പൊതുവായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യ ഘട്ടമെന്ന നിലയിൽ, YouTube ആപ്പ് അല്ലെങ്കിൽ ബ്രൗസർ വിൻഡോ അടച്ച ശേഷം അത് വീണ്ടും തുറക്കുക. തുടർന്ന്, നിങ്ങളുടെ ഉപകരണം റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുക.
പുതിയ ഉപകരണങ്ങളിൽ വീഡിയോകൾ വീണ്ടും ഡൗൺലോഡ് ചെയ്യുക
നിങ്ങളുടെ അംഗത്വം കാലഹരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക
നിങ്ങളുടെ YouTube Premium അംഗത്വം കാലഹരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക.
YouTube ആപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ക്രമീകരണം
വാങ്ങലുകളും അംഗത്വവും എന്നിങ്ങനെ ടാപ്പ് ചെയ്യുക.
- നിങ്ങൾക്ക് അടുത്തിടെ YouTube Premium-ലേക്കുള്ള ആക്സസ് നഷ്ടപ്പെടുകയും ശേഷം വീണ്ടും വരിക്കാരാകുകയും ചെയ്തിട്ടുണ്ടെങ്കിൽ, സംരക്ഷിച്ച വീഡിയോകൾ ദൃശ്യമാകാൻ, വീണ്ടും വരിക്കാരായി കുറച്ച് മണിക്കൂർ എടുത്തേക്കാമെന്ന കാര്യം ശ്രദ്ധിക്കുക.
- നിങ്ങൾക്ക് ഉടൻ തന്നെ ഒരു വീഡിയോ കാണണമെന്നുണ്ടെങ്കിൽ മെനു
ടാപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ വീണ്ടും ശ്രമിക്കുക തിരഞ്ഞെടുക്കുക.
- നിങ്ങളുടെ YouTube Premium അംഗത്വം അവസാനിച്ചാൽ, ഡൗൺലോഡ് ചെയ്ത വീഡിയോകളിലേക്ക് നിങ്ങൾക്ക് ഇനി ആക്‌സസ് ഉണ്ടായിരിക്കില്ല. നിങ്ങളുടെ ഡൗൺലോഡുകളിലേക്ക് വീണ്ടും ആക്‌സസ് നേടാൻ, Premium അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുക.
നിങ്ങൾ YouTube Premium-ലേക്കാണോ സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കുക
നിങ്ങളുടെ YouTube Premium അംഗത്വവുമായി ബന്ധപ്പെട്ട Google Account-ലാണ് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
- YouTube Premium-മായി ബന്ധപ്പെട്ട അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്ത് വീണ്ടും സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുക.
- YouTube Premium ലോഗോ (YouTube ലോഗോയ്ക്ക് പകരം) കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. YouTube മൊബൈൽ ആപ്പിൽ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ആപ്പിന്റെയോ ബ്രൗസറിന്റെയോ മുകളിലുള്ള ഇടത് മൂലയിൽ YouTube Premium ലോഗോ കാണുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ YouTube Premium അംഗത്വവുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്കാണ് നിങ്ങൾ ടിവിയിൽ നിന്ന് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
- നിങ്ങൾ ടിവിയിലേക്ക് കാസ്റ്റ് ചെയ്യുകയാണെങ്കിൽ, ടിവിയിലും കമ്പ്യൂട്ടറിലും നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിലും സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങൾ Google Home ഉപയോഗിക്കുകയാണെങ്കിൽ, Google Home ആപ്പിൽ ശരിയായ അക്കൗണ്ടിലാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
പിന്തുണയെ ബന്ധപ്പെട്ട് ഉൽപ്പന്ന ഫീഡ്ബാക്ക് സമർപ്പിക്കുക
ഇപ്പോഴും പ്രശ്നം നേരിടുകയാണെങ്കിൽ, പിന്തുണയെ ബന്ധപ്പെടുക. പിന്തുണയെ ബന്ധപ്പെടുമ്പോൾ, ഇനിപ്പറയുന്നവ പരാമർശിക്കുക:
- നിങ്ങളൊരു പിശക് സന്ദേശം കാണുന്നുണ്ടോ?
- അതെവിടെയാണ് കാണിക്കുന്നത്, ടെക്സ്റ്റിൽ കൃത്യമായി എന്താണ് കാണിക്കുന്നത്? കഴിയുമെങ്കിൽ, സ്ക്രീൻഷോട്ട് ഉൾപ്പെടുത്തുക.
YouTube-ന് ഉൽപ്പന്ന ഫീഡ്ബാക്ക് അയയ്ക്കുക:
- നിങ്ങളുടെ പ്രശ്നത്തെ കുറിച്ചുള്ള ഫീഡ്ബാക്കും നിങ്ങൾക്ക് സമർപ്പിക്കാം. നിങ്ങൾക്ക് പ്രതികരണമൊന്നും ലഭിക്കില്ല, എന്നാൽ നിങ്ങളുടെ ഫീഡ്ബാക്ക് YouTube-മായി പങ്കിടും.
- ഉൽപ്പന്ന ഫീഡ്ബാക്ക് അയയ്ക്കാൻ, YouTube-ൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ
ക്രമീകരണം
ഫീഡ്ബാക്ക് അയയ്ക്കുക
എന്നിങ്ങനെ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പ്രശ്നം നന്നായി മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നതിന്, "സിസ്റ്റം ലോഗുകൾ" എന്ന ബോക്സിൽ ചെക്ക് മാർക്കിടുന്ന കാര്യം ഉറപ്പാക്കുക.
ഇനിപ്പറയുന്നതിലേക്ക് മടങ്ങുക: YouTube Premium അംഗത്വ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുക.