ധനസമ്പാദന സംവിധാനങ്ങൾ അല്ലെങ്കിൽ 'പരസ്യങ്ങളുടെ ആൽഗരിതം' എന്നിവ വിശദീകരിക്കുന്നു

ലോകമെമ്പാടുമുള്ള ആളുകൾക്ക് തങ്ങളുടെ സ്റ്റോറികൾ പങ്കിടാനുള്ള ഒരു ഇടമാണ് YouTube. YouTube-ൽ ഓരോ മിനിറ്റിലും 400 മണിക്കൂറിലധികം വരുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നു, ഓരോ ദിവസവും 100 ദശലക്ഷക്കണക്കിന് മണിക്കൂറുകൾ കാണപ്പെടുന്നു, കൂടാതെ ഓരോ മാസവും കോടിക്കണക്കിന് ഉപയോക്താക്കൾ YouTube സന്ദർശിക്കുകയും ചെയ്യുന്നു.
നിർമ്മാതാക്കൾക്കും കാഴ്‌ചക്കാർക്കും പരസ്യദാതാക്കൾക്കും ഞങ്ങളുടെ കമ്മ്യൂണിറ്റി സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ, YouTube-ലെ എല്ലാ ഉള്ളടക്കവും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്ന സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ ഞങ്ങൾ സൃഷ്‌ടിച്ചിരിക്കുന്നു. ഈ സിസ്റ്റങ്ങളെ ചിലപ്പോൾ "പരസ്യ ആൽഗരിതം" അല്ലെങ്കിൽ "സിസ്റ്റംസ്" എന്നുവിളിക്കുന്നു.

ധനസമ്പാദനം നടത്തുന്ന സ്രഷ്‌ടാക്കളെ ഞങ്ങളുടെ സിസ്റ്റങ്ങൾ സ്വാധീനിക്കുന്ന വിധം

ഞങ്ങളുടെ സിസ്റ്റങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തെയും ചാനലുകളെയും വ്യത്യസ്‌ത രീതികളിലും വ്യത്യസ്‌ത ഘട്ടങ്ങളിലും നിരീക്ഷിക്കുന്നു. YouTube പങ്കാളി പ്രോഗ്രാമിലെ സ്രഷ്‌ടാക്കൾക്കായി, നിങ്ങളുടെ ഉള്ളടക്കത്തെയും ചാനലിനെയും സ്വാധീനിക്കാൻ ഞങ്ങളുടെ ധനസമ്പാദന സിസ്റ്റങ്ങൾക്കാകും.

ഉള്ളടക്കത്തിലുള്ള സ്വാധീനം

നിങ്ങൾ ഉള്ളടക്കത്തിനുള്ള പരസ്യങ്ങൾ ഓണാക്കുമ്പോൾ, ഞങ്ങളുടെ സിസ്റ്റങ്ങൾ അത് 2 രീതികളിൽ സ്‌കാൻ ചെയ്യും:

  • പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കം. പരസ്യങ്ങളിലൂടെ നിങ്ങൾ ധനസമ്പാദനം നടത്തുന്ന ഏതൊരു വീഡിയോയും ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾപാലിക്കേണ്ടതാണ്. താങ്കളുടെ വീഡിയോ ശീർഷകം, ലഘുചിത്രം, വിവരണം, ടാഗുകൾ, വീഡിയോ എന്നിവ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഞങ്ങളുടെ സിസ്റ്റങ്ങൾ പരിശോധിക്കും. ഒരു ധനസമ്പാദന ഐക്കണിന്റെരൂപത്തിൽ നിങ്ങൾക്ക് ഇതിന്റെ ഫലം കാണാനാകും.
  • കാഴ്‌ചക്കാരുടെ ഇടപഴകൽ. കാഴ്‌ചക്കാരുടെ ഇടപഴകലിനായി ഞങ്ങളുടെ സിസ്റ്റങ്ങളും സ്‌കാൻ ചെയ്യുന്നതാണ്. ഇതിനർത്ഥം ഞങ്ങൾ കമന്റുകൾ, ലൈക്കുകൾ, മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നു എന്നാണ്. നിങ്ങളുടെ പ്രേക്ഷകർ കാണുന്ന മറ്റ് തരത്തിലുള്ള ഉള്ളടക്കങ്ങളും ഞങ്ങൾ നിരീക്ഷിക്കുന്നു. നിങ്ങളുടെ വീഡിയോയുടെ ധനസമ്പാദന നില മാറ്റിയേക്കാവുന്ന മറ്റൊരു ധനസമ്പാദന വിലയിരുത്തൽ ഞങ്ങളുടെ സിസ്റ്റങ്ങൾ നടത്തിയേക്കാം.

ധനസമ്പാദന ഐക്കൺ സ്റ്റാറ്റസ് മാറ്റങ്ങളെക്കുറിച്ചും നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചും കൂടുതലറിയുക

ചാനലിലുള്ള സ്വാധീനം

നിങ്ങളുടെ ചാനലിൽ സ്ഥിരമായി കൃത്യമായ ധനസമ്പാദന തീരുമാനങ്ങൾ എടുക്കുന്നുണ്ടോയെന്നും ഞങ്ങളുടെ സിസ്റ്റങ്ങൾ പരിശോധിക്കും. ഞങ്ങളുടെ പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾപാലിക്കുന്ന വീഡിയോകൾക്കുള്ള പരസ്യങ്ങൾ മാത്രമേ നിങ്ങൾ ഓണാക്കാവൂ എന്ന് ഓർമ്മിക്കുക. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന വീഡിയോകൾക്ക് നിങ്ങൾ സ്ഥിരമായി പരസ്യങ്ങൾ ഓണാക്കുകയാണെങ്കിൽ, ഞങ്ങളുടെ സിസ്റ്റങ്ങൾ നിങ്ങളുടെ ചാനൽ ഫ്ലാഗ് ചെയ്തേക്കാം. മോശമായ സന്ദർഭങ്ങളിൽ, പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്താനുള്ള നിങ്ങളുടെ യോഗ്യത ഞങ്ങൾ ഓഫാക്കിയേക്കാം അല്ലെങ്കിൽ YouTube പങ്കാളി പ്രോഗ്രാമിൽ നിന്ന് നിങ്ങളെ നീക്കം ചെയ്തേക്കാം.

സിസ്റ്റം സംബന്ധിച്ച് നിങ്ങൾക്ക് എന്തുചെയ്യാനാകും

ഞങ്ങളുടെ സിസ്റ്റങ്ങൾ എല്ലായ്‌പ്പോഴും കാര്യങ്ങൾ കൃത്യമാക്കിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ വീഡിയോയുടെ ധനസമ്പാദന നില സംബന്ധിച്ച് നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു അവലോകനം അഭ്യർത്ഥിക്കാൻ കഴിയുന്നത്. നിങ്ങൾ ഒരു അവലോകനം അഭ്യർത്ഥിക്കുമ്പോൾ, നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശീലനം ലഭിച്ച നയ വിദഗ്‌ധർ നിരീക്ഷിക്കുന്നതാണ്. ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റത്തോട് ഞങ്ങളുടെ റിവ്യൂവർ വിയോജിക്കുന്നുവെങ്കിൽ, റിവ്യൂവറുടെ തീരുമാനം ഞങ്ങൾ അന്തിമമായി എടുക്കുന്നതാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10566587527801255475
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false