നിങ്ങളുടെ ഐഡന്റിറ്റി അല്ലെങ്കിൽ പേയ്മെന്റ് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക

Google ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ വേണ്ടിയുള്ള സൈൻ-അപ്പുകൾ, ഇടപാടുകൾ, പേയ്മെന്റ് രീതിയിലുള്ള മാറ്റങ്ങൾ എന്നിവ പോലുള്ള നിർദ്ദിഷ്ട Google Account പ്രവർത്തനങ്ങൾക്ക്, നിങ്ങളുടെ ഐഡന്റിറ്റി അല്ലെങ്കിൽ ഉപയോഗിക്കുന്ന പേയ്മെന്റ് രീതിയുടെ ഉടമസ്ഥാവകാശം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്.
നുറുങ്ങുകൾ: Google Pay ആപ്പിൽ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിന്, ഈ നിർദ്ദേശങ്ങൾ പിന്തുടരുക.

പരിശോധിച്ചുറപ്പിക്കലിനെ കുറിച്ച്

എന്തുകൊണ്ടാണ് ഞങ്ങൾ നിങ്ങളോട് പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെടുന്നത്
  • നിർദ്ദിഷ്ട ഉള്ളടക്കം ആക്സസ് ചെയ്യുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചുറപ്പിക്കുന്നതിന്.
  • നിങ്ങൾ Google-മായി ഒരു ഇടപാട് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിന്.
  • അസാധാരണമായ ആക്റ്റിവിറ്റികളോ ഇടപാടുകളോ ഞങ്ങൾ കണ്ടെത്തുന്നു.
  • നിയമപരമോ റെഗുലേറ്ററിയോ ആയ കാരണങ്ങളാൽ ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.

പ്രധാനപ്പെട്ടത്:നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, തീർപ്പാക്കാത്ത ഇടപാടുകൾ റദ്ദാക്കപ്പെടും. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റിലുള്ള തീർപ്പുകൽപ്പിക്കാത്ത നിരക്കുകൾ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും.

എന്തെല്ലാം വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം

പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കാൻ, ഓരോ പേയ്‌മെന്റ് രീതിയും പരിശോധിച്ചുറപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അങ്ങനെ ചെയ്യാൻ, നിങ്ങൾക്കൊരു പരിശോധിച്ചുറപ്പിക്കൽ കോഡ് അഭ്യർത്ഥിക്കാം.

ഇനിപ്പറയുന്നവ നൽകാനും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം:

  • നിയമപരമായ പേര്
  • നിങ്ങളുടെ പേയ്മെന്റ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്ന പേര്
  • വിലാസം
  • ജനനത്തീയതി
  • നിങ്ങളുടെ സർക്കാർ ഐഡിയുടെ ചിത്രം
  • വിലാസത്തിന്റെ തെളിവ്
  • നിങ്ങളുടെ പേയ്മെന്റ് രീതിയുടെ ചിത്രം
ഞങ്ങൾ എങ്ങനെയാണ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നത്

നിങ്ങൾ നൽകുന്ന വിവരങ്ങൾ Google ഇനിപ്പറയുന്നവയ്ക്കായി ഉപയോഗിക്കുന്നു:

  • നിങ്ങളുടെ ഐഡന്റിറ്റി അല്ലെങ്കിൽ പേയ്മെന്റ് രീതി പരിശോധിച്ചുറപ്പിക്കുന്നതിന്.
  • വഞ്ചനയിൽ നിന്നും ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിന്.
  • Google ഉൽപ്പന്നങ്ങൾക്കായുള്ള പരിശോധിച്ചുറപ്പിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്.

പേരും വിലാസവും പോലെ, പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ നിങ്ങളുടെ Google Account-ൽ സംഭരിക്കുന്നു. നിങ്ങളുടെ പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ payments.google.com -ൽ മാനേജ് ചെയ്യാം.

ബാധകമാകുമ്പോൾ, നിങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ Google സ്വകാര്യതാ നയത്തിനും Google Payments സ്വകാര്യതാ അറിയിപ്പിനും അനുസൃതമായി കൈകാര്യം ചെയ്യും.

പരിശോധിച്ചുറപ്പിക്കൽ എങ്ങനെ പൂർത്തിയാക്കാം

നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ നിങ്ങൾ ഡോക്യുമെന്റുകൾ സമർപ്പിക്കുകയോ ഒരു കോഡ് അഭ്യർത്ഥിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. ഉൽപ്പന്നത്തെയോ നിങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ആക്റ്റിവിറ്റിയെയോ അടിസ്ഥാനമാക്കി, ചില പരിശോധിച്ചുറപ്പിക്കൽ രീതികൾ ലഭ്യമായേക്കില്ല.

