നിങ്ങളുടെ YouTube ചാനലിൽ അംഗത്വ ലെവലുകളും പെർക്കുകളും സൃഷ്ടിക്കൂ, മാനേജ് ചെയ്യൂ

നിങ്ങളുടെ ചാനലിന് അംഗത്വങ്ങൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചാനൽ അംഗങ്ങൾക്കായി അംഗങ്ങൾക്ക് മാത്രമുള്ള വ്യത്യസ്‌ത പെർക്കുകൾ ലഭിക്കും. ഈ പെർക്കുകളിൽ ഇഷ്ടാനുസൃത ഇമോജി, ബാഡ്‌ജുകൾ, അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ എന്നിവ ഉൾപ്പെടാം.

നിങ്ങളുടെ ചാനൽ അംഗത്വ പ്രോഗ്രാമിൽ വ്യത്യസ്‌ത നിരക്ക് ലെവലുകൾ ഉൾപ്പെടുത്താം, ഓരോ ലെവലിനും അംഗത്വ പെർക്കുകളും നൽകാനാകും. എന്നിരുന്നാലും, നിങ്ങൾക്ക് ഒന്നിലധികം ലെവലുകളുണ്ടെങ്കിൽ ഓരോ ലെവലിലെയും പെർക്കുകൾ പരസ്‌പരം ആശ്രയിച്ചിരിക്കും. കുറഞ്ഞ നിരക്കിലുള്ള ലെവലുകളിൽ നൽകുന്ന പെർക്കുകൾ ഉയർന്ന നിരക്കിലുള്ള ലെവലുകളിൽ സ്വയമേവ ലഭ്യമാകുമെന്നാണ് ഇതിനർത്ഥം. നിങ്ങൾക്ക് 6 വ്യത്യസ്‌ത അംഗത്വ ലെവലുകൾ വരെ സൃഷ്ടിക്കാം, ഓരോ ലെവലിലും 1-നും 5-നും ഇടയിൽ പെർക്കുകൾ ഉണ്ടായിരിക്കണം. നിങ്ങളുടെ അംഗങ്ങൾക്ക് ലഭ്യമാക്കുന്ന എല്ലാ പെർക്കുകളും ഞങ്ങളുടെ ചാനൽ അംഗത്വ നയങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന കാര്യം ഓർമ്മിപ്പിക്കുന്നു.

നിങ്ങളുടെ അംഗത്വ ലെവലുകളും പെർക്കുകളും സൃഷ്ടിച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:

ചാനൽ അംഗത്വങ്ങൾ

ചാനൽ അംഗത്വ ലെവലുകൾ

നിങ്ങൾക്ക് വ്യത്യസ്ത നിരക്കുകളിൽ, 6 അംഗത്വ ലെവലുകൾ വരെ സൃഷ്ടിക്കാം. നിങ്ങൾക്ക് ഒന്നിലധികം ലെവലുകളുണ്ടെങ്കിൽ, കുറഞ്ഞ നിരക്കുള്ള ലെവലുകളിൽ നിന്നുള്ള എല്ലാ പെർക്കുകളും ഉയർന്ന നിരക്കുള്ള ലെവലുകളിൽ ഉൾപ്പെടും എന്ന കാര്യം ഓർക്കുക. അംഗത്വ ലെവലുകൾക്ക് നിങ്ങൾ ഈടാക്കുന്ന നിരക്ക് അനുസരിച്ച്, മറ്റ് രാജ്യങ്ങളിലെ/പ്രദേശങ്ങളിലെ അംഗങ്ങൾ എത്ര പണം നൽകണമെന്ന് കാണുക.

ഒരു അംഗത്വ ലെവൽ ചേർക്കൂ

നിങ്ങൾക്ക് വ്യത്യസ്‌ത നിരക്കുകളിലുള്ള 6 ലെവലുകൾ വരെ ചേർക്കാം. ഓരോ ലെവലിലും 1 മുതൽ 5 പെർക്കുകൾ വരെ ഉണ്ടായിരിക്കണം.

അംഗത്വ ലെവലുകൾ ചേർക്കുക

  1. കമ്പ്യൂട്ടറിൽ, YouTube Studio-യിലേക്ക് പോകുക.
  2. ഇടത് മെനുവിൽ നിന്ന്, വരുമാനം തിരഞ്ഞെടുക്കുക.
  3. അംഗത്വങ്ങൾ ടാബ് ക്ലിക്ക് ചെയ്യുക.
  4. “ഘട്ടം 1: ലെവലുകളും പെർക്കുകളും ചേർക്കുക” എന്ന് പറയുന്ന ബോക്‌സിൽ, എഡിറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക. പൂർത്തിയായാൽ, പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്യുക.

സജീവമാകുന്നതിന് മുമ്പ്, നിങ്ങളുടെ ലെവലുകളും പെർക്കുകളും ഞങ്ങളുടെ ചാനൽ അംഗത്വ നയങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഞങ്ങൾ അവലോകനം ചെയ്യും. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു ദിവസമെടുത്തേക്കാം.

ഒരു അംഗത്വ ലെവൽ നീക്കം ചെയ്യൂ

നിങ്ങളൊരു ലെവൽ നീക്കം ചെയ്യുകയാണെങ്കിൽ, ആ ലെവലിലുള്ള എല്ലാ അംഗങ്ങളെയും നിങ്ങൾ ഇല്ലാതാക്കും. നീക്കം ചെയ്ത ലെവലിലുള്ള എല്ലാ അംഗങ്ങൾക്കും പെർക്കുകളിലേക്കുള്ള ആക്സസ് ഉടൻ നഷ്ടപ്പെടും, അവസാന മാസത്തെ പേയ്മെന്റ് അവർക്ക് തിരികെ നൽകുകയും ചെയ്യും.

ലെവൽ നീക്കം ചെയ്യുക

  1. കമ്പ്യൂട്ടറിൽ, YouTube Studio-യിലേക്ക് പോകുക.
  2. ഇടത് മെനുവിൽ നിന്ന്, വരുമാനം തിരഞ്ഞെടുക്കുക.
  3. അംഗത്വങ്ങൾ ടാബ് ക്ലിക്ക് ചെയ്യുക.
  4. “ഘട്ടം 1: ലെവലുകളും പെർക്കുകളും ചേർക്കുക” എന്ന് പറയുന്ന ബോക്‌സിൽ, എഡിറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾക്ക് നീക്കം ചെയ്യേണ്ട ലെവലിൽ ക്ലിക്ക് ചെയ്ത് തുടർന്ന് ഇല്ലാതാക്കുക  ക്ലിക്ക് ചെയ്യുക.
  6. സ്ക്രീനിൽ കാണുന്ന ബാക്കി നിർദ്ദേശങ്ങൾ പാലിക്കുക. പൂർത്തിയായാൽ, പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്യുക.

