അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നിങ്ങളുടെ സൈറ്റിൽ പരസ്യങ്ങൾ സജ്ജീകരിക്കൽ

നിങ്ങൾക്കായി പരസ്യങ്ങൾ നൽകാൻ ഒന്നുകിൽ Google-നെ അനുവദിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ പരസ്യ യൂണിറ്റുകൾ നേരിട്ട് നൽകാം. #autoads #adunits

നിങ്ങളുടെ AdSense അക്കൗണ്ട് സജീവമാക്കിയതിന് ശേഷം, നിങ്ങളുടെ സൈറ്റിൽ പരസ്യങ്ങൾ സജ്ജീകരിക്കാനാകും. നിങ്ങൾക്ക് ഇത് രണ്ട് രീതിയിൽ ചെയ്യാം: സ്വയമേവയുള്ള പരസ്യങ്ങൾ അല്ലെങ്കിൽ പരസ്യ യൂണിറ്റുകൾ.

AdSense-ലെ പരസ്യ അവലോകന പേജിന്റെ ഉദാഹരണം.

സ്വയമേവയുള്ള പരസ്യങ്ങൾ

AdSense പ്രസാധകർക്ക്, പരസ്യങ്ങൾ അനുയോജ്യമായ തരത്തിൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്ന മാർഗ്ഗമാണ് സ്വയമേവയുള്ള പരസ്യങ്ങൾ.

നിങ്ങൾക്ക് ഇനിപ്പറയുന്നവയാണ് ആവശ്യമെങ്കിൽ സ്വയമേവയുള്ള പരസ്യങ്ങൾ തിരഞ്ഞെടുക്കുക:

  • ഓട്ടോമേഷൻ: ഏതൊക്കെ പരസ്യങ്ങൾ, എവിടെയാണ് കാണിക്കേണ്ടതെന്ന കാര്യം Google നോക്കിക്കൊള്ളും, ഇക്കാര്യത്തിൽ സമയം ചെലവഴിക്കേണ്ടതില്ലാത്തതിനാൽ നിങ്ങൾക്ക് മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
  • ലാളിത്യം: വളരെ വേഗത്തിൽ നിങ്ങൾക്ക് എല്ലാ പരസ്യങ്ങളും നിയന്ത്രിക്കാനാകും.
  • സൗകര്യം: സ്വയമേവയുള്ള പരസ്യങ്ങൾ മൊബൈലിലും ടാബ്‌ലെറ്റിലും ഡെസ്‌ക്ടോപ്പിലും പ്രവർത്തിക്കുന്നു, നിങ്ങളുടെ പേജുകളിൽ മികച്ച പരസ്യ കവറേജ് നൽകുകയും ചെയ്യുന്നു.

സ്വയമേവയുള്ള പരസ്യങ്ങൾ എങ്ങനെ സജ്ജീകരിക്കാമെന്ന് അറിയുക.

ശ്രദ്ധിക്കുക: സ്വയമേവയുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

  • സ്വയമേവയുള്ള പരസ്യങ്ങൾ സ്വയമേവ ലഭ്യമാക്കുന്നവയാണ്, അതിനാൽ നിങ്ങളുടെ പരസ്യങ്ങൾക്ക് ഏറ്റവും ഫലപ്രദമായ പരസ്യ പ്ലേസ്‌മെന്റുകൾ Google തിരഞ്ഞെടുക്കുന്നു.
  • മികച്ച പ്രകടനം നടത്താനും നല്ല ഉപയോക്തൃ അനുഭവം നൽകാനും സാധ്യതയുള്ളപ്പോൾ മാത്രമാണ് സ്വയമേവയുള്ള പരസ്യങ്ങൾ Google കാണിക്കുന്നത്.
നുറുങ്ങ്: നിങ്ങളുടെ പരസ്യ വരുമാനം മെച്ചപ്പെടുത്തണമെന്നുണ്ടോ? പേജിനുള്ളിലെ സ്വയമേവയുള്ള പരസ്യങ്ങൾ ഉപയോഗിച്ച് HiNative മൊത്തം പരസ്യ വരുമാനത്തിൽ 20% ഉയർച്ച കൈവരിച്ചു. HiNative കേസ് സ്റ്റഡി എന്നതിൽ നിന്ന് മനസ്സിലാക്കുക.

പരസ്യ യൂണിറ്റുകൾ

പരസ്യങ്ങളുടെ പ്ലേസ്മെന്റിൽ പൂർണ്ണമായ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്ന AdSense പ്രസാധകർക്ക് വേണ്ടിയുള്ളതാണ് പരസ്യ യൂണിറ്റുകൾ.

നിങ്ങൾക്ക് ഇനിപ്പറയുന്നവയാണ് ആവശ്യമെങ്കിൽ പരസ്യ യൂണിറ്റുകൾ തിരഞ്ഞെടുക്കുക:

  • നിയന്ത്രണം: നിരവധി പരസ്യ തരങ്ങളിൽ നിന്നും പരസ്യ വലുപ്പങ്ങളിൽ നിന്നും പരസ്യങ്ങൾ തിരഞ്ഞെടുത്ത ശേഷം, പേജുകളിൽ അവ ദൃശ്യമാകേണ്ട കൃത്യമായ ഇടങ്ങളിൽ നൽകുക.

പരസ്യ യൂണിറ്റ് സൃഷ്ടിക്കേണ്ടത് എങ്ങനെയെന്ന് അറിയുക.

പരസ്യ യൂണിറ്റുകളുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

  • പരസ്യ യൂണിറ്റുകൾ നേരിട്ട് ലഭ്യമാക്കുന്നവയാണ്, അതിനാൽ പരസ്യങ്ങൾ കാണിക്കേണ്ട എല്ലാ പേജുകളിലും അവ നൽകാൻ മറക്കരുത്.
  • നിങ്ങൾക്ക് എവിടെയൊക്കെ പരസ്യ യൂണിറ്റുകൾ നൽകാനാകും എന്നത് സംബന്ധിച്ച് നയങ്ങൾ ഉണ്ടെന്ന കാര്യം ഓർമ്മിക്കുക. നിങ്ങളുടെ പരസ്യങ്ങൾ AdSense പ്രോഗ്രാം നയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്.
  • ആങ്കറുകൾ, വിൻയെറ്റുകൾ എന്നിവ പോലുള്ള ചില പരസ്യ ഫോർമാറ്റുകൾ പരസ്യ യൂണിറ്റുകൾക്ക് ലഭ്യമല്ല.
നുറുങ്ങ്: WordPress ഉപയോക്താവാണോ? AdSense കോഡ് ചേർക്കാൻ സഹായം നേടുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
വ്യക്തിപരമാക്കിയ നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ വരുമാനം അൺലോക്ക് ചെയ്യൂ!

നിങ്ങളുടെ വരുമാനം പരമാവധിയാക്കുന്നതിനുള്ള വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ കാണാൻ AdSense-നുള്ള ഒപ്റ്റിമൈസേഷൻ ടിപ്പുകൾ പേജ് സന്ദർശിക്കുക.

ഇപ്പോൾ തന്നെ അൺലോക്ക് ചെയ്യൂ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17372509935334642739
true
സഹായ കേന്ദ്രം തിരയുക
false
true
true
true
true
true
157
false
false
false
false