അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

അസാധുവായ ട്രാഫിക്കിനാലോ നയപരമായ കാരണങ്ങളാലോ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നു

എന്തുകൊണ്ടാണ് എന്റെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയത്?

ഞങ്ങളുടെ പരസ്യ ഇക്കോ സിസ്‌റ്റത്തിലെ നിർണ്ണായക ഘടകങ്ങളായ ഉപയോക്താക്കൾ, പ്രസാധകർ, പരസ്യദാതാക്കൾ എന്നിവരെ സംരക്ഷിക്കുന്നതിന്, നയ ലംഘനങ്ങളെയും അസാധുവായ ട്രാഫിക്കിനെയും Google വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. നയ ലംഘനങ്ങൾ, അസാധുവായ ട്രാഫിക് എന്നിവയുമായി ബന്ധപ്പെട്ട് സാധാരണയായി പ്രസാധകരെ അറിയിക്കുകയും സൈറ്റ് തലത്തിൽ നടപടിയെടുക്കുകയും ചെയ്യും, എന്നാൽ ചില സാഹചര്യങ്ങളിൽ ഞങ്ങൾക്ക് അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യേണ്ടി വന്നേക്കാം.

അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയിരിക്കുമ്പോൾ, നിങ്ങൾക്ക് സൈറ്റിൽ പ്രസക്തമായ മാറ്റങ്ങൾ വരുത്താനുള്ള സമയം ലഭിക്കുന്നു. താൽക്കാലിക റദ്ദാക്കൽ കാലയളവ് വ്യത്യാസപ്പെടാം. താൽക്കാലിക റദ്ദാക്കൽ കാലയളവ് നിങ്ങളുടെ ഇമെയിൽ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടാകും. താൽക്കാലികമായി റദ്ദാക്കിയാലും നിങ്ങൾക്ക് തുടർന്നും AdSense അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനാകും. എന്നിരുന്നാലും താൽക്കാലിക റദ്ദാക്കൽ കാലയളവിൽ പരസ്യങ്ങളൊന്നും കാണിക്കില്ല. താൽക്കാലിക റദ്ദാക്കൽ പിൻവലിക്കുന്നത് വരെ സെെറ്റ് അവലോകനങ്ങളും അക്കൗണ്ട് അപ്‌ഗ്രേഡുകളും താൽക്കാലികമായി നിർത്തും. നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് തടഞ്ഞുവയ്‌ക്കൽ സ്വയമേവ ചേർത്തതായും കാണാം.

ഈ താൽക്കാലിക റദ്ദാക്കൽ കാലയളവിനൊടുവിൽ, ഞങ്ങൾ പരസ്യം നൽകൽ സ്വയമേവ വീണ്ടും പ്രവർത്തനക്ഷമമാക്കുകയും പേയ്‌മെന്റ് തടഞ്ഞുവയ്‌ക്കൽ നീക്കം ചെയ്യുകയും നയാനുസൃതമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കുകയും ചെയ്യും. താൽക്കാലിക റദ്ദാക്കൽ കാലയളവ് അവസാനിച്ചതിന് ശേഷവും നയ ലംഘനങ്ങളോ അസാധുവായ ട്രാഫിക്കോ ആയി ബന്ധപ്പെട്ട് അധികമായി എന്തെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടങ്കിൽ, ഞങ്ങൾ ശാശ്വതമായിഅക്കൗണ്ട് പ്രവർത്തനരഹിതമാക്കും എന്ന കാര്യം അറിഞ്ഞിരിക്കുക. അക്കൗണ്ടിന്റെ താൽക്കാലിക റദ്ദാക്കൽ അപ്പീൽ ചെയ്യാനാകില്ലെന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ടെങ്കിൽ, ആ നടപടിക്ക് കാരണം നയ ലംഘനങ്ങളാണോ അതോ അസാധുവായ ട്രാഫിക്കാണോ എന്ന് വ്യക്തമാക്കുന്ന ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. AdSense-ൽ നിന്നുള്ള സന്ദേശത്തിനായി ഇമെയിൽ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് പ്രസക്തമായ വിഭാഗം അവലോകനം ചെയ്യുക:

നയ ലംഘനം(ങ്ങൾ) കാരണം അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കൽ

ഞങ്ങളുടെ പരസ്യ ഇക്കോ സിസ്‌റ്റത്തിലെ എല്ലാവർക്കും പോസിറ്റീവായ അനുഭവം ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പ്രാബല്യത്തിലാക്കിയിരിക്കുന്നത്. നയ ലംഘനം നടത്തുന്ന സൈറ്റ് കണ്ടെത്തിയാൽ ഞങ്ങൾ ഒന്നുകിൽ, a) സൈറ്റിലെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിങ്ങൾക്ക് സന്ദേശമയയ്‌ക്കും അല്ലെങ്കിൽ b) ഗുരുതരമായ ലംഘനമാണെങ്കിൽ സൈറ്റിൽ പരസ്യം നൽകുന്നത് ഉടൻ തന്നെ പ്രവർത്തനരഹിതമാക്കും.