ചാനൽ അംഗത്വ പെർക്കുകൾ

അംഗങ്ങൾക്ക് നൽകാനായി ഒരു പെർക്ക് എങ്കിലും (അഞ്ച് പെർക്കുകൾ വരെ) സൃഷ്ടിച്ച് പ്രസിദ്ധീകരിക്കുക. ഈ പെർക്കുകൾ നിങ്ങളുടെ അംഗങ്ങൾക്ക് ഡെലിവർ ചെയ്യണം, നിങ്ങളുടെ അംഗങ്ങൾക്ക് തൃപ്തിയാകുന്നത് പോലെ പെർക്കുകൾ ഡെലിവർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ എന്ന കാര്യം പരിഗണിക്കുക.

നിങ്ങളുടെ പെർക്കുകൾ ഞങ്ങളുടെ നയങ്ങളും നിബന്ധനകളും പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ക്രിയേറ്റർ പെർക്കുകളുടെ ഉത്തരവാദിത്തം YouTube ഏറ്റെടുക്കില്ല.

അംഗങ്ങൾക്ക് മാത്രമുള്ള, ഇനിപ്പറയുന്ന തരത്തിലുള്ള പെർക്കുകൾ നിങ്ങളുടെ ചാനൽ അംഗങ്ങൾക്കായി ഉൾപ്പെടുത്താം:

ഇഷ്ടാനുസൃത അല്ലെങ്കിൽ ഡിഫോൾട്ട് ചാനൽ ബാഡ്‌ജുകൾ
അംഗങ്ങൾക്ക് മാത്രമുള്ള എക്‌സ്‌ക്ലൂസീവ് ബാഡ്‌ജുകൾ വഴി, അംഗങ്ങൾക്ക് തത്സമയ ചാറ്റിലും കമന്റുകളിലും കമ്മ്യൂണിറ്റി ടാബിലും വേറിട്ടു നിൽക്കാം. 8 വ്യത്യസ്‌ത ബാഡ്‌ജുകളാണുള്ളത്, ഒരു വ്യക്തി എത്രകാലമായി നിങ്ങളുടെ ചാനലിന്റെ സജീവമായ പണമടയ്ക്കുന്ന അംഗമാണെന്നത് ഓരോ ബാഡ്‌ജും ഹൈലൈറ്റ് ചെയ്യുന്നു. അതായത്, സജീവമായ ഒരംഗം ഒരു വർഷം മുമ്പാണ് നിങ്ങളുടെ ചാനലിൽ ചേർന്നതെങ്കിലും കഴിഞ്ഞ 12 മാസത്തിൽ 9 മാസത്തേക്ക് മാത്രമേ പേയ്മെന്റ് നൽകിയിട്ടുള്ളൂ എങ്കിൽ അവരുടെ ബാഡ്‌ജിൽ അവർ 9 മാസമായി അംഗമാണെന്ന് കാണിക്കും.
ഓരോ ബാഡ്‌ജും ഓരോ വ്യത്യസ്‌ത സമയ കാലയളവുമായി ബന്ധപ്പെട്ടിരിക്കുന്നു:
  • പുതിയത്
  • 1 മാസം
  • 2 മാസം
  • 6 മാസം
  • 1 വർഷം
  • 2 വർഷം
  • 3 വർഷം
  • 4 വർഷം
  • 5 വർഷം

നിങ്ങൾക്ക് ഡിഫോൾട്ട് YouTube ബാഡ്‌ജുകൾ ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ ചാനലിനായി ഇഷ്ടാനുസൃത ബാഡ്‌ജുകൾ അപ്‌ലോഡ് ചെയ്യാം. ഇവ രണ്ടും ഇടകലർത്തി കുറച്ച് സമയം ഇഷ്ടാനുസൃത ബാഡ്‌ജുകളും മറ്റ് സമയങ്ങളിൽ ഡിഫോൾട്ട് ബാഡ്‌ജുകളും എന്ന തരത്തിലും നിങ്ങൾക്ക് ഉപയോഗിക്കാം.

ശ്രദ്ധിക്കുക: വിശ്വസ്‌തതയെ അടിസ്ഥാനമാക്കി എല്ലാ അംഗങ്ങൾക്കും ഒരേ ബാഡ്‌ജ് ആണ് ലഭിക്കുന്നത്.

ഇഷ്ടാനുസൃത ചാനൽ ബാഡ്‌ജുകൾ അപ്‌ലോഡ് ചെയ്യൂ

നിങ്ങൾക്ക് ഡിഫോൾട്ട് YouTube ബാഡ്‌ജുകൾ ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ ചാനലിനായി ഇഷ്ടാനുസൃത ബാഡ്‌ജുകൾ അപ്‌ലോഡ് ചെയ്യാം. ഇവ രണ്ടും ഇടകലർത്തി കുറച്ച് സമയം ഇഷ്ടാനുസൃത ബാഡ്‌ജുകളും മറ്റ് സമയങ്ങളിൽ ഡിഫോൾട്ട് ബാഡ്‌ജുകളും എന്ന തരത്തിലും നിങ്ങൾക്ക് ഉപയോഗിക്കാം.

ഇഷ്ടാനുസൃത ബാഡ്‌ജുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ, നിങ്ങൾ ഓരോ സ്ലോട്ടിലും ഓരോ വ്യത്യസ്‌ത ബാഡ്‌ജ് നൽകേണ്ടതുണ്ട്, അങ്ങനെയല്ലെങ്കിൽ, ശൂന്യമായ സ്ലോട്ടുകളിൽ ഇനിപ്പറയുന്നവ നൽകും:

  • നിങ്ങൾ അപ്‌ലോഡ് ചെയ്തവയിലെ ഉയർന്ന ഇഷ്ടാനുസൃത ബാഡ്‌ജ്, അല്ലെങ്കിൽ
  • ആ സമയ കാലയളവിലേക്കുള്ള ഡിഫോൾട്ട് YouTube ബാഡ്‌ജ്

നിങ്ങളുടെ ചാനൽ ബാഡ്‌ജുകൾ അപ്‌ലോഡ് ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും:

  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. വരുമാനം തുടർന്ന് അംഗത്വങ്ങൾ തുടർന്ന് ലോയൽറ്റി ബാഡ്‌ജുകൾ എന്നിങ്ങനെ പോകുക.

