ചാനൽ അനുമതികളിലൂടെ നിങ്ങളുടെ YouTube ചാനലിലേക്കുള്ള ആക്‌സസ് ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക

നിങ്ങൾക്ക് ഒരു ബ്രാൻഡ് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ YouTube ചാനലിലേക്ക് ആക്‌സസ് ചേർക്കാനോ നീക്കം ചെയ്യാനോ വേണ്ടി പകരം ചാനൽ അനുമതികളിലേക്ക് മാറുക.  ചാനൽ അനുമതികളിലേക്ക് എങ്ങനെ മൈഗ്രേറ്റ് ചെയ്യാമെന്ന് അറിയുക.

ചാനൽ അനുമതികളിലൂടെ, YouTube, YouTube Studio എന്നിവയിലെ നിങ്ങളുടെ ചാനൽ ഡാറ്റ, ടൂളുകൾ, ഫീച്ചറുകൾ എന്നിവയിലേക്ക് അഞ്ച് വ്യത്യസ്ത ആക്‌സസ് നിലകൾ ഉപയോഗിച്ച് മറ്റ് ആളുകൾക്ക് ആക്‌സസ് നൽകാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ Google Account-ലേക്ക് ആക്‌സസ് ഇല്ലാതെ തന്നെ ഒന്നിലധികം ആളുകൾക്ക് നിങ്ങളുടെ ചാനൽ മാനേജ് ചെയ്യാനാകും. അവർക്ക് കമ്പ്യൂട്ടറിലോ മൊബൈലിലോ നിന്ന് YouTube-ൽ നിന്ന് നേരിട്ടോ YouTube Studio-യിലോ നിങ്ങളുടെ ചാനൽ മാനേജ് ചെയ്യാം. മറ്റൊരാൾക്ക് അനുമതികൾ നൽകുന്നത്:

  • നിങ്ങളുടെ പാസ്‌വേഡോ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട മറ്റ് സൈൻ ഇൻ വിവരങ്ങളോ പങ്കിടുന്നതിനേക്കാൾ സുരക്ഷിതം.
  • അവരുടെ ആക്‌സസ് നില വ്യക്തമാക്കാൻ നിങ്ങളെ അനുവദിക്കുന്നു, ഇതിലൂടെ നിങ്ങളുടെ ചാനൽ കാണാനോ അപ്‌ഡേറ്റ് ചെയ്യാനോ ആർക്കൊക്കെ കഴിയും എന്ന കാര്യത്തിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും.

YouTube Studio-യിലെ ചാനൽ അനുമതികൾ: നിങ്ങളുടെ ചാനൽ മാനേജ് ചെയ്യാൻ സഹായിക്കാൻ ആളുകളെ ക്ഷണിക്കുക

ചാനൽ അനുമതികളുടെ റോൾ തരങ്ങൾ

റോൾ

പിന്തുണച്ചു

പിന്തുണയ്ക്കുന്നില്ല

ഉടമ

ഇനിപ്പറയുന്നവ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും എല്ലാം ചെയ്യാൻ കഴിയും:

  • ചാനൽ ഇല്ലാതാക്കൽ
  • തത്സമയ സ്ട്രീമുകളും തത്സമയ ചാറ്റുകളും മാനേജ് ചെയ്യൽ
  • അനുമതികൾ മാനേജ് ചെയ്യാം
  • Google Ads അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം
  • മറ്റ് ഉപയോക്താക്കൾക്ക് ഉടമസ്ഥത കൈമാറാൻ കഴിയില്ല

മാനേജർ

  • എല്ലാ ചാനൽ ഡാറ്റയും കാണാം
  • അനുമതികൾ മാനേജ് ചെയ്യാം (YouTube Studio-യിൽ)
  • ചാനൽ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാം
  • തത്സമയ സ്ട്രീമുകൾ മാനേജ് ചെയ്യാം
  • ഉള്ളടക്കം സൃഷ്‌ടിക്കാനും അപ്‌ലോഡ് ചെയ്യാനും പ്രസിദ്ധീകരിക്കാനും ഇല്ലാതാക്കാനും (ഡ്രാഫ്റ്റുകൾ ഉൾപ്പെടെ) കഴിയും
  • തത്സമയ നിയന്ത്രണ റൂമിൽ ചാറ്റ് ചെയ്യാനും ചാറ്റ് മോഡറേറ്റ് ചെയ്യാനും കഴിയും
  • പോസ്റ്റുകൾ സൃഷ്ടിക്കാനാകും
  • കമന്റിടാനാകും
  • Google Ads അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം
  • ചാനൽ ഇല്ലാതാക്കാൻ കഴിയില്ല

