അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

അക്കൗണ്ടിലെ നയപരമായ മുന്നറിയിപ്പുകളും താൽക്കാലികമായ റദ്ദാക്കലുകളും മനസ്സിലാക്കൽ

ഞങ്ങളുടെ പരസ്യ ഇക്കോ സിസ്‌റ്റത്തിലെ എല്ലാവർക്കും പോസിറ്റീവായ അനുഭവം ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പ്രാബല്യത്തിലാക്കിയിരിക്കുന്നത്. നയം ലംഘിക്കുന്ന പേജ് കണ്ടെത്തിയാൽ ഞങ്ങൾ ഒന്നുകിൽ, a) സൈറ്റിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിങ്ങൾക്ക് സന്ദേശമയയ്‌ക്കും അല്ലെങ്കിൽ b) ലംഘനത്തിന്റെ കാഠിന്യം കണക്കിലെടുത്ത് സൈറ്റിലോ പേജിലോ പരസ്യം നൽകുന്നത് ഉടൻ തന്നെ പ്രവർത്തനരഹിതമാക്കും.

ഞങ്ങളുടെ നയങ്ങൾ ആവർത്തിച്ചോ ഗുരുതരമായ രീതിയിലോ ലംഘിക്കുകയാണെങ്കിൽ, വ്യക്തിഗത പേജ് അല്ലെങ്കിൽ സൈറ്റ് തലത്തിലെ നടപടിക്കപ്പുറം അക്കൗണ്ട് തലത്തിൽ നടപടിയെടുക്കേണ്ടി വന്നേക്കാം എല്ലാ ഉള്ളടക്കവും അവലോകനം ചെയ്യാനും ലംഘനങ്ങൾ പരിഹരിക്കാനും നയാനുസൃതമാണെന്ന് ഉറപ്പാക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള അവസരം നൽകുന്നതിന് ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയേക്കാം.

നയലംഘനങ്ങളുമായി ബന്ധപ്പെട്ട് എന്റെ അക്കൗണ്ടിൽ മുന്നറിയിപ്പ് ലഭിച്ചാൽ അതിനർത്ഥം എന്താണ്?

അക്കൗണ്ടിൽ മുന്നറിയിപ്പ് ലഭിച്ചാൽ, നിങ്ങളുടെ അക്കൗണ്ട് തുടർന്നും സജീവമായിരിക്കും, പരസ്യങ്ങൾ കാണിക്കുന്നത് തുടരുകയും ചെയ്യും. എന്നിരുന്നാലും, കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയാൽ താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാവുന്നത്ര അപകടസാധ്യതയിലാണ് നിങ്ങളുടെ അക്കൗണ്ടെന്നാണ് ഇതിനർത്ഥം. ഉള്ളടക്കം അവലോകനം ചെയ്ത് അവ ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നുണ്ടെന്ന് എത്രയും വേഗം ഉറപ്പാക്കുക.

നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുന്നതിനോ പ്രവർത്തനരഹിതമാക്കുന്നതിനോ മുമ്പ് ഞങ്ങളൊരു അക്കൗണ്ട് മുന്നറിയിപ്പ് അയയ്‌ക്കാൻ ശ്രമിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. എന്നിരുന്നാലും, നയ ലംഘനം(ങ്ങൾ) ഗുരുതരമാണെങ്കിൽ, ഞങ്ങൾക്ക് ഉടൻ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യേണ്ടി വന്നേക്കാം.

നയപരമായ കാരണങ്ങളാൽ എന്റെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയാൽ അതിനർത്ഥം എന്താണ്?

ഞങ്ങളുടെ നയങ്ങൾ ആവർത്തിച്ചോ ഗുരുതരമായ രീതിയിലോ ലംഘിച്ചാൽ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയേക്കും. നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുന്നത് ഒഴിവാക്കാൻ, എല്ലാ പേജുകളും അവലോകനം ചെയ്യാനും ആവശ്യമായ തിരുത്തൽ നടപടികളെടുക്കാനുമുള്ള അവസാന അവസരമാണിത് നൽകുന്നത്.

നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയാൽ, അതിൽ ഉടൻ പേയ്‌മെന്റ് തടഞ്ഞുവയ്‌ക്കൽ നടപ്പാക്കും, താൽക്കാലിക റദ്ദാക്കൽ കാലയളവിൽ പരസ്യങ്ങളൊന്നും കാണിക്കുകയുമില്ല. (നിങ്ങളുടെ AdSense അക്കൗണ്ടിലെ "നയ കേന്ദ്രത്തിലോ" ഞങ്ങൾ നിങ്ങൾക്കയച്ച ഇമെയിലിലോ താൽക്കാലിക റദ്ദാക്കൽ കാലയളവ് കാണാം.) താൽക്കാലിക റദ്ദാക്കൽ കാലയളവ് അവസാനിക്കുമ്പോൾ, ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് സ്വയമേവ വീണ്ടും പ്രവർത്തനക്ഷമമാക്കുകയും പേയ്‌മെന്റ് തടഞ്ഞുവയ്‌ക്കൽ നീക്കുകയും പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുകയും ചെയ്യും.

ഞങ്ങളുടെ നയങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് തുടർന്നും നിരീക്ഷിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയാൽ, നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും പ്രവർത്തനരഹിതമാക്കേണ്ടി വന്നേക്കാം. ഇങ്ങനെ സംഭവിച്ചാൽ, ബാധിക്കപ്പെട്ട പരസ്യദാതാക്കൾക്ക് റീഫണ്ട് നൽകുന്നതിന് (ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ) നിങ്ങളുടെ കഴിഞ്ഞ 60 ദിവസത്തെ ആകെ വരുമാനം വരെ, ഈ ലംഘനങ്ങളുമായി ബന്ധപ്പെട്ട വരുമാനം ഞങ്ങൾ തടഞ്ഞുവെച്ചേക്കാം.

നയപരമായ കാരണങ്ങളാൽ എന്റെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയാൽ ഞാനെന്ത് ചെയ്യണം?

താൽക്കാലിക റദ്ദാക്കൽ കാലയളവിൽ നിങ്ങളുടെ എല്ലാ ഉള്ളടക്കവും അവലോകനം ചെയ്യാനും നിലവിലുള്ള ലംഘനങ്ങൾ നീക്കം ചെയ്യാനും ഭാവിയിൽ നയപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ പേജുകൾ ഞങ്ങളുടെ നയങ്ങൾക്ക് അനുസൃതമാണോയെന്ന് അവലോകനം ചെയ്യുമ്പോൾ ഞങ്ങളുടെ Google പ്രസാധക നയങ്ങളും പരസ്യ പ്ലേസ്‌മെന്റ് നയങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. താൽക്കാലിക റദ്ദാക്കലിനിടയാക്കിയ കഴിഞ്ഞകാലത്തെ നയപരമായ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലറിയാൻ, നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ചെയ്ത് നിങ്ങളുടെ ലംഘന ചരിത്രം അവലോകനം ചെയ്യുക.

Checking Issue Status in the Policy Center

നയ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സൈറ്റുകൾ നിരീക്ഷിക്കുന്നതിനും ഞങ്ങളുടെ നയങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനുമുള്ള നുറങ്ങുകൾക്ക്, ഇനിപ്പറയുന്ന ഉറവിടങ്ങൾ പരിശോധിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7814971419184372860
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false