അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

നിങ്ങളുടെ പേജിലോ സൈറ്റിലെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കി

നിങ്ങളുടെ പേജിലോ സൈറ്റിലെ ആഡ് സെർവിംഗ് വീണ്ടും പ്രവർത്തനക്ഷമമാക്കണമെങ്കിലോ ആഡ് സെർവിംഗ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെങ്കിലോ നിങ്ങൾ മാറ്റങ്ങൾ വരുത്തി ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പാലിക്കണം. പ്രവർത്തനരഹിതമാക്കിയ ആഡ് സെർവിംഗിനെ കുറിച്ചുള്ള ചില പതിവ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

എന്തുകൊണ്ടാണ് ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയത്?

പ്രോഗ്രാം നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുമ്പോഴാണ് പേജിലേക്കോ സൈറ്റിലേക്കോ ഉള്ള ആഡ് സെർവിംഗ് നയ വിദഗ്‌ധർ പ്രവർത്തനരഹിതമാക്കുന്നത്. ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയതിന്റെ കൃത്യമായ കാരണം അറിയാൻ നിങ്ങളുടെ അറിയിപ്പ് അവലോകനം ചെയ്യുക.

മുകളിലേക്ക് മടങ്ങുക

എന്റെ അറിയിപ്പ് എവിടെ കണ്ടെത്താനാകും?

നിങ്ങളുടെ നയ അറിയിപ്പ് കാണാൻ:

  1. നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
  3. നയ കേന്ദ്രം ക്ലിക്ക് ചെയ്യുക.

കൂടാതെ, നിങ്ങളുടെ AdSense അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്ക് അറിയിപ്പുകൾ അയയ്ക്കുന്നു.

മുകളിലേക്ക് മടങ്ങുക

അറിയിപ്പിൽ എന്താണുള്ളത്?

ഈ നടപടി പേജ് തലമാണോ സൈറ്റ് തലമാണോ അക്കൗണ്ട് തലമാണോ എന്നത് പോലുള്ള പ്രധാന വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്ന അറിയിപ്പിൽ ഉണ്ടാകും. ഞങ്ങൾ നിങ്ങളുടെ പേജിലെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയെങ്കിൽ, ഞങ്ങൾ കണ്ടെത്തിയ നിർദ്ദിഷ്ട ലംഘനത്തെ കുറിച്ചുള്ള നിർദ്ദേശങ്ങളും ലംഘനം കണ്ടെത്തിയ നിർദ്ദിഷ്ട പേജും ഞങ്ങൾ നൽകും. ഞങ്ങളുടെ നിങ്ങളുടെ സൈറ്റിലെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയെങ്കിൽ, ഞങ്ങൾ കണ്ടെത്തിയ നിർദ്ദിഷ്ട ലംഘനവും ലംഘനം കണ്ടെത്തിയ ഉദാഹരണ പേജും ഞങ്ങൾ നൽകും. അക്കൗണ്ട് തല നടപടിയെ തുടർന്നാണ് ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കിയതെങ്കിൽ, പകരം ഞങ്ങളുടെ, നയപരമായ കാരണങ്ങളാൽ AdSense അക്കൗണ്ട് പ്രവർത്തനരഹിതമാക്കാം ലേഖനം അവലോകനം ചെയ്യുക.

മുകളിലേക്ക് മടങ്ങുക

ഞാൻ മാനേജ് ചെയ്യാത്ത സൈറ്റിനോ പേജിനോ ഉള്ള അറിയിപ്പ് എനിക്ക് ലഭിച്ചു. ഞാൻ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ പരസ്യ കോഡ് മറ്റാരെങ്കിലും ദോഷകരമായി ഉപയോഗിക്കുമോ എന്ന ആശയങ്കയുണ്ടെങ്കിൽ, സൈറ്റ് അംഗീകരിക്കൽ ഫീച്ചർ ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. നിങ്ങളുടെ Google പരസ്യ കോഡ് ഉപയോഗിക്കാൻ അനുമതിയുള്ള നിർദ്ദിഷ്ട സൈറ്റുകളെ മാത്രം തിരിച്ചറിയാൻ അനുവദിക്കുന്ന ഒരു ഓപ്ഷണൽ ഫീച്ചറാണ് സൈറ്റ് അംഗീകരിക്കൽ. നിങ്ങളുടെ സൈറ്റുകൾ അംഗീകരിക്കുന്നത് എങ്ങനെയെന്ന് അറിയുക.

മുകളിലേക്ക് മടങ്ങുക

അറിയിപ്പ് കണ്ടെത്തി, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?

അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. തുടർന്ന്, അവലോകനം അഭ്യർത്ഥിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ചുവടെ അറിയാം:

