ഇന്റർമീഡിയറ്റ് ആയ, വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്സസ് അൺലോക്ക് ചെയ്യൽ

ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ ചാനൽ സ്ഥിരീകരണ ബാഡ്‌ജുകളെ കുറിച്ച് പ്രതിപാദിക്കുന്നില്ല. സ്ഥിരീകരണ ബാഡ്‌ജുകളെ കുറിച്ച് കൂടുതലറിയാൻ ഈ സഹായകേന്ദ്ര ലേഖനം സന്ദർശിക്കുക.

നിങ്ങളുടെ ചാനൽ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നതിന് നിരവധി ടൂളുകളും ഫീച്ചറുകളും YouTube ലഭ്യമാക്കുന്നു. ഭൂരിഭാഗം സ്രഷ്ടാക്കൾക്കും ഈ ഫീച്ചറുകളിലേക്ക് ആക്‌സസുണ്ടെങ്കിലും ചില ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ അധിക പരിശോധിച്ചുറപ്പിക്കൽ ആവശ്യമാണ്. ആക്‌സസ് നേടാനുള്ള ഈ അധിക മാനദണ്ഡം, സ്‌കാമർമാർക്കും സ്‌പാമർമാർക്കും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും അപകടം സൃഷ്ടിക്കുന്നത് പ്രയാസമുള്ള കാര്യമാക്കുന്നു. അധിക ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്രാഥമിക ചാനൽ ഉടമകൾക്ക് മാത്രമേ തങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ സാധിക്കൂ.

ഇടത്തരം ഫീച്ചറുകൾ ആക്‌സസ് ചെയ്യുക

ആക്‌സസ് ലഭിക്കാൻ, ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക

ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ നിങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇടത്തരം ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇവിടെ നിന്ന്,  വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

  1. കമ്പ്യൂട്ടറിൽ YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. ചാനൽ ക്ലിക്ക് ചെയ്യുക.
  4. ഫീച്ചറിനുള്ള യോഗ്യത തുടർന്ന് ഇടത്തരം ഫീച്ചറുകൾ തുടർന്ന് ഫോൺ നമ്പർ പരിശോധിച്ചുറപ്പിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.

ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ആ ഫോൺ നമ്പറിലേക്ക് ടെക്‌സ്‌റ്റ് മെസേജ് അല്ലെങ്കിൽ വോയ്‌സ് കോൾ വഴി ഞങ്ങൾ ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് അയയ്‌ക്കും.

വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യുക

കമന്റുകളും ഉയർന്ന പ്രതിദിന അപ്‌ലോഡ് പരിധികളും പിൻ ചെയ്യാനുള്ള ശേഷി പോലുള്ളത് ഉൾപ്പെടെയുള്ള YouTube ഫീച്ചറുകളുടെ ഒരു സെറ്റാണ് വിപുലമായ ഫീച്ചറുകൾ.

ആദ്യം, ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുന്നതിലൂടെ വിപുലമായ ഫീച്ചറുകൾ നിങ്ങൾക്ക് ആക്‌സസ് ചെയ്യാം. തുടർന്ന്, മതിയായ ചാനൽ ചരിത്രം സൃഷ്‌ടിക്കാൻ അല്ലെങ്കിൽ താഴെയുള്ള ഐഡിയോ വീഡിയോയോ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഐഡി അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ എല്ലാ സ്രഷ്‌ടാക്കൾക്കും ലഭ്യമല്ല. YouTube Studio-യിലെ, ഫീച്ചർ യോഗ്യത സംബന്ധിച്ച നിലവിലെ നിലയിൽ പോയി നിങ്ങൾക്ക് ഏതുസമയത്തും, വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ സ്വീകരിക്കേണ്ട ഘട്ടങ്ങൾ കാണാം.

ആക്‌സസ് ലഭിക്കാൻ ഫോൺ, ഐഡി/വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കുക

ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക

  1. കമ്പ്യൂട്ടറിൽ YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. ചാനൽ ക്ലിക്ക് ചെയ്യുക.
  4. ഫീച്ചറിനുള്ള യോഗ്യത തുടർന്ന് ഇടത്തരം ഫീച്ചറുകൾ തുടർന്ന് ഫോൺ നമ്പർ പരിശോധിച്ചുറപ്പിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  5. ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ആ ഫോൺ നമ്പറിലേക്ക് ടെക്‌സ്‌റ്റ് മെസേജ് അല്ലെങ്കിൽ വോയ്‌സ് കോൾ വഴി ഞങ്ങൾ ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് അയയ്‌ക്കും.

ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ ഘട്ടം പൂർത്തിയാക്കിയതിനു ശേഷം, അടുത്ത ഘട്ടം ഐഡിയോ വീഡിയോയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക എന്നതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ഐഡി/വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ, സാധാരണ, നിങ്ങൾ മതിയായ ചാനൽ ചരിത്രം സൃഷ്‌ടിച്ചതിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഇല്ലാതാക്കും, അല്ലെങ്കിൽ നിങ്ങൾ വിപുലമായ ഫീച്ചറുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ 2 വർഷത്തിന് ശേഷം ഇല്ലാതാക്കും.

