അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

Product-specific policies

പെരുമാറ്റം സംബന്ധിച്ച നയങ്ങൾ

AdMob-ഉം Google പരസ്യങ്ങളും ഉപയോഗിച്ച് പ്രസാധകരെ അവരുടെ ആപ്പുകളിലൂടെ വരുമാനം സൃഷ്ടിക്കാൻ AdMob അനുവദിക്കുന്നു. AdMob-ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഞങ്ങളുടെ ഓൺലൈൻ AdSense പ്രോഗ്രാം നയങ്ങൾ പാലിക്കണം, ചുവടെ വിവരിച്ചിരിക്കുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉൾപ്പെടെയാണിത്. നിങ്ങൾ ഈ നയങ്ങൾ പാലിക്കാതിരുന്നാൽ, നിങ്ങളുടെ ആപ്പിൽ ഏതുസമയത്തും ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കാനുള്ള ഒപ്പം/അല്ലെങ്കിൽ AdMob അക്കൗണ്ട് പ്രവർത്തനരഹിതമാക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്.

AdSense നയങ്ങളിലെ ഒഴിവാക്കലുകൾ

തത്ത്വത്തിൽ, എല്ലാ AdMob പ്രസാധകരും ഞങ്ങളുടെ ഓൺലൈൻ പ്രോഗ്രാം നയങ്ങൾ പാലിക്കണം, എന്നിരുന്നാലും AdSense-ഉം AdMob-ഉം തമ്മിൽ വ്യത്യാസമുള്ള ചില നയങ്ങളുണ്ട്. ചുവടെയുള്ള ഒഴിവാക്കലുകൾ കാണുക.

ഒഴിവാക്കലുകൾ കാണുക

പരസ്യത്തിന്റെ സ്വഭാവം

AdMob-ന് പരസ്യം റീഫ്രഷ് ബട്ടൺ ഉണ്ട്, Google മൊബൈൽ പരസ്യങ്ങളുടെ SDK ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളിൽ അത് ഉപയോഗിക്കാനാകും. SDK-യിൽ വ്യക്തമാക്കിയിട്ടുള്ള ശ്രേണിക്ക് പുറത്തുള്ള മൂല്യമായി റീഫ്രെഷ് നിരക്ക് സജ്ജീകരിക്കരുത്.

അസാധുവായ ക്ലിക്കുകളും ഇംപ്രഷനുകളും

പ്രസാധകർ അവരുടെ തന്നെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുകയോ ഇംപ്രഷനുകൾ ഒപ്പം/അല്ലെങ്കിൽ ക്ലിക്കുകൾ വർദ്ധിപ്പിക്കാൻ, നേരിട്ടുള്ള രീതികൾ ഉൾപ്പെടെ കൃത്രിമമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. നിങ്ങളുടെ സ്വന്തം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ അവ പരീക്ഷിക്കുന്നത് അനുവദനീയമല്ല.

അസാധുവായ ക്ലിക്കുകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ, പരീക്ഷണ പരസ്യങ്ങൾ (Android, iOS എന്നിവയ്‌ക്ക് ലഭ്യമാണ്) ഉപയോഗിക്കുക.

അസാധുവായ ക്ലിക്കുകളെയും ഇംപ്രഷനുകളെയും കുറിച്ച് കൂടുതലറിയുക

പരസ്യദാതാവിന്റെ ചെലവോ പ്രസാധകരുടെ വരുമാനമോ കൃത്രിമമായി വർദ്ധിപ്പിച്ചേക്കാവുന്ന ഏതെങ്കിലും ഉപയോഗ രീതികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ എല്ലാ ക്ലിക്കുകളും ഇംപ്രഷനുകളും പരിശോധിച്ച്, വളരെ ഗൗരവത്തോടെയാണ് Google അസാധുവായ ആക്റ്റിവിറ്റി കൈകാര്യം ചെയ്യുന്നത്. ഒരു AdMob അക്കൗണ്ട് ഞങ്ങളുടെ പരസ്യദാതാക്കൾക്ക് ഭീഷണി ആയേക്കാമെന്ന് കണ്ടെത്തിയാൽ, ഞങ്ങളുടെ പരസ്യദാതാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയേക്കാം.

