ചാനലുകളിലെ സ്ഥിരീകരണ ബാഡ്‌ജുകൾ

നിങ്ങൾ ഒരു YouTube ചാനലിന്റെ പേരിന് അടുത്തായി അല്ലെങ്കിൽ പരിശോധിച്ചുറപ്പിക്കൽ ചെക്ക് മാർക്ക് കാണുമ്പോൾ അതിന്റെ അർത്ഥം YouTube ആ ചാനൽ പരിശോധിച്ചുറപ്പിച്ചിട്ടുണ്ട് എന്നാണ്.

ചാനൽ പരിശോധിച്ചുറപ്പിക്കലിനായി അപേക്ഷിക്കുക

നിങ്ങൾക്ക് 100,000 വരിക്കാരെ ലഭിച്ചതിനു ശേഷം ചാനൽ പരിശോധിച്ചുറപ്പിക്കലിനുള്ള അഭ്യർത്ഥന സമർപ്പിക്കാവുന്നതാണ്. ഇതുവരെ നിങ്ങളുടെ ചാനലിന് യോഗ്യത ലഭിച്ചിട്ടില്ലെന്ന് തോന്നുന്നു.

യോഗ്യതയുള്ള ചാനലിലാണ് ഇമെയിൽ വിലാസം ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുള്ളതെന്ന് ഉറപ്പുവരുത്തുക. മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത്, ആ അക്കൗണ്ട് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ചാനലിന് പരിശോധിച്ചുറപ്പിക്കലിന് അഭ്യർത്ഥിക്കാൻ യോഗ്യതയുണ്ടോ എന്ന് മനസ്സിലാക്കാൻ മുകളിൽ വലതുവശത്തുള്ള സൈൻ ഇൻ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. 

മറ്റൊരു ക്രിയേറ്ററായോ ബ്രാൻഡായോ ആൾമാറാട്ടം നടത്താൻ ശ്രമിക്കുന്ന ചാനലുകൾ ഞങ്ങൾ പരിശോധിച്ചുറപ്പിക്കില്ല. ഒരു ചാനൽ മനഃപൂർവ്വം മറ്റൊരാളായി ആൾമാറാട്ടം നടത്തുന്നതായി കണ്ടെത്തിയാൽ, ഞങ്ങൾ കൂടുതൽ നടപടികൾ എടുത്തേക്കാം.

പരിശോധിച്ചുറപ്പിച്ച ചാനലുകളെക്കുറിച്ച്

ഒരു ചാനൽ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, അതാണ് ക്രിയേറ്ററുടെയോ ആർട്ടിസ്റ്റിന്റെയോ കമ്പനിയുടെയോ പബ്ലിക് ഫിഗറിന്റെയോ ഔദ്യോഗിക ചാനൽ. ഔദ്യോഗിക ചാനലുകളെ YouTube-ൽ സമാനമായ പേരുകളുള്ള മറ്റ് ചാനലുകളിൽ നിന്ന് വേർതിരിച്ചറിയാൻ പരിശോധിച്ചുറപ്പിച്ച ചാനലുകൾ സഹായിക്കുന്നു.

ഓർമിക്കുക...

  • പരിശോധിച്ചുറപ്പിച്ച ചാനലുകൾക്ക് YouTube-ൽ അധിക ഫീച്ചറുകളൊന്നും ലഭിക്കുന്നില്ല. അവ YouTube-ൽ നിന്നുള്ള അവാർഡുകളെയോ നാഴികക്കല്ലുകളെയോ എൻഡോഴ്‌സ്മെന്റുകളെയോ പ്രതിനിധീകരിക്കുന്നില്ല. അവാർഡുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന്, YouTube-ന്റെ ക്രിയേറ്റർ അവാർഡ് പ്രോഗ്രാം സംബന്ധിച്ച് കൂടുതലറിയുക.
  • നിങ്ങളുടെ ചാനൽ പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, ചാനലിന്റെ പേര് മാറ്റാത്തിടത്തോളം കാലം അത് പരിശോധിച്ചുറപ്പിച്ച നിലയിൽ തുടരും. നിങ്ങളുടെ ചാനലിന്റെ പേര് മാറ്റുകയാണെങ്കിൽ, പേരുമാറ്റിയ ചാനൽ പരിശോധിച്ചുറപ്പിക്കില്ല, മാത്രമല്ല നിങ്ങൾ വീണ്ടും അപേക്ഷിക്കേണ്ടതായും വരും.
  • നിങ്ങളുടെ ചാനലിന്റെ ഹാൻഡിൽ മാറുന്നതു കാരണമായി നിങ്ങളുടെ സ്ഥിരീകരണ ബാഡ്‌ജ് നീക്കം ചെയ്യില്ല.
  • ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ YouTube സേവന നിബന്ധനകൾ ലംഘിക്കുന്ന ചാനലുകളുടെ പരിശോധിച്ചുറപ്പിക്കൽ അസാധുവാക്കാനോ ആ ചാനലുകൾ അവസാനിപ്പിക്കാനോ ഉള്ള അവകാശം YouTube-ൽ നിക്ഷിപ്‌തമാണ്.
  • പരിശോധിച്ചുറപ്പിക്കൽ കാലക്രമേണ മാറിയിരിക്കുന്നു, അതുകൊണ്ട് YouTube-ൽ പരിശോധിച്ചുറപ്പിക്കലുള്ള അനവധി തരം ചാനലുകൾ നിങ്ങൾക്ക് കാണാനായേക്കാം.