എഡിറ്റർ

  • എല്ലാ ചാനൽ ഡാറ്റയും കാണാം
  • എല്ലാം എഡിറ്റ് ചെയ്യാനാകും
  • ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും പ്രസിദ്ധീകരിക്കാനും കഴിയും
  • തത്സമയ സ്ട്രീമുകൾ മാനേജ് ചെയ്യാം
  • ഡ്രാഫ്റ്റുകൾ ഇല്ലാതാക്കാം
  • തത്സമയ നിയന്ത്രണ റൂമിൽ ചാറ്റ് ചെയ്യാനും ചാറ്റ് മോഡറേറ്റ് ചെയ്യാനും കഴിയും
  • പോസ്റ്റുകൾ സൃഷ്ടിക്കാനാകും
  • കമന്റിടാനാകും
  • Google Ads അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം
  • ചാനലോ പ്രസിദ്ധീകരിച്ച ഉള്ളടക്കമോ ഇല്ലാതാക്കാൻ കഴിയില്ല
  • അനുമതികൾ മാനേജ് ചെയ്യാനാകില്ല
  • കരാറുകളിൽ ഏർപ്പെടാൻ കഴിയില്ല
  • ഷെഡ്യൂൾ ചെയ്‌ത/തത്സമയ/പൂർത്തിയായ സ്ട്രീമുകൾ ഇല്ലാതാക്കാനാകില്ല
  • സ്ട്രീം കീകൾ ഇല്ലാതാക്കാനോ റീസെറ്റ് ചെയ്യാനോ കഴിയില്ല

എഡിറ്റർ (പരിമിതമായത്)

  • എഡിറ്റർക്കുള്ള അതേ അനുമതികൾ
  • എഡിറ്റർക്കുള്ള അതേ പരിമിതികൾ
  • വരുമാന ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല (ചാറ്റ് വരുമാനവും കാഴ്ച്ചക്കാരുടെ ആക്‌റ്റിവിറ്റി ടാബും ഉൾപ്പെടെ)
സബ്‌ടൈറ്റിൽ എഡിറ്റർ
  • യോഗ്യതയുള്ള വീഡിയോകളിൽ സബ്‌ടൈറ്റിലുകൾ ചേർക്കാനും എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും ഇല്ലാതാക്കാനും കഴിയും
  • എഡിറ്റർക്കുള്ള അതേ പരിമിതികൾ
  • ഒന്നും എഡിറ്റ് ചെയ്യാനാകില്ല (വീഡിയോ സബ്‌ടൈറ്റിലുകൾ ഒഴികെ)
  • വരുമാന ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല (ചാറ്റ് വരുമാനവും കാഴ്ച്ചക്കാരുടെ ആക്‌റ്റിവിറ്റി ടാബും ഉൾപ്പെടെ)
  • ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും പ്രസിദ്ധീകരിക്കാനും കഴിയില്ല (വീഡിയോ സബ്‌ടൈറ്റിലുകൾ ഒഴികെ)
  • തത്സമയ സ്ട്രീമുകൾ മാനേജ് ചെയ്യാനാകില്ല
  • ഡ്രാഫ്റ്റുകൾ ഇല്ലാതാക്കാനാകില്ല
  • തത്സമയ നിയന്ത്രണ റൂമിൽ ചാറ്റ് ചെയ്യാനോ ചാറ്റ് മോഡറേറ്റ് ചെയ്യാനോ കഴിയില്ല
  • തത്സമയ സ്ട്രീമുകൾ മാനേജ് ചെയ്യാനാകില്ല
  • ഷെഡ്യൂൾ ചെയ്‌ത/തത്സമയ/പൂർത്തിയായ സ്ട്രീമുകൾ ഇല്ലാതാക്കാനാകില്ല
  • തത്സമയ നിയന്ത്രണ റൂമിൽ ചാറ്റ് ചെയ്യാനോ ചാറ്റ് മോഡറേറ്റ് ചെയ്യാനോ കഴിയില്ല
  • ചാനലിന്റെ എല്ലാ ഡാറ്റയും കാണാൻ കഴിയില്ല