ഞങ്ങളുടെ നയങ്ങൾ ആവർത്തിച്ചോ ഗുരുതരമായ രീതിയിലോ ലംഘിക്കപ്പെടുകയാണെങ്കിൽ, വ്യക്തിഗത സൈറ്റ് തലത്തിലെ നടപടിക്കപ്പുറം അക്കൗണ്ട് തലത്തിൽ നടപടിയെടുക്കേണ്ടതായി വന്നേക്കാം. എല്ലാ ഉള്ളടക്കവും അവലോകനം ചെയ്യാനും ലംഘനങ്ങൾ പരിഹരിക്കാനും നയാനുസൃതമാണെന്ന് ഉറപ്പാക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള അവസരം നൽകുന്നതിന് ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കിയേക്കാം.

താൽക്കാലിക റദ്ദാക്കലിനിടയാക്കിയ നയപരമായ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലറിയാൻ, നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌ത് ലംഘന ചരിത്രം അവലോകനം ചെയ്യുക. നയ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സൈറ്റുകൾ നിരീക്ഷിക്കുന്നതിനും ഞങ്ങളുടെ നയങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനുമുള്ള നുറങ്ങുകൾക്കായി, ഇനിപ്പറയുന്ന ഉറവിടങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു:

താൽക്കാലിക റദ്ദാക്കൽ കാലയളവിൽ നയപരമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. താൽക്കാലിക റദ്ദാക്കൽ കാലയളവിന് ശേഷവും നയങ്ങൾ ലംഘിക്കുന്നത് തുടരുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കും. ഇങ്ങനെ സംഭവിച്ചാൽ, ബാധിക്കപ്പെട്ട പരസ്യദാതാക്കൾക്ക് റീഫണ്ട് നൽകുന്നതിന് (ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ) ഈ ലംഘനങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ 60 ദിവസത്തെ നിങ്ങളുടെ ആകെ വരുമാനം വരെ ഞങ്ങൾ തടഞ്ഞുവെച്ചേക്കാം.

നുറങ്ങുകൾ: നയ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, അക്കൗണ്ടിലെ നയപരമായ മുന്നറിയിപ്പുകളും താൽക്കാലികമായ റദ്ദാക്കലും മനസ്സിലാക്കൽ കാണുക

അസാധുവായ ട്രാഫിക് കാരണം അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കൽ

നയ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് പുറമെ, പരസ്യദാതാവിന്റെ ചെലവോ പ്രസാധകരുടെ വരുമാനമോ കൃത്രിമമായി വർദ്ധിപ്പിച്ചേക്കാവുന്ന ഏതെങ്കിലും ഉപയോഗ രീതികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ എല്ലാ ക്ലിക്കുകളും ഇംപ്രഷനുകളും ഞങ്ങൾ വിശകലനം ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിൽ അസാധുവായ ട്രാഫിക് ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തേക്കാം. ഇങ്ങനെ സംഭവിച്ചാൽ, ബാധിക്കപ്പെട്ട പരസ്യദാതാക്കൾക്ക് റീഫണ്ട് നൽകുന്നതിന് (ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ) ഈ ലംഘനങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ 60 ദിവസത്തെ നിങ്ങളുടെ ആകെ വരുമാനം വരെ ഞങ്ങൾ തടഞ്ഞുവെച്ചേക്കാം.

അസാധുവായ ട്രാഫിക്കിന്റെ ഉറവിടങ്ങൾ കണ്ടെത്താനും സംശയകരമായ ട്രാഫിക് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും, പ്രശ്‌നങ്ങളില്ലാത്ത ട്രാഫിക് ഉറപ്പുവരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ താൽക്കാലികമായ റദ്ദാക്കൽ കാലയളവിൽ നിങ്ങൾക്ക് സമയം ലഭിക്കുന്നു. താൽക്കാലിക റദ്ദാക്കലുകൾ അപ്പീൽ ചെയ്യാനാകില്ല. നിങ്ങളുടെ സൈറ്റിലേക്കുള്ള ട്രാഫിക് നന്നായി മനസ്സിലാക്കാനും നിരീക്ഷിക്കാനും വിലയിരുത്താനും നിങ്ങളുടെ ട്രാഫിക് വിഭാഗീകരിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. അസാധുവായ ട്രാഫിക്കിന്റെ ഉറവിടങ്ങൾ തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പരസ്യ ട്രാഫിക് നിലവാര ഉറവിട കേന്ദ്രം സന്ദർശിക്കുക.