ഐഡി ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക. 
  2. ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. ചാനൽ ക്ലിക്ക് ചെയ്യുക. 
  4. ഫീച്ചർ യോഗ്യത  തുടർന്ന്  വിപുലമായ ഫീച്ചറുകൾ  തുടർന്ന് ഫീച്ചറുകൾ ആക്‌സസ് ചെയ്യുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ ഐഡി ഉപയോഗിക്കുക, തുടർന്ന് ഇമെയിൽ നേടുക എന്നിങ്ങനെ തിരഞ്ഞെടുക്കുക. Google ഒരു ഇമെയിൽ അയയ്‌ക്കും. പകരം നിങ്ങൾക്ക് ഒരു QR കോഡ് സ്‌കാൻ ചെയ്യാനുമാകും. 
  6. നിങ്ങളുടെ ഫോണിൽ, ഇമെയിൽ തുറന്ന് പരിശോധിച്ചുറപ്പിക്കൽ ആരംഭിക്കുക  ടാപ്പ് ചെയ്യുക.
  7. Google നിങ്ങളുടെ ഐഡി എങ്ങനെ ഉപയോഗിക്കുമെന്നും നിങ്ങളുടെ ഐഡി എങ്ങനെ സംഭരിക്കുമെന്നും സംബന്ധിച്ചുള്ള വിശദീകരണം വായിക്കുക. പരിശോധിച്ചുറപ്പിക്കുന്നത് തുടരാൻ, ഞാൻ അംഗീകരിക്കുന്നു ക്ലിക്ക് ചെയ്യുക. 
  8. നിങ്ങളുടെ ഐഡിയുടെ ചിത്രമെടുക്കാൻ പ്രോംപ്‌റ്റുകൾ പാലിക്കുക. ശ്രദ്ധിക്കുക: നിങ്ങളുടെ ഐഡിയിലെ ജനനത്തീയതി, നിങ്ങളുടെ Google Account-ൽ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. 
  9. സമർപ്പിക്കുക ക്ലിക്ക് ചെയ്യുക. സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഐഡി ഞങ്ങൾ അവലോകനം ചെയ്യും. ഇതിന് സാധാരണ 24 മണിക്കൂർ എടുക്കാറുണ്ട്.

നിങ്ങളുടെ ഐഡി ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക.

അല്ലെങ്കിൽ

വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ക്രമീകരണം  ക്ലിക്ക് ചെയ്യുക.
  3. ചാനൽ ക്ലിക്ക് ചെയ്യുക.
  4. ഫീച്ചർ യോഗ്യത തുടർന്ന് വിപുലമായ ഫീച്ചറുകൾ തുടർന്ന് ഫീച്ചറുകൾ ആക്സസ് ചെയ്യുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  5. പരിശോധിച്ചുറപ്പിക്കൽ വീഡിയോ ഉപയോഗിക്കുക എന്നത് തിരഞ്ഞെടുക്കുക, തുടർന്ന് അടുത്തത് , ഇമെയിൽ നേടുകഎന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
    • Google നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കും. പകരം നിങ്ങൾക്ക് ഒരു QR കോഡ് സ്‌കാൻ ചെയ്യാനുമാകും.
  6. നിങ്ങളുടെ ഫോണിൽ, ഇമെയിൽ തുറന്ന് പരിശോധിച്ചുറപ്പിക്കൽ തുടങ്ങുക ടാപ്പ് ചെയ്യുക.
  7. ഒരു ഡോട്ട് പിന്തുടരുക അല്ലെങ്കിൽ നിങ്ങളുടെ തല തിരിക്കുക പോലുള്ള ഒരു പ്രവർത്തനം നിറവേറ്റുന്നതിന് പ്രോംപ്റ്റുകൾ പിന്തുടരുക.
  8. നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ വീഡിയോ ഞങ്ങൾ അവലോകനം ചെയ്യും.
    • അവലോകനം സാധാരണ 24 മണിക്കൂർ എടുക്കും. അത് അംഗീകരിച്ചാൽ, നിങ്ങൾക്കൊരു ഇമെയിൽ ലഭിക്കും.

നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ വീഡിയോ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ആക്‌സസ് നേടാൻ ചാനൽ ചരിത്രം ഉപയോഗിക്കുക

നിങ്ങളുടെ ചാനൽ ചരിത്രം ഉപയോഗിച്ച് വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്‌സസ് നേടാൻ, ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുകയും വേണം.

ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കുക

  1. ഒരു കമ്പ്യൂട്ടറിൽ, YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. ചാനൽ ക്ലിക്ക് ചെയ്യുക.
  4. ഫീച്ചറിനുള്ള യോഗ്യത തുടർന്ന് ഇടത്തരം ഫീച്ചറുകൾ തുടർന്ന് ഫോൺ നമ്പർ പരിശോധിച്ചുറപ്പിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  5. ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ആ ഫോൺ നമ്പറിലേക്ക് ടെക്‌സ്‌റ്റ് മെസേജ് അല്ലെങ്കിൽ വോയ്‌സ് കോൾ വഴി ഞങ്ങൾ ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് അയയ്‌ക്കും.

നിങ്ങളുടെ ഉള്ളടക്കവും ആക്റ്റിവിറ്റിയും YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സ്ഥിരത പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാനാണ് നിങ്ങളുടെ ചാനൽ ചരിത്ര ഡാറ്റ ഉപയോഗിക്കുന്നത്.

ഇനിപ്പറയുന്ന കാര്യങ്ങളുടെ റെക്കോർഡാണ് നിങ്ങളുടെ ചാനൽ ചരിത്രം:

  • ചാനൽ ആക്‌റ്റിവിറ്റി (വീഡിയോ അപ്‌ലോഡുകൾ, തത്സമയ സ്‌ട്രീമുകൾ പ്രേക്ഷക ഇടപഴകലുകൾ മുതലായവ.)
  • നിങ്ങളുടെ Google Account-മായി ബന്ധപ്പെട്ട വ്യക്തിപരമായ ഡാറ്റ.
    • അക്കൗണ്ട് സൃഷ്‌ടിച്ച സമയവും രീതിയും.
    • അക്കൗണ്ട് എത്ര ഇടവിട്ട് ഉപയോഗിക്കുന്നു.
    • Google സേവനങ്ങളിലേക്ക് കണക്‌റ്റ് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന രീതി.

കൂടുതൽ നടപടിയൊന്നും ആവശ്യമില്ലാതെ തന്നെ വിപുലമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ മതിയായ ചാനൽ ചരിത്രം മിക്ക സജീവ ചാനലുകൾക്കും ഇതിനകം തന്നെയുണ്ട്. പക്ഷേ, ഞങ്ങൾക്ക് ചിലപ്പോൾ തെറ്റുകൾ സംഭവിക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിനാലാണ് അതിവേഗ ആക്‌സസിനായി ഞങ്ങൾ മറ്റ് പരിശോധിച്ചുറപ്പിക്കൽ ഓപ്ഷനുകളും ഓഫർ ചെയ്യുന്നത്.

നിങ്ങളുടെ ചാനൽ ചരിത്രം സൃഷ്‌ടിച്ച് പരിപാലിക്കുക

കമന്റുകളും ഉയർന്ന പ്രതിദിന അപ്‌ലോഡ് പരിധികളും പിൻ ചെയ്യാനുള്ള ശേഷി പോലുള്ളത് ഉൾപ്പെടെയുള്ള YouTube ഫീച്ചറുകളുടെ ഒരു സെറ്റാണ് വിപുലമായ ഫീച്ചറുകൾ. YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ തുടർച്ചയായി പിന്തുടർന്നും മതിയായ ചാനൽ ചരിത്രം സൃഷ്‌ടിച്ചും സ്രഷ്‌ടാക്കൾക്ക്, വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്‌സസ് അൺലോക്ക് ചെയ്യാം. ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നില്ലെങ്കിൽ, യോഗ്യത ലഭിക്കാൻ വൈകും, കൂടാതെ. നിലവിൽ വിപുലമായ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉള്ള ചാനലുകൾക്ക്, ഇതുമൂലം യോഗ്യത നഷ്‌ടപ്പെട്ടേക്കാം.

യോഗ്യത ലഭിക്കുന്നത് വൈകാനോ ചാനലിന്റെ ഫീച്ചർ ആക്‌സസ് നിയന്ത്രിക്കപ്പെടാനോ ഇടയാക്കിയേക്കാവുന്ന പ്രവൃത്തികളുടെ ഉദാഹരണങ്ങൾ താഴെ കണ്ടെത്തുക. ഇതൊരു പൂർണ ലിസ്‌റ്റ് അല്ലെന്ന കാര്യം ഓർമ്മിക്കുക:

  • കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്‌ട്രൈക്ക് ലഭിക്കൽ
  • ഒന്നോ അതിലധികമോ ചാനലുകളിൽ ഒരേ ഉള്ളടക്കം ആവർത്തിച്ച് പോസ്‌റ്റ് ചെയ്യൽ അല്ലെങ്കിൽ നിങ്ങളുടെ ഉടമസ്ഥതയിലില്ലാത്തതും EDSA അല്ലാത്തതുമായ ഉള്ളടക്കം ആവർത്തിച്ച് അപ്‌ലോഡ് ചെയ്യൽ
  • അധിക്ഷേപകരവും വിദ്വേഷകരവും അപകടകരവും ലൈംഗികപരവും ഹിംസാത്മകവും ഒപ്പം/അല്ലെങ്കിൽ ഉപദ്രവകരവുമായ വീഡിയോകളോ കമന്റുകളോ ആവർത്തിച്ച് പോസ്‌റ്റ് ചെയ്യൽ
  • സ്‌പാം ചെയ്യൽ, സ്‌കാം ചെയ്യൽ, തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ ഉപയോഗിക്കൽ, തെറ്റായി റിപ്പോർട്ട് ചെയ്യൽ, അല്ലെങ്കിൽ വഞ്ചനാപരമായ മറ്റ് പ്രവൃത്തികൾ
  • സൈബർ ഉപദ്രവം
  • ആൾമാറാട്ടം
  • കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയം ലംഘിക്കൽ
  • നയ ലംഘനങ്ങൾ നടത്തുന്ന മറ്റ് ചാനലുമായി ബന്ധപ്പെട്ട ചാനലുകൾ പരിപാലിക്കൽ (ഉദാഹരണത്തിന്, തുടർച്ചയായി സ്‌പാം ചെയ്യുന്നയാൾ, അല്ലെങ്കിൽ ഒന്നിലധികം ചാനലുകൾ സ്വന്തമായിട്ടുള്ള സ്‌കാമർ)
  • പകർപ്പവകാശ സ്‌ട്രൈക്കുകൾ ലഭിക്കൽ

