തത്സമയ സ്ട്രീമുകൾ കാണൽ

തത്സമയ സ്ട്രീമുകളും പ്രിമിയറുകളും ഉപയോഗിച്ച് YouTube-ൽ വീഡിയോകൾ കാണുകയും മറ്റുള്ളവരുമായി ചാറ്റ് ചെയ്യുകയും ചെയ്യൂ. 

  • തത്സമയ സ്ട്രീമുകൾ, YouTube-ലെ മറ്റുള്ളവർ തത്സമയം ബ്രോഡ്‌കാസ്റ്റ് ചെയ്യുന്ന മീഡിയ കാണാൻ നിങ്ങളെ അനുവദിക്കുന്നു.
  • പ്രിമിയറുകൾ സ്രഷ്ടാക്കളും അവരുടെ കമ്മ്യൂണിറ്റിയുമായി ചേർന്ന് തത്സമയം പുതിയ വീഡിയോ കാണാൻ നിങ്ങളെ അനുവദിക്കുന്നു.

തത്സമയ സ്‌ട്രീമുകളും പ്രിമിയറുകളും കണ്ടെത്തി കാണുക

നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ തത്സമയ സ്‌ട്രീമുകളും പ്രിമിയറുകളും ബ്രൗസ് ചെയ്യാൻ:

  1. YouTube.com-ലേക്ക് പോകുക. 
  2. ഇടത് വശത്ത് നിന്നും, ട്രെൻഡ് ചെയ്യുന്നത് ക്ലിക്ക് ചെയ്യുക.
  3. മുകളിൽ നിന്നും, തത്സമയ ലക്ഷ്യസ്ഥാനം ക്ലിക്ക് ചെയ്യുക.

നുറുങ്ങ്: തത്സമയ സ്ട്രീമോ പ്രിമിയറോ തത്സമയമാകുമ്പോൾ അതിൽ ക്ലിക്ക് ചെയ്‌ത് റിമൈൻഡർ സജ്ജീകരിക്കുക തിരഞ്ഞെടുത്ത് അറിയിപ്പ് നേടാം.

തത്സമയ സ്ട്രീമിന്റെ വീണ്ടും പ്ലേ ചെയ്യൽ കണ്ടെത്തി കാണുക

തത്സമയ സ്ട്രീം അവസാനിച്ചു കഴിഞ്ഞാൽ, ചാനൽ അതിന്റെ ഹൈലൈറ്റുകളോ സ്ട്രീമിന്റെ വീണ്ടും പ്ലേ ചെയ്യലോ ചാനലിൽ പോസ്റ്റ് ചെയ്തേക്കാം. ഹൈലൈറ്റുകളും വീണ്ടും പ്ലേ ചെയ്യലുകളും വീഡിയോകളായാണ് വരുന്നത്. ചാനൽ തത്സമയ ചാറ്റിന്റെ വീണ്ടും പ്ലേ ചെയ്യലും കാണിക്കാൻ തിരഞ്ഞെടുത്തേക്കാം.

മറ്റുള്ളവരുമായി ചാറ്റ് ചെയ്യുക

തത്സമയ സ്‌ട്രീമോ പ്രിമിയറോ കാണുമ്പോൾ, തത്സമയ ചാറ്റിൽ സന്ദേശങ്ങൾ അയച്ച് നിങ്ങൾക്ക് മറ്റുള്ളവരുമായി ഇടപഴകാനാകും. YouTube-ന്റെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങളും തത്സമയ സ്‌ട്രീമുകളിൽ സുരക്ഷിതമായിരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും പാലിക്കുന്ന കാര്യം ഓർക്കുക.

ചില തത്സമയ ചാറ്റുകളിൽ Super Chat അല്ലെങ്കിൽ Super Stickers അയച്ച് സ്രഷ്ടാക്കളെ പിന്തുണയ്ക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും.

തത്സമയ സ്‌ട്രീമുകളും പ്രിമിയറുകളും നടക്കുമ്പോൾ തെളിച്ചമുള്ള നിറങ്ങളിലുള്ള, പിൻ ചെയ്‌ത ചാറ്റ് സന്ദേശങ്ങളും സ്റ്റിക്കറുകളും വാങ്ങാൻ Super Chat, Super Stickers എന്നിവ കാഴ്‌ചക്കാരെ അനുവദിക്കുന്നു.

തത്സമയ ചാറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക.

പ്രതികരണങ്ങൾ ഇടുക

ചാറ്റ് തുറന്ന് തത്സമയ സ്‌ട്രീം കാണുമ്പോൾ, സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് തത്സമയം പ്രതികരിക്കാൻ നിങ്ങൾക്ക് പ്രതികരണങ്ങൾ ഉപയോഗിക്കാം. വ്യക്തിപരമായ വിവരങ്ങൾ നീക്കം ചെയ്ത പ്രതികരണങ്ങൾ നിങ്ങൾക്കും മറ്റുള്ള കാഴ്‌ചക്കാർക്കും കാണാം; ഏതെല്ലാം ഉപയോക്താക്കൾ എന്തെല്ലാം പ്രതികരണം നടത്തിയെന്ന് കാണാൻ സാധിക്കില്ല.

നിങ്ങൾക്ക് ഹൃദയചിഹ്നം, സ്മൈലി ഫേസ്, പാർട്ടി പോപ്പർ, ഫ്ളഷ്‌ഡ് ഫേസ് തുടങ്ങി "100"-ഓളം പ്രതികരണങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് പ്രതികരണങ്ങൾ കാണേണ്ട എങ്കിൽ, നിങ്ങളുടെ മൊബൈൽ തിരശ്ചീനമായ പൂർണ്ണ സ്ക്രീൻ മോഡിലേക്ക് മാറ്റാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5776244374331719350
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false