YouTube Kids-ലെ പരസ്യം ചെയ്യൽ

YouTube Kids ആപ്പിൽ വിൽക്കുന്ന എല്ലാ പരസ്യങ്ങളും ചുവടെ വിവരിച്ചിരിക്കുന്ന പരസ്യം ചെയ്യൽ സംബന്ധിച്ച അധിക നയങ്ങളും YouTube-ന്റെ പൊതുവായ പരസ്യം ചെയ്യൽ നയങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം. YouTube Kids പരസ്യം ചെയ്യൽ നയങ്ങളിൽ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. ഏറ്റവും പുതിയ അപ്ഡേറ്റുകൾ വായിക്കുന്നതിന് ഇത് നിരന്തരം പരിശോധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. YouTube Kids-ലെ പണമടച്ചുള്ള എല്ലാ പരസ്യങ്ങളും YouTube Kids ആപ്പിൽ കാണിക്കുന്നതിന് മുമ്പ് നിർബന്ധമായും YouTube നയ ഉപദേശക ടീമിന്റെ അനുമതി മുൻകൂറായി നേടിയിരിക്കണം. ഇതിന് പുറമെ, ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും (പ്രസക്‌തമായ എല്ലാ സ്വയം നിയന്ത്രിത നയങ്ങളോ ഇൻഡസ്ട്രിയിലെ അംഗീകൃത നയങ്ങളോ ഉൾപ്പെടെയുള്ളവ) പരസ്യദാതാക്കൾ പാലിക്കേണ്ടതും നിർബന്ധമാണ്. പരസ്യ ഫോർമാറ്റിനുള്ള ഞങ്ങളുടെ ആവശ്യകതകളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വായിക്കാവുന്നതാണ്.

എന്താണ് YouTube Kids-ലെ പണമടച്ചുള്ള പരസ്യം?

നിരക്കില്ലാതെയുള്ള അനുഭവം ലഭ്യമാക്കാൻ, പരിമിതമായ പരസ്യങ്ങളോട് കൂടി YouTube Kids-ൽ പരസ്യം പിന്തുണയ്ക്കും. ആപ്പിൽ നിങ്ങളൊരു YouTube വീഡിയോ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വീഡിയോ ആരംഭിക്കുന്നതിന് മുമ്പായി ഒരു പരസ്യ ബമ്പറും, തുടർന്ന് "പരസ്യം" എന്ന് വ്യക്തമാക്കുന്ന അടയാളമുള്ള ഒരു വീഡിയോ പരസ്യവും കണ്ടേക്കാം. പണമടച്ച് ലഭ്യമാക്കുന്ന പരസ്യങ്ങളാണിവ ("പണമടച്ചുള്ള പരസ്യങ്ങൾ").

YouTube-ൽ ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ പണമടച്ചുള്ള പരസ്യങ്ങളല്ലാത്തതിനാൽ അവ പരസ്യമായി അടയാളപ്പെടുത്താറില്ല, അവ ഞങ്ങളുടെ പരസ്യം ചെയ്യൽ നയങ്ങൾക്ക് വിധേയവുമല്ല. ആപ്പിൽ പരസ്യങ്ങൾ വാങ്ങിയ കമ്പനികളിൽ നിന്നുള്ളതോ കമ്പനികളെ കുറിച്ചുള്ളതോ ആയ ഉള്ളടക്കവും ഇതിൽ ഉൾപ്പെടാം. ഉദാഹരണത്തിന്, ട്രെയിനുകളെ കുറിച്ചുള്ള തിരയലിന് ഉപയോക്താക്കളോ ടോയ് ട്രെയിൻ കമ്പനിയോ അപ്‌ലോഡ് ചെയ്ത ട്രെയിൻ കാർട്ടൂണുകളോ യഥാർത്ഥ ട്രെയിനുകളെ കുറിച്ചുള്ള ഗാനങ്ങളോ വീഡിയോകളോ ഫലങ്ങളായി ലഭിക്കാം, YouTube Kids പരസ്യം ചെയ്യൽ പ്രോഗ്രാമിന്റെ ഭാഗമല്ലാത്തതിനാൽ ഇവയൊന്നും പണമടച്ചുള്ള പരസ്യങ്ങളായി ഞങ്ങൾ കണക്കാക്കുന്നില്ല. അതുപോലെ, പണമടച്ചുള്ള പരസ്യങ്ങൾ ചോക്ലേറ്റ് നിർമ്മാതാക്കൾക്ക് ഞങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ പോലും ആരെങ്കിലും ചോക്ലