ഓഫ് പ്ലാറ്റ്‌ഫോം റിവാർഡുകൾ നേടാൻ നിങ്ങളുടെ അക്കൗണ്ട് കണക്റ്റ് ചെയ്യൂ

ഒരു പങ്കാളി അക്കൗണ്ടിലേക്ക് Google Account കണക്റ്റ് ചെയ്യുന്നതിലൂടെ, യോഗ്യതയുള്ള തത്സമയ സ്ട്രീമുകൾ കാണുമ്പോൾ നിങ്ങൾക്ക് ഓഫ് പ്ലാറ്റ്‌ഫോം റിവാർഡുകൾ നേടാനാകും.

ശ്രദ്ധിക്കുക: YouTube-ലെ മേൽനോട്ടത്തിലുള്ള അനുഭവങ്ങൾക്കൊപ്പം ഈ ഫീച്ചർ ലഭ്യമായേക്കില്ല. കൂടുതലറിയുക.

നിങ്ങളുടെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്യൂ, വിച്ഛേദിക്കൂ

YouTube ക്രമീകരണത്തിൽ നിന്ന്

ഒരു അക്കൗണ്ട് കണക്റ്റ് ചെയ്യുക

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലേക്ക്  പോയി ക്രമീകരണം  തിരഞ്ഞെടുക്കുക.
  3. കണക്റ്റ് ചെയ്ത ആപ്പുകൾ വിഭാഗത്തിലേക്ക് പോകുക.
  4. നിങ്ങൾ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പങ്കാളിക്ക് അടുത്തുള്ള കണക്റ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
    1. നിങ്ങൾക്ക് ഇതിനകം ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, ഒരെണ്ണം സൃഷ്ടിക്കാൻ പങ്കാളി വെബ്സൈറ്റിൽ നിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുക. തുടർന്ന് ഘട്ടം 2-ൽ ആരംഭിക്കുക.
  5. നിങ്ങളുടെ പങ്കാളി അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ പാലിക്കുക.

ഒരു അക്കൗണ്ട് വിച്ഛേദിക്കുക

  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ  ക്ലിക്ക് ചെയ്ത് ക്രമീകരണം  തിരഞ്ഞെടുക്കുക.
  3. കണക്റ്റ് ചെയ്ത ആപ്പുകൾ വിഭാഗത്തിലേക്ക് പോകുക.
  4. നിങ്ങൾ വിച്ഛേദിക്കാൻ ആഗ്രഹിക്കുന്ന പങ്കാളിക്ക് അടുത്തുള്ള വിച്ഛേദിക്കുക ക്ലിക്ക് ചെയ്യുക.

YouTube കാഴ്‌ചാ പേജിൽ നിന്ന്

ഒരു അക്കൗണ്ട് കണക്റ്റ് ചെയ്യുക

  1.  YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. റിവാർഡുകൾക്ക് യോഗ്യതയുള്ള ഏതെങ്കിലും വീഡിയോയിലേക്കോ തത്സമയ സ്ട്രീമിലേക്കോ പോകുക.
  3. കാഴ്‌ചാ പേജിൽ, പ്ലേയറിന് ചുവടെ കണക്റ്റ് ചെയ്യുക  ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ പങ്കാളി അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ പാലിക്കുക.

the sign-in will appear as a pop-up in the center of the page.

ഒരു അക്കൗണ്ട് വിച്ഛേദിക്കുക

  1.  YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. യോഗ്യതയുള്ള ഏതെങ്കിലും വീഡിയോയിലേക്കോ തത്സമയ സ്ട്രീമിലേക്കോ പോകുക.
  3. കാഴ്‌ചാ പേജിൽ, പ്ലേയറിന് ചുവടെ കണക്റ്റ് ചെയ്‌തു ക്ലിക്ക് ചെയ്യുക.
  4. വിച്ഛേദിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ Google Account-ൽ നിന്ന്

നിങ്ങളുടെ Google Account-ൽ നിന്ന് പങ്കാളി അക്കൗണ്ട് വിച്ഛേദിക്കാനാകും.