ചാനൽ ബാഡ്‌ജുകളുടെ സവിശേഷതകൾ

ഫയൽ ഫോർമാറ്റ്: JPEG അല്ലെങ്കിൽ PNG ഫയലുകൾ.

ഫയൽ വലുപ്പം: 1MB-യിൽ താഴെ.

ചിത്രത്തിന്റെ അളവുകൾ: കുറഞ്ഞത് 32px x 32px.

ബാഡ്‌ജുകൾ, കമന്റുകളിലും കമ്മ്യൂണിറ്റി ടാബിലും 14px x 14px ആയി റെൻഡർ ചെയ്യുന്നു. തത്സമയ ചാറ്റിൽ, ബാഡ്‌ജുകൾ 16px x 16px ആയി റെൻഡർ ചെയ്യുന്നു.

അംഗങ്ങൾക്ക് മാത്രമുള്ള കമ്മ്യൂണിറ്റി പോസ്റ്റുകൾ
കമ്മ്യൂണിറ്റി ടാബ് ഉപയോഗിച്ച് നിങ്ങളുടെ ചാനൽ അംഗങ്ങളുമായി മാത്രം ഉള്ളടക്കം പങ്കിടാം. നിങ്ങളുടെ ചാനലിൽ ലെവലുകളുണ്ടെങ്കിൽ, നിർദ്ദിഷ്ട ലെവലുകളിൽ അംഗങ്ങളുമായി നിങ്ങൾക്ക് കമ്മ്യൂണിറ്റി പോസ്റ്റുകൾ പങ്കിടാനും കഴിയും.
അംഗങ്ങൾക്ക് മാത്രമുള്ള കമ്മ്യൂണിറ്റി പോസ്റ്റുകൾ സൃഷ്ടിക്കാൻ:
  1. നിങ്ങളുടെ പ്രൊഫൈൽ ചിത്രം  ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ ചാനൽ കാണുക ക്ലിക്ക് ചെയ്യുക.
  3. കമ്മ്യൂണിറ്റി ടാബ് ക്ലിക്ക് ചെയ്യുക.
  4. “ദൃശ്യപരത” മെനുവിൽ നിന്ന്, പോസ്റ്റ് പബ്ലിക് ആക്കണോ അംഗങ്ങൾക്ക് മാത്രമുള്ളതാക്കണോ നിർദ്ദിഷ്ട ലെവലിലെ അംഗങ്ങൾക്ക് മാത്രമുള്ളതാക്കണോ എന്ന് തിരഞ്ഞെടുക്കുക. പബ്ലിക് ആണ് ഡിഫോൾട്ട് ക്രമീകരണം.
  5. നിങ്ങളുടെ പോസ്റ്റിന്റെ വിശദാംശങ്ങൾ നൽകുക.
  6. പോസ്റ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
അംഗങ്ങൾക്ക് മാത്രമുള്ള ഇഷ്ടാനുസൃത ഇമോജി
ഇഷ്ടാനുസൃത ഇമോജി, നിങ്ങളുടെ വീഡിയോകളിലെ കമന്റുകളിലും തത്സമയ ചാറ്റുകളിലും ഇഷ്ടാനുസൃത ഇമോജി ഉപയോഗിക്കാൻ ചാനൽ അംഗങ്ങളെ അനുവദിക്കുന്നു.
ഡിഫോൾട്ടായി ഇഷ്ടാനുസൃത ഇമോജികളൊന്നുമില്ല, അതിനാൽ നിങ്ങൾ സ്വന്തമായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇഷ്ടാനുസൃത ഇമോജി അപ്‌ലോഡ് ചെയ്യാൻ, അംഗത്വങ്ങൾ പേജിലേക്ക് പോയി “നിങ്ങളുടെ ബാഡ്‌ജുകളും ഇമോജിയും” കാർഡിലുള്ള എഡിറ്റ് ചെയ്യുക തിരഞ്ഞെടുക്കുക. ഇമോജി രൂപകൽപ്പന ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.
ശ്രദ്ധിക്കുക: ലെവൽ പരിഗണിക്കാതെ, എല്ലാ അംഗങ്ങൾക്കും നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഇമോജിയിലേക്ക് ആക്‌സസ് ലഭിക്കും.

ഫാമിലി നെയിം

നിങ്ങളുടെ ആദ്യത്തെ ഇമോജി അപ്‌ലോഡ് ചെയ്യുമ്പോൾ, 'ഫാമിലി നെയിം' എന്നറിയപ്പെടുന്ന ഒരു പ്രിഫിക്സ് നാമം നിങ്ങളുടെ എല്ലാ ഇമോജികൾക്കുമായി സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇമോജി സ്വയമേവ പൂർത്തിയാക്കാൻ നിങ്ങളുടെ ചാനൽ അംഗങ്ങൾ ഈ പേര് ഉപയോഗിക്കും. നിങ്ങളുടെ ചാനലിന്റെ ഇമോജികൾ :_ ഉപയോഗിച്ചും സ്വയമേവ പൂർത്തിയാക്കാവുന്നതാണ്.

ഫാമിലി നെയിമുകൾ YouTube-ലുടനീളം തനതല്ല, അതിൽ 3–10 പ്രതീകങ്ങൾ ഉണ്ടായിരിക്കുകയും വേണം. മികച്ച പ്രവർത്തനരീതിയെന്ന നിലയിൽ, നിങ്ങളുടെ ബ്രാൻഡിനെ എളുപ്പത്തിൽ തിരിച്ചറിയാനാകുന്ന തരത്തിലുള്ള ഫാമിലി നെയിം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

വീഡിയോ കമന്റുകളിൽ അല്ലെങ്കിൽ എല്ലാ തത്സമയ ചാറ്റുകളിൽ ഇഷ്ടാനുസൃത ഇമോജി അയയ്ക്കാം.