  1. payments.google.com എന്നതിലേക്ക് പോകുക.
  2. നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  3. മുകളിൽ വലത് വശത്ത് മുന്നറിയിപ്പ് Alert തുടർന്ന്പരിശോധിച്ചുറപ്പിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  4. പരിശോധിച്ചുറപ്പിക്കേണ്ട കാർഡിന് സമീപമുള്ള, പരിശോധിച്ചുറപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ രീതിക്ക് സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.
  6. പരിശോധിച്ചുറപ്പിക്കേണ്ട ഓരോ പേയ്മെന്റ് രീതിക്കും മുകളിലെ ഘട്ടങ്ങൾ ആവർത്തിക്കുക.

പരിശോധിച്ചുറപ്പിക്കൽ രീതികൾ

പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കാൻ, ഇനിപ്പറയുന്ന രീതികളിൽ ഒന്ന് ഉപയോഗിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് അഭ്യർത്ഥിക്കുക
  1. കോഡ് നേടുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ പേയ്മെന്റ് രീതി ഇഷ്യൂവറുടെ വെബ്സൈറ്റിൽ പോയി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  3. നിങ്ങളുടെ ഇടപാട് ചരിത്രത്തിൽ, "GOOGLE" എന്ന പേരിൽ $1.95 USD-ൽ താഴെയുള്ള താൽക്കാലിക നിരക്ക് കണ്ടെത്തുക. അവസാനത്തെ 6 അക്കങ്ങളാണ് പരിശോധിച്ചുറപ്പിക്കൽ കോഡ്.
    • കറൻസിയുടെ തരമനുസരിച്ച് താൽക്കാലിക നിരക്ക് വ്യത്യാസപ്പെടാം.
    • നിങ്ങൾക്ക് ഉടൻ തന്നെ കോഡ് ലഭിക്കേണ്ടതാണ്, എങ്കിലും ഇതിന് 7 ദിവസം വരെ എടുത്തേക്കാം.
    • നുറുങ്ങ്: നിങ്ങളുടെ അക്കൗണ്ടിലെ നിരക്ക് അല്ലെങ്കിൽ ഹോൾഡ് താൽക്കാലികമാണ്. 30 ദിവസത്തിനുള്ളിൽ നിരക്കുകൾ റീഫണ്ട് ചെയ്യും.
  4. 6 അക്ക കോഡ് നൽകുക.
  5. പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.
ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക

പ്രധാനപ്പെട്ടത്:

  • ഈ പ്രോസസിനായി നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ, ഐഡന്റിഫിക്കേഷൻ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുക, പ്രാദേശിക റെഗുലേറ്ററി ആവശ്യകതകൾ അനുസരിച്ചായിരിക്കും അവ കൈകാര്യം ചെയ്യുക.
  • YouTube, Google Store എന്നിവയിൽ നിന്നുള്ള വാങ്ങലുകൾ പരിശോധിച്ചുറപ്പിക്കുന്നതിന് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യൽ രീതി ലഭ്യമല്ല.

നിങ്ങളുടെ ഐഡന്റിറ്റിയോ പേയ്‌മെന്റ് രീതിയോ പരിശോധിച്ചുറപ്പിക്കുന്നതിന്, പരിശോധിച്ചുറപ്പിക്കൽ അഭ്യർത്ഥന കണ്ടെത്തുക. സ്വീകാര്യമായ ഡോക്യുമെന്റുകളുടെ ലിസ്റ്റും നിർദ്ദേശങ്ങളും കണ്ടെത്താൻ, പരിശോധിച്ചുറപ്പിക്കൽ അഭ്യർത്ഥനയിലെ ലിങ്ക് ഉപയോഗിക്കുക.

നിങ്ങളുടെ പ്രമാണങ്ങൾ ഇനിപ്പറയുന്ന പ്രകാരമാണെന്ന് ഉറപ്പാക്കുക:

  • സമർപ്പിക്കുന്ന എല്ലാ ഡോക്യുമെന്റുകളിലും ഒരേ മുഴുവൻ പേരാണ് ഉപയോഗിക്കുന്നത്.
  • അപ്ഡേറ്റ് ചെയ്തതും കാലഹരണപ്പെടാത്തതുമാണ്.
  • വ്യക്തതയുള്ളതാണ്.

നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രം ഇനിപ്പറയുന്ന പ്രകാരമാണെന്ന് ഉറപ്പാക്കുക:

  • ഒരു ഡോക്യുമെന്റിന്റെ ചിത്രമാണ്, മറ്റൊന്നുമല്ല
  • വ്യക്തതയുള്ളതാണ്
  • കളർ ആണ്, ബ്ലാക്ക് ആൻഡ് വെെറ്റ് അല്ല
  • മങ്ങലോ ഗ്ലെയറോ മങ്ങിയ വെളിച്ചമോ ഇല്ലാത്തതാണ്
  • പൂർണ്ണ ഡോക്യുമെന്റിന്റെ 4 മൂലകളും കാണിക്കുന്നുണ്ട്

നിങ്ങൾ ഡോക്യുമെന്റുകളിൽ നിന്ന് വിവരങ്ങൾ മറയ്ക്കുകയാണെങ്കിൽ:

  • ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ, ഇനിപ്പറയുന്നവ മറയ്ക്കുക:
    • അവസാനത്തെ 4 അക്കങ്ങൾ മാത്രം കാണിക്കുന്ന വിധത്തിൽ, മുഴുവൻ അക്കൗണ്ട് നമ്പറുകളും
    • എല്ലാ അക്കൗണ്ട് ബാലൻസുകളും ഇടപാടുകളും. പരിശോധിച്ചുറപ്പിക്കൽ ആവശ്യങ്ങൾക്ക് അക്കൗണ്ട് ബാലൻസുകളും ഇടപാടുകളും ആവശ്യമില്ല
  • മറയ്ക്കുന്നതിന്, അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്, സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ മറയ്ക്കാൻ ഒരു ഡാർക്ക് ബോക്‌സ് വരയ്ക്കാം.