  1. Google Account-ൽ സൈൻ ഇൻ ചെയ്യുക
  2. myaccount.google.com/accountlinking എന്നതിലേക്ക് പോകുക.
  3. നിങ്ങൾ വിച്ഛേദിക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിന് തൊട്ടടുത്തുള്ള, അൺലിങ്ക് ചെയ്യുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: ​അക്കൗണ്ടുകൾ ഒരിക്കൽ വിച്ഛേദിച്ച് കഴിഞ്ഞാൽ, തുടർന്ന് നിങ്ങൾക്ക് ആപ്പിൽ യോഗ്യതയുള്ള വീഡിയോകളോ തത്സമയ സ്ട്രീമുകളോ കണ്ട് റിവാർഡുകൾ നേടാൻ യോഗ്യതയുണ്ടാകില്ല. നിങ്ങൾ വിച്ഛേദിച്ചതിന് ശേഷവും ഞങ്ങളുടെ പങ്കാളികൾ ആ കാഴ്ചകളുടെ റെക്കോർഡ് സൂക്ഷിച്ചേക്കാം. ഡാറ്റ മാനേജ് ചെയ്യാൻ നിങ്ങളുടെ പങ്കാളി അക്കൗണ്ട് പരിശോധിക്കുക.

പങ്കാളി അക്കൗണ്ടുകൾ

Activision
Call of Duty-യുടെ നിർമ്മാതാക്കളാണ് Activision. നിങ്ങളുടെ Activision അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടാൻ, തിരഞ്ഞെടുത്ത Call of Duty തത്സമയ സ്ട്രീമുകൾ കാണുക.
Battle.net (Blizzard)
Battle.net, Overwatch, Hearthstone എന്നിവയുടെ നിർമ്മാതാക്കളാണ് Blizzard. നിങ്ങളുടെ Battle.net അക്കൗണ്ട് ലിങ്ക് ചെയ്‌ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിനായി Blizzard ഗെയിമുകളുടെ തിരഞ്ഞെടുത്ത തത്സമയ സ്ട്രീമുകൾ കാണുക.
Electronic Arts 
FIFA, Madden എന്നിവയുടെ നിർമ്മാതാക്കളാണ് Electronic Arts (EA). നിങ്ങളുടെ EA അക്കൗണ്ട് ലിങ്ക് ചെയ്തതിന് ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിനായി EA ഗെയിമുകളുടെ തിരഞ്ഞെടുത്ത തത്സമയ സ്ട്രീമുകൾ കാണുക.
Epic Games
Fortnite-ന്റെ നിർമ്മാതാക്കളാണ് Epic Games. നിങ്ങളുടെ Fortnite അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിന് തിരഞ്ഞെടുത്ത Fortnite World Cup ഉള്ളടക്കം കാണുക.
Garena
Free Fire-ന്റെ നിർമ്മാതാക്കളാണ് Garena.  നിങ്ങളുടെ Garena Free Fire അക്കൗണ്ട് ലിങ്ക് ചെയ്തതിന് ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിനായി Garena Free Fire-ലെ തിരഞ്ഞെടുത്ത ഉള്ളടക്കം കാണുക.
MLBB
Mobile Legends: Bang Bang (MLBB)-യുടെ നിർമ്മാതാക്കളാണ് Moonton. നിങ്ങളുടെ MLBB അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിനായി MLBB-യിലെ തിരഞ്ഞെടുത്ത തത്സമയ സ്ട്രീമുകൾ കാണുക.
NFL
NFL-ൽ നിന്ന് ഓഫ് പ്ലാറ്റ്‌ഫോം റിവാർഡുകൾ നേടാൻ, നിങ്ങളുടെ NFL ID അക്കൗണ്ട് കണക്റ്റ് ചെയ്യുക.
Krafton (PUBG)
PLAYERUNKNOWN’S BATTLEGROUNDS ഗെയിമിന്റെ നിർമ്മാതാക്കളാണ് Krafton. നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾ നേടുന്നതിനായി യോഗ്യതയുള്ള തത്സമയ സ്ട്രീമുകൾ കാണുക.
PlayerUnknown's Battlegrounds Mobile (PUBG Mobile)
PlayerUnknown’s Battlegrounds (PUBG) Mobile ഗെയിമിന്റെ നിർമ്മാതാക്കളാണ് Tencent Games. നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിന് PUBG-യിലെ തിരഞ്ഞെടുത്ത തത്സമയ മൊബൈൽ സ്ട്രീമുകൾ കാണുക.
Riot Games
League of Legends, Legends of Runeterra, Teamfight Tactics എന്നിവയുടെ നിർമ്മാതാക്കളാണ് Riot Games. നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾ നേടുന്നതിന് യോഗ്യതയുള്ള തത്സമയ സ്ട്രീമുകൾ കാണുക.
Supercell

Clash Royale ഗെയിമിന്റെ നിർമ്മാതാക്കളാണ് Supercell. നിങ്ങളുടെ Supercell അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിനായി Clash Royale/Clash Royale League-ലെ തിരഞ്ഞെടുത്ത തത്സമയ സ്ട്രീമുകൾ കാണുക.