ഇമോജിയുടെ പേര്

തത്സമയ ചാറ്റിൽ സ്വയമേവ പൂർത്തിയാക്കാൻ അംഗങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ഒരു പേര് ഓരോ ഇമോജിക്കും ഉണ്ടായിരിക്കും. ഒരു ഇമോജിയുടെ പേര് മാറ്റാൻ, നിങ്ങൾ ആ ഇമോജി ഇല്ലാതാക്കി വീണ്ടും അപ്‌ലോഡ് ചെയ്യണം. ഇമോജിയുടെ പേരുകളിൽ 3–10 അക്ക - അക്ഷര പ്രതീകങ്ങൾ ഉണ്ടായിരിക്കണം, ഇമോജി ഫാമിലിയിൽ അവ തനതായിരിക്കുകയും വേണം (എന്നാൽ YouTube-നുടനീളം അല്ല).

നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാനാകുന്ന ഇഷ്ടാനുസൃത ഇമോജികളുടെ എണ്ണം

അംഗങ്ങളെ ലഭിക്കുന്നതിന് അനുസരിച്ച്, പുതിയ ഇഷ്ടാനുസൃത ഇമോജിക്കായി നിങ്ങൾക്ക് കൂടുതൽ സ്ലോട്ടുകൾ അൺലോക്ക് ചെയ്യാം. പുതിയ സ്ലോട്ടുകൾ അൺലോക്ക് ചെയ്യുമ്പോൾ നിങ്ങളെ അറിയിക്കില്ല.
അംഗങ്ങളുടെ # ഇമോജികളുടെ #
0 4
2 5
5 6
10 7
15 8
20 9
30 10
40 11
50 12
75 13
100 14
125 15
150 16
175 17
200 18
225 19
250 20
300 21
350 22
400 23
450 24
500 25
600 26
700 27
800 28
900 29
1000 30
1200 31
1400 32
1600 33
1800 34
2000 35
2200 36
2400 37
2600 38
2800 39
3000 40
3200 41
3400 42
3600 43
3800 44
4000 45
4200 46
4400 47
4600 48
4800 49
5000+ 54

ഇഷ്ടാനുസൃത ഇമോജിയുടെ സവിശേഷതകൾ

ഫയൽ ഫോർമാറ്റ്: JPEG, PNG, GIF ഫയലുകൾക്ക് മുൻഗണന.
  • ശ്രദ്ധിക്കുക: GIF-കൾ സ്റ്റാറ്റിക് ചിത്രമായിട്ടായിരിക്കും ദൃശ്യമാകുക, ആനിമേഷൻ ആയല്ല.
ഫയൽ വലുപ്പം: 1MB-യിൽ താഴെ.
ചിത്രങ്ങളുടെ അളവുകൾ: 48px x 48px (മുൻഗണന നൽകുന്നത്) മുതൽ 480px x 480px വരെ.

ഉപകരണത്തിലെ വ്യത്യാസങ്ങൾ

മൊബൈലിലും കമ്പ്യൂട്ടർ മോണിറ്ററുകളിലും ഇമോജികൾ വ്യത്യസ്ത വലുപ്പങ്ങളിലായിരിക്കും ദൃശ്യമാകുക. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഇമോജി മികച്ച രീതിയിൽ ദൃശ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നത് എങ്ങനെയെന്ന് ഇവിടെ അറിയാം:
മൊബൈലുകളിൽ: ഇമോജി 24x24 പോയിന്റുകളിൽ കാണിക്കും. ഉപകരണത്തിന്റെ പിക്സൽ സാന്ദ്രതയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ചിത്രം സ്കെയിൽ ചെയ്യും.
മിക്ക മോണിറ്ററുകളിലും: ഇമോജി 24x24 പോയിന്റുകളിൽ കാണിക്കും. Retina-യിലും HiDPI ഉപകരണങ്ങളിലും ചിത്രങ്ങൾ 48x48 പോയിന്റുകളിലോ അതിന് മുകളിലുള്ളവയിലോ കാണിക്കും.
അംഗങ്ങൾക്ക് ആദ്യം ലഭ്യമാകുന്ന വീഡിയോകൾ
അംഗങ്ങൾക്ക് മാത്രമുള്ളതിൽ നിന്ന് പബ്ലിക് ആക്കുക എന്ന ഫീച്ചർ ഉപയോഗിച്ച്, മറ്റെല്ലാവർക്കും ആക്‌സസ് ലഭിക്കുന്നതിന് മുമ്പുള്ള ഒരു നിർദ്ദിഷ്ട കാലയളവിൽ നിങ്ങളുടെ ചാനൽ അംഗങ്ങൾക്ക് മാത്രം കാണാകുന്ന ഉള്ളടക്കം അപ്‌ലോഡ് ചെയ്യാം. നിങ്ങളുടെ ഉള്ളടക്കത്തിലേക്ക് നിങ്ങളുടെ ചാനൽ അംഗങ്ങൾക്ക് റിലീസിന് മുമ്പുള്ള ആക്‌സസ് നൽകുന്നത്, ഉള്ളടക്കം പബ്ലിക് ആകുന്നതിന് മുമ്പ് അത് കാണാനും അതുമായി ഇടപഴകാനും അവരെ അനുവദിക്കുന്നു.
“അംഗങ്ങൾക്ക് മാത്രമുള്ളതിൽ നിന്ന് പബ്ലിക് ആക്കുക” ആയി നിങ്ങൾ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഉള്ളടക്കം ആദ്യം ചാനൽ അംഗങ്ങൾക്ക് മാത്രമാണ് ലഭ്യമാകുക എന്ന് ഞങ്ങൾ നിങ്ങളുടെ അംഗങ്ങളെ അറിയിക്കും. തുടർന്ന്, വീഡിയോ പബ്ലിക് ആക്കി മാറ്റുമ്പോൾ നിങ്ങളുടെ എല്ലാ വരിക്കാർക്കും അറിയിപ്പ് ലഭിക്കും.
വീഡിയോകളിലേക്ക് സ്രഷ്ടാക്കൾ ആദ്യം അംഗങ്ങൾക്ക് മാത്രം ആക്‌സസ് നൽകുമ്പോൾ, ആ വീഡിയോകൾ ശരാശരി സാധാരണരീതിയിലുള്ള പ്രകടനം കാഴ്ച വച്ചതായും അവ പബ്ലിക്ക് ആക്കി മാറ്റിയപ്പോൾ ദോഷകരമായി ബാധിച്ചില്ലെന്നും ഞങ്ങൾ നിരീക്ഷിച്ചു.
  • 2023 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിൽ, റിലീസിന് മുമ്പ് ആക്‌സസ് ഉള്ള ഒരു വീഡിയോയും പബ്ലിക്കിന് മാത്രമുള്ള ഒരു വീഡിയോയും എങ്കിലും പ്രസിദ്ധീകരിച്ച ചാനലുകളിൽ.

