അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

ആഡ് സെർവിംഗ് പരിധികൾ

വഞ്ചനാപരമോ മോശമോ ആയ പരസ്യ അനുഭവങ്ങളിൽ നിന്ന് പരസ്യദാതാക്കൾ, പ്രസാധകർ, ഉപയോക്താക്കൾ എന്നിവരെ പരിരക്ഷിക്കുന്ന ഒരു പരസ്യ ഇക്കോ സിസ്റ്റം നിലനിർത്താൻ Google കഠിനമായി പരിശ്രമിക്കുന്നു. തൽഫലമായി, നിങ്ങളുടെ AdSense അക്കൗണ്ടിന് കാണിക്കാവുന്ന പരസ്യങ്ങളുടെ എണ്ണത്തിൽ Google ചിലപ്പോൾ പരിധി വച്ചേക്കാം. ഇത്, ഞങ്ങൾ നിങ്ങളെ കുറിച്ച് മനസ്സിലാക്കുകയും നിങ്ങളുടെ ട്രാഫിക് നിലവാരത്തിന്റെ മൂല്യം നിർണ്ണയിക്കുകയും ചെയ്യുമ്പോൾ ഏർപ്പെടുത്തുന്ന താൽക്കാലികമായ ആഡ് സെർവിംഗ് പരിധിയായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ AdSense അക്കൗണ്ടിലെ അസാധുവായ ട്രാഫിക് സംബന്ധിച്ച ആശങ്കകൾ ഞങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം.

നിങ്ങളുടെ ആഡ് സെർവിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചും നിങ്ങൾക്ക് എന്താണ് ചെയ്യാനാകുക എന്നതിനെക്കുറിച്ചും ചുവടെ കൂടുതലറിയാനാകും. ആഡ് സെർവിംഗ് പരിമിതപ്പെടുത്താനിടയാക്കാവുന്ന കാരണങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ, ഞങ്ങളുടെ ആഡ് സെർവിംഗ് പരിധികളെക്കുറിച്ചുള്ള ഗൈഡ് സന്ദർശിക്കുക.

ശ്രദ്ധിക്കുക: ഈ ആഡ് സെർവിംഗ് പരിധി സാധാരണയായി 30 ദിവസത്തിൽ താഴെയാണ് പ്രസാധകരെ ബാധിക്കാറുള്ളതെങ്കിലും ചില സാഹചര്യങ്ങളിൽ കൂടുതൽ സമയമെടുത്തേക്കാം.

അക്കൗണ്ട് വിലയിരുത്തുന്നു

ഞങ്ങൾ നിങ്ങളുടെ ട്രാഫിക് നിലവാരം പരിശോധിക്കുമ്പോൾ അക്കൗണ്ടിലെ ആഡ് സെർവിംഗ് താൽക്കാലികമായി പരിമിതപ്പെടുത്തുന്നു. നിങ്ങളുടെ ട്രാഫിക് നിരീക്ഷിക്കുന്നത് തുടരുമ്പോൾ ഈ പരിധി ഞങ്ങൾ സ്വയമേവ അവലോകനം ചെയ്ത് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. നിർഭാഗ്യവശാൽ, ഇതിന് എത്ര സമയമെടുക്കും എന്ന് ഞങ്ങൾക്ക് പറയാനാവില്ല.

നിങ്ങൾക്ക് എന്തുചെയ്യാനാകും

ഞങ്ങൾ സെെറ്റ് ട്രാഫിക് പരിശോധിക്കുമ്പോൾ നിങ്ങളുടെ ഉള്ളടക്കവും പ്രേക്ഷകരെയും സൃഷ്ടിക്കുന്നത് തുടരുക. നിങ്ങൾ AdSense പ്രോഗ്രാം നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

അതിനിടെ, നിങ്ങളുടെ അക്കൗണ്ട് തുടർന്നും പൂർണ്ണമായി ആക്സസ് ചെയ്യാനാകും, മാത്രമല്ല നിങ്ങളുടെ നയ കേന്ദ്രത്തിൽ ഈ അക്കൗണ്ട് തല നിർവ്വഹണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കാണാനുമാകും. സമയോചിതമായി ഇടപെടാനും നിങ്ങളുടെ അക്കൗണ്ട് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.

അസാധുവായ ട്രാഫിക് സംബന്ധമായ ആശങ്കകൾ

അസാധുവായ ട്രാഫിക് സംബന്ധമായ ആശങ്കകൾ കാരണം നിങ്ങളുടെ അക്കൗണ്ടിലെ ആഡ് സെർവിംഗ് നിലവിൽ പരിമിതപ്പെടുത്തുകയാണ്. നിങ്ങളുടെ ട്രാഫിക് നിരീക്ഷിക്കുന്നത് തുടരുമ്പോൾ ഈ പരിധി ഞങ്ങൾ സ്വയമേവ അവലോകനം ചെയ്ത് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

നിങ്ങൾക്ക് എന്തുചെയ്യാനാകും

നിങ്ങളുടെ അക്കൗണ്ട് തുടർന്നും പൂർണ്ണമായി ആക്സസ് ചെയ്യാനാകും, മാത്രമല്ല നിങ്ങളുടെ നയ കേന്ദ്രത്തിൽ ഈ അക്കൗണ്ട് തല നിർവ്വഹണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കാണാനുമാകും. സമയോചിതമായി ഇടപെടാനും നിങ്ങളുടെ പരസ്യ ട്രാഫിക് AdSense പ്രോഗ്രാം നയങ്ങൾ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.

അതിനിടെ, അസാധുവായ ട്രാഫിക്കിനെ കുറിച്ചുള്ള ഈ വിഭവങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു:

ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൗണ്ടിൽ അസാധുവായ ആക്റ്റിവിറ്റിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഞങ്ങൾ കണ്ടെത്തിയാൽ അക്കൗണ്ടിനെതിരെ നടപടിയുണ്ടായേക്കാം അല്ലെങ്കിൽ ശാശ്വതമായി പ്രവർത്തനരഹിതമാക്കപ്പെടാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6416049750740705984
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false