പ്രായ നിയന്ത്രണമുള്ള ഉള്ളടക്കം

ചില സന്ദർഭങ്ങളിൽ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നില്ലെങ്കിലും അത് YouTube-ന്റെ സേവന നിബന്ധനകൾക്ക് അനുയോജ്യമല്ലാതിരിക്കുകയോ 18 വയസ്സിന് താഴെയുള്ള കാഴ്‌ചക്കാർക്ക് അനുചിതമാകുകയോ ചെയ്‌തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ, ഞങ്ങൾ വീഡിയോയ്ക്ക് പ്രായ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. വീഡിയോകൾക്കും വീഡിയോ വിവരണങ്ങൾക്കും ഇഷ്ടാനുസൃത ലഘുചിത്രങ്ങൾക്കും തത്സമയ സ്ട്രീമുകൾക്കും മറ്റേതൊരു YouTube ഉൽപ്പന്നത്തിനും ഫീച്ചറിനും ഈ നയം ബാധകമാണ്.

പ്രായ നിയന്ത്രണത്തെ കുറിച്ച് കൂടുതലറിയുക

പ്രായ നിയന്ത്രണത്തിനായി ഞങ്ങൾ പരിഗണിക്കുന്ന വിവിധ തരം ഉള്ളടക്കങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ചുവടെ. നിങ്ങളുടെ ഉള്ളടക്കത്തിൽ ഇനിപ്പറയുന്ന വിധത്തിലുള്ള ഒന്നോ രണ്ടോ തീമുകളുണ്ടെങ്കിൽ, ഞങ്ങൾ പ്രായ നിയന്ത്രണം ബാധകമാക്കിയേക്കാം. പ്രായ നിയന്ത്രണം ഉണ്ടായേക്കാവുന്ന ഉള്ളടക്കത്തിനുള്ള ഉദാഹരണങ്ങൾ ഞങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഈ തീമുകൾ ചിത്രീകരിക്കുന്ന ഉദാഹരണങ്ങൾക്കായി നയ വിഭാഗങ്ങളിലൂടെ ക്ലിക്ക് ചെയ്ത് പോകുക. ഇതൊരു പൂർണ ലിസ്റ്റ് അല്ലെന്ന കാര്യം ഓർമ്മിക്കുക.

കുട്ടികളുടെ സുരക്ഷ

  • പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിൽ അനുകരിക്കാൻ കഴിയുന്ന, സ്ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതോ ശാരീരികമായി പരുക്കേൽക്കാൻ സാധ്യതയുള്ള ചലഞ്ചുകളോ പോലുള്ള അപകടകരമായ ആക്റ്റിവിറ്റികളിൽ മുതിർന്നവർ പങ്കെടുക്കുന്നതിന്റെ വീഡിയോ
  • പ്രായപൂർത്തിയായ പ്രേക്ഷകർക്കുള്ളതാണെങ്കിലും കുടുംബത്തിന് അനുയോജ്യമായ ഉള്ളടക്കമായി എളുപ്പത്തിൽ തെറ്റിദ്ധരിച്ചേക്കാവുന്ന വീഡിയോ
ശ്രദ്ധിക്കുക: "കുട്ടികൾക്കായി സൃഷ്ടിച്ചത്" ക്രമീകരണം നിങ്ങളുടെ വീഡിയോകളിലെ പ്രായ നിയന്ത്രണത്തെ ബാധിക്കില്ല.

ദോഷകരവും അപകടകരവുമായ ആക്റ്റിവിറ്റികൾ, നിയന്ത്രിത വസ്‌തുക്കളും മയക്കുമരുന്നുകളും ഉൾപ്പെടെ

  • യഥാർത്ഥത്തിലുള്ളതാണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ കാഴ്‌ചക്കാർക്ക് കഴിയാത്ത വിധം യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന, വ്യാജവും ദോഷകരവുമായ പ്രാങ്കുകളെ കുറിച്ചുള്ള വീഡിയോ
  • കഞ്ചാവ് ലഭിക്കുന്ന ഡിസ്‌പെൻസറി പ്രമോട്ട് ചെയ്യുന്ന വീഡിയോ

നഗ്നത, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഉള്ളടക്കം

  • ലൈംഗികോദ്ദീപകമായ നൃത്തമോ തലോടലുകളോ പോലുള്ള, ലൈംഗികച്ചുവയുള്ള ആക്റ്റിവിറ്റിയിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള വീഡിയോ
  • കാഴ്ചക്കാരെ ലൈംഗികമായി ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ചുള്ള രീതിയിൽ ചിത്രീകരിച്ച വീഡിയോ
  • സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പോലുള്ള, പൊതു സന്ദർഭങ്ങൾക്ക് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം ചിത്രീകരിക്കുന്ന വീഡിയോ

ഹിംസാത്മകമോ ഗ്രാഫിക്കോ ആയ ഉള്ളടക്കം

  • ഒരു വലിയ വാഹനാപകടത്തെ അതിജീവിച്ചവരുടെ പരുക്കുകൾ കാണിക്കുന്ന സന്ദർഭത്തിലുള്ള വീഡിയോ
  • ഒരു സിനിമയിലെയോ വീഡിയോ ഗെയിമിലെയോ ഏറ്റവും ഹിംസാത്മകമായ ഗ്രാഫിക് ഭാഗത്തിൽ മാത്രം ശ്രദ്ധ നൽകുന്നത് പോലുള്ള, ഹിംസാത്മകമോ രക്തരൂഷിതമോ ആയ ചിത്രങ്ങളിൽ ഫോക്കസ് ചെയ്യുന്ന വീഡിയോ

അശ്ലീല ഭാഷ

  • പേരിലോ ലഘുചിത്രത്തിലോ അനുബന്ധ മെറ്റാഡാറ്റയിലോ കടുത്ത അസഭ്യപ്രയോഗം അടങ്ങിയ വീഡിയോ
  • സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ സമാഹാരമോ ക്ലിപ്പുകളോ പോലുള്ള, അസഭ്യപ്രയോഗങ്ങളിൽ ഫോക്കസ് ചെയ്യുന്ന വീഡിയോ

ഉള്ളടക്കത്തിന് പ്രായ നിയന്ത്രണമുണ്ടെങ്കിൽ എന്ത് സംഭവിക്കും?

പ്രായ നിയന്ത്രണമുള്ള വീഡിയോകൾ 18 വയസ്സിൽ താഴെയുള്ളതോ സൈൻ ഔട്ട് ചെയ്തിട്ടുള്ളതോ ആയ ഉപയോക്താക്കൾക്ക് കാണാനാകില്ല. കൂടാതെ, പ്രായ നിയന്ത്രണമുള്ള വീഡിയോകൾ മിക്ക മൂന്നാം കക്ഷി വെബ്സൈറ്റുകളിലും കാണാനാകില്ല. ഉൾച്ചേർത്ത പ്ലേയർ പോലെ, മറ്റൊരു വെബ്സൈറ്റിൽ നിന്ന് പ്രായ നിയന്ത്രണമുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ YouTube-ലേക്കോ YouTube Music-ലേക്കോ റീഡയറക്റ്റ് ചെയ്യും. അവിടെ എത്തിക്കഴിഞ്ഞാൽ, സൈൻ ഇൻ ചെയ്യുകയും 18 വയസ്സിന് മുകളിൽ പ്രായവുമുണ്ടാവുകയും ചെയ്താൽ മാത്രമേ അവർക്ക് ഉള്ളടക്കം കാണാനാകൂ. ഉള്ളടക്കം എവിടെ കണ്ടെത്തിയാലും, YouTube ഹോസ്റ്റ് ചെയ്ത വീഡിയോ ആണെങ്കിൽ അത് അനുയോജ്യമായ പ്രേക്ഷകർക്ക് മാത്രമേ കാണാനാകൂ എന്ന് ഉറപ്പാക്കാൻ ഈ പ്രക്രിയ സഹായിക്കുന്നു.

ഞങ്ങൾക്ക് പിഴവ് പറ്റിയെന്ന് കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് പ്രായ നിയന്ത്രണത്തിനെതിരെ അപ്പീൽ നൽകാം.

ധനസമ്പാദനവും പ്രായ നിയന്ത്രണങ്ങളും

നിങ്ങളുടെ ചാനലിന് പരസ്യങ്ങൾ കാണിക്കാൻ യോഗ്യതയുണ്ടെങ്കിൽ, ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ നിങ്ങൾ അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കുക. പ്രായ നിയന്ത്രണമുള്ള വീഡിയോകൾ ധനസമ്പാദനത്തിനായി പരസ്യങ്ങൾ നൽകാൻ ഉപയോഗിക്കാം. ചില പരസ്യദാതാക്കൾ കുടുംബത്തിന് അനുയോജ്യമായ ഉള്ളടക്കത്തിലോ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ളതല്ലാത്ത ഉള്ളടക്കത്തിലോ പരസ്യങ്ങൾ നൽകാനാകും മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ വീഡിയോയ്ക്ക് പരസ്യങ്ങളിലൂടെയുള്ള ധനസമ്പാദനം പരിമിതമായിരിക്കും അല്ലെങ്കിൽ ധനസമ്പാദനം നടത്താനാകില്ല.

ചില സന്ദർഭങ്ങളിൽ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നില്ലെങ്കിലും അത് YouTube-ന്റെ സേവന നിബന്ധനകൾക്ക് അനുയോജ്യമല്ലാതിരിക്കുകയോ 18 വയസ്സിന് താഴെയുള്ള കാഴ്‌ചക്കാർക്ക് അനുചിതമാകുകയോ ചെയ്‌തേക്കാം.

നിങ്ങളുടെ ഉള്ളടക്കം പ്രായ നിയന്ത്രണമുള്ളതാണോ എന്ന് പരിശോധിക്കൂ

YouTube Studio-യിലേക്ക് പോയി “പ്രായ നിയന്ത്രണം” ഫിൽട്ടർ ഉപയോഗിച്ചോ നിങ്ങളുടെ വീഡിയോകൾ പേജിലുള്ള നിയന്ത്രണങ്ങൾ കോളത്തിൽ "പ്രായ നിയന്ത്രണം" എന്നത് നോക്കിയോ നിങ്ങളുടെ ഉള്ളടക്കത്തിന് പ്രായ നിയന്ത്രണമുണ്ടോ എന്ന് പരിശോധിക്കാം. ഞങ്ങളുടെ സിസ്റ്റങ്ങൾ സ്ഥിരമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു, നിങ്ങളുടെ റേറ്റിംഗിൽ ഞങ്ങൾ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയാൽ അതിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

18 വയസ്സിന് മുകളിൽ പ്രായമുള്ള, സൈൻ ഇൻ ചെയ്ത കാഴ്ചക്കാർക്ക് ഒരു വീഡിയോയുടെ വിവരണത്തിന് താഴെ നോക്കി ആ വീഡിയോ പ്രായ നിയന്ത്രണമുള്ളതാണോ എന്ന് പറയാനാകും. പ്രായ നിയന്ത്രണമുള്ള വീഡിയോകൾ കാണുന്നതിനെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3819750632967219477
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false