അസാധുവായ ആക്റ്റിവിറ്റിയോ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതോ കാരണം പ്രവർത്തനരഹിതമാക്കിയ പ്രസാധകരെ തുടർന്ന് മറ്റ് Google പ്രസാധകർക്കുള്ള ധനസമ്പാദന സൊല്യൂഷനുകളിൽ പങ്കെടുക്കാൻ അനുവദിച്ചേക്കില്ല. ഉദാഹരണത്തിന്, അസാധുവായ ആക്റ്റിവിറ്റിയോ നയ ലംഘനങ്ങളോ കാരണം പ്രസാധകരുടെ AdMob അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയാൽ അവർക്ക് ധനസമ്പാദനം നടത്താൻ AdSense ഉപയോഗിക്കാനാകില്ല എന്നർത്ഥം, തിരിച്ചും അങ്ങനെ തന്നെ. ഇക്കാരണത്താൽ, അത്തരം പ്രസാധകർ പുതിയ അക്കൗണ്ടുകൾ തുടങ്ങരുത്.

പ്രസാധകർ മറ്റ് അക്കൗണ്ടുകൾ തുടങ്ങിയാൽ അക്കൗണ്ടുകളെ ഡ്യൂപ്ലിക്കേറ്റുകളായി ഫ്ലാഗ് ചെയ്യും, തുടർന്ന് ഒരു അക്കൗണ്ട് അല്ലെങ്കിൽ രണ്ട് അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്യും.

അസാധുവായ ആക്റ്റിവിറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പരസ്യ ട്രാഫിക് നിലവാര ഉറവിട കേന്ദ്രം സന്ദർശിക്കുക.

വൈവിധ്യമാർന്ന പ്ലേസ്മെന്റുകളും പരസ്യ ഫോർമാറ്റുകളും ഉപയോഗിച്ച് പരീക്ഷണം നടത്താൻ പ്രസാധകരെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ അവർ Google പ്രസാധക നയങ്ങൾ പാലിച്ചിരിക്കണം. ഞങ്ങളുടെ നിർവ്വഹണ മാനദണ്ഡങ്ങളും അവലോകനം ചെയ്യുക.

Apps that offer compensation programs

Google ads may not be placed on apps that promise payment or incentives to users who click on ads, surf the web, read emails, or perform other similar tasks. Placing Google ads on such apps may result in invalid impressions or clicks and is therefore prohibited. Similarly, Google ads may not be placed on apps that primarily drive traffic to, promote, or provide instructional materials on how to implement such services.

സബ് സിൻഡിക്കേഷനും പരസ്യ നെറ്റ്‌വർക്ക് മധ്യസ്ഥതയും

പ്രസാധകർ സബ് സിൻഡിക്കേഷൻ ബന്ധങ്ങളിൽ ഏർപ്പെടരുത് (അതായത്, Google-ന്, ഇന്റർമീഡിയറ്റ് കക്ഷിയിലൂടെയുള്ള ബന്ധത്തെക്കാൾ ഉപരി പ്രസാധകരുമായി നേരിട്ടുള്ള ബന്ധം ഉണ്ടായിരിക്കണം).

സബ് സിൻഡിക്കേഷനെയും പരസ്യ നെറ്റ്‌വർക്ക് മധ്യസ്ഥതയെയും കുറിച്ച് കൂടുതലറിയുക

നിയന്ത്രിതമായ, വിവരങ്ങൾ പങ്കിടൽ

  • മെട്രിക്കുകൾ: പ്രസാധകർ AdMob റിപ്പോർട്ടിംഗ് കൺസോളിലേക്കുള്ള ആക്‌സസ് പങ്കിടരുത് (ഏതൊക്കെ മെട്രിക്കുകളാണ് പങ്കിടുന്നത് എന്നതുമായി ബന്ധപ്പെട്ട് AdMob-ന്റെ രേഖാമൂലമുള്ള മുൻകൂർ സമ്മതം ഇല്ലെങ്കിൽ).
  • കോഡ്: പ്രസാധകർ Google SDK സോഴ്‌സ് കോഡോ സമാഹരിക്കാത്ത Google SDK കോഡോ ഏതെങ്കിലും മൂന്നാം കക്ഷിയുമായി പങ്കിടരുത്.