Ubisoft
Assassin's Creed, Tom Clancy's Rainbow Six എന്നിവയുടെ നിർമ്മാതാക്കളാണ് Ubisoft. നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം, റിവാർഡുകൾക്ക് യോഗ്യത നേടുന്നതിന് Ubisoft ഗെയിമുകളുടെ തിരഞ്ഞെടുത്ത തത്സമയ സ്ട്രീമുകൾ കാണുക.

പതിവ് ചോദ്യങ്ങൾ

ഞാൻ എന്റെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്ത് യോഗ്യതയുള്ള ഒരു തത്സമയ സ്ട്രീം കാണുകയാണ്. എന്തുകൊണ്ടാണ് ഞാൻ ഒന്നിലും വിജയിക്കാത്തത്?

ഓരോ സ്ട്രീമിനുമുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി, യോഗ്യതയുള്ള ഏത് കാഴ്‌ചക്കാരാണ് വിജയിക്കുകയെന്ന് ഞങ്ങളുടെ പങ്കാളികൾ ആത്യന്തികമായി കണ്ടെത്തും. നിയമങ്ങൾ പങ്കാളിക്ക് അനുസരിച്ച് വ്യത്യാസപ്പെടാം.  
നിങ്ങൾക്ക് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങൾ അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെന്നും കമ്പ്യൂട്ടറിലോ YouTube മൊബൈൽ ആപ്പിലോ ഞങ്ങളുടെ മൊബൈൽ വെബ്സൈറ്റിലോ കാണുന്നുണ്ടെന്നും ഉറപ്പാക്കുക. എംബഡഡ് പ്ലേയറുകളിലോ YouTube സ്‌മാർട്ട് ടിവി ആപ്പിലോ കാസ്റ്റിംഗ് വഴിയോ നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങൾക്ക് റിവാർഡുകൾക്ക് അർഹതയുണ്ടാകില്ല.
To check if the video is eligible, you can look at the videos’ Player Settings, where eligible videos will include an option for you to review your linked account state.
നിങ്ങൾ Android-ലോ iOS-ലോ ആണ് ഉപയോഗിക്കുന്നതെങ്കിൽ YouTube-ന്റെ ഏറ്റവും പുതിയ പതിപ്പാണ്.ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. 

എനിക്ക് എന്തെങ്കിലും റിവാർഡ് ലഭിച്ചോ എന്ന് എങ്ങനെ അറിയാനാകും?

നിങ്ങൾക്ക് റിവാർഡുകൾ ലഭിച്ചാൽ അവ നിങ്ങളുടെ പങ്കാളി അക്കൗണ്ടിലേക്ക് വിതരണം ചെയ്യും. ഈ റിവാർഡുകൾ ദൃശ്യമാകാൻ ഒരു ദിവസം വരെ സമയമെടുത്തേക്കാം. കൂടുതൽ വിവരങ്ങൾ പങ്കാളി വെബ്സൈറ്റിൽ നിന്ന് നേരിട്ടറിയുക.

ഈ ഫീച്ചർ മൊബൈലിൽ ലഭ്യമാണോ?

റിവാർഡുകൾ ഒരു കമ്പ്യൂട്ടറിലും മൊബൈൽ ആപ്പിലും ഞങ്ങളുടെ മൊബൈൽ വെബ്സൈറ്റായ m.youtube.com-ലും ചിത്രത്തിനുള്ളിൽ ചിത്രം കാഴ്ച വഴിയും ലഭ്യമാണ്. നിങ്ങൾ എംബഡഡ് പ്ലേയറുകളിൽ കാണുകയാണെങ്കിൽ, റിവാർഡുകൾക്ക് യോഗ്യത ഉണ്ടാവില്ല.
എന്റെ അക്കൗണ്ട് കണക്റ്റ് ചെയ്യാൻ കഴിയുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്യാൻ ബ്രൗസറിൽ പോപ്പ്-അപ്പുകൾ ഓണാക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക് Safari-യിൽ കണക്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു ബ്രൗസർ പരീക്ഷിക്കൂ. 
കുറിപ്പ്: നിങ്ങൾക്ക് വ്യക്തിഗത അക്കൗണ്ടുകൾ മാത്രമേ കണക്റ്റ് ചെയ്യാൻ കഴിയൂ, ബ്രാൻഡ് അക്കൗണ്ടുകൾ പറ്റില്ല. കണക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു വ്യക്തിഗത അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വീഡിയോ കുട്ടികൾക്കായി സൃഷ്ടിച്ചത് ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അക്കൗണ്ട് ലിങ്ക് ചെയ്യൽ ലഭ്യമാകില്ല.