ഫീച്ചറുകളിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കുക

വിപുലമായ ഫീച്ചറുകളിലേക്കുള്ള നിങ്ങളുടെ ആക്‌സസിന് നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾക്കൊരു ഇമെയിൽ ലഭിക്കും. ചാനൽ ചരിത്രം മെച്ചപ്പെടുത്തിയോ പരിശോധിച്ചുറപ്പിക്കൽ നൽകിയോ ചാനലുകൾക്ക് വീണ്ടും ആക്‌സസ് നേടാം. YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ സ്ഥിരമായി പാലിക്കുന്ന സജീവമായ ചാനലുകൾക്ക് സാധാരണയായി 2 മാസത്തിനുള്ളിൽ മതിയായ ചാനൽ ചരിത്രം വീണ്ടും സൃഷ്‌ടിക്കാൻ കഴിയും.

ശ്രദ്ധിക്കുക: ഐഡി അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ എല്ലാ സ്രഷ്‌ടാക്കൾക്കും ലഭ്യമല്ല. YouTube Studio-യിലെ, ഫീച്ചർ യോഗ്യത സംബന്ധിച്ച നിലവിലെ നിലയിൽ പോയി നിങ്ങൾക്ക് ഏതുസമയത്തും, വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ സ്വീകരിക്കേണ്ട ഘട്ടങ്ങൾ കാണാം.

പ്രശ്‌നങ്ങൾ പരിഹരിക്കുക

  • "വിപുലമായ YouTube ഫീച്ചറുകൾ ഈ അക്കൗണ്ടിന് ലഭ്യമല്ല" എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ:
    നിങ്ങൾ പ്രാഥമിക ഉടമ അല്ലാത്ത ഒരു അക്കൗണ്ടിലാണ് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നത് എന്നാണ് ഇതിനർത്ഥം. രക്ഷാകർതൃ മേൽനോട്ടമുള്ള ഒരു അക്കൗണ്ടിലോ ഒരു ബ്രാൻഡ് അക്കൗണ്ടിലോ ആണ് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നതെങ്കിൽ ഇത് സംഭവിക്കാം.
  • "നിങ്ങളുടെ ബ്രൗസർ പരിശോധിക്കുക" എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ:
    നിങ്ങളുടെ ബ്രൗസർ ഇതിന് അനുയോജ്യമല്ല. നിങ്ങളുടെ ഉപകരണം ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കും ബ്രൗസർ പതിപ്പിലേക്കും അപ്ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക. 
  • "ഐഡി ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ ഈ ഫോണിന്റെ ക്യാമറയിൽ പ്രവർത്തിക്കുന്നില്ല" എന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചാൽ:
    നിങ്ങളുടെ ക്യാമറ അനുയോജ്യമായതല്ല. നിങ്ങളുടെ ഐഡി സമർപ്പിക്കുന്നതിന് ഫുൾ HD പിൻ ക്യാമറയുള്ള ഒരു ഫോൺ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
  • നിങ്ങൾക്ക് ഇങ്ങനെ ഒരു സന്ദേശം ലഭിച്ചാൽ: "മറ്റൊരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നുണ്ടാകാം. തുറന്നിരിക്കുന്ന ആപ്പുകൾ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിക്കുക":
    മറ്റൊരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. തുറന്നിരിക്കുന്ന ആപ്പുകൾ ക്ലോസ് ചെയ്തതിനു ശേഷം വീണ്ടും ശ്രമിക്കുക.

പതിവ് ചോദ്യങ്ങൾ

എന്തുകൊണ്ടാണ് YouTube എന്റെ ഫോൺ നമ്പർ / പരിശോധിച്ചുറപ്പിക്കൽ വീഡിയോ / സാധുതയുള്ള ഐഡി ആവശ്യപ്പെടുന്നത്?

നയ ലംഘനമുള്ള ഉള്ളടക്കവും പെരുമാറ്റവും കാരണമായി YouTube ഓരോ വർഷവും ദശലക്ഷക്കണക്കിന് ചാനലുകൾ അവസാനിപ്പിക്കാറുണ്ട്. ഈ ചാനലുകളിൽ അധികവും സൃഷ്ടിച്ചിരിക്കുന്നത് ഒരേ ഗ്രൂപ്പുകളും വ്യക്തികളുമാണ്, കാഴ്ചക്കരെയും സ്രഷ്ടാക്കളെയും പരസ്യദാതാക്കളെയും വഞ്ചിക്കാനോ സ്‌കാമിൽ അകപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ ഉള്ള ശ്രമത്തിന്റെ ഭാഗമായി ഒരേ തരത്തിലുള്ള ഫീച്ചറുകളാണ് ഇവർ ഉപയോഗിക്കുന്നത് അല്ലെങ്കിൽ ആവർത്തിച്ച് ഉപയോഗിക്കുന്നത്. ദുരുപയോഗം കൈകാര്യം ചെയ്യാനും നിങ്ങൾ മുമ്പ് ഞങ്ങളുടെ നയം ലംഘിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിച്ച് വീണ്ടും അപേക്ഷിക്കുന്നത് തടയാനും ഞങ്ങളെ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുക എന്നത്. 

എന്റെ ഐഡി, പരിശോധിച്ചുറപ്പിക്കൽ വീഡിയോ ഡാറ്റ എന്നിവ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

ഫോൺ നമ്പർ

ഫോൺ നമ്പർ സമർപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇനിപ്പറയുന്നവയ്‌ക്കായി ഞങ്ങൾ അത് ഉപയോഗിക്കും:

  • നിങ്ങൾക്ക് പരിശോധിച്ചുറപ്പിക്കൽ കോഡ് അയയ്‌ക്കാൻ.

ഐഡി ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ

നിങ്ങൾ സാധുതയുള്ള ഒരു ഐഡി (പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ളവ) സമർപ്പിച്ചുകഴിഞ്ഞാൽ, ഇനിപ്പറയുന്നവ സ്ഥിരീകരിക്കാൻ ഞങ്ങൾ ഇത് ഉപയോഗിക്കും:

  • നിങ്ങളുടെ ജനനത്തീയതി
  • നിങ്ങളുടെ ഐഡി നിലവിലുള്ളതും സാധുതയുള്ളതുമാണെന്ന കാര്യം
  • YouTube-ന്റെ നയങ്ങൾ ലംഘിച്ചതിന് നിങ്ങളെ മുമ്പ് താൽക്കാലികമായി റദ്ദാക്കിയിട്ടില്ലെന്ന കാര്യം

വഞ്ചനയിൽ നിന്നും ദുരുപയോഗത്തിൽ നിന്നും പരിരക്ഷിക്കുന്നതിനും ഇത് ഞങ്ങളെ സഹായിക്കുന്നു, കൂടാതെ ഞങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ സിസ്‌റ്റങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്‌തേക്കാം.

2 വർഷത്തിനുള്ളിൽ നിങ്ങളുടെ ഐഡി/പരിശോധിച്ചുറപ്പിക്കൽ വീഡിയോ നിങ്ങളുടെ Google Account-ൽ നിന്ന് സ്വയമേവ ഇല്ലാതാക്കും. മതിയായ ചാനൽ ചരിത്രം സൃഷ്ടിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ നിങ്ങൾ വിപുലമായ ഫീച്ചറുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ 1 വർഷത്തിന് ശേഷം ഇത് സാധാരണയായി ഇല്ലാതാക്കപ്പെടും. നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയുക.

വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ

ഒരു വ്യക്തിയുടെ മുഖത്തിന്റെ ഒരു ചെറിയ വീഡിയോ ആണ് പരിശോധിച്ചുറപ്പിക്കൽ വീഡിയോ. ഇനിപ്പറയുന്നത് പരിശോധിച്ചുറപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ഈ വീഡിയോ ഉപയോഗിക്കും:

  • നിങ്ങളൊരു യഥാർത്ഥ വ്യക്തിയാണ്
  • Google സേവനങ്ങൾ ഉപയോഗിക്കാനാവശ്യമായ പ്രായം നിങ്ങൾക്കുണ്ട്
  • YouTube-ന്റെ നയങ്ങൾ ലംഘിച്ചതിന് നിങ്ങളെ താൽക്കാലികമായി റദ്ദാക്കിയിട്ടില്ല

വഞ്ചനയിൽ നിന്നും ദുരുപയോഗത്തിൽ നിന്നും പരിരക്ഷിക്കുന്നതിനും ഇത് ഞങ്ങളെ സഹായിക്കുന്നു, കൂടാതെ ഞങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ സിസ്‌റ്റങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്‌തേക്കാം.