അവലോകനം അഭ്യർത്ഥിക്കുന്നതിനുള്ള മികച്ച പ്രവർത്തനരീതികൾ

  • നിങ്ങൾക്ക് ലംഘനം മനസ്സിലായെന്ന് ഉറപ്പുവരുത്തുക: ഓരോ തവണ ഞങ്ങൾ നയ അറിയിപ്പ് അയയ്ക്കുമ്പോഴും ഏത് നയമാണ് ലംഘിച്ചിരിക്കുന്നത് എന്ന് വിശദീകരിക്കുന്ന സ്‌നിപ്പെറ്റും ഞങ്ങൾ ഉൾപ്പെടുത്തും. ഇത് നിങ്ങളുടെ പേജിനോ സൈറ്റിനോ ബാധകമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക. ഇതിന് ശേഷവും നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിലോ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്ന് അറിയില്ലെങ്കിലോ സഹായ കേന്ദ്രത്തിലെ പ്രസക്തമായ പ്രോഗ്രാം നയ വിഭാഗങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.
  • നിങ്ങളുടെ മുഴുവൻ സൈറ്റും പരിശോധിക്കുക: നിങ്ങളുടെ സൈറ്റിൽ പരസ്യങ്ങൾ പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോൾ, ലംഘനത്തിന്റെ ഉദാഹരണം എന്ന നിലയിൽ URL അടങ്ങിയ അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കുന്നു. ഇതൊരു ഉദാഹരണം മാത്രമാണെന്നും നിങ്ങളുടെ സൈറ്റിലെ മറ്റ് പേജുകളിലും ലംഘനം ഉണ്ടാകാമെന്നും ശ്രദ്ധിക്കുക, നിങ്ങളുടെ മുഴുവൻ സൈറ്റിലും ഉചിതമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മിക്ക സാഹചര്യങ്ങളിലും ലംഘനങ്ങൾ കണ്ടെത്താൻ Google-ന്റെ സെർച്ച് ഓപ്പറേറ്ററുകളാണ് പ്രസാധകർക്ക് സഹായകരമായത്.
  • അവലോകനം അഭ്യർത്ഥിക്കുക: മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം ചെയ്ത ശേഷം നിങ്ങളുടെ പേജിനോ സൈറ്റിനോ ആയി അവലോകനം അഭ്യർത്ഥിക്കാം. പേജ് തല ലംഘനങ്ങളുടെ കാര്യത്തിൽ, അവലോകനം അഭ്യർത്ഥിക്കുന്നതിന് മുമ്പ് അറിയിപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ ചെയ്തെന്ന് ഉറപ്പാക്കുക. സൈറ്റ് തല ലംഘനങ്ങളുടെ കാര്യത്തിൽ, ലംഘനങ്ങൾ പരിഹരിക്കാൻ നിങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവിയിൽ ഇത്തരം ലംഘനങ്ങൾ നിങ്ങൾ എങ്ങനെ ഒഴിവാക്കുമെന്നും ഞങ്ങളോട് കൃത്യമായി പറയുക. നിങ്ങൾ നടപടിയെടുത്ത ചില ഉദാഹരണ URL-കളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാം. അവലോകനം അഭ്യർത്ഥിക്കാൻ നിങ്ങൾ തയ്യാറാകുമ്പോൾ, നിങ്ങളുടെ AdSense അക്കൗണ്ടിലെ നയ കേന്ദ്രം സന്ദർശിക്കുക.
    അവലോകനം അഭ്യർത്ഥിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സൈറ്റിൽ AdSense പരസ്യ കോഡ് ഉണ്ടെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ നയങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനം നടത്താനാകില്ല.
  • ക്ഷമയോടെ കാത്തിരിക്കുക: ഞങ്ങൾ സാധാരണയായി അവലോകന അഭ്യർത്ഥനകളോട് ഒരാഴ്ചക്കുള്ളിൽ പ്രതികരിക്കാറുണ്ട്, എന്നാൽ ചില സാഹചര്യങ്ങളിൽ ഞങ്ങൾക്ക് ലഭിക്കുന്ന അവലോകനങ്ങളുടെ ബാഹുല്യം കാരണം കൂടുതൽ സമയമെടുത്തേക്കാം.

മുകളിലേക്ക് മടങ്ങുക

സാധാരണയായി ഞാൻ അവലോകനം അഭ്യർത്ഥിച്ച് കഴിഞ്ഞാൽ ആഡ് സെർവിംഗ് വീണ്ടും പ്രവർത്തനക്ഷമമാക്കുമോ?

നിങ്ങളുടെ പേജോ സൈറ്റോ നയാനുസൃതമാക്കാൻ ഉചിതമായ നടപടികളെടുക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ മിക്ക സാഹചര്യങ്ങളിലും ഞങ്ങൾ ആഡ് സെർവിംഗ് വീണ്ടും പ്രവർത്തനക്ഷമമാക്കും, എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇത് സാധ്യമാകില്ലെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾക്ക് നയലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് ലഭിക്കുകയോ നിങ്ങളുടെ സൈറ്റിന്റെ ആഡ് സെർവിംഗ് പ്രവർത്തനരഹിതമാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അറിയിപ്പിൽ പരാമർശിച്ചിരിക്കുന്ന URL ഒരുദാഹരണം മാത്രമാകാം; ഞങ്ങൾ നിങ്ങളുടെ സൈറ്റിലെ ആഡ് സെർവിംഗ് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത് പരിഗണിക്കുന്നതിന് മുമ്പ് നിങ്ങളുടെ സൈറ്റിലുടനീളം ഉചിതമായ മാറ്റങ്ങൾ വരുത്തണം.

മുകളിലേക്ക് മടങ്ങുക

ഞാൻ ലംഘിക്കുന്ന നയം സംബന്ധിച്ച് എനിക്ക് വ്യക്തത ആവശ്യമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?

ഞങ്ങളുടെ നയങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് ഈ സഹായകേന്ദ്രം തിരയുകയോ ഞങ്ങളുടെ സഹായ ഫോറം സന്ദർശിക്കുകയോ ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. കൂടുതൽ വ്യക്തത ലഭിക്കാനോ ഞങ്ങളുടെ നയങ്ങളുടെ ഉദാഹരണങ്ങൾ കാണാനോ ഞങ്ങളുടെ ഓൺലൈൻ വിഭവങ്ങൾ സന്ദർശിക്കുക:

മുകളിലേക്ക് മടങ്ങുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9445000826879780003
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false