സ്ട്രൈക്കുകളുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

എനിക്കൊരു സ്ട്രൈക്ക് ലഭിച്ചാൽ എന്താണ് സംഭവിക്കുക?

നിങ്ങൾക്ക് പകർപ്പവകാശ സ്ട്രൈക്കോ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കോ ലഭിക്കുകയാണെങ്കിൽ, ഇമെയിൽ വഴിയും നിങ്ങളുടെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും അറിയിപ്പുകൾ വഴിയും നിങ്ങളുടെ YouTube ചാനലിലൂടെയും നിങ്ങളെ അറിയിക്കും. നിങ്ങൾക്ക് എന്തുകൊണ്ടാണ് സ്ട്രൈക്ക് ലഭിച്ചതെന്നും അതുമായി ബന്ധപ്പെട്ട് ഇനി എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾ നിങ്ങളെ അറിയിക്കും.

ഞങ്ങൾക്ക് 2 വ്യത്യസ്ത സംവിധാനങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്?

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദശക സ്ട്രൈക്കുകളും പകർപ്പവകാശ സ്ട്രൈക്കുകളും വെവ്വേറെ പ്രശ്നങ്ങളായി പരിഗണിക്കുന്നതിനാലാണ് ഞങ്ങൾക്ക് 2 സംവിധാനങ്ങളുള്ളത്.

വ്യത്യസ്ത കാരണങ്ങൾ മൂലമാണ് പകർപ്പവകാശവും കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളും സംബന്ധിച്ച ലംഘനങ്ങളുണ്ടാകുന്നത്. YouTube കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താൻ സ്രഷ്ടാക്കളും കാഴ്ചക്കാരും പാലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന നയങ്ങളാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ. സ്രഷ്ടാക്കളുടെ അവകാശങ്ങൾ പരിരക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവരും അവരുടെ വീഡിയോകളിലും തത്സമയ സ്ട്രീമുകളിലും സ്റ്റോറികളിലും ഉള്ളടക്കം ഉപയോഗിക്കുമ്പോൾ നയങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് പകർപ്പവകാശ നയങ്ങൾ നിലവിലുള്ളത്.

നിങ്ങൾക്ക് പകർപ്പവകാശ നിയന്ത്രണങ്ങളെ കുറിച്ച് അറിയാമായിരിക്കും, എന്നാൽ നഗ്നതയും ലൈംഗിക ഉള്ളടക്കവും സംബന്ധിച്ച ഞങ്ങളുടെ നയങ്ങൾ നിങ്ങൾക്ക് അറിയണമെന്നില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ലഘുചിത്രങ്ങളുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങളെ കുറിച്ച് അറിയാമായിരിക്കാം, എന്നാൽ മറ്റാരുടെയെങ്കിലും ഗാനം നിങ്ങളുടെ വീഡിയോയിൽ ഉപയോഗിക്കുന്നത് പകർപ്പവകാശ സ്ട്രൈക്ക് ലഭിക്കാനിടയാക്കും എന്ന കാര്യം തിരിച്ചറിയാനിടയില്ല. നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ നയങ്ങളെ കുറിച്ചും അറിയാനുള്ള അവസരം നൽകാൻ ഞങ്ങളാഗ്രഹിക്കുന്നു.

പകർപ്പവകാശ ലംഘനങ്ങളായി കണക്കാക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലറിയണമെന്നുണ്ടെങ്കിൽ, ഇനിപ്പറയുന്നത് വായിക്കുക:

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളെ കുറിച്ച് കൂടുതലറിയണമെന്നുണ്ടെങ്കിൽ, നിങ്ങൾക്ക്ഈ വീഡിയോ കാണാം അല്ലെങ്കിൽ സഹായകേന്ദ്രത്തിലെ വ്യക്തിഗത നയം അവലോകനം ചെയ്യുക.

ഓരോ സ്ട്രൈക്കിന്റെയും ഫലം വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്?

ഉപയോക്താക്കൾക്ക് അവരുടെ അനുഭവത്തിൽ നിന്ന് പഠിക്കാനും YouTube വീണ്ടും ആസ്വദിക്കാനും മികച്ച രീതിയിൽ സഹായിക്കുന്ന രീതിയിലാണ് ഞങ്ങൾ പകർപ്പവകാശ സ്ട്രൈക്കുകളുടെയും കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളുടെയും ശിക്ഷകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശക സ്ട്രൈക്കുകളുടെ കാര്യത്തിൽ, ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് ലഭിച്ച ശേഷം അതുമായി ബന്ധപ്പെട്ട നയ പേജ് സന്ദർശിച്ച് കഴിഞ്ഞാൽ അവരുടെ നയങ്ങൾ ലംഘിച്ചത് എന്തുകൊണ്ടാണെന്ന് അവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് ഞങ്ങൾ കണ്ടെത്തി.

ഇത് നിങ്ങളുടെ ആദ്യത്തെ സ്ട്രൈക്ക് ആണെങ്കിൽ നിങ്ങൾ പകർപ്പവകാശ സ്‌കൂളിൽ പങ്കെടുക്കണം.

നിങ്ങൾക്ക് എന്തുകൊണ്ടാണ് എപ്പോഴും മുന്നറിയിപ്പ് ലഭിക്കാത്തത്?

നിങ്ങളുടേത് കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക ലംഘനമാണോ പകർപ്പവകാശ ലംഘനമാണോ അല്ലെങ്കിൽ ആദ്യത്തെ ലംഘനമാണോ എന്നത് പോലുള്ള ഏതാനും കാര്യങ്ങളെ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുമോ ഇല്ലയോ എന്ന കാര്യം.

പിശകുകൾ സംഭവിക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാലാണ്, നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കാതിരിക്കുന്ന ആദ്യത്തെ സാഹചര്യത്തിൽ ഞങ്ങളൊരു മുന്നറിയിപ്പ് നൽകുന്നത്. 90 ദിവസത്തിനകം കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ മുന്നറിയിപ്പ് കാലഹരണപ്പെടുന്നതിനായി നിങ്ങൾക്ക് ഒരു നയ പരിശീലനത്തിൽ പങ്കെടുക്കാം. ഇതിലൂടെ ഞങ്ങളുടെ നയങ്ങളെക്കുറിച്ച് അറിയാനും ഇത് വീണ്ടും സംഭവിക്കുന്നത് ഒഴിവാക്കാനുമുള്ള അവസരം നിങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പരിശീലനം പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾ മറ്റൊരു നയം ലംഘിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിക്കും. ലംഘനം ആവർത്തിക്കുന്നവർ ഭാവിയിൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നത് ഞങ്ങൾ തടഞ്ഞേക്കാം.

ഞങ്ങൾക്ക് പകർപ്പവകാശ ലംഘനത്തെ തുടർന്നുള്ള നീക്കം ചെയ്യൽ അഭ്യർത്ഥന ലഭിക്കുകയാണെങ്കിൽ ഇത് ആദ്യത്തെ തവണയാണെങ്കിൽ പോലും ഞങ്ങൾ അപ്‌ലോഡ് നീക്കം ചെയ്ത് ഒരു പകർപ്പവകാശ സ്ട്രൈക്ക് നൽകും. നിയമാനുസൃതമാണെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. വീഡിയോ നീക്കം ചെയ്യാൻ, പകർപ്പവകാശ ഉടമ പൂർണ്ണവും സാധുതയുള്ളതുമായ നിയമപരമായ അഭ്യർത്ഥന സമർപ്പിക്കണം.

ശ്രദ്ധിക്കുക: Content ID ക്ലെയിമുകൾ സ്ട്രൈക്കിനിടയാക്കില്ല.

എനിക്ക് ഏത് തരത്തിലുള്ള സ്ട്രൈക്ക് ആണുള്ളതെന്ന് എങ്ങനെ അറിയാം?

സ്ട്രൈക്കിനെ കുറിച്ച് ഞങ്ങൾ നിങ്ങളെ അറിയിക്കുമ്പോൾ, ഏത് തരത്തിലുള്ള സ്ട്രൈക്ക് ആണ് ലഭിച്ചതെന്നും അറിയിക്കും. അതൊരു കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് ആണെങ്കിൽ, നിങ്ങളുടെ ഉള്ളടക്കം ഏത് നയമാണ് ലംഘിച്ചതെന്നും ഞങ്ങൾ അറിയിക്കും.

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളും പകർപ്പവകാശ സ്‌ട്രൈക്കുകളും നിങ്ങളുടെ Studio ഡാഷ്ബോർഡിലും ഉള്ളടക്ക ടാബിലും ദൃശ്യമാകും.

എനിക്കൊരു സ്ട്രൈക്ക് ലഭിച്ചാൽ എന്താണ് ചെയ്യേണ്ടത്?

പിശകുകൾ സംഭവിക്കാമെന്നും ആളുകൾ മനഃപ്പൂർവ്വം ഞങ്ങളുടെ നയങ്ങൾ ലംഘിക്കുകയോ മറ്റൊരാളുടെ പകർപ്പവകാശം ലംഘിക്കുകയോ ചെയ്യില്ലെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു സ്ട്രൈക്ക് ലഭിക്കുന്നത് ഭീതിജനകമായ സാഹചര്യമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ നിങ്ങളുടെ ചാനലിൽ ദീർഘകാലത്തേക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് നടപടികൾ സ്വീകരിക്കാം.

നിങ്ങൾക്കൊരു കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് ലഭിക്കുകയാണെങ്കിൽ, ഇനിപ്പറയുന്നവ ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു:

  1. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളെ കുറിച്ച് അറിയുക.
  2. നയങ്ങൾ അവലോകനം ചെയ്തതിന് ശേഷം, ഞങ്ങൾക്ക് പിശക് പറ്റിയെന്ന് കരുതുന്നുവെങ്കിൽ ഞങ്ങളെ അറിയിക്കുക. തീരുമാനത്തിനെതിരെ നിങ്ങൾക്ക് ഇവിടെ അപ്പീൽ ചെയ്യാം.

നിങ്ങൾക്കൊരു പകർപ്പവകാശ സ്ട്രൈക്ക് ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന ഓപ്ഷനുകൾ ലഭിക്കും:

  • അത് കാലഹരണപ്പെടാൻ കാത്തിരിക്കുക: 90 ദിവസത്തിന് ശേഷം പകർപ്പവകാശ സ്ട്രൈക്കുകൾ കാലഹരണപ്പെടും. ഇത് നിങ്ങളുടെ ആദ്യത്തെ സ്ട്രൈക്ക് ആണെങ്കിൽ നിങ്ങൾ പകർപ്പവകാശ സ്‌കൂളിൽ പങ്കെടുക്കണം.
  • പിൻവലിക്കാൻ അഭ്യർത്ഥിക്കുക: നിങ്ങളുടെ വീഡിയോ ക്ലെയിം ചെയ്തയാളെ ബന്ധപ്പെട്ട് പകർപ്പവകാശ ലംഘന ക്ലെയിം പിൻവലിക്കാൻ ആവശ്യപ്പെടുക.
  • നിഷേധ അറിയിപ്പ് സമർപ്പിക്കുക: നിങ്ങളുടെ വീഡിയോ നിയമലംഘനം നടത്തിയെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന് അത് പിശക് മൂലം നീക്കം ചെയ്തതാണെങ്കിൽ, അല്ലെങ്കിൽ ന്യായമായ ഉപയോഗമായി കണക്കാക്കാൻ യോഗ്യതയുണ്ടെങ്കിൽ നിങ്ങൾക്കൊരു നിഷേധ അറിയിപ്പ് സമർപ്പിക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16499076874065320634
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false