നിങ്ങളുടെ തത്സമയ സ്ട്രീമുകളിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക

യോഗ്യതയുള്ള സ്രഷ്ടാവ് ആണ് നിങ്ങളെങ്കിൽ, നിങ്ങളുടെ തത്സമയ സ്ട്രീമിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് ഫീച്ചർ ചെയ്യാം. നിങ്ങൾ ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് അവലോകനം ചെയ്യാൻ കാഴ്ചക്കാർക്ക് ഷോപ്പിംഗ് shopping bag icon തിരഞ്ഞെടുക്കാം. കാഴ്ചക്കാർക്ക് YouTube-ൽ ഉൽപ്പന്നങ്ങൾ എങ്ങനെ വാങ്ങാമെന്നതിനെ കുറിച്ച് കൂടുതലറിയുക. യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങളോ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളോ ടാഗ് ചെയ്യാം.

മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും

നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുന്നതിനുള്ള ചാനൽ മാനദണ്ഡങ്ങൾ

നിങ്ങൾ സ്വന്തം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് തുടങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ ചാനലിന് YouTube Shopping-ന് യോഗ്യതയുണ്ടാകണം. തുടർന്ന്, നിങ്ങളുടെ സ്റ്റോർ YouTube-ലേക്ക് കണക്റ്റ് ചെയ്ത് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാം. 

ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ ഈ രാജ്യങ്ങളിലും/പ്രദേശങ്ങളിലും ഉള്ള കാഴ്ചക്കാർക്ക് മാത്രമേ ദൃശ്യമാകൂ, കാഴ്ചക്കാരുടെ രാജ്യത്തും/പ്രദേശത്തും ഷിപ്പിംഗിന് ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിൽ മാത്രവുമേ അവ ദൃശ്യമാകുകയും ചെയ്യൂ.

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുന്നതിനുള്ള ചാനൽ മാനദണ്ഡം

നിങ്ങളുടെ തത്സമയ സ്ട്രീമുകളിൽ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ, നിങ്ങളുടെ ചാനൽ YouTube Shopping യോഗ്യത സംബന്ധിച്ച ആവശ്യകതകൾ പാലിക്കണം.

ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ ഈ രാജ്യങ്ങളിലും/പ്രദേശങ്ങളിലും ഉള്ള കാഴ്ചക്കാർക്ക് മാത്രമേ ദൃശ്യമാകൂ. ഉൽപ്പന്നങ്ങൾ കാഴ്ചക്കാർക്ക് ഡെലിവർ ചെയ്യാനാകുന്ന രാജ്യത്തെ/പ്രദേശത്തെ കാഴ്ചക്കാർക്ക്, ഉൽപ്പന്നം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഞങ്ങൾ ദൃശ്യമാക്കുന്നു. നിർദ്ദിഷ്ട രാജ്യത്ത് "ഷിപ്പിംഗ് പ്രദേശങ്ങൾ പരിമിതം" എന്ന നിഷേധക്കുറിപ്പ് വീഡിയോയിലുണ്ടെങ്കിൽ, വ്യാപാരി ഈ രാജ്യം ടാർഗറ്റ് ചെയ്തിട്ടില്ലെന്നാണ് ഇതിനർത്ഥം. 

വീഡിയോ സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾ

തത്സമയ സ്ട്രീമിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളുടെയും ഉടമസ്ഥതയും നിയന്ത്രണങ്ങളും സ്രഷ്ടാക്കൾക്കായിരിക്കണം, എല്ലാ അനുമതികളും നേടുകയും വേണം. പൊതു അവതരണവുമായി ബന്ധപ്പെട്ട അവകാശങ്ങൾ പോലെ, ആവശ്യമായ സംഗീത അവകാശങ്ങളും ഇതിലുൾപ്പെടുന്നു. തത്സമയ സ്ട്രീമുകളിലെ എല്ലാ ഉള്ളടക്കവും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും സേവന നിബന്ധനകളും പാലിക്കണം.

