറയുന്നത്. 

സൈറ്റിന്റെ സ്വഭാവം

Google പരസ്യങ്ങൾ കാണിക്കുന്ന സൈറ്റുകൾ ഉപയോക്താക്കൾക്ക് അനായാസം നാവിഗേറ്റ് ചെയ്യാൻ കഴിയുന്നത് ആയിരിക്കണം. സൈറ്റുകൾ ഉപയോക്തൃ മുൻഗണനകൾ മാറ്റുകയോ ഉപയോക്താക്കളെ അനാവശ്യ വെബ്സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യുകയോ ഡൗൺലോഡുകൾ ആരംഭിക്കുകയോ ചെയ്യരുത്, മാൽവെയർ ഉൾപ്പെടാനോ സൈറ്റ് നാവിഗേഷനിൽ ഇടപെടുന്ന പോപ്പ് അപ്പുകളോ പോപ്പ് അണ്ടറുകളോ അടങ്ങിയിരിക്കാനോ പാടില്ല.

വഞ്ചനാപരമായ സൈറ്റ് നാവിഗേഷൻ

ക്ലിക്കുകളോ കാഴ്‌ചകളോ നേടുന്നതിന് മെനു, നാവിഗേഷൻ, ഡൗൺലോഡ് ലിങ്കുകൾ എന്നിവയായി തെറ്റിദ്ധരിച്ചേക്കാവുന്ന തരത്തിൽ പരസ്യങ്ങൾ നൽകുന്ന വഞ്ചനാപരമായ നിർവ്വഹണ രീതികൾ പ്രസാധകർ ഉപയോഗിക്കരുത്. എല്ലാ പ്രസാധകർക്കും അവരുടെ പരസ്യ നിർവ്വഹണം, പരസ്യ പ്ലേസ്മെന്റ് നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നത് ശ്രദ്ധിക്കുക.

ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:

  • സ്ട്രീം ചെയ്യുന്ന ഉള്ളടക്കത്തെയോ ഡൗൺലോഡുകളെയോ കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ
  • നിലവിലില്ലാത്ത ഉള്ളടക്കത്തിലേക്ക് ലിങ്ക് ചെയ്യുന്നത്
  • അപ്രസക്തമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വെബ്പേജുകളിലേക്ക് ഉപയോക്താക്കളെ റീഡയറക്റ്റ് ചെയ്യുന്നത്
  • ഉപയോക്താക്കളെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന മറ്റ് നാവിഗേഷൻ തരങ്ങൾ
  • നാവിഗേഷൻ നടത്താൻ ഉദ്ദേശിച്ചുള്ള പ്ലേസ്മെന്റുകളിൽ പരസ്യങ്ങൾ നൽകിയിട്ടുള്ള പേജുകൾ.

ആപ്പുകൾക്കുള്ള വെബ് ഉള്ളടക്കം കാണാനുള്ള ഫ്രെയിമുകളുമായി ബന്ധപ്പെട്ട സാങ്കേതിക ആവശ്യകതകൾ

വെബ് ഉള്ളടക്കത്തിന്റെ വ്യൂവിംഗ് ഫ്രെയിമിൽ AdSense, Ad Manager ഡിസ്പ്ലേ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച് ധനസമ്പാദനം നടത്താൻ ആഗ്രഹിക്കുന്ന ആപ്പ് ഡെവലപ്പർമാർ ഇനിപ്പറയുന്ന ഏകീകരണ ഓപ്ഷനുകളിലൊന്ന് ഉപയോഗിക്കണം:

  1. പരസ്യങ്ങൾക്കുള്ള WebView API
    Google മൊബൈൽ പരസ്യങ്ങളുടെ SDK ഉപയോഗിച്ച് WebView ഇൻസ്റ്റൻസുകൾ (Android: WebView, iOS: WKWebView) രജിസ്റ്റർ ചെയ്യുന്നതിനായി, പരസ്യങ്ങൾക്കായുള്ള WebView API സംയോജിപ്പിക്കാൻ ആപ്പ് ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കുന്നു.

    developer documentationAndroidiOS എന്നിവയ്ക്കുള്ള ഡെവലപ്പർ ഡോക്യുമെന്റേഷനിൽ നിന്ന് കൂടുതലറിയുക.

    Google മൊബൈൽ പരസ്യങ്ങളുടെ SDK ഉപയോഗത്തിലിരിക്കുകയും പ്രസാധകർ മറ്റ് എല്ലാ പ്രസക്ത പ്രോഗ്രാം നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നിടത്തോളം AdMob, Ad Manager എന്നിവയിലെ ആപ്പുകൾക്കുള്ളിലെ പരസ്യങ്ങൾ WebView-ന് അടുത്തുള്ള ആപ്പിൽ ദൃശ്യമാക്കിയേക്കാം.

    ബ്രൗസറിലായിരിക്കുമ്പോൾ ഉള്ള അതേ ഉള്ളടക്ക നയ ആവശ്യകതകൾ WebView-ലെ ഉള്ളടക്കത്തിനും ബാധകമായിരിക്കും എന്ന കാര്യം ഓർക്കുക.
  2. പിന്തുണയ്‌ക്കുന്ന മറ്റ് വ്യൂവിംഗ് ഫ്രെയിമുകൾ:

സെൻസിറ്റീവ് ഇവന്റുകൾ

ഉയർന്ന നിലവാരത്തിലുള്ളതും പ്രസക്തവും സത്യസന്ധവുമായ വിവരങ്ങൾ നൽകാനും പ്രാധാന്യമുള്ളതും ധനസമ്പാദനം നടത്താവുന്നതുമായ ഫീച്ചറുകളിൽ നിർവികാരപരവും ചൂഷണാത്മകവുമായ ഉള്ളടക്കം കുറയ്‌ക്കാനുമുള്ള Google-ന്റെ ശേഷിക്ക് കാര്യമായ അപകടസാധ്യത സൃഷ്‌ടിക്കുന്ന അപ്രതീക്ഷിതമായ ഇവന്റ് അല്ലെങ്കിൽ സംഭവവികാസം ആണ് "സെൻസിറ്റീവ് ഇവന്റ്". സെൻസിറ്റീവ് ഇവന്റിനിടയിൽ, ഈ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്‌തമായ നടപടികൾ ഞങ്ങൾ എടുത്തേക്കാം.

ഉൽപ്പന്ന അധിഷ്ഠിത നയങ്ങൾ

അവസാനം അപ്ഡേറ്റ് ചെയ്തത്: 2024 ഫെബ്രുവരി 9

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8858379988284777705
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false