പുതിയ അപ്‌ലോഡ്, അംഗങ്ങൾക്ക് മാത്രമുള്ളതിൽ നിന്ന് പബ്ലിക് ആക്കുക ആയി സജ്ജീകരിക്കൂ

  1. വീഡിയോ അപ്‌ലോഡ് ചെയ്യുക.
  2. ദൃശ്യപരതയ്ക്കായി അംഗങ്ങൾക്ക് മാത്രമുള്ളത് എന്നതിൽ നിന്ന് പബ്ലിക്കിലേക്ക് തിരഞ്ഞെടുക്കുക.
  • നിങ്ങൾക്ക് ഒന്നിലധികം ലെവലുണ്ടെങ്കിൽ, നിങ്ങളുടെ വീഡിയോ ദൃശ്യമാകണമെന്നുള്ള ലെവലുകൾ തിരഞ്ഞെടുക്കുക.
  1. വീഡിയോ പബ്ലിക്ക് ആക്കേണ്ട സമയവും തീയതിയും തിരഞ്ഞെടുക്കുക.

അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ പ്രമോട്ട് ചെയ്യുക

അംഗങ്ങളുടെ ഹോം, സബ്‌സ്‌ക്രിപ്‌ഷനുകൾ ഫീഡുകളിലും അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ ദൃശ്യമായേക്കാം. നിങ്ങളുടെ ചാനലിന്റെ പേജിലെ ഉള്ളടക്കത്തിലും കമ്മ്യൂണിറ്റി ടാബുകളിലും അംഗങ്ങൾക്ക് വീഡിയോകൾ കണ്ടെത്താനാകും. വീഡിയോ ലഭ്യമാണെന്ന് നിങ്ങളുടെ എല്ലാ കാഴ്ചക്കാരെയും അറിയിക്കാൻ, നിങ്ങൾക്ക് URL ഇനിപ്പറയുന്ന ഇടങ്ങളിൽ പബ്ലിക്കായി പങ്കിടാം:

  • കാർഡുകൾ
  • പൊതു കമ്മ്യൂണിറ്റി
  • പ്ലേലിസ്റ്റുകൾ

അനുയോജ്യമായ ലെവലിൽ(കളിൽ) ആണെങ്കിൽ, നിങ്ങളുടെ അംഗങ്ങൾക്ക്, അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ ഉടൻ കാണാം. അംഗങ്ങൾ അല്ലാത്തവർക്ക്, ഇത് അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ എന്ന് അറിയിക്കുന്ന ഒരു കുറിപ്പ് കാണാം, അംഗമാകാനുള്ള മാർഗ്ഗങ്ങളും ദൃശ്യമാകും.

അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ ചാറ്റ്
പബ്ലിക്കായ തത്സമയ സ്ട്രീമുകൾക്കിടെ, നിങ്ങളുടെ ചാറ്റ് അംഗങ്ങൾക്ക് മാത്രമുള്ളതാക്കി മാറ്റാം. തുടർന്നും എല്ലാവർക്കും തത്സമയ സ്ട്രീം കാണാം, എന്നാൽ അംഗങ്ങൾക്ക് മാത്രമേ ചാറ്റുകൾ പോസ്റ്റ് ചെയ്യാനാകൂ. അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ ചാറ്റ് ഓണാക്കാൻ:
  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. സൃഷ്ടിക്കുക  ക്ലിക്ക് ചെയ്യുക.
  3. ലൈവ് പോകുക  തിരഞ്ഞെടുക്കുക.
  4. ഇടത് വശത്ത് നിന്ന്, സ്ട്രീം ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. സ്ട്രീം സൃഷ്ടിക്കുക:
    1. മുമ്പത്തെ സ്ട്രീം പകർത്താൻ: മുമ്പത്തെ സ്ട്രീം തിരഞ്ഞെടുത്ത ശേഷം ക്രമീകരണം വീണ്ടും ഉപയോഗിക്കുക ക്ലിക്ക് ചെയ്യുക.
    2. പുതിയൊരു സ്ട്രീം സൃഷ്ടിക്കാൻ: നിങ്ങളുടെ സ്ട്രീമിന്റെ വിവരങ്ങൾ നൽകിയ ശേഷം സ്ട്രീം സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
  6. മുകളിൽ വലത് മൂലയിലുള്ള, ക്രമീകരണം ക്ലിക്ക് ചെയ്യുക.
  7. "തത്സമയ ചാറ്റ്" എന്നതിന് കീഴിലുള്ള, അംഗങ്ങൾക്ക് മാത്രമുള്ള ചാറ്റ് പ്രവർത്തനക്ഷമമാക്കുക തിരഞ്ഞെടുക്കുക.
  8. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.
അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്ട്രീമുകൾ

നിങ്ങളുടെ തത്സമയ സ്ട്രീമുകൾ ചാനൽ അംഗങ്ങളുമായി എക്‌സ്‌ക്ലൂസീവായി പങ്കിടാം.

കമ്പ്യൂട്ടറിൽ നിന്ന്:

  1. കമ്പ്യൂട്ടറിൽ YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. സൃഷ്ടിക്കുക ക്ലിക്ക് ചെയ്യുക.
  3. തത്സമയമാകുക  ക്ലിക്ക് ചെയ്യുക.
  4. തത്സമയ സ്‌ട്രീം സൃഷ്‌ടിക്കാനുള്ള ഘട്ടങ്ങൾ പാലിക്കുക.
  5. ദൃശ്യപരതാ ക്രമീകരണത്തിൽ, ഏതെല്ലാം ചാനൽ അംഗങ്ങൾക്ക് തത്സമയ സ്ട്രീം കാണാനാകുമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം:
    • തത്സമയ സ്ട്രീം കാണാൻ എല്ലാ അംഗങ്ങളെയും അനുവദിക്കുന്നതിന്, "പണമടയ്ക്കുന്ന എല്ലാ അംഗങ്ങളും" തിരഞ്ഞെടുക്കുക.
    • നിർദ്ദിഷ്ട ലെവലുകളെ തത്സമയ സ്ട്രീം കാണാൻ അനുവദിക്കുന്നതിന്, കാണാൻ അനുവാദം നൽകേണ്ട ലെവൽ (മുകളിലേക്കുള്ളതും) തിരഞ്ഞെടുക്കുക.
  6. തത്സമയ സ്ട്രീമിലേക്ക് ലിങ്ക് ചെയ്ത്, അംഗങ്ങൾക്ക് മാത്രമുള്ള കമ്മ്യൂണിറ്റി പോസ്റ്റ് സൃഷ്ടിക്കാൻ സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ അംഗങ്ങൾ അവരുടെ അറിയിപ്പുകൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, അംഗങ്ങൾക്ക് മാത്രമുള്ള പുതിയ തത്സമയ സ്ട്രീം നിങ്ങൾ സൃഷ്ടിക്കുമ്പോൾ അവരെ അറിയിക്കും.

മൊബൈലിൽ നിന്ന്:

  1. മൊബൈലിൽ നിങ്ങളുടെ YouTube ആപ്പ് തുറക്കുക.
  2. ഏറ്റവും താഴെയുള്ള, സൃഷ്ടിക്കുക  ടാപ്പ് ചെയ്യുക.
  3. ലൈവ് പോകുക ടാപ്പ് ചെയ്യുക.
  4. കൂടുതൽ ഓപ്ഷനുകൾ ടാപ്പ് ചെയ്യുക.
  5. കൂടുതൽ കാണിക്കുക ടാപ്പ് ചെയ്യുക.
  6. ദൃശ്യപരതാ ക്രമീകരണത്തിൽ, അംഗങ്ങൾക്ക് മാത്രം തിരഞ്ഞെടുത്ത ശേഷം, ചാനൽ അംഗങ്ങളിൽ ആർക്കെല്ലാം നിങ്ങളുടെ തത്സമയ സ്ട്രീം കാണാനാകുമെന്ന് തിരഞ്ഞെടുക്കുക:
    • തത്സമയ സ്ട്രീം കാണാൻ എല്ലാ അംഗങ്ങളെയും അനുവദിക്കുന്നതിന്, "പണമടയ്ക്കുന്ന എല്ലാ അംഗങ്ങളും" തിരഞ്ഞെടുക്കുക.
    • നിർദ്ദിഷ്ട ലെവലുകളെ തത്സമയ സ്ട്രീം കാണാൻ അനുവദിക്കുന്നതിന്, കാണാൻ അനുവാദം നൽകേണ്ട ലെവൽ (മുകളിലേക്കുള്ളതും) തിരഞ്ഞെടുക്കുക.
  7.  അടുത്തത് ടാപ്പ് ചെയ്യുക.
  8. ലൈവ് പോകുക ടാപ്പ് ചെയ്യുക.
അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ
ഒരു അംഗത്തിന്റെ വിശ്വസ്തത തിരിച്ചറിയാനും അഭിനന്ദിക്കാനും, തത്സമയ ചാറ്റിൽ പ്രത്യേകം ഹൈലൈറ്റ് ചെയ്ത ഒരു സന്ദേശം വീതം ഓരോ മാസവും അയയ്ക്കാൻ ചാനൽ അംഗങ്ങൾക്ക് കഴിയും. അംഗം എന്ന നിലയിൽ തുടർച്ചയായി രണ്ടാമത്തെ മാസത്തിലെങ്കിലുമുള്ള അംഗങ്ങൾക്ക് മാത്രമേ മൈൽസ്റ്റോൺ ചാറ്റുകൾ ലഭ്യമാകൂ. തത്സമയ സ്ട്രീമുകൾക്കോ പ്രിമിയറുകൾക്കോ ഇടയിൽ മാത്രമേ അംഗങ്ങൾക്ക് മൈൽസ്റ്റോൺ ചാറ്റുകൾ അയയ്ക്കാനാകൂ. മൈൽസ്റ്റോൺ ചാറ്റുകൾ അയയ്ക്കാൻ ചാനൽ അംഗങ്ങൾ മാത്രമേ കഴിയൂ എങ്കിലും ചാറ്റുകൾ എല്ലാ കാഴ്ചക്കാർക്കും ദൃശ്യമാകും.
നിങ്ങളുടെ ചാനലിന് ഈ ഫീച്ചർ സ്വയമേവ ഓണാക്കിയിരിക്കുന്നു. അംഗങ്ങൾക്ക് മൈൽസ്റ്റോൺ ചാറ്റുകൾ ലഭിക്കണമെന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ ഫീച്ചർ ഓഫാക്കാം. അംഗത്വ മൈൽസ്റ്റോൺ ചാറ്റ് ഓഫാക്കാൻ:
  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക തുടർന്ന് വരുമാനം എന്നതിലേക്ക് പോകുക.
  2. അംഗത്വങ്ങൾ തിരഞ്ഞെടുക്കുക തുടർന്ന്അംഗത്വ മൈൽസ്റ്റോൺ ചാറ്റ്’ ‘ഓഫാണ്’ എന്ന് സജ്ജീകരിക്കുക.
ശ്രദ്ധിക്കുക: യോഗ്യതയുള്ള എല്ലാ അംഗങ്ങൾക്കും അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ ഉപയോഗിക്കാനാകും എന്നതിനാൽ, ഈ ഫീച്ചർ ഓണാക്കിയതിന് ശേഷം തത്സമയ സ്ട്രീം ചെയ്യുന്ന ആദ്യത്തെ ഏതാനും തവണ ഉയർന്ന ഉപയോഗം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. ഓരോ അംഗത്തിനും മാസത്തിൽ ഒരു തവണ ഒരു അംഗത്വ മൈൽസ്റ്റോൺ ചാറ്റ് റിഡീം ചെയ്യാനാകും എന്നതിനാൽ നിരക്ക് കാലക്രമേണ സാധാരണനിലയിലെത്തും.
അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ്

