YouTube BrandConnect ഉപയോഗിക്കാൻ ആരംഭിക്കൂ

ബ്രാൻഡ് ചെയ്‌ത ഉള്ളടക്ക ക്യാമ്പെയ്‌നുകൾക്കുള്ള അവസരങ്ങളുമായി സ്രഷ്‌ടാക്കളെ ബന്ധിപ്പിക്കുന്ന ഒരു സ്വയം-സേവന പ്ലാറ്റ്‌ഫോമാണ് YouTube BrandConnect. ബ്രാൻഡുകൾക്ക് അവരുടെ 'ബ്രാൻഡ് ചെയ്‌ത ഉള്ളടക്ക ക്യാമ്പെയ്‌നുകൾ' നടത്താനും കൂടെ പ്രവർത്തിക്കേണ്ട സ്രഷ്‌ടാക്കളെ കണ്ടെത്താനും ഞങ്ങളുടെ ഉടമസ്ഥതാ ഇൻഫ്ലുവൻസർ ഡാഷ്‌ബോർഡ് ഉപയോഗിക്കാം.

സ്രഷ്ടാക്കളുടെ കാര്യത്തിൽ YouTube BrandConnect പ്ലാറ്റ്‌ഫോം ഇനിപ്പറയുന്ന കാര്യങ്ങൾ ഫീച്ചർ ചെയ്യുന്നു:

  • നിങ്ങളുടെ മുൻഗണനകളുമായി യോജിക്കുന്ന 'ബ്രാൻഡ് ചെയ്‌ത ഉള്ളടക്ക ക്യാമ്പെയ്‌നുകളിൽ' പ്രവർത്തിച്ച് വരുമാനം നേടാനുള്ള അവസരങ്ങൾ
  • ക്യാമ്പെയ്‌നുകൾ മാനേജ് ചെയ്യാൻ YouTube Studio-യിൽ സ്വയം-സേവന ടൂളുകൾ
  • നിങ്ങളുടെ ചാനലിന് അനുസൃതമായി പ്രേക്ഷകരുടെ ഉൾക്കാഴ്‌ചകൾ നൽകിയിരിക്കുന്ന, ഇഷ്ടാനുസൃതമാക്കാവുന്ന മീഡിയ കിറ്റ്. അതിലൂടെ നിങ്ങളെ സ്വയം ബ്രാൻഡുകൾക്ക് മുന്നിൽ അവതരിപ്പിക്കാനും അതുവഴി ഡീലുകൾ നേടാനും കഴിയും. നിങ്ങളുടെ മീഡിയ കിറ്റ് എങ്ങനെ ഉപയോഗിക്കാം എന്നറിയുക.
  • മുന്നോട്ട് പോകാൻ സഹായകമാകുന്ന മികച്ച പ്രവർത്തനരീതികളും വിഭവസാമഗ്രികളും

YouTube BrandConnect ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ക്യാമ്പെയ്‌നുകൾ ഫലപ്രദമായി മാനേജ് ചെയ്യാനും ക്രിയേറ്റീവ് നിയന്ത്രണം നിലനിർത്താനും ആർക്കൊപ്പമാണ് പ്രവർത്തിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയും.

ലഭ്യതയും യോഗ്യതാ മാനദണ്ഡങ്ങളും

YouTube BrandConnect ബീറ്റയിലാണുള്ളത്, നിലവിൽ ലഭ്യമായ രാജ്യങ്ങളിൽ/പ്രദേശങ്ങളിലൊന്നിലുള്ള, യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് മാത്രമേ ഇത് ലഭ്യമാകൂ.

YouTube BrandConnect പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാൻ നിങ്ങളുടെ ചാനൽ, യോഗ്യതയ്ക്കുള്ള ഈ കുറഞ്ഞ ആവശ്യകതകൾ പാലിക്കണം:

നിങ്ങളുടെ ചാനൽ ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള, YouTube-ന്റെ ധനസമ്പാദന നയങ്ങൾ പാലിക്കുകയും വേണം:

ലഭ്യത

ഇനിപ്പറയുന്ന രാജ്യങ്ങളിലെയും/പ്രദേശങ്ങളിലെയും യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് YouTube BrandConnect ലഭ്യമാണ്:
  • ബ്രസീൽ
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • യുണൈറ്റഡ് കിംഗ്‌ഡം
  • യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്

YouTube BrandConnect ഓണാക്കുക

ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് നിങ്ങളുടെ ചാനലിനായി YouTube BrandConnect ഓണാക്കാൻ:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ വരുമാനം നേടുക ക്ലിക്ക് ചെയ്യുക.
  3. BrandConnect ടാബ് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ചാനലിന് യോഗ്യതയുണ്ടെങ്കിൽ മാത്രമേ ഈ ടാബ് ദൃശ്യമാകൂ.
  4. സ്‌ക്രീനിന്റെ മുകളിലുള്ള ആരംഭിക്കുക ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ സ്‌ക്രീനിന്റെ താഴെ നിന്ന് ആരംഭിക്കാം ക്ലിക്ക് ചെയ്യുക.
  5. YouTube BrandConnect മൊഡ്യൂൾ അവലോകനം ചെയ്ത് അംഗീകരിക്കുക.

മൊബൈൽ ഉപയോഗിച്ച് നിങ്ങളുടെ ചാനലിനായി YouTube BrandConnect ഓണാക്കാൻ:

  1. YouTube Studio മൊബൈൽ ആപ്പ് തുറക്കുക .
  2. താഴെയുള്ള മെനുവിൽ നിന്ന്, വരുമാനം നേടുക ടാപ്പ് ചെയ്യുക.
  3. BrandConnect കാർഡ് ടാപ്പ് ചെയ്യുക. നിങ്ങളുടെ ചാനലിന് യോഗ്യതയുണ്ടെങ്കിൽ മാത്രമേ ഈ കാർഡ് ദൃശ്യമാകൂ.
  4. ഓണാക്കുക ടാപ്പ് ചെയ്യുക.
  5. YouTube BrandConnect മൊഡ്യൂൾ അവലോകനം ചെയ്ത് അംഗീകരിക്കുക.
ശ്രദ്ധിക്കുക: MCN-കൾക്ക് അവരുടെ Studio ഉള്ളടക്ക ഉടമ അക്കൗണ്ടിൽ ക്രമീകരണം തുടർന്ന് ഉടമ്പടികൾ എന്നതിൽ YouTube BrandConnect മൊഡ്യൂൾ അംഗീകരിക്കാനാകും.

YouTube BrandConnect മാനേജ് ചെയ്യുക

നിങ്ങളുടെ മുൻഗണനകൾ സജ്ജീകരിക്കൂ

YouTube BrandConnect മൊഡ്യൂൾ നിങ്ങൾ അംഗീകരിച്ചാൽ, ബ്രാൻഡ് ചെയ്‌ത ഉള്ളടക്ക അവസരങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടാകും. ബ്രാൻഡുകൾക്ക് ഇപ്പോൾ നിങ്ങളെ കണ്ടെത്താനാകും, എന്നാൽ സൈൻ അപ്പ് ചെയ്യുന്നത് ബ്രാൻഡ് ചെയ്‌ത ഉള്ളടക്ക അവസരങ്ങൾ ലഭിക്കുമെന്ന ഉറപ്പ് നൽകുന്നില്ല.

ബ്രാൻഡുകളിൽ നിന്നുള്ള അവസരങ്ങൾ YouTube Studio-യിൽ നേരിട്ട് ദൃശ്യമാകും, അവിടെ നിങ്ങൾക്ക് വിശദാംശങ്ങൾ അവലോകനം ചെയ്യാം. അവസരങ്ങൾ പ്രസക്തമാണെന്നും സ്വീകാര്യമായ നിരക്കിലാണ് അവ ഉള്ളതെന്നും ഉറപ്പാക്കാൻ നിങ്ങളുടെ മുൻഗണനകൾ സ്വയമേവ അവസരങ്ങൾ ഫിൽട്ടർ ചെയ്യും. ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ പൊരുത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുൻഗണനകൾ മാറ്റാനാകും:

  1. YouTube Studio-യുടെ വരുമാനം നേടുക വിഭാഗത്തിലേക്ക് പോകുക.
  2. BrandConnect and then മുൻഗണനകൾ സജ്ജീകരിക്കുക എന്നിങ്ങനെ തിരഞ്ഞെടുക്കുക.