2 വർഷത്തിനുള്ളിൽ നിങ്ങളുടെ ഐഡി/പരിശോധിച്ചുറപ്പിക്കൽ വീഡിയോ നിങ്ങളുടെ Google Account-ൽ നിന്ന് സ്വയമേവ ഇല്ലാതാക്കും. മതിയായ ചാനൽ ചരിത്രം സൃഷ്ടിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ നിങ്ങൾ വിപുലമായ ഫീച്ചറുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ 1 വർഷത്തിന് ശേഷം ഇത് സാധാരണയായി ഇല്ലാതാക്കപ്പെടും. നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ഡാറ്റ നിലനിർത്തലും ഇല്ലാതാക്കലും

നിങ്ങളുടെ Google Account-ൽ ഏതുസമയത്തും നിങ്ങളുടെ ഐഡി അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ ഇല്ലാതാക്കാം. നിങ്ങൾ മതിയായ YouTube ചാനൽ ചരിത്രം സൃഷ്‌ടിക്കുന്നതിന് മുമ്പ് ഇത് ഇല്ലാതാക്കുകയാണെങ്കിൽ, നിങ്ങൾ ഇനിപ്പറയുന്നത് ചെയ്തിട്ടില്ലെങ്കിൽ വിപുലമായ YouTube ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കുക:

  •  നിങ്ങളുടെ YouTube ചാനൽ ചരിത്രം സ്ഥാപിക്കുക

അല്ലെങ്കിൽ

  • വീണ്ടും ഐഡി അല്ലെങ്കിൽ പരിശോധിച്ചുറപ്പിക്കൽ വീഡിയോ പൂർത്തിയാക്കുക

പുതിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിലൂടെ വ്യക്തികളോ ഗ്രൂപ്പുകളോ ഞങ്ങളുടെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്, നിങ്ങൾ മുമ്പ് YouTube നയങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ വിലയിരുത്തുകയും ആവർത്തിച്ചുള്ള അപേക്ഷകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ദുരുപയോഗത്തിൽ നിന്ന് പരിരക്ഷിക്കാൻ Google നിങ്ങളുടെ ഐഡി അല്ലെങ്കിൽ നിങ്ങളുടെ വീഡിയോ, മുഖം തിരിച്ചറിയൽ ഡാറ്റ നിശ്ചിത സമയത്തേക്ക് സംരക്ഷിച്ചേക്കാം.

YouTube-മായുള്ള നിങ്ങളുടെ അവസാന ഇടപഴകൽ മുതൽ പരമാവധി 3 വർഷത്തേക്ക് ഈ ഡാറ്റ നിലനിർത്തും.

വിപുലമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു ഐഡിയോ പരിശോധിച്ചുറപ്പിക്കൽ വീഡിയോയോ നൽകാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾ അത് നൽകേണ്ട ആവശ്യമില്ല. പകരം നിങ്ങൾക്ക് മതിയായ ചാനൽ ചരിത്രം ഉണ്ടാക്കാനാകും. വിപുലമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യുന്നതിനായി നിങ്ങൾ തയ്യാറാകുമ്പോഴേക്കും, നിങ്ങൾക്ക് മതിയായ ചരിത്രം നിങ്ങൾ ഏതെങ്കിലും വിധത്തിൽ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ടാകും.

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നതിനാൽ നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കാനും അവയുടെ നിയന്ത്രണം നിങ്ങൾക്ക് നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഫീച്ചറുകൾക്കും ബാധകമായത് പോലെ, Google-ന്റെ സ്വകാര്യതാ നയം ഇവിടെയും ബാധകമാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കില്ല. 

ഞാൻ ഇതിനകം തന്നെ പരിശോധിച്ചുറപ്പിക്കൽ നൽകിയിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് വീണ്ടും പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെടുന്നത്?

ഡാറ്റയുമായി ബന്ധപ്പെട്ട ഉത്തരവാദപ്പെട്ട പ്രവർത്തനങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങൾക്ക് മതിയായ ചാനൽ ചരിത്രം ലഭ്യമാകുമ്പോൾ നിങ്ങളുടെ ഐഡി അല്ലെങ്കിൽ വീഡിയോ പരിശോധിച്ചുറപ്പിക്കൽ സ്വയമേവ ഇല്ലാതാക്കും അല്ലെങ്കിൽ നിങ്ങൾ 1 വർഷത്തോളം, വിപുലമായ ഫീച്ചറുകൾ ഉപയോഗിക്കാതിരുന്നാൽ അത് ഇല്ലാതാക്കിയേക്കാം. നിങ്ങളുടെ ഐഡി അല്ലെങ്കിൽ വീഡിയോ പരിശോധിച്ചുറപ്പിക്കൽ ഇല്ലാതാക്കാൻ നിങ്ങളുടെ Google Account-ൽ ഏതുസമയത്തും തിരഞ്ഞെടുക്കാം. 

നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ ഇല്ലാതാക്കിയാൽ, വിപുലമായ ഫീച്ചറുകൾ ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾക്ക് മതിയായ ചാനൽ ചരിത്രം ഉണ്ടായിരിക്കണം അല്ലെങ്കിൽ ഐഡിയോ വീഡിയോ പരിശോധിച്ചുറപ്പിക്കലോ വീണ്ടും സമർപ്പിക്കണം. 

എന്റെ പരിശോധിച്ചുറപ്പിക്കൽ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം?