താൽക്കാലിക റദ്ദാക്കൽ കാലയളവിൽ നിങ്ങളുടെ AdSense അക്കൗണ്ടിൽ അധികമായി എന്തെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ, താൽക്കാലിക റദ്ദാക്കൽ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ അക്കൗണ്ട് ശാശ്വതമായി പ്രവർത്തനരഹിതമാക്കിയേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ടിന്റെ താൽക്കാലിക റദ്ദാക്കൽ നീക്കിയതിന് ശേഷവും, അസാധുവായ ട്രാഫിക് നിലനിൽക്കുകയും ഞങ്ങളുടെ പരസ്യ ഇക്കോ സിസ്‌റ്റത്തിൽ കുറഞ്ഞ മൂല്യമുള്ള ട്രാഫിക് നൽകുന്നത് തുടരുകയും ചെയ്‌താൽ, ഞങ്ങളുടെ പരസ്യദാതാക്കളെയും ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിന് ഞങ്ങൾ പരസ്യം നൽകൽ പരിമിതപ്പെടുത്തുകയോ പ്രവർത്തനരഹിതമാക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് വീണ്ടും താൽക്കാലികമായി റദ്ദാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌തേക്കാം.

അസാധുവായ ട്രാഫിക്കിനെ തുടർന്ന് പ്രസാധകരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കാൻ ഇടയാക്കിയേക്കാവുന്ന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ, ഏറ്റവും പൊതുവായ കാരണങ്ങൾ ഞങ്ങൾ ചുവടെ വിവരിച്ചിട്ടുണ്ട്. ഇത് ഒരു പൂർണ്ണമായ ലിസ്റ്റ് അല്ല, പ്രധാന കാരണങ്ങളാണെന്ന കാര്യം ശ്രദ്ധിക്കുക.

അസാധുവായ ട്രാഫിക് കാരണം AdSense അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കാനുള്ള പൊതുവായ കാരണങ്ങൾ

നിങ്ങളുടെ സ്വന്തം ഉള്ളടക്കത്തിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നത്
  • പ്രസാധകർ അവരുടെ സൈറ്റിലെയോ YouTube ചാനലിലെയോ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുത്, സ്വയമേവയുള്ളതോ നേരിട്ടുള്ളതോ ആയ മാർഗ്ഗങ്ങളിലൂടെ പരസ്യങ്ങൾക്ക് ലഭിക്കുന്നഇംപ്രഷനുകളോ ക്ലിക്കുകളോ കൃത്രിമമായി വർദ്ധിപ്പിക്കുകയും ചെയ്യരുത്. കൂടാതെ, പരസ്യദാതാക്കളുടെ ചെലവുകൾ കൃത്രിമമായി വർദ്ധിക്കാതിരിക്കാൻ, YouTube പ്രസാധകർ സ്വന്തം വീഡിയോകൾ കാണുമ്പോൾ പരസ്യങ്ങൾ ഒഴിവാക്കുക.

  • നിങ്ങളുടെ സൈറ്റിൽ ദൃശ്യമാകുന്ന പരസ്യദാതാക്കളിൽ ഒരാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ, പരസ്യത്തിന്റെ URL നേരിട്ട് നിങ്ങളുടെ ബ്രൗസറിന്റെ വിലാസ ബാറിൽ ടൈപ്പ് ചെയ്യുക.

ഒന്നോ അതിലധികമോ ഉപയോക്താക്കൾ നിങ്ങളുടെ ഉള്ളടക്കത്തിലെ പരസ്യങ്ങളിൽ ആവർത്തിച്ച് ക്ലിക്ക് ചെയ്യുന്നത്
  • പ്രസാധകർ തങ്ങളുടെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാനോ റീഫ്രഷ് ചെയ്യാനോ മറ്റുള്ളവരോട് ആവശ്യപ്പെടരുത്. നിങ്ങളുടെ സൈറ്റിനെയോ ചാനലിനെയോ പിന്തുണയ്ക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്, പരസ്യങ്ങൾ കാണുന്നതിനോ തിരയലുകൾ നടത്തുന്നതിനോ ഉപയോക്താക്കൾക്ക് റിവാർഡുകൾ ഓഫർ ചെയ്യുന്നത്, അത്തരം പെരുമാറ്റത്തിന് മൂന്നാം കക്ഷികൾക്കായി പണം നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നുറുങ്ങുകൾ: AdMob അക്കൗണ്ട് താൽക്കാലിക റദ്ദാക്കലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് AdMob സഹായ കേന്ദ്രം സന്ദർശിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11054807914807098476
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false