പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്താൻ വീഡിയോകൾ അപ്‌ലോഡ് ചെയ്യൽ

പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്തേണ്ടതിന് നിങ്ങളൊരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ചില ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

അപ്‌ലോഡ് ചെയ്യുമ്പോൾ പരസ്യ അനുയോജ്യത പരിശോധിക്കുക

നിങ്ങളുടെ വീഡിയോ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പരസ്യ അനുയോജ്യതക്കും പകർപ്പവകാശ ക്ലെയിമുകൾക്കുമായി സ്‌ക്രീൻ ചെയ്യുന്നതിനു വേണ്ടി അപ്‌ലോഡ് സമയത്ത് പരിശോധനകൾ പേജ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ധനസമ്പാദനത്തെ ബാധിക്കാനിടയുള്ള നിയന്ത്രണങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഈ പരിശോധനകൾ സഹായിക്കുന്നതിനാൽ, അവ പ്രസിദ്ധീകരിക്കും മുമ്പ് നിങ്ങൾക്ക് അവയിൽ മാറ്റം വരുത്താനാകും.

അപ്‌ലോഡ് ഫ്ലോയിലെ പകർപ്പവകാശ, പരസ്യ അനുയോജ്യതാ "പരിശോധനകൾ"

സ്വയം സാക്ഷ്യപ്പെടുത്തൽ സഹായിക്കുന്നത് എങ്ങനെ

സ്വയം സാക്ഷ്യപ്പെടുത്തുന്നതിലൂടെ, YouTube പങ്കാളി പ്രോഗ്രാമിലെ എല്ലാ സ്രഷ്ടാക്കൾക്കും ധനസമ്പാദനവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണം ലഭിക്കും. കൂടാതെ, പ്രതീക്ഷിക്കുന്ന ധനസമ്പാദന നിലയും വരുമാന സാധ്യതയും നിങ്ങൾക്ക് തത്സമയം കാണാനുമാകും.

ഉയർന്ന കൃത്യതാ റേറ്റിംഗ് ചരിത്രമുള്ള സ്രഷ്ടാക്കൾക്ക്: ധനസമ്പാദനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ആദ്യം നിങ്ങളുടെ ഇൻപുട്ട് ഉപയോഗിക്കും. തുടർന്ന്, നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ നിങ്ങൾക്കത് പ്രസിദ്ധീകരിക്കാനും അതിലൂടെ ധനസമ്പാദനം നടത്താനുമാകും. നിങ്ങളുടെ റേറ്റിംഗിൽ ഞങ്ങളുടെ സിസ്റ്റങ്ങൾ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ തീരുമാനത്തിൽ മാറ്റം വരാനുള്ള ചെറിയ സാധ്യതയുണ്ട്. ഒട്ടുമിക്ക വൈരുദ്ധ്യങ്ങളും ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്താറുണ്ട്.

പുതുതായി സ്വയം സാക്ഷ്യപ്പെടുത്തുന്നതോ കുറഞ്ഞ കൃത്യതാ റേറ്റിംഗ് ചരിത്രമുള്ളതോ ആയ സ്രഷ്ടാക്കൾക്ക്: ധനസമ്പാദനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ, സ്വയമേവ പ്രവർത്തിക്കുന്ന ഞങ്ങളുടെ സിസ്റ്റങ്ങളെ ഞങ്ങൾ കൂടുതൽ ആശ്രയിക്കും. നിലവിൽ അവലോകനം പുരോഗതിയിലായിരിക്കെ അക്കാര്യം വ്യക്തമാക്കാൻ 'പരിശോധനയിലാണ്' എന്ന ധനസമ്പാദന ഐക്കൺ കാണിക്കുകയും ചെയ്യും. സിസ്റ്റം പരിശോധനകൾ പൂർത്തിയാകാതെ വീഡിയോകളിലൂടെ ധനസമ്പാദനം നടത്താനാകില്ല.

നിങ്ങളുടെ റേറ്റിംഗ് ചരിത്രം പരിശോധിക്കാൻ, നിങ്ങളുടെ റേറ്റിംഗ് നില മനസ്സിലാക്കുക കാണുക.

ഞങ്ങളുടെ ധനസമ്പാദന ഐക്കണുകൾ മനസ്സിലാക്കുക

വിവിധ ഐക്കണുകൾ അർത്ഥമാക്കുന്നത് ഇതാണ്:

 പച്ച: ധനസമ്പാദനം "ഓണാണ്", വീഡിയോ പ്രസിദ്ധീകരിക്കാം.

 മഞ്ഞ: നിങ്ങളുടെ ഉള്ളടക്കത്തിൽ എല്ലാ പരസ്യദാതാക്കളിലും നിന്നുള്ള പരസ്യങ്ങൾ പരിമിതമായി മാത്രം കാണിക്കുകയോ പരസ്യങ്ങളൊന്നും കാണിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങളുടെ താൽപ്പര്യമനുസരിച്ച് വീഡിയോ പ്രസിദ്ധീകരിക്കുകയോ എഡിറ്റ് ചെയ്ത ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യുകയോ ഉള്ളടക്കത്തിന് മനുഷ്യ അവലോകനം അഭ്യർത്ഥിക്കുകയോ ചെയ്യാനാകും.

 ചുവപ്പ്: നിങ്ങൾ ധനസമ്പാദനം ഓണാക്കിയെങ്കിലും വീഡിയോയിൽ പകർപ്പവകാശ ക്ലെയിം ഉള്ളതിനാൽ അതിലൂടെ ധനസമ്പാദനം നടത്താനാകില്ല. ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് തർക്കം ഉന്നയിക്കാവുന്നതാണ്.

 ചാരനിറം: നിങ്ങൾ ഈ വീഡിയോയിൽ ധനസമ്പാദനം ഓണാക്കാതിരിക്കാൻ തിരഞ്ഞെടുത്തു.

 പരിശോധനയിലാണ്: ഇപ്പോഴും സിസ്റ്റം പരിശോധനകൾ റൺ ചെയ്യുകയാണ്. പരിശോധനകൾ റൺ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് വീഡിയോ പബ്ലിക് ആക്കാമെങ്കിലും അത് പൂർത്തിയായ ശേഷം പ്രസിദ്ധീകരിക്കാനാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. പരമാവധി വരുമാനം നേടാൻ, ഈ ഐക്കൺ പച്ചയോ മഞ്ഞയോ ചുവപ്പോ നിറമുള്ള ഒരു ഐക്കണായി മാറുന്നത് വരെ കാത്തിരിക്കുക, പരിശോധന പൂർത്തിയായി എന്നാണ് ഇതിനർത്ഥം. പൊതുവെ ഞങ്ങളുടെ സിസ്റ്റങ്ങൾ അതിവേഗത്തിൽ പരിശോധനകൾ പൂർത്തിയാക്കുന്നതിനാലും ഞങ്ങൾ നിങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തൽ ഇൻപുട്ട് അടിസ്ഥാനമാക്കി തീരുമാനം എടുക്കുന്നതിനാലും മിക്ക സ്രഷ്ടാക്കളും ഈ ഐക്കൺ കാണില്ലെന്ന കാര്യം ശ്രദ്ധിക്കുക.

ഞങ്ങളുടെ ധനസമ്പാദന ഐക്കൺ ഗൈഡ് ഉപയോഗിച്ച് ഓരോ ഐക്കണും എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13823465813929109755
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false