കാഴ്‌ചക്കാർ

  • എല്ലാ ചാനൽ വിശദാംശങ്ങളും കാണാൻ കഴിയും (എഡിറ്റ് ചെയ്യാൻ കഴിയില്ല)
  • YouTube Analytics ഗ്രൂപ്പുകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും
  • വരുമാന ഡാറ്റ (ചാറ്റ് വരുമാനവും വ്യൂവർ ആക്റ്റിവിറ്റി ടാബും ഉൾപ്പെടെ) കാണാൻ കഴിയും
  • സൃഷ്‌ടിച്ച സ്ട്രീമുകളും തത്സമയത്തിന് മുമ്പും തത്സമയവും കാണാനും നിരീക്ഷിക്കാനും കഴിയും
  • സ്ട്രീം കീ ഒഴികെയുള്ള എല്ലാ സ്ട്രീം ക്രമീകരണങ്ങളും കാണാൻ കഴിയും
  • തത്സമയ സ്ട്രീമുകൾ മാനേജ് ചെയ്യാനാകില്ല
  • ഷെഡ്യൂൾ ചെയ്‌ത/തത്സമയ/പൂർത്തിയായ സ്ട്രീമുകൾ ഇല്ലാതാക്കാനാകില്ല
  • തത്സമയ നിയന്ത്രണ റൂമിൽ ചാറ്റ് ചെയ്യാനോ ചാറ്റ് മോഡറേറ്റ് ചെയ്യാനോ കഴിയില്ല

കാഴ്‌ചക്കാർ (പരിമിതം)

  • കാഴ്ചക്കാർക്കുള്ള അതേ അനുമതികൾ
  • കാഴ്ചക്കാർക്കുള്ള അതേ പരിമിതികൾ
  • വരുമാന ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല (ചാറ്റ് വരുമാനവും കാഴ്ച്ചക്കാരുടെ ആക്‌റ്റിവിറ്റി ടാബും ഉൾപ്പെടെ)

പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ

ശ്രദ്ധിക്കുക: പ്രതിനിധിയായിരിക്കുമ്പോൾ ചില പ്രവർത്തനങ്ങൾ ലഭ്യമായേക്കില്ല.
വിഭാഗം ആക്‌സസ് ലെവൽ / പബ്ലിക് ആക്ഷനുകൾ കമ്പ്യൂട്ടറിൽ നിന്ന് YT Studio YT Studio ആപ്പ് YouTube
സൂക്ഷ്‌മമായ അനുമതി നിയന്ത്രണം മാനേജർ റോൾ
എഡിറ്റർ റോൾ
എഡിറ്റർ (പരിമിതം) റോൾ
കാണാൻ മാത്രമുള്ള റോൾ
കാണുന്നതിനുള്ള (പരിമിതം) റോൾ
കാണാൻ മാത്രമുള്ള റോൾ
വീഡിയോ മാനേജ്‌മെന്റ് വീഡിയോകൾ / Shorts അപ്‌ലോഡ് ചെയ്യൽ
Shorts സൃഷ്ടിക്കൽ
YouTube Analytics അല്ലെങ്കിൽ ആര്‍ട്ടിസ്റ്റ് Analytics-ൽ വീഡിയോ പ്രകടനം മനസ്സിലാക്കൽ
വീഡിയോകൾ മാനേജ് ചെയ്യൽ (മെറ്റാഡാറ്റ, ധനസമ്പാദനം, ദൃശ്യപരത)
പ്ലേലിസ്റ്റ് സൃഷ്‌ടിക്കൽ
നിലവിലുള്ള പബ്ലിക് പ്ലേലിസ്റ്റിലേക്ക് വീഡിയോ ചേർക്കൽ
പ്ലേലിസ്റ്റുകൾ മാനേജ് ചെയ്യൽ
ചാനലിൽ നിന്ന് തത്സമയ സ്‌ട്രീം
സബ്ടൈറ്റിലുകൾ, സ്വകാര്യ വീഡിയോ പങ്കിടൽ
ചാനൽ മാനേജ്മെന്റ് ചാനൽ ഹോംപേജ് ഇഷ്ടാനുസൃതമാക്കൽ / മാനേജ് ചെയ്യൽ
കമ്മ്യൂണിറ്റിയുമായുള്ള ഇടപഴകൽ പോസ്റ്റ് സൃഷ്ടിക്കൽ
കമ്മ്യൂണിറ്റി പോസ്റ്റുകൾ മാനേജ് ചെയ്യൽ, ഇതിൽ പോസ്റ്റുകൾ ഇല്ലാതാക്കുന്നത് ഉൾപ്പെടുന്നില്ല
കമ്മ്യൂണിറ്റി പോസ്റ്റുകൾ ഇല്ലാതാക്കൽ [മാനേജർ മാത്രം] [മാനേജർ മാത്രം]
YouTube Studio-യിൽ നിന്ന് ചാനലിന്റെ പേരിൽ കമന്റുകൾക്ക് മറുപടി നൽകൽ
ചാനലിന്റെ പേരിൽ മറ്റ് ചാനലുകളുടെ വീഡിയോകളിൽ കമന്റ് ഇടാനും അതിലെ കമന്റുകളിൽ ഇടപഴകാനും
ചാനലിന്റെ പേരിൽ തത്സമയ ചാറ്റ് ഉപയോഗിക്കൽ
ആർട്ടിസ്റ്റുകൾക്കായുള്ളത് ഔദ്യോഗിക ആർട്ടിസ്റ്റ് ചാനൽ ഫീച്ചറുകൾ (ഉദാഹരണം, സംഗീതമേളകൾ)
ആർട്ടിസ്റ്റ് ഡിസ്കോഗ്രഫി മാനേജർ ഉപയോഗിക്കുക [ഉടമകൾ, മാനേജർമാർ, എഡിറ്റർമാർ, എഡിറ്റർമാർ (പരിമിതമായത്)]