ഡീൽ മാനേജ് ചെയ്യൽ

YouTube Studio-യിലോ YouTube Studio മൊബൈൽ ആപ്പിലോ വിശദാംശങ്ങൾ കാണുക തിരഞ്ഞെടുത്ത് നിങ്ങളുടെ ഡാഷ്‌ബോർഡിൽ ഓരോ അവസരത്തിന്റെയും വിശദാംശങ്ങൾ കാണാം. ഓരോ അവസരത്തിലും ക്യാമ്പെയ്‌നിന്റെ ടൈംലൈനിന്റെ ഉയർന്ന തലത്തിലുള്ള അവലോകനം ഉൾപ്പെടുന്നു. ഡീൽ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ആ പ്രോസസിൽ നിങ്ങൾ എവിടെയാണുള്ളതെന്ന് കാണാനും ക്യാമ്പെയ്‌ൻ ടൈംലൈൻ നിങ്ങളെ അനുവദിക്കുന്നു. ക്യാമ്പെയ്‌നിന്റെ ടൈംലൈനിൽ മൂന്ന് ഉയർന്ന തലത്തിലുള്ള ഘട്ടങ്ങൾ ഉൾപ്പെടുന്നു: ഓഫർ, ക്യാമ്പെയ്‌ൻ വീഡിയോകൾ, ക്യാമ്പെയ്‌ൻ പ്രകടനം.

ഓഫർ

"ഓഫർ" വിഭാഗത്തിൽ ക്യാമ്പെയ്‌നിന്റെ വിശദാംശങ്ങളുടെ രൂപരേഖയും ബ്രാൻഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉൾപ്പെടുന്നു:

നിരക്ക്

ഈ ഡീലിൽ നിന്ന് നിങ്ങൾക്ക് നേടാവുന്ന തുക. ക്യാമ്പെയ്‌നിന്റെ വലുപ്പം, സ്രഷ്‌ടാക്കളുടെ റീച്ച് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഡീലിൽ നിന്ന് നിങ്ങൾക്ക് നേടാനാകുന്ന അന്തിമ തുക വ്യത്യാസപ്പെടും. ഓരോ അവസരത്തിന്റെയും നിരക്ക് നിങ്ങൾക്ക് ചർച്ച ചെയ്‌ത് തീരുമാനിക്കാനാകും.

അവലോകനം ബ്രാൻഡിൽ നിന്നുള്ള ഉൽപ്പന്നം, സേവനം എന്നിവയുടെയും ക്യാമ്പെയ്‌ന്റെയും അവലോകനം. നിങ്ങൾ കാഴ്ചക്കാരിലേക്ക് എത്തിക്കണമെന്ന് ബ്രാൻഡ് ആഗ്രഹിക്കുന്ന എല്ലാ ആശയങ്ങളും ബ്രാൻഡിന്റെ ആവശ്യപ്രകാരം അത് പ്രവർത്തനം ചെയ്യാനാണ് നിങ്ങൾ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് എന്നതും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ലഭ്യമാക്കേണ്ടവയുടെ സംഗ്രഹം ക്യാമ്പെയ്‌നിൽ നിങ്ങൾ ബ്രാൻഡിന് എന്താണ് ലഭ്യമാക്കേണ്ടത്.
ഉൽപ്പന്ന വിവരങ്ങൾ നിങ്ങളുടെ സേവനങ്ങൾക്ക് പകരമായി ബ്രാൻഡ് നിങ്ങൾക്ക് നൽകുന്ന ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വിവരണം.

ആമുഖം (ബ്രാൻഡ്)

ബ്രാൻഡിന്റെ ഉയർന്ന തലത്തിലുള്ള അവലോകനവും ബ്രാൻഡിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കും.