പരിശോധിച്ചുറപ്പിച്ച ചാനൽ യോഗ്യത

പരിശോധിച്ചുറപ്പിക്കലിന് അപേക്ഷിക്കാൻ യോഗ്യത ലഭിക്കുന്നതിന്, നിങ്ങളുടെ ചാനലിന് 100,000 വരിക്കാർ ഉണ്ടായിരിക്കണം.

നിങ്ങൾ അപേക്ഷിച്ചതിനു ശേഷം, നിങ്ങളുടെ ചാനൽ ഞങ്ങൾ അവലോകനം ചെയ്യും. ഇനിപ്പറയുന്ന രൂപത്തിലുള്ള ചാനലുകൾ ഞങ്ങൾ പരിശോധിച്ചുറപ്പിക്കുന്നു:

  • ആധികാരികം: നിങ്ങളുടെ ചാനൽ ക്ലെയിം ചെയ്യുന്ന യഥാർത്ഥ ക്രിയേറ്ററെയോ ബ്രാൻഡിനെയോ നിയമപരമായുള്ള അവകാശിയെയോ പ്രതിനിധീകരിക്കണം. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാൻ സഹായകമാകുന്നതിന്, നിങ്ങളുടെ ചാനലിന്റെ പ്രായം പോലുള്ള വിവിധ ഘടകങ്ങൾ ഞങ്ങൾ പരിശോധിക്കും. ഇതുകൂടാതെ കൂടുതൽ വിവരങ്ങളോ ഡോക്യുമെന്റേഷനോ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം.
  • സമ്പൂർണ്ണം: നിങ്ങളുടെ ചാനൽ എല്ലാവർക്കുമായുള്ളതായിരിക്കണം, ഒപ്പം അതിന് ചാനൽ ബാനറും വിവരണവും പ്രൊഫൈൽ ചിത്രവും ഉണ്ടായിരിക്കണം. ചാനലിൽ ഉള്ളടക്കമുണ്ടായിരിക്കണം, കൂടാതെ YouTube-ൽ സജീവമായിരിക്കുകയും വേണം.

YouTube-ന് പുറത്ത് പ്രശസ്തിയുള്ള, 100,000-ൽ താഴെ വരിക്കാരുള്ള ചാനലുകളും ചിലപ്പോൾ YouTube പ്രത്യേക താൽപ്പര്യമെടുത്ത് പരിശോധിച്ചുറപ്പിച്ചേക്കാം.

പരിശോധിച്ചുറപ്പിക്കൽ കൂടാതെ നിങ്ങളുടെ ചാനലിനെ വേർതിരിച്ചറിയുക

നിങ്ങളുടെ ചാനൽ പരിശോധിച്ചുറപ്പിച്ചിട്ടില്ലെങ്കിൽ, സമാനമായ ചാനലുകളിൽ നിന്ന് നിങ്ങളുടെ ചാനൽ വേർതിരിച്ചറിയാനുള്ള മറ്റ് ചില മാർഗങ്ങൾ കാണൂ:

നിങ്ങളായോ നിങ്ങളുടെ ചാനലായോ ആരെങ്കിലും ആൾമാറാട്ടം നടത്തുന്നതായി കണ്ടാൽ അത് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11627389342733014257
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false