YouTube Premium, Music Premium റീഫണ്ടുകൾ

റീഫണ്ട് നയങ്ങളെ കുറിച്ച് കൂടുതലറിയൂ, നിങ്ങളുടെ YouTube Premium അല്ലെങ്കിൽ YouTube Music Premium അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കൂ.
പണമടച്ചുപയോഗിക്കുന്ന സജീവ അംഗത്വം ഉണ്ടെങ്കിൽ, റീഫണ്ട് അഭ്യർത്ഥിക്കാൻ സൈൻ ഇൻ ചെയ്യുക.
ചാനൽ അംഗത്വ റീഫണ്ട് തിരയുകയാണോ? YouTube Premium, YouTube Music Premium അംഗത്വങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ചാനൽ അംഗത്വങ്ങൾ. നിങ്ങൾക്ക് ബിൽ ചെയ്തിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാനും Google Play വഴി റീഫണ്ട് അഭ്യർത്ഥിക്കാനും Apple പിന്തുണയെ ബന്ധപ്പെടാനും കഴിയും. 

YouTube Premium അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കൂ

YouTube Premium, Music Premium റീഫണ്ട് നയങ്ങൾ

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പണമടച്ചുപയോഗിക്കുന്ന YouTube അംഗത്വം റദ്ദാക്കാം. റദ്ദാക്കുന്നതിലൂടെ, നിങ്ങളുടെ അംഗത്വം സ്വയമേവ പുതുക്കുന്നത് ഓഫാക്കും. റദ്ദാക്കി കഴിഞ്ഞാൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല, നിങ്ങളുടെ ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങളുടെ ആനുകൂല്യങ്ങൾ തുടരും. റദ്ദാക്കുന്നതിനും അംഗത്വം അവസാനിക്കുന്നതിനും ഇടയിലുള്ള കാലയളവിന്  നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല.

റീഫണ്ട് പ്രോസസ് ചെയ്‌ത് കഴിഞ്ഞാൽ, പിന്നീട് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ഉപയോഗിക്കാനാകില്ല. അംഗത്വം പുതുക്കാൻ നിങ്ങൾ തീരുമാനിക്കുന്നത് വരെ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കുകയുമില്ല.

നിങ്ങളുടെ YouTube വാങ്ങലുമായി ബന്ധപ്പെട്ട വീഡിയോകളോ ഫീച്ചറുകളോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് റീഫണ്ടിന് യോഗ്യതയുണ്ടായേക്കാം. റീഫണ്ട് അഭ്യർത്ഥന അനുവദിച്ച് കഴിഞ്ഞാൽ, ഞങ്ങൾ നിങ്ങളുടെ Premium അംഗത്വത്തിലേക്കുള്ള ആക്സസ് നീക്കം ചെയ്യും, ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന റീഫണ്ട് ടൈംലൈനുകൾക്കുള്ളിൽ നിങ്ങളുടെ പണം തിരികെ ലഭിക്കും.

  • Google Play വഴിയുള്ള ബില്ലിംഗ് ആണെങ്കിൽ നിങ്ങളുടെ അംഗത്വം താൽക്കാലികമായി നിർത്താൻ നിങ്ങൾക്ക് കഴിയില്ല. പകരം, നിങ്ങൾക്ക് അംഗത്വം റദ്ദാക്കി എപ്പോൾ വേണമെങ്കിലും വീണ്ടും സൈൻ അപ്പ് ചെയ്യാം. ബിൽ ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ pay.google.com -ലേക്ക് പോകുക. പണമടച്ചുപയോഗിക്കുന്ന YouTube അംഗത്വം ഉടനടി റദ്ദാക്കാനും റീഫണ്ട് നേടാനും ആഗ്രഹിക്കുന്നുവെങ്കിൽ, YouTube പിന്തുണാ ടീമിനെ ബന്ധപ്പെടുക.
  • ഭാഗികമായി ഉപയോഗിച്ച പ്രീപെയ്‌ഡ് പ്ലാനുകൾക്ക് റീഫണ്ടുകൾ ലഭ്യമല്ല. നിങ്ങൾ ഒരു വാർഷിക പ്ലാനോ പ്രീപെയ്‌ഡ് പ്ലാനോ വാങ്ങിയിരിക്കുകയും പ്രതിമാസം ആവർത്തിക്കുന്ന പ്ലാനിലേക്ക് മാറാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇനിപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് അത് ചെയ്യാം

  • Apple സ്റ്റോർ വഴിയുള്ള YouTube വാങ്ങലുകൾക്ക് Apple-ൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്, കൂടാതെ ഇവ Apple-ന്റെ റീഫണ്ട് നയങ്ങൾക്കും വിധേയമാണ്. നിങ്ങളുടെ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കാൻ Apple പിന്തുണയെ ബന്ധപ്പെടുക.
 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14365492582464169761
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false