YouTube-ലെ പബ്ലിക് പ്രവർത്തനവും സ്വകാര്യ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം

YouTube-ൽ നേരിട്ട് ഒരു ചാനലിന്റെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ, പബ്ലിക്കായതും സ്വകാര്യമായതുമായ പ്രവർത്തനങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.

  • പബ്ലിക് പ്രവർത്തനങ്ങൾ: പ്രതിനിധികൾക്ക് ചാനൽ ഉടമയ്‌ക്കായി ഈ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും, ആ പ്രവർത്തനം ചാനലിലേക്ക് ആട്രിബ്യൂട്ട് ചെയ്യും.
    • പബ്ലിക് പ്രവർത്തനങ്ങൾ മുകളിലുള്ള പട്ടികയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
  • സ്വകാര്യ പ്രവർത്തനങ്ങൾ: സൈൻ ഇൻ ചെയ്‌തിരിക്കുന്ന തങ്ങളുടെ സ്വകാര്യ അക്കൗണ്ട് ഉപയോഗിച്ച് പ്രതിനിധികൾ ഈ പ്രവർത്തനങ്ങൾ ചെയ്യുന്നു.
    • സ്വകാര്യ പ്രവർത്തനങ്ങളിൽ തിരയൽ, വീഡിയോകൾ കാണൽ, വാങ്ങലുകൾ എന്നിവ ഉൾപ്പെടുന്നു. കൂടുതലറിയുക.

പ്രവർത്തനത്തിന് ആട്രിബ്യൂട്ട് ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ വിഷ്വൽ ഇൻഡിക്കേറ്ററുകൾ പ്രതിനിധികളായ ഉപയോക്താക്കളെ സഹായിക്കും.

അനുമതികൾ ഉപയോഗിച്ച് നിങ്ങളുടെ ചാനലിലേക്ക് ആക്സസ് നൽകുക

നിങ്ങൾക്കൊരു ബ്രാൻഡ് അക്കൗണ്ട് ഉണ്ടെങ്കിൽ, ആദ്യം നിങ്ങൾ ചാനൽ അനുമതികളിലേക്ക് മൈഗ്രേറ്റ് ചെയ്യണം.

കമ്പ്യൂട്ടറിൽ ആക്സസ് ചേർക്കുക

  1. studio.youtube.com-ലേക്ക് പോകുക.
  2. ഇടത് വശത്ത് ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. അനുമതികൾക്ലിക്ക് ചെയ്യുക.
  4. ക്ഷണിക്കുക ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ക്ഷണിക്കേണ്ട വ്യക്തിയുടെ ഇമെയിൽ വിലാസം നൽകുക.
  5. ആക്സസ് ക്ലിക്ക് ചെയ്ത് താഴെയുള്ള പട്ടികയിൽ നിന്ന് ഈ വ്യക്തിക്ക് നിങ്ങൾ അസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന റോൾ തിരഞ്ഞെടുക്കുക.
  6. പൂർത്തിയായി ക്ലിക്ക് ചെയ്യുക.
    • ശ്രദ്ധിക്കുക: ക്ഷണം അയച്ചാൽ, അത് 30 ദിവസത്തിന് ശേഷം കാലഹരണപ്പെടും.