ഓഫറുകളോട് പ്രതികരിക്കൽ 

നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ താമസിക്കുന്ന ആളാണെങ്കിൽ, ഓഫറുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സ്വീകരിക്കാനാകുന്ന നടപടികൾ നിങ്ങളുടെ നിബന്ധനകളെയും Google അല്ലെങ്കിൽ ബ്രാൻഡ് ആണോ ഡീൽ നൽകുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും. 

നിങ്ങൾ YouTube BrandConnect മൊഡ്യൂൾ നിബന്ധനകളിൽ ഒപ്പിടുകയും നിങ്ങൾക്ക് ബ്രാൻഡിൽ നിന്ന് നേരിട്ട് ഡീൽ ലഭിക്കുകയും ചെയ്താൽ, ആ ഓഫറുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കാം:

  • താൽപ്പര്യമുണ്ട്: നിങ്ങൾ താൽപ്പര്യമുണ്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ബ്രാൻഡുമായി പങ്കിടും, ഇതുവഴി ഡീലിനെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് നിങ്ങളെ ബന്ധപ്പെടാം. നിങ്ങളുടെ താൽപ്പര്യം സ്ഥിരീകരിക്കുമ്പോൾ അതിന്റെ ഭാഗമായി നിങ്ങൾക്ക് കോൺടാക്റ്റ് മുൻഗണനകൾ പോലുള്ള വിശദാംശങ്ങൾ ചേർക്കാം, ഇതുവഴി ബ്രാൻഡിന് നിങ്ങളെ കോൺടാക്റ്റ് ചെയ്യാനുള്ള മികച്ച മാർഗ്ഗം അറിയാം. ഡീലിൽ പേയ്‌മെന്റ് നിബന്ധനകളും നിരക്കും കരാറിന്റെ ഭാഷയും ഉൾപ്പെടുന്നു. ഡീലുമായി മുന്നോട്ട് പോകാൻ, നിങ്ങൾ ബ്രാൻഡുമായി നേരിട്ട് ഒരു കരാർ ഒപ്പിടുകയും ബ്രാൻഡ് നിങ്ങൾക്ക് പണം നൽകുകയും ചെയ്യും. ഒരു ബ്രാൻഡുമായി ഒപ്പിടുന്ന കരാറിന്റെ നിബന്ധനകൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക; നിങ്ങൾക്ക് നിയമ വിദഗ്ദ്ധരെ സമീപിക്കുകയും ചെയ്യാം.
  •  നിരസിക്കുക: നിങ്ങൾ നിരസിക്കുക തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് കരാറുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്ന് ഞങ്ങൾ ബ്രാൻഡിനെ അറിയിക്കും.

നിങ്ങൾ YouTube BrandConnect സ്വയം സേവന പ്ലാറ്റ്‌ഫോം ബീറ്റാ നിബന്ധനകളിൽ ഒപ്പിടുകയാണെങ്കിൽ, നിങ്ങൾക്ക് Google-ൽ നിന്ന് ഡീലുകൾ ലഭിച്ചേക്കാം, അതിൽ നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിലേക്ക് Google നൽകേണ്ട നിരക്കും ഉൾപ്പെടുന്നു. അത്തരം ഓഫറുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ സ്വീകരിക്കാം: 

  • അംഗീകരിക്കുക: നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, ബ്രാൻഡുമായുള്ള കരാറിൽ ഒപ്പിടാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ കരാറുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുകയാണെങ്കിൽ, പങ്കാളിത്തത്തിന് നിങ്ങൾക്ക് Google-ൽ നിന്ന് പണം ലഭിക്കും. ഒരു ബ്രാൻഡുമായി ഒപ്പിടുന്ന കരാറിന്റെ നിബന്ധനകൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • കൗണ്ടർ ചെയ്യുക: നിങ്ങൾ 'കൗണ്ടർ ചെയ്യുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, അവസരത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾക്ക് പുതിയൊരു നിരക്ക് ചർച്ച ചെയ്യാം.  
  • ചർച്ച ചെയ്യുക: നിങ്ങൾ 'ചർച്ച ചെയ്യുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, ഓഫറിനെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ബ്രാൻഡിനെ ബന്ധപ്പെടാം.
  • നിരസിക്കുക: നിങ്ങൾ നിരസിക്കുക തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് കരാറുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്ന് ഞങ്ങൾ ബ്രാൻഡിനെ അറിയിക്കും.

ക്യാമ്പെയ്‌ൻ വീഡിയോകൾ

നിങ്ങളൊരു ബ്രാൻഡ് ഡീൽ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ക്യാമ്പെയ്‌നിനുള്ള ഉള്ളടക്കം സൃഷ്ടിച്ചുതുടങ്ങാം. നിങ്ങളുടെ ഉള്ളടക്കം 'ലിസ്റ്റ് ചെയ്യാത്തവ' ആയി അപ്‌ലോഡ് ചെയ്യുന്നതിനും അവലോകനത്തിനും അംഗീകാരത്തിനുമായി ഒന്നോ അതിലധികമോ വീഡിയോകൾ ബ്രാൻഡിന് സമർപ്പിക്കുന്നതിനുമുള്ള അടുത്ത ഘട്ടങ്ങൾ “ക്യാമ്പെയ്‌ൻ വീഡിയോകൾ” വിഭാഗത്തിൽ വിവരിക്കുന്നു. ബ്രാൻഡിന് എന്തെങ്കിലും ഫീഡ്‌ബാക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ ബ്രാൻഡ് പങ്കാളിയുടെ കമന്റുകളടങ്ങിയ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.

ബ്രാൻഡ് അവലോകനങ്ങൾക്ക് പുറമേ, നിങ്ങളുടെ ഉള്ളടക്കം പരസ്യങ്ങളുമായി ബന്ധപ്പെട്ട Google-ന്റെ നയങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടോ എന്നും അവലോകനം ചെയ്യുന്നു. നിങ്ങളുടെ ഉള്ളടക്കം പൂർണ്ണമായി അംഗീകരിച്ചുകഴിഞ്ഞാൽ, YouTube Studio-യിൽ നിങ്ങൾക്ക് ഒരു ഇമെയിലും നിലയുടെ അപ്‌ഡേറ്റും ലഭിക്കും. നിങ്ങളുടെ ഉള്ളടക്കം ഉടനടി പ്രസിദ്ധീകരിക്കാം അല്ലെങ്കിൽ അത് നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് തത്സമയമാകാൻ ഷെഡ്യൂൾ ചെയ്യാം. ബ്രാൻഡുമായി നിങ്ങൾ സമ്മതിച്ച ടൈംലൈൻ അനുസരിച്ചാണ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതെന്ന് ഉറപ്പാക്കുക.

ക്യാമ്പെയ്‌നിന്റെ പ്രകടനം

"ക്യാമ്പെയ്‌ൻ പ്രകടനം" വിഭാഗം നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനത്തിന്റെ ഉയർന്ന തലത്തിലുള്ള അവലോകനം നൽകുന്നു, ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല:

  • ക്യാമ്പെയ്‌നിൽ ശേഷിക്കുന്ന ദിവസങ്ങൾ
  • നിങ്ങളുടെ ഉള്ളടക്കത്തിന്റെ കാഴ്‌ചകൾ
  • ലൈക്കുകൾ

YouTube Analytics-ൽ നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും.

പതിവ് ചോദ്യങ്ങൾ

YouTube BrandConnect-നൊപ്പം എനിക്ക് എങ്ങനെ പ്രവർത്തിക്കാനാകും?

നിലവിൽ YouTube BrandConnect ബീറ്റയിലാണുള്ളത്, ലഭ്യമായ രാജ്യങ്ങളിലെയും/പ്രദേശങ്ങളിലെയും ചെറിയൊരു കൂട്ടം സ്രഷ്ടാക്കൾക്ക് മാത്രമേ ഇത് ലഭ്യമാകൂ. നിങ്ങൾക്ക് ബീറ്റയ്ക്ക് യോഗ്യതയുണ്ടെങ്കിൽ, YouTube Studio-യിൽ BrandConnect ടാബ് ദൃശ്യമാകും. ഈ ഫീച്ചർ ഉടൻ തന്നെ കൂടുതൽ സ്രഷ്‌ടാക്കളിലേക്കും രാജ്യങ്ങളിലേക്കും/പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഏജന്റുമാർക്ക് / മാനേജർമാർക്ക് അവരുടെ സ്രഷ്‌ടാക്കൾക്കായി YouTube BrandConnect ഉപയോഗിക്കാമോ?

ഉവ്വ്. ചാനലുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്ക് പുതിയ അവസരങ്ങളെക്കുറിച്ചുള്ള ഇമെയിൽ അറിയിപ്പുകൾ ഞങ്ങൾ അയയ്ക്കുന്നു. നിങ്ങൾക്ക് ഈ ഇമെയിൽ അറിയിപ്പുകൾ ലഭിക്കണമെന്ന് സ്രഷ്ടാവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് അവരുടെ ചാനലുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസം പരിഷ്‌ക്കരിക്കാം. സ്രഷ്‌ടാവിന്റെ ഡീലുകൾ YouTube Studio-യിൽ നേരിട്ട് അവർക്കായി മാനേജ് ചെയ്യാൻ നിങ്ങളെ പ്രാപ്‌തമാക്കണമെങ്കിൽ അവർക്ക് നിങ്ങളെ ഒരു അംഗീകൃത ഉപയോക്താവായി ചേർക്കുകയും ചെയ്യാം.

YouTube BrandConnect-ൽ നിന്നുള്ള എന്റെ വരുമാനം എനിക്ക് എവിടെ കാണാനാകും?

YouTube BrandConnect സ്വയം സേവന പ്ലാറ്റ്‌ഫോം ബീറ്റാ നിബന്ധനകൾക്ക് വിധേയമായതും Google-ൽ നിന്ന് നേരിട്ട് നൽകുന്നതുമായ ഡീലുകളിൽ നിന്നുള്ള നിങ്ങളുടെ വരുമാനം YouTube Analytics-ൽ കാണാം. പ്രസക്തമായ കാലയളവ് തിരഞ്ഞെടുക്കുക, തുടർന്ന് കാർഡിൽ “YouTube BrandConnect വരുമാനം” എന്ന വരി ദൃശ്യമാകും. നിങ്ങളുടെ വരുമാനം എവിടെ നിന്നാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക.
നിങ്ങൾ ബ്രാൻഡുമായി നേരിട്ട് ഡീലിൽ ഒപ്പിടുകയാണെങ്കിൽ, ഡീലിൽ നിന്നുള്ള വരുമാനം YouTube Analytics-ൽ ദൃശ്യമാകില്ല.

ബ്രാൻഡ് ചെയ്ത ഉള്ളടക്ക ക്യാമ്പെയ്‌നിൽ നിന്നുള്ള വീഡിയോകൾ പരസ്യദാതാവുമായി ലിങ്ക് ചെയ്യേണ്ടതുണ്ടോ?

ബ്രാൻഡ് ചെയ്ത ഉള്ളടക്ക ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിങ്ങളൊരു പരസ്യദാതാവുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടെങ്കിൽ, ക്യാമ്പെയ്‌നിൽ നിന്നുള്ള ഉള്ളടക്കം അവരുടെ Google Ads അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ പരസ്യദാതാവ് അഭ്യർത്ഥന അയച്ചേക്കാം. പരസ്യദാതാവിന്റെ അഭ്യർത്ഥന അംഗീകരിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം, നിങ്ങളുടെ ചാനലിന് ഏറ്റവും അനുയോജ്യമായത് എന്താണോ അത് ചെയ്യുക.
ലിങ്കിംഗ് അഭ്യർത്ഥന അംഗീകരിക്കുകയാണെങ്കിൽ, പരസ്യദാതാവിന് Google Ads-ൽ ഉള്ളടക്കത്തിന്റെ ഓർഗാനിക് പ്രകടനം കാണാനും അവരുടെ പരസ്യങ്ങളിൽ, ലിങ്ക് ചെയ്ത വീഡിയോകൾ ഉപയോഗിക്കാനും കഴിയും. ബ്രാൻഡ് ചെയ്ത ഉള്ളടക്കം, പരസ്യദാതാവുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15246759342892212597
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false