നിങ്ങൾ ധനസമ്പാദനം നടത്തുന്ന വീഡിയോകളിൽ പരസ്യങ്ങൾ എങ്ങനെയാണ് ദൃശ്യമാകുന്നത്

സ്രഷ്ടാവിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, നിങ്ങളുടെ വീഡിയോയ്‌ക്ക് മുമ്പോ ശേഷമോ കാണിക്കുന്ന പരസ്യ ഫോർമാറ്റുകൾക്കുള്ള ചോയ്‌സുകൾ ഞങ്ങൾ ലളിതമാക്കിയിരിക്കുന്നു. പ്രി-റോൾ, പോസ്‌റ്റ്-റോൾ പരസ്യങ്ങൾ, ഒഴിവാക്കാനാകുന്നതും ഒഴിവാക്കാനാകാത്തതുമായ പരസ്യങ്ങൾ എന്നിവയ്‌ക്കുള്ള വ്യക്തിഗത പരസ്യ ചോയ്‌സുകൾ ഞങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ, ദൈർഘ്യമേറിയ പുതിയ വീഡിയോകൾക്കുള്ള പരസ്യങ്ങൾ ഓണാക്കുമ്പോൾ, പ്രി-റോൾ, പോസ്‌റ്റ്-റോൾ പരസ്യങ്ങളും ഒഴിവാക്കാനാകുന്നതും ഒഴിവാക്കാനാകാത്തതുമായ പരസ്യങ്ങളും ഞങ്ങൾ ഉചിതമായ സമയത്ത് നിങ്ങളുടെ കാഴ്ചക്കാരെ കാണിക്കുന്നു. ഈ മാറ്റം, നിർദ്ദേശിക്കുന്ന മികച്ച മാതൃകയായ, എല്ലാ പരസ്യ ഫോർമാറ്റുകളും ഓണാക്കൽ എല്ലാവർക്കുമുള്ള സ്റ്റാൻഡേർഡ് രീതിയാക്കുന്നു. മിഡ്-റോൾ പരസ്യങ്ങൾക്കുള്ള നിങ്ങളുടെ ചോയ്‌സുകൾ മാറിയിട്ടില്ല. നിങ്ങൾ ധനസമ്പാദന ക്രമീകരണം മാറ്റാത്ത പക്ഷം, നിലവിലുള്ള ദൈർഘ്യമേറിയ വീഡിയോകൾക്കുള്ള പരസ്യ ചോയ്‌സുകൾ ഞങ്ങൾ അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ചാനലിൽ ധനസമ്പാദനം ഓണാക്കിയാൽ, കാഴ്‌ചാ പേജിലും Shorts ഫീഡിലും നൽകുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പരസ്യങ്ങൾക്കുള്ള ലേലം, Google Ad Manager, YouTube വിൽക്കുന്ന മറ്റ് ഉറവിടങ്ങൾ എന്നിവയിലൂടെയാണ് പരസ്യങ്ങൾ നൽകുന്നത്. ധനസമ്പാദനം ഓണാക്കിയ ശേഷം, പരസ്യങ്ങൾ കാണിച്ച് തുടങ്ങാൻ അൽപ്പസമയമെടുത്തേക്കാം.

നിങ്ങളുടെ വീഡിയോ മെറ്റാഡാറ്റ പോലുള്ള ഘടകങ്ങളും ഉള്ളടക്കം പരസ്യങ്ങൾക്ക് അനുയോജ്യമാണോ എന്നതും അടിസ്ഥാനമാക്കി നിങ്ങളുടെ വീഡിയോയിലെ പരസ്യങ്ങൾ സ്വയമേവ തിരഞ്ഞെടുക്കുന്നു.

നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് ഞങ്ങളുടെ സിസ്റ്റങ്ങൾ പതിവായി നിരീക്ഷിച്ച് അപ്ഡേറ്റ് ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങളുടെ വീഡിയോകളിൽ കാണിക്കുന്ന എല്ലാ പരസ്യങ്ങളും ഞങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നില്ല, അതിനാൽ നിർദ്ദിഷ്ട പരസ്യങ്ങൾ പ്ലേ ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാനാകില്ല.

ധനസമ്പാദനം നടത്തുന്ന വീഡിയോകളിൽ എപ്പോഴും പരസ്യങ്ങൾ കാണിക്കില്ല. കാണുന്ന സമയത്ത് എപ്പോഴും പരസ്യം ലഭ്യമായിരിക്കണമെന്നില്ല. പരസ്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നുവെങ്കിൽ, നിങ്ങളുടെ വീഡിയോകളിൽ പരസ്യങ്ങൾ കാണിക്കാത്തതിന്റെ കാരണം അറിയുക.

പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങൾ എന്നാൽ എന്താണ്?

2010 മുതൽ, YouTube-ൽ നൽകുന്ന ഉള്ളടക്കത്തിനായി പരസ്യങ്ങൾ വിൽക്കാൻ YouTube ഏതാനും പങ്കാളികളെ അനുവദിച്ചിട്ടുണ്ട്. "പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങൾ" എന്നാണ് ഈ പരസ്യങ്ങൾ അറിയപ്പെടുന്നത്. പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങൾക്ക് യോഗ്യത നേടാൻ, ഓർഗനൈസേഷനുകൾ വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം ഉള്ളടക്കം വിതരണം ചെയ്യുകയും സ്വന്തം വീഡിയോകളിലെ പരസ്യങ്ങൾ വിൽക്കുന്നതിന് തയ്യാറായ കമ്പനി ആന്തരഘടന (സെയിൽസ് ടീമുകൾ ഉൾപ്പെടെ) ഉണ്ടായിരിക്കുകയും വേണം.

പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങളുടെ കാര്യത്തിൽ, പങ്കാളികളുടെ ഉടമസ്ഥതയിലുള്ള ഉള്ളടക്കത്തിൽ പരസ്യങ്ങൾ നൽകാൻ അവർ പരസ്യദാതാക്കളുമായി നേരിട്ട് പ്രവർത്തിക്കുന്നു. നിർദ്ദിഷ്ട ഉള്ളടക്കത്തിൽ പരസ്യങ്ങൾ കാണിക്കാനാകുന്നതിന്, പരസ്യദാതാക്കൾ ഈ പങ്കാളികളിൽ നിന്ന് പരസ്യങ്ങൾ വാങ്ങുന്നു. "മിക്ക പരസ്യദാതാക്കൾക്കും അനുയോജ്യമല്ല" എന്ന് YouTube കണക്കാക്കുന്ന വീഡിയോകളിൽ പോലും, പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങൾ ദൃശ്യമായേക്കാം എന്നാണ് ഇതിനർത്ഥം. പരസ്യദാതാക്കളുമായി നേരിട്ട് പ്രവർത്തിക്കുന്നതിലൂടെ, പരസ്യ പ്ലെയ്സ്മെന്റിന്റെ പൂർണ്ണ ഉത്തരവാദിത്തം ഈ പങ്കാളികൾ ഏറ്റെടുക്കുന്നു. ബ്രാൻഡിന് അനുയോജ്യമല്ലെന്ന് പരസ്യദാതാക്കൾ കരുതുന്ന ഉള്ളടക്കത്തിൽ പരസ്യങ്ങൾ നൽകുന്നതിനെ തുർന്നുണ്ടായേക്കാവുന്ന അപകടസാധ്യതയുടെ ഉത്തരവാദിത്തവും അവർക്ക് തന്നെയാണ്.

ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ പങ്കാളികൾക്ക് പരസ്യങ്ങൾ വിൽക്കാനാകില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10193636151492397189
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false