വീഡിയോ ഇനിപ്പറയുന്ന തരത്തിലാണെങ്കിൽ, ഉൽപ്പന്ന ടാഗുകൾ കാഴ്ചക്കാർക്ക് ദൃശ്യമാകില്ല:

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം തത്സമയ സ്ട്രീം ചെയ്യുമെന്ന് നിങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ, ഞങ്ങൾ തത്സമയ സ്ട്രീമിൽ പ്രായ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം അല്ലെങ്കിൽ സ്ട്രീം നീക്കം ചെയ്തേക്കാം. തത്സമയ സ്ട്രീം ചെയ്യാനുള്ള സ്രഷ്ടാവിന്റെ ശേഷി നിയന്ത്രിക്കാനുള്ള അവകാശം YouTube-ൽ അതിന്റെ വിവേചനാധികാരത്തിൽ നിക്ഷിപ്‌തമാണ്.

മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

നിങ്ങളുടെ തത്സമയ സ്ട്രീമിലെ ഉൽപ്പന്നങ്ങൾ പ്രാധാന്യത്തോടെ ഫീച്ചർ ചെയ്യുകയും സുരക്ഷിതമായി ഉപയോഗിക്കുകയും നിങ്ങളുടെ തത്സമയ സ്ട്രീമിന്റെ വിഷയവുമായി ബന്ധമുള്ളതാണെങ്കിലും അവ ടാഗ് ചെയ്യുക. ഏറ്റവും പ്രസക്തമായ അനുഭവം നൽകുന്നതിന്, നിങ്ങളുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്താൻ കാഴ്ചക്കാർക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്.
പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ അടങ്ങിയ ഉള്ളടക്കത്തിലേക്ക് ഉൽപ്പന്നങ്ങൾ ചേർക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള കരാർ ബാദ്ധ്യതകൾ അവലോകനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. YouTube-ലെ പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകളും എൻഡോഴ്‌സ്‌മെന്റ് വെളിപ്പെടുത്തലുകളും ഉൾപ്പെടെയുള്ള ഉചിതമായ വെളിപ്പെടുത്തലുകൾ നിങ്ങളുടെ ഉള്ളടക്കത്തിലേക്ക് ചേർക്കുക

തിരഞ്ഞെടുത്ത റീട്ടെയിലർമാരിൽ ആരുടെയെങ്കിലും പക്കൽ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് അവ ടാഗ് ചെയ്യാനാകൂ. നിങ്ങൾക്ക് ഏത് റീട്ടെയിലറിൽ നിന്നുള്ള ഉൽപ്പന്നമാണോ ടാഗ് ചെയ്യേണ്ടത് ആ നിർദ്ദിഷ്ട റീട്ടെയിലറെ വ്യക്തമാക്കുക. ഭാവിയിൽ കൂടുതൽ റീട്ടെയിലർമാരുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. കൂടുതലറിയാൻ, താൽപ്പര്യമുള്ള കക്ഷികൾക്ക് അവരുടെ YouTube പ്രതിനിധിയെ ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾക്ക് ടാഗ് ചെയ്യാൻ കഴിയാത്ത ഏതാനും ഉൽപ്പന്നങ്ങൾ ഉണ്ട്, അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്തുന്നില്ല: കുട്ടികൾക്കുള്ള ഭക്ഷണം, ശുചീകരണ വസ്തുക്കൾ, ടാക്‌റ്റിക്കൽ ഗിയർ.

ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക, പിൻ ചെയ്യുക, പുനഃക്രമീകരിക്കുക, നീക്കം ചെയ്യുക

തത്സമയ സ്ട്രീമിന് മുമ്പ് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക

  1. തത്സമയ നിയന്ത്രണ റൂമിലേക്ക് പോകുക.
  2. ഇടതുവശത്തെ മെനുവിൽ, സ്ട്രീം ചെയ്യുക  അല്ലെങ്കിൽ മാനേജ് ചെയ്യുക  തിരഞ്ഞെടുക്കുക.
  3. തത്സമയ സ്ട്രീം പ്രിവ്യൂവിന് താഴെ, Shopping ടാബ് ക്ലിക്ക് ചെയ്യുക.
  4. സെലക്ഷൻ ടൂൾ തുറക്കാൻ, ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യുക തുടർന്ന് എഡിറ്റ് ചെയ്യുക  എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  5. ലഭ്യമായ ഉൽപ്പന്നങ്ങൾ ഏതെങ്കിലും തിരയുക.
  6. പരമാവധി 30 ഉൽപ്പന്നങ്ങൾ വലിച്ചിടുക, ക്രമീകരിക്കുക. 
    • നിർദ്ദിഷ്ട റീട്ടെയിലർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തിരയാൻ, ഫിൽട്ടർ ചെയ്യുക ക്ലിക്ക് ചെയ്ത് റീട്ടെയിലറിന്റെ പേര് നൽകുക.
    • ഉൽപ്പന്നം നീക്കം ചെയ്യാൻ, ഉൽപ്പന്നത്തിന് അടുത്തുള്ള 'ഇല്ലാതാക്കുക' ക്ലിക്ക് ചെയ്യുക.
  7. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക. വ്യക്തിഗത വീഡിയോ തലത്തിലുള്ള ക്രമീകരണത്തിലും നിങ്ങളുടെ മാറ്റങ്ങൾ പ്രതിഫലിക്കും.
ശ്രദ്ധിക്കുക:

തത്സമയ സ്ട്രീമിനിടയിൽ ഉൽപ്പന്നം പിൻ ചെയ്യുക

തത്സമയ സ്ട്രീം ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരിനം പിൻ ചെയ്ത് അത് നിങ്ങളുടെ തത്സമയ സ്ട്രീമിൽ പ്രാധാന്യത്തോടെ ഫീച്ചർ ചെയ്യാം.

തത്സമയ സ്ട്രീമിനായി ഒരിനം പിൻ ചെയ്യുക:

  1. തത്സമയ നിയന്ത്രണ റൂം ഉപയോഗിച്ച് തത്സമയ സ്ട്രീം ആരംഭിക്കുക.

  2. തത്സമയ സ്ട്രീം പ്രിവ്യൂവിന് ചുവടെ, ഷോപ്പിംഗ് ടാബ് ക്ലിക്ക് ചെയ്യുക.

  3. പ്രമോട്ട് ചെയ്യാൻ ഒരിനം തിരഞ്ഞെടുക്കുക.

  4. "പിൻ ചെയ്ത ഉൽപ്പന്നങ്ങൾ” പാനൽ തുടർന്ന് ഉൽപ്പന്നം പിൻ ചെയ്യുക ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ അത് വലിച്ചിടുക.

ഇനം അൺപിൻ ചെയ്യാൻ, തത്സമയ സ്ട്രീം പ്രിവ്യൂവിൽ പിൻ നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.

ഉൽപ്പന്നം നീക്കം ചെയ്യുക, പുനഃക്രമീകരിക്കുക

തത്സമയ സ്ട്രീമിനിടയിൽ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാനും പുനഃക്രമീകരിക്കാനും കഴിയുമെങ്കിലും, അപ്‌ഡേറ്റ് ചെയ്ത സെലക്ഷൻ നിലവിലുള്ള ചില കാഴ്ചക്കാർക്ക് ദൃശ്യമായേക്കില്ല. കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിന്, തത്സമയ സ്ട്രീം തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നതും പുനഃക്രമീകരിക്കുന്നതും പൂർത്തിയാക്കുക. തത്സമയ സ്ട്രീം അവസാനിച്ചതിന് ശേഷവും നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാനും പുനഃക്രമീകരിക്കാനും കഴിയും. പുതുതായി ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ, വീണ്ടും പ്ലേ ചെയ്യുന്നതിനിടയിൽ കാണിക്കും.

ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ അല്ലെങ്കിൽ പുനഃക്രമീകരിക്കാൻ:

  1. തത്സമയ നിയന്ത്രണ റൂമിലേക്ക് പോകുക.
  2. തത്സമയ സ്ട്രീം പ്രിവ്യൂവിന് ചുവടെ, ഷോപ്പിംഗ് ടാബ് ക്ലിക്ക് ചെയ്യുക.
  3. സെലക്ഷൻ ടൂൾ തുറക്കാൻ, ഇഷ്ടാനുസൃതമാക്കുക ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾ നിലവിൽ ടാഗ് ചെയ്തിരിക്കുന്ന ഉൽപ്പന്നം കണ്ടെത്തുക.
    1. ഇനങ്ങൾ പുനഃക്രമീകരിക്കാൻ: നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനത്തേക്ക് ഉൽപ്പന്നം വലിച്ചിടുക.
    2. ഇനങ്ങൾ നീക്കം ചെയ്യാൻ: ഉൽപ്പന്നത്തിന് അടുത്തുള്ള 'ഇല്ലാതാക്കുക' ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ മാറ്റങ്ങൾ സംരക്ഷിക്കാൻ, തുടരുക തിരഞ്ഞെടുക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8476636125306080270
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false