പ്രധാനം: നിങ്ങളുടെ ചാനൽ ചരിത്രം സ്ഥാപിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഐഡിയോ പരിശോധിച്ചുറപ്പിക്കൽ വീഡിയോയോ നിങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ, വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്സസ് നിങ്ങൾക്ക് നഷ്ടമാകും.
  1. നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക
  2. ഇടതുവശത്ത്, വ്യക്തിപരമായ വിവരങ്ങൾ ക്ലിക്കുചെയ്യുക.
  3. ഐഡന്റിറ്റി ഡോക്യുമെന്റ് അല്ലെങ്കിൽ പരിശോധിച്ചുറപ്പിക്കൽ വീഡിയോ ക്ലിക്കുചെയ്യുക.
  4. ഇല്ലാതാക്കുക Delete ക്ലിക്കുചെയ്യുക.
എന്തുകൊണ്ടാണ് ഒരു സ്മാർട്ട്ഫോൺ ആവശ്യമാകുന്നത്? എനിക്ക് എന്റെ ഐഡിയുടെ ഒരു വീഡിയോയോ ചിത്രമോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ലേ?

സ്കാമർമാർക്കും സ്പാമർമാർക്കും ദോഷം വരുത്താനാകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാകുന്ന രീതിയിൽ അധിക സുരക്ഷ നൽകുന്നതിനാൽ സ്മാർട്ട്ഫോൺ ആവശ്യമാണ്.

എന്റെ ഫോണിൽ പരിശോധിച്ചുറപ്പിക്കൽ കോഡ് ലഭിച്ചില്ല. എന്താണ് പ്രശ്നം?

നിങ്ങൾക്ക് ഉടൻതന്നെ കോഡ് ലഭിക്കേണ്ടതാണ്. അത് ലഭിക്കാത്തപക്ഷം പുതിയൊരു കോഡിന് നിങ്ങൾക്ക് അപേക്ഷിക്കാം. പൊതുവായ ഈ പ്രശ്‌നങ്ങൾ നിങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുക:

  • ടെക്സ്റ്റ് സന്ദേശം ഡെലിവർ ചെയ്യാൻ വൈകിയേക്കാം. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലോ നിങ്ങൾക്ക് മികച്ച സിഗ്നൽ ലഭ്യമല്ലാത്തപ്പോഴോ വൈകിയേക്കാം. അൽപ്പസമയം കാത്തിരുന്ന ശേഷവും ഞങ്ങളുടെ ടെക്സ്റ്റ് സന്ദേശം ലഭിക്കുന്നില്ലെങ്കിൽ, വോയ്സ് കോൾ ഓപ്ഷൻ പരീക്ഷിക്കുക.
  • 1 ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾ ഇതിനകംതന്നെ 2 ചാനലുകൾ പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു ഫോൺ നമ്പർ പരിശോധിച്ചുറപ്പിക്കേണ്ടിവരും.. ദുരുപയോഗം തടയാൻ സഹായിക്കുന്നതിന്, ഓരോ ഫോൺ നമ്പറുമായി ബന്ധിപ്പിക്കാവുന്ന ചാനലുകളുടെ എണ്ണം ഞങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
  • ചില രാജ്യങ്ങളിലും/പ്രദേശങ്ങളിലും സേവനദാതാക്കളിലും Google-ൽ നിന്നുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ പിന്തുണയ്ക്കുന്നില്ല. മിക്ക മൊബൈൽ സേവനദാതാക്കളും Google-ൽ നിന്നുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ പിന്തുണയ്ക്കുന്നു. നിങ്ങളുടെ സേവനദാതാവ് Google-ൽ നിന്നുള്ള ടെക്സ്റ്റ് മെസേജുകൾ പിന്തുണയ്ക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വോയ്‌സ് കോൾ ഓപ്ഷൻ പരീക്ഷിക്കുകയോ മറ്റൊരു ഫോൺ നമ്പർ ഉപയോഗിക്കുകയോ ചെയ്യാം.
എന്റെ സാധുതയുള്ള, ഐഡി ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ നിരസിച്ചു. എനിക്ക് എന്ത് ചെയ്യാനാകും?

നിങ്ങളുടെ ആദ്യത്തെ ശ്രമം നിരസിക്കപ്പെട്ടാൽ, അത് നിങ്ങളെ ഇമെയിൽ വഴി അറിയിക്കും. നിങ്ങളുടെ ഇമെയിലിലെ നുറുങ്ങുകൾ അവലോകനം ചെയ്യാനും നിങ്ങളുടെ ഐഡി ഇനിപ്പറയുന്ന തരത്തിലാണെന്ന് ഉറപ്പാക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു:

രണ്ടാമത്തെ ശ്രമം പരാജയപ്പെട്ടാൽ, പരിശോധിച്ചുറപ്പിക്കാനുള്ള രീതികളിൽ ഏതെങ്കിലും ഉപയോഗിച്ച് വീണ്ടും ശ്രമിക്കാൻ നിങ്ങൾ 30 ദിവസം കാത്തിരിക്കണം.