AdMob മധ്യസ്ഥത

മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുടെ ആദ്യ കക്ഷി പരസ്യദാതാവിന്റെ ആവശ്യകതയിലേക്കുള്ള ആക്സസ് (എക്സ്ചേഞ്ചുകളിൽ നിന്നോ മീഡിയേറ്റർമാരിൽ നിന്നോ ഒപ്റ്റിമൈസർമാരിൽ നിന്നോ ഉള്ള ആവശ്യകതയിൽ നിന്ന് വ്യത്യസ്തമായി) പ്രവർത്തനക്ഷമമാക്കുകയാണ് AdMob-ന്റെ നെറ്റ്‌വർക്ക് മധ്യസ്ഥതാ സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. AdMob-ന്റെ നെറ്റ്‌വർക്ക് മധ്യസ്ഥതാ ഫീച്ചറുകളിലൂടെ നൽകിയ പരസ്യങ്ങൾക്കുള്ള AdMob-ലെ റിപ്പോർട്ടിംഗ്, മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുടെ റിപ്പോർട്ടിംഗിൽ നിന്ന് വ്യത്യസ്തമായിരിക്കാം. റിപ്പോർട്ടിംഗിലെ വൈരുദ്ധ്യങ്ങൾക്കോ മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുടെയോ സോഫ്റ്റ്‌വെയറിന്റെയോ പ്രകടനങ്ങൾക്കോ ഫലങ്ങൾക്കോ AdMob-ന് യാതൊരു ഉത്തരവാദിത്തവുമില്ല. AdMob-ന്റെ നെറ്റ്‌വർക്ക് മധ്യസ്ഥതാ ഫീച്ചറോ മറ്റേതെങ്കിലും മധ്യസ്ഥതാ ഫീച്ചറോ ഉപയോഗിക്കുന്ന പ്രസാധകർക്ക് ഇനിപ്പറയുന്ന നയങ്ങൾ ബാധകമാണ്:

  • കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമത്തിനുള്ള (COPPA) AdSense പ്രോഗ്രാം നയങ്ങൾ പ്രസാധകർ പാലിക്കണം;
  • പ്ലാറ്റ്‌ഫോമുകൾ പ്രോഗ്രാം നയങ്ങൾGoogle പ്രസാധക നയങ്ങൾ എന്നിവ പ്രസാധകർ പാലിക്കണം;
  • AdMob ലഭ്യമാക്കിയേക്കാവുന്ന എല്ലാ അധിക നിർവ്വഹണ, സാങ്കേതികത മാർഗ്ഗനിർദ്ദേശങ്ങളും;
  • ഏതെങ്കിലും മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുമായുള്ള പരസ്യദാതാക്കളുടെ ഉടമ്പടി(കൾ) ലംഘിക്കുന്ന തരത്തിൽ പ്രസാധകർ AdMob-ന്റെ മധ്യസ്ഥതാ സേവനം ഉപയോഗിക്കരുത്;
  • AdMob വരുമാനത്തിന്റെ പങ്ക് പ്രസാധകർക്ക് മാത്രമേ നൽകൂ;
  • ഏതെങ്കിലും മൂന്നാം കക്ഷികൾക്ക് പിന്തുണ നൽകാനോ അനുയോജ്യത ഉറപ്പാക്കാനോ വൈരുദ്ധ്യം പരിഹരിക്കുന്നതിന് ചർച്ച നടത്താനോ AdMob-ന് ബാദ്ധ്യതയില്ല; മാത്രമല്ല
  • ഒരു നിശ്ചിത ഇംപ്രഷനുമായി ബന്ധപ്പെട്ട്, പരസ്യ ലേലത്തിൽ ഇടപെടാനോ ദുരുപയോഗം ചെയ്യാനോ അന്യായമായ നേട്ടം കൈവരിക്കാനോ ശ്രമിക്കുന്ന തരത്തിൽ പ്രസാധകർ Google പരസ്യങ്ങൾക്കായി ആവർത്തിച്ച് ആഡ് കോളുകൾ ചെയ്യാൻ പാടില്ല.
  • For publishers using app platform feature(s), publishers are not permitted to pass the impression opportunity through any intermediary (including publisher’s own system) that dynamically or programmatically allocates ad requests based on actual, estimated, or other real-time pricing information. App platform feature(s) include bidding.