നിങ്ങളുടെ ചാനൽ അംഗങ്ങളെ പബ്ലിക്കായി അംഗീകരിക്കുന്നതിന്, നിങ്ങളുടെ ചാനൽ പേജിന്റെ മുകളിലുള്ള ഷെൽഫിൽ അവരുടെ അവതാറുകൾ ഫീച്ചർ ചെയ്യാം. നിങ്ങളുടെ ചാനൽ അംഗങ്ങളോട് പബ്ലിക്കായി നന്ദി പറയാനും അംഗങ്ങളെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനുമുള്ള മാർഗ്ഗമാണ് ഈ ഷെൽഫ്. ഫീച്ചർ ചെയ്തിരിക്കുന്ന അംഗങ്ങളെ ക്രമരഹിതമായാണ് തിരഞ്ഞെടുക്കുന്നത്, കൂടുതൽ അംഗങ്ങൾക്ക് അവസരം ലഭിക്കുന്നതിന് എപ്പോഴും മാറുകയും ചെയ്യും. നിങ്ങളുടെ ചാനലിന്റെ പേജ് കാണുന്ന അംഗങ്ങൾക്ക് ഷെൽഫിൽ എപ്പോഴും അവരുടെ അവതാർ കണ്ടെത്താം. ഒരു അംഗം അവരുടെ അംഗത്വം റദ്ദാക്കുകയാണെങ്കിൽ, അവരെ തുടർന്ന് ഷെൽഫിൽ ഫീച്ചർ ചെയ്യില്ല.

നിങ്ങളുടെ ചാനലിൽ 8 അല്ലെങ്കിൽ അതിൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ, ഈ ഫീച്ചർ സ്വയമേവ ഓണാക്കിയിട്ടുണ്ടാകും. അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ് ലഭ്യമാകണമെന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ ഫീച്ചർ ഓഫാക്കാം. അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ് ഓഫാക്കാൻ:

അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ് ഓഫാക്കാൻ:

  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2.  വരുമാനം നേടുക തുടർന്ന് അംഗത്വങ്ങൾ എന്നതിലേക്ക് പോകുക.
  3. “അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ്” ഓഫാക്കി മാറ്റുക.
അംഗങ്ങൾക്ക് മാത്രമുള്ള Shorts
നിങ്ങളുടെ ചാനൽ അംഗങ്ങൾക്ക് വേണ്ടി സരളമായ പതിവ് ഉള്ളടക്കം നൽകാനുള്ള മാർഗ്ഗമായി അംഗങ്ങൾക്ക് മാത്രമുള്ള Shorts ഉപയോഗിക്കാം. Short-ന്റെ അണിയറ ദൃശ്യങ്ങൾ അടങ്ങുന്ന ഉള്ളടക്കം, വരാനിരിക്കുന്ന വീഡിയോകളുടെ ക്ലിപ്പുകൾ, Short-മായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ എന്നിവയും മറ്റും നിങ്ങൾക്ക് പങ്കിടാം. അംഗങ്ങൾക്ക് മാത്രമേ ഈ Shorts കാണാനാകൂ എന്നതിനാൽ, പബ്ലിക്കായ ഉള്ളടക്കത്തിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് കൂടുതൽ സാധാരണമോ സ്വാഭാവികമോ/നൈസർഗികമോ ആയ ഉള്ളടക്കം പരീക്ഷിക്കാം.

പുതിയ അപ്‌ലോഡ്, അംഗങ്ങൾക്ക് മാത്രമുള്ളതായി സജ്ജീകരിക്കുക

  1. ഒരു Short വീഡിയോ ഫയൽ തിരഞ്ഞെടുക്കുക:
  • 60 സെക്കൻഡ് വരെയുള്ളത്.
  • സമചതുര വീക്ഷണ അനുപാതം അല്ലെങ്കിൽ വെർട്ടിക്കൽ വീക്ഷണ അനുപാതം ഉള്ളത്.
  1. ദൃശ്യപരതയ്ക്കായി, അംഗങ്ങൾക്ക് മാത്രം തിരഞ്ഞെടുക്കുക.
  2. ബാക്കി അപ്‌ലോഡ് പ്രക്രിയ പൂർത്തിയാക്കുക.

നിലവിലുള്ള ഒരു Short, അംഗങ്ങൾക്ക് മാത്രമുള്ളതായി സജ്ജീകരിക്കുക

  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് പോകുക അല്ലെങ്കിൽ YouTube Studio മൊബൈൽ ആപ്പ്  തുറക്കുക.
  2. ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. അംഗങ്ങൾക്ക് മാത്രം എന്ന് സജ്ജീകരിക്കേണ്ട Short കണ്ടെത്തുക.
  4. എഡിറ്റ് ചെയ്യുക തുടർന്ന് ദൃശ്യപരത തുടർന്ന് എന്നിങ്ങനെ തിരഞ്ഞെടുത്ത ശേഷം അംഗങ്ങൾക്ക് മാത്രം തുടർന്ന് സംരക്ഷിക്കുക എന്നിങ്ങനെ തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: നിങ്ങൾ Short റെക്കോർഡ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും ഒരൊറ്റ പ്രോസസ് ആയിട്ടാണെങ്കിൽ, അത് അംഗങ്ങൾക്ക് മാത്രമായി സജ്ജീകരിക്കാനുള്ള ഓപ്ഷൻ ലഭ്യമാകണമെന്നില്ല. നിങ്ങൾക്ക് തുടർന്നും Short ലിസ്റ്റ് ചെയ്യാത്തതായി അപ്‌ലോഡ് ചെയ്ത ശേഷം ദൃശ്യപരതാ ക്രമീകരണം അംഗങ്ങൾക്ക് മാത്രം എന്ന് മാറ്റാം.

അംഗങ്ങൾക്ക് മാത്രമുള്ള എല്ലാ വീഡിയോകളും പോലെ, അംഗങ്ങൾക്ക് മാത്രമുള്ള Shorts-ഉം പൂർണമായും ഒറിജിനൽ ഉള്ളടക്കം ആയിരിക്കണം, അതിൽ Shorts സംഗീത ലൈബ്രറിയിൽ നിന്നുള്ളവ ഉൾപ്പെടെ മൂന്നാം കക്ഷികളുടെ ഉടമസ്ഥതയിലുള്ള സംഗീതം ഉണ്ടാകരുത്.

നിങ്ങളുടെ അംഗങ്ങൾക്ക് അവരുടെ Shorts, ഹോം ഫീഡുകളിലും അടുത്തത് കാണൂ എന്നതിലും അംഗങ്ങൾക്ക് മാത്രമുള്ള Shorts കണ്ടെത്താം. അംഗങ്ങൾക്ക് മാത്രമുള്ള Shorts നിങ്ങളുടെ ചാനൽ അംഗങ്ങൾക്ക് അറിയിപ്പ് ട്രിഗർ ചെയ്യില്ല.

അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ
ചാനൽ അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ ഫീച്ചർ നിങ്ങളുടെ ചാനൽ അംഗങ്ങൾക്ക് മാത്രം കാണാനാകുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നു. നിങ്ങളുടെ നിലവിലുള്ള വീഡിയോകളുടെ ദൃശ്യപരതാ ക്രമീകരണം അവ അംഗങ്ങൾക്ക് മാത്രമായി എക്‌സ്ക്ലൂസീവായി ലഭ്യമാകുന്ന തരത്തിൽ മാറ്റാനുമാകും. അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ ആർക്ക് വേണമെങ്കിലും കണ്ടെത്താനാകുമെങ്കിലും അനുയോജ്യമായ ലെവലുകളിലുള്ള അംഗങ്ങൾക്ക് മാത്രമേ അത് കാണാനാകൂ.
അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകളിൽ മുഴുവൻ ഒറിജിനൽ ഉള്ളടക്കം അടങ്ങിയിരിക്കണം. സംഗീത പങ്കാളികളിൽ നിന്നുള്ള ക്ലെയിമുകളുള്ള വീഡിയോകൾ ഉൾപ്പെടെ, പകർപ്പവകാശ ക്ലെയിമുകളുള്ള വീഡിയോകൾ ഉൾപ്പെടുത്തരുത്.

പുതിയ അപ്‌ലോഡ്, അംഗങ്ങൾക്ക് മാത്രമുള്ളതായി സജ്ജീകരിക്കുക

  1. വീഡിയോ അപ്‌ലോഡ് ചെയ്യുക.
  2. ദൃശ്യപരതയ്ക്കായി, അംഗങ്ങൾക്ക് മാത്രം തിരഞ്ഞെടുക്കുക.
  • നിങ്ങൾക്ക് ഒന്നിലധികം ലെവലുണ്ടെങ്കിൽ, നിങ്ങളുടെ വീഡിയോ കാണാനാകുന്ന ലെവലുകൾ തിരഞ്ഞെടുക്കുക.
  1. ബാക്കി അപ്‌ലോഡ് പ്രക്രിയ പൂർത്തിയാക്കുക.

നിലവിലുള്ള വീഡിയോ, അംഗങ്ങൾക്ക് മാത്രമുള്ളതായി സജ്ജീകരിക്കുക

  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് പോകുക അല്ലെങ്കിൽ YouTube Studio മൊബൈൽ ആപ്പ്  തുറക്കുക.
  2. ഉള്ളടക്കം തിരഞ്ഞെടുക്കുക.
  3. അംഗങ്ങൾക്ക് മാത്രം എന്ന് സജ്ജീകരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വീഡിയോ കണ്ടെത്തുക.
  4. എഡിറ്റ് ചെയ്യുക തുടർന്ന് ദൃശ്യപരത തുടർന്ന് എന്നിങ്ങനെ തിരഞ്ഞെടുത്ത ശേഷം അംഗങ്ങൾക്ക് മാത്രം തുടർന്ന് സംരക്ഷിക്കുക എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  • നിങ്ങൾക്ക് ഒന്നിലധികം ലെവലുണ്ടെങ്കിൽ, നിങ്ങളുടെ വീഡിയോ കാണാനാകുന്ന ലെവലുകൾ തിരഞ്ഞെടുക്കുക.

അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ പ്രമോട്ട് ചെയ്യൂ

അംഗത്വങ്ങളിലും ഉള്ളടക്കത്തിലും കമ്മ്യൂണിറ്റി ടാബിലും നിങ്ങളുടെ അംഗങ്ങൾക്ക്, അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ കണ്ടെത്താം. അംഗങ്ങളുടെ ഹോം, സബ്‌സ്‌ക്രിപ്‌ഷനുകൾ ഫീഡുകളിലും ഈ വീഡിയോകൾ ദൃശ്യമായേക്കാം.

അംഗങ്ങൾ അല്ലെങ്കിലും നിങ്ങളുടെ ഉള്ളടക്കത്തിന്റെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുള്ള കാഴ്‌ചക്കാരുടെ ഹോം ഫീഡിലും, അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ ദൃശ്യമായേക്കാം. അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ 'അംഗങ്ങൾ അല്ലാത്തവർക്ക്' ദൃശ്യമാകുന്നത്, സൈൻ അപ്പ് ചെയ്യാൻ താൽപ്പര്യമുണ്ടാകാനിടയുള്ള ചാനൽ അംഗത്വ പ്രോഗ്രാമുകൾ കണ്ടെത്താൻ അംഗങ്ങൾ അല്ലാത്തവരെ സഹായിക്കും. അംഗങ്ങൾ അല്ലാത്തവർക്ക് വീഡിയോയുടെ ലഘുചിത്രവും പേരും കാണാനാകും, എന്നാൽ സൈൻ അപ്പ് ചെയ്യാത്ത പക്ഷം 'അംഗങ്ങൾക്ക് മാത്രമുള്ള' വീഡിയോ കാണാനാകില്ല.

വീഡിയോ ലഭ്യമാണെന്ന് നിങ്ങളുടെ കാഴ്ചക്കാരെ അറിയിക്കാൻ, ഇനിപ്പറയുന്ന ഇടങ്ങളിൽ നിങ്ങൾക്ക് URL പബ്ലിക്കായി പങ്കിടാം:

  • കാർഡുകൾ
  • പൊതു കമ്മ്യൂണിറ്റി
  • പ്ലേലിസ്റ്റുകൾ

അനുയോജ്യമായ ലെവലുകളിലുള്ള ചാനൽ അംഗങ്ങൾക്ക്, അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ ഉടൻ തന്നെ കാണാം. 'അംഗങ്ങൾക്ക് മാത്രമേ വീഡിയോ ലഭ്യമാകൂ' എന്നൊരു കുറിപ്പ് അംഗങ്ങൾ അല്ലാത്തവർക്ക് ലഭിക്കും, അംഗമാകാനുള്ള മാർഗ്ഗങ്ങളും കാണിക്കും.

അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കം: വീഡിയോകൾ, Shorts, തത്സമയ സ്‌ട്രീമുകൾ, ചാനൽ അംഗത്വങ്ങൾക്കുള്ള പോസ്റ്റുകൾ എന്നിവ 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1967732604773119687
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false