അതിന് പകരം, നിങ്ങൾക്ക് ചാനൽ ചരിത്രം സൃഷ്ടിക്കുന്നത് വരെ കാത്തിരിക്കുകയും ചെയ്യാം.

എന്റെ, വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ നിരസിച്ചു. എനിക്ക് എന്ത് ചെയ്യാനാകും?

നിങ്ങളുടെ ആദ്യത്തെ ശ്രമം നിരസിക്കപ്പെട്ടാൽ, അത് നിങ്ങളെ ഇമെയിൽ വഴി അറിയിക്കും. നിങ്ങളുടെ ഇമെയിലിലെ നുറുങ്ങുകൾ അവലോകനം ചെയ്യാനും ഇനിപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു:

  • നിങ്ങളുടെ മുഖത്തിന് അഭിമുഖമായി കണ്ണിന് നേരെ ഫോൺ പിടിക്കുക.
  • ഒരുപാട് തെളിച്ചമുള്ളതോ തീരെ മങ്ങിയതോ അല്ലാത്ത, നല്ല പ്രകാശമുള്ള സ്ഥലത്ത് റെക്കോർഡ് ചെയ്യുക.
  • ഒരു ഡോട്ട് പിന്തുടരുക അല്ലെങ്കിൽ നിങ്ങളുടെ തല തിരിക്കുക പോലുള്ള ഒരു പ്രവർത്തനം നിറവേറ്റുന്നതിന് പ്രോംപ്റ്റുകൾ പിന്തുടരുക.
  • വീഡിയോയിൽ നിങ്ങൾ മാത്രമേ ഉണ്ടാകാവൂ.
  • വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്തിരിക്കണം.

രണ്ടാമത്തെ ശ്രമം പരാജയപ്പെട്ടാൽ, പരിശോധിച്ചുറപ്പിക്കാനുള്ള രീതികളിൽ ഏതെങ്കിലും ഉപയോഗിച്ച് വീണ്ടും ശ്രമിക്കാൻ നിങ്ങൾ 30 ദിവസം കാത്തിരിക്കണം. നിങ്ങളുടെ രണ്ടാമത്തെ പരിശോധിച്ചുറപ്പിക്കൽ വീഡിയോക്ക് അംഗീകാരം ലഭിക്കേണ്ടതായിരുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അപ്പീൽ ചെയ്യുകയും അത് എന്തുകൊണ്ടെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്യാവുന്നതാണ്.

അതിന് പകരം, നിങ്ങൾക്ക് ചാനൽ ചരിത്രം സൃഷ്ടിക്കുന്നത് വരെ കാത്തിരിക്കുകയും ചെയ്യാം.

ഐഡി അല്ലെങ്കിൽ വീഡിയോ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കാനുള്ള ഓപ്‌ഷൻ എന്തുകൊണ്ടാണ് എനിക്ക് കാണാത്തത്?

ഐഡി അല്ലെങ്കിൽ പരിശോധിച്ചുറപ്പിക്കൽ വീഡിയോ എല്ലാ സ്രഷ്‌ടാക്കൾക്കും ലഭ്യമല്ല, ഇത്തരം സാഹചര്യങ്ങളിൽ വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ നിങ്ങൾ മതിയായ ചാനൽ ചരിത്രം സൃഷ്‌ടിക്കേണ്ടതുണ്ട്. YouTube Studio-യിലെ, ഫീച്ചർ യോഗ്യത സംബന്ധിച്ച നിലവിലെ നിലയിൽ പോയി നിങ്ങൾക്ക് ഏതുസമയത്തും, വിപുലമായ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ സ്വീകരിക്കേണ്ട ഘട്ടങ്ങൾ കാണാം.
ഒന്നിലധികം ഉപയോക്താക്കളുള്ള ചാനലുകളിൽ ഇത് എങ്ങനെ പ്രവർത്തിക്കും?

നിങ്ങൾക്കൊരു ബ്രാൻഡ് അക്കൗണ്ട് ഉണ്ടെങ്കിൽ:

ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ നിറവേറ്റാൻ ചാനലിന്റെ പ്രാഥമിക ഉടമയ്ക്ക് മാത്രമേ യോഗ്യതയുണ്ടാകൂ. അവരുടെ പരിശോധിച്ചുറപ്പിക്കൽ സ്റ്റാറ്റസിനെ ആശ്രയിച്ച്, ചാനലിലെ എല്ലാ ഉപയോക്താക്കൾക്കും പ്രാഥമിക ഉടമയുടെ അതേ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

നിങ്ങൾക്കൊരു ബ്രാൻഡ് അക്കൗണ്ട് ഇല്ലെങ്കിൽ:

ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ നിറവേറ്റാൻ ചാനലിന്റെ ഉടമയ്ക്ക് മാത്രമേ യോഗ്യതയുണ്ടാകൂ. അവരുടെ പരിശോധിച്ചുറപ്പിക്കൽ സ്റ്റാറ്റസിനെ ആശ്രയിച്ച്, ചാനലിലെ എല്ലാ ഉപയോക്താക്കൾക്കും ഉടമയുടെ അതേ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2189853927975073080
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false