ബീറ്റാ ഫീച്ചറുകൾ

ചില ഫീച്ചറുകൾ "ബീറ്റ" അല്ലെങ്കിൽ മറ്റ് തരത്തിൽ പിന്തുണയില്ലാത്തത് ("ബീറ്റാ ഫീച്ചറുകൾ") ആയി തിരിച്ചറിഞ്ഞേക്കാം. Google അതിന്റെ വിവേചനാധികാരം ഉപയോഗിച്ച്, ബീറ്റാ ഫീച്ചർ(കൾ) ലഭ്യമാക്കുന്നത് ഏതുസമയത്തും അവസാനിപ്പിച്ചേക്കാം. Google അതിന്റെ വിവേചനാധികാരം ഉപയോഗിച്ച്, ബീറ്റാ ഫീച്ചറുകളുമായി ബന്ധപ്പെട്ട് സാങ്കേതിക പിന്തുണാ സേവനങ്ങൾ നൽകാതിരുന്നേക്കാം. ബീറ്റാ ഫീച്ചറുകളിൽ നിന്നുള്ള എന്തെങ്കിലും വിവരങ്ങളോ പബ്ലിക് അല്ലാത്ത ബീറ്റാ ഫീച്ചറുകൾ നിലവിലുള്ള കാര്യമോ ബീറ്റാ ഫീച്ചറുകളിലേക്കുള്ള ആക്‌സസോ ഏതെങ്കിലും മൂന്നാം കക്ഷികളോട് വെളിപ്പെടുത്തരുത്.

വ്യക്തിപരമാക്കിയ പരസ്യം

താൽപ്പര്യങ്ങളും ജനസംഖ്യാപരമായ വിവരങ്ങളും (ഉദാഹരണത്തിന്, 'സ്പോർട്‌സിൽ താൽപ്പര്യമുള്ളവർ') സൃഷ്ടിക്കാൻ, പരസ്യങ്ങൾ നൽകുന്ന ഉപകരണത്തിൽ നിന്നുള്ള പരസ്യ ഐഡി Google ഉപയോഗിച്ചേക്കാം. ഉപയോക്താവിന് മികച്ച രീതിയിൽ ടാർഗറ്റ് ചെയ്‌ത പരസ്യങ്ങൾ നൽകാൻ താൽപ്പര്യങ്ങൾ, ജനസംഖ്യാപരമായ വിവരങ്ങൾ, മറ്റ് ഡാറ്റ എന്നിവ ഉപയോഗിച്ചേക്കാം. കൂടാതെ, Google മൊബൈൽ പരസ്യങ്ങളുടെ SDK വഴി നൽകുന്ന, വ്യക്തിപരമാക്കിയ പരസ്യത്തിന്റെ (മുമ്പ് താൽപ്പര്യം അടിസ്ഥാനമാക്കിയുള്ള പരസ്യം എന്നറിയപ്പെട്ടിരുന്നത്) ഉപയോഗം പ്രതിഫലിപ്പിക്കാൻ നിങ്ങളുടെ ആപ്പിന്റെ സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്യേണ്ടി വരാം. നിങ്ങളുടെ ആപ്പിന്റെ സ്വകാര്യതാ നയങ്ങൾ അവലോകനം ചെയ്യാനും അവ അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കാനും അൽപ്പസമയം ചെലവഴിക്കുക. രാജ്യങ്ങൾ അനുസരിച്ച് പ്രസാധക പേജുകൾക്കും നിയമങ്ങൾക്കും വ്യത്യാസമുണ്ടാകും എന്നതാണ് കാരണം, ഞങ്ങൾക്ക് സ്വകാര്യതാ നയത്തിനുള്ള നിർദ്ദിഷ്ട ഭാഷ നിർദ്ദേശിക്കാനാകില്ല.

വ്യക്തിപരമാക്കിയ പരസ്യം (മുമ്പ് താൽപ്പര്യം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ എന്നറിയപ്പെട്ടിരുന്നത്) മെച്ചപ്പെടുത്താൻ, ഉപയോക്താക്കളെ അവരുടെ താൽപ്പര്യങ്ങളും ജനസംഖ്യാപരമായ വിവരങ്ങളും കാണാനും എഡിറ്റ് ചെയ്യാനും പരസ്യ ക്രമീകരണം അനുവദിക്കുന്നു. ചില ഉപയോക്താക്കൾ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഒഴിവാക്കാൻ തിരഞ്ഞെടുത്തേക്കാം.

അവസാനം അപ്ഡേറ്റ് ചെയ്തത്: 2021 സെപ്റ്റംബർ 30

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13938232233392833952
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false