നിങ്ങളുടെ ചാനലിലേക്കുള്ള ആക്സസ് നീക്കം ചെയ്യുക

  1. studio.youtube.com-ലേക്ക് പോകുക.
  2. ഇടത് വശത്ത് ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. അനുമതികൾ ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയിലേക്ക് പോയി താഴേക്കുള്ള അമ്പടയാളം ക്ലിക്ക് ചെയ്യുക.
  5. പുതിയ റോൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ആക്സസ് നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: ചാനൽ അനുമതികൾ YouTube-ന്റെ ചില ഭാഗങ്ങളെ ഇപ്പോഴും പിന്തുണയ്‌ക്കുന്നില്ല. ഉടമയ്ക്ക് ഈ ഫീച്ചറുകൾ ആക്‌സസ് ചെയ്യാനാകുമെങ്കിലും, ക്ഷണിക്കപ്പെട്ട ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല:

  • YouTube Music
  • YouTube Kids ആപ്പ്
  • YouTube API-കൾ

YouTube-ലെ സ്വകാര്യ പ്രവർത്തനങ്ങൾ

സ്വകാര്യമായി പരിഗണിക്കുന്നതും ഒരു പ്രതിനിധിയുടെ സ്വകാര്യ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ചുവടെയുണ്ട്:

വീഡിയോ മാനേജ്‌മെന്റ്

കമ്മ്യൂണിറ്റി ഇടപഴകൽ

  • ഒരു പോസ്‌റ്റിൽ ലൈക്ക് ചെയ്യൽ, ഡിസ്‌ലൈക്ക് ചെയ്യൽ അല്ലെങ്കിൽ വോട്ട് ചെയ്യൽ.

ക്യൂറേറ്റ് ചെയ്യൽ/ഉപഭോഗം

  • ഉള്ളടക്കത്തിനായി തിരയൽ അല്ലെങ്കിൽ തിരയൽ ചരിത്രം ആക്സസ് ചെയ്യൽ.
  • വീഡിയോ കാണൽ അല്ലെങ്കിൽ കാണൽ ചരിത്രം ആക്‌സസ് ചെയ്യൽ.
  • ചാനലിൽ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യൽ.
  • സബ്‌സ്‌ക്രിപ്‌ഷനുകൾ കാണൽ.
  • വാങ്ങലുകൾ (ഉദാഹരണത്തിന് സിനിമകൾ, ഷോകൾ, Premium).
  • വാങ്ങൽ ചരിത്രം.

ചാനൽ ഉടമയുടെ വിശദാംശങ്ങൾ കണ്ടെത്തുക

കമ്പ്യൂട്ടറിൽ ചാനൽ ഉടമയുടെ പേരും ഇമെയിലും കണ്ടെത്തുക

നിങ്ങൾ ഒരു ചാനൽ മാനേജ് ചെയ്യുകയാണെങ്കിൽ, ചാനൽ ഉടമയുടെ പേരും ഇമെയിലും നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾക്ക് ഈ വിവരങ്ങൾ ആവശ്യമായി വന്നേക്കാം, ഉദാഹരണത്തിന്, ചില ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിനായി അവരുടെ ചാനലിനെ ഫോൺ ഉപയോഗിച്ചുള്ള പരിശോധിച്ചുറപ്പിക്കലിന് വിധേയമാക്കാൻ അവരോട് ആവശ്യപ്പെടാൻ.

ശ്രദ്ധിക്കുക: മാനേജർമാർക്കും ഉടമയ്ക്കും മാത്രമേ ചാനലിലേക്ക് ആക്‌സസ് ഉള്ള ആളുകളുടെ പേരും ഇമെയിലുകളും കാണാൻ കഴിയൂ.
  1. studio.youtube.com -ലേക്ക് പോകുക.
  2. ക്രമീകരണങ്ങൾ തുടർന്ന് അനുമതികൾ ക്ലിക്ക് ചെയ്യുക.
  3. ഈ ചാനലിലേക്ക് ആക്‌സസ് ഉള്ള എല്ലാവരുടെയും പേരും ഇമെയിലും നിങ്ങൾക്ക് കാണാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6581444028246328021
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false