എന്റെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്തതായി ഒരു സന്ദേശം ലഭിച്ചു, എന്നാൽ അവ കണക്റ്റ് ചെയ്തതായി കാണിക്കുന്നില്ല. എനിക്ക് ഇപ്പോഴും റിവാർഡുകൾക്ക് യോഗ്യതയുണ്ടോ?

അക്കൗണ്ടുകൾ കണക്റ്റ് ചെയ്തതിനും കണക്റ്റ് ചെയ്തതായി കാണിക്കുന്നതിനും ഇടയിൽ ചിലപ്പോൾ കാലതാമസം നേരിട്ടേക്കാം.
നിങ്ങളുടെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്തതായി സ്ഥിരീകരിക്കുന്നതിന് ഈ പേജ് സന്ദർശിക്കുക. ഈ പേജിൽ, നിങ്ങളുടെ അക്കൗണ്ട് കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ സേവനങ്ങളും കാണാൻ കഴിയും. നിങ്ങൾക്ക് ഏത് സേവനത്തിൽ നിന്നും അൺലിങ്ക് ചെയ്യാനും കഴിയും.
ഈ പേജ് നിങ്ങളുടെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്തതായി കാണിക്കുന്നിടത്തോളം, നിങ്ങൾക്ക് റിവാർഡുകൾക്ക് യോഗ്യതയുണ്ട്.
നിങ്ങളുടെ അക്കൗണ്ടുകൾ കണക്റ്റ് ചെയ്തതായി കാണിക്കുന്നില്ലെങ്കിൽ, അൺലിങ്ക് ചെയ്ത് അക്കൗണ്ടുകൾ വീണ്ടും കണക്റ്റ് ചെയ്യാനും ശ്രമിക്കാം.

ഞാൻ എന്റെ അക്കൗണ്ടുകൾ വിച്ഛേദിക്കാൻ ശ്രമിക്കുകയാണ്, എന്നാൽ അവ ഇപ്പോഴും കണക്റ്റ് ചെയ്തിരിക്കുന്നതായി കാണിക്കുന്നു. എന്തുകൊണ്ട്?

ചില സമയത്ത് നിങ്ങളുടെ അക്കൗണ്ടുകൾ വിച്ഛേദിക്കുന്നതിനും വിച്ഛേദിക്കപ്പെട്ടതായി ദൃശ്യമാകുന്നതിനും ഇടയിൽ കാലതാമസമുണ്ടാകും.
നിങ്ങളുടെ അക്കൗണ്ടുകൾ വിച്ഛേദിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ഈ പേജ് സന്ദർശിക്കുക. സേവനം ഈ പേജിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ അതിനർത്ഥം നിങ്ങളുടെ അക്കൗണ്ടുകൾ നിലവിൽ കണക്റ്റ് ചെയ്തിട്ടില്ല എന്നാണ്.

എന്റെ അക്കൗണ്ട് കണക്റ്റ് ചെയ്യുമ്പോൾ Google-ഉം എന്റെ പങ്കാളി അക്കൗണ്ടും തമ്മിൽ എന്ത് തരത്തിലുള്ള വിവരങ്ങളാണ് പങ്കിടുന്നത്?

നിങ്ങളുടെ അക്കൗണ്ട് YouTube-ലേക്ക് കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ കാണൽ വിവരങ്ങളും സബ്‌സ്ക്രിപ്ഷൻ നിലയും പങ്കിടാൻ YouTube-ന് കഴിയും, പ്രാഥമിക അക്കൗണ്ട് വിവരങ്ങൾ Google അല്ലെങ്കിൽ YouTube-മായി പങ്കാളി പങ്കിടുകയും ചെയ്തേക്കാം. ഏതൊക്കെ അക്കൗണ്ടുകൾക്കാണ് റിവാർഡുകൾക്ക് അർഹതയുള്ളതെന്ന് ഈ വിവരങ്ങളിൽ നിന്ന് അറിയാനാകും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11491347117409114261
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false