നുറുങ്ങുകൾ:

  • നിങ്ങളുടെ പേര്, വിലാസം, പേയ്മെന്റ് വിവരങ്ങൾ എന്നിവ payments.google.com -ൽ അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ ഡോക്യുമെന്റുകൾ സമർപ്പിച്ചതിന് ശേഷം, പരിശോധിച്ചുറപ്പിക്കലിന് കുറച്ച് ദിവസമെടുത്തേക്കാം.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുക (Play ഡെവലപ്പർമാർക്ക് മാത്രം)

ചില രാജ്യങ്ങളിലോ പ്രദേശങ്ങളിലോ Google Play ഡെവലപ്പർമാർക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് അവരുടെ പണം വിതരണം ചെയ്യുന്ന പേയ്‌മെന്റ് രീതി പരിശോധിച്ചുറപ്പിക്കേണ്ടതായി വന്നേക്കാം. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ 180 ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.

  1. payments.google.com -ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. സബ്‌സ്ക്രിപ്ഷനുകളും സേവനങ്ങളും ക്ലിക്ക് ചെയ്യുക.
  3. "Google Play ആപ്പുകൾ” എന്നതിന് ചുവടെ മാനേജ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  4. “നിങ്ങൾക്ക് പണം ലഭിക്കേണ്ടത് എങ്ങനെ” എന്നതിന് താഴെയുള്ള പേയ്മെന്റ് രീതി ചേർക്കു എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. പണം വിതരണം ചെയ്യാനുള്ള നിങ്ങളുടെ പേയ്‌മെന്റ് രീതിയായി നിങ്ങൾ ചേർത്ത ബാങ്ക് അക്കൗണ്ട് കണ്ടെത്തുക.
  6. പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.
  7. ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ ഒരു പകർപ്പ് അപ്‌ലോഡ് ചെയ്യുക. നിങ്ങൾക്ക് ഒരു ചിത്രം അല്ലെങ്കിൽ PDF അപ്‌ലോഡ് ചെയ്യാം.
    • ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ നിന്ന്, സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ മറയ്ക്കുക, എന്നാൽ താഴെ പറയുന്ന വിവരങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക:
      • ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കം
      • റൂട്ടിംഗ് നമ്പർ, ബാങ്ക് കോഡ്, IFSC കോഡ്, സോർട്ട് കോഡ്, SWIFT കോഡ്, അല്ലെങ്കിൽ സമാനമായ ഐഡിയുടെ പൂർണ്ണ വിശദാംശങ്ങൾ.
      • ലോകത്തിന്റെ ഏത് ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ച്, ബാങ്ക് ഐഡന്റിഫിക്കേഷൻ കോഡിന് വ്യത്യസ്തമായ പേരായിരിക്കാം ഉണ്ടാകുക.

നിങ്ങൾ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചതിന് ശേഷം, പരിശോധിച്ചുറപ്പിക്കലിന് കുറച്ച് ദിവസമെടുത്തേക്കാം.

പരിശോധിച്ചുറപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക

പരിശോധിച്ചുറപ്പിക്കൽ കോഡുകളുടെയും താൽക്കാലിക ഹോൾഡുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുക

ഒരു പരിശോധിച്ചുറപ്പിക്കൽ കോഡ് ഉപയോഗിച്ച് പേയ്മെന്റ് രീതികൾ പരിശോധിച്ചുറപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയുക.

പ്രമാണം പരിശോധിച്ചുറപ്പിക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കുക

പ്രശ്നം പരിഹരിക്കുന്നതിന്:

  • നിങ്ങൾക്ക് ഒരു ഇമെയിലോ ഒരു പിശക് സന്ദേശമോ ലഭിക്കുകയാണെങ്കിൽ: സന്ദേശത്തിലെ നിർദ്ദേശങ്ങൾ പിന്തുടരുക.
  • പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ടീമിൽ നിന്ന് നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ: വിവരങ്ങൾ റിവ്യു ചെയ്ത ശേഷം ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും.

പരിശോധിച്ചുറപ്പിക്കാനായില്ല

പരിശോധിച്ചുറപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, തീരുമാനത്തിന് പിന്നാലെ ഒരു ഇമെയിൽ ലഭിക്കും. തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാൻ, ഇമെയിലിലെ നിർദ്ദേശങ്ങൾ പിന്തുടരുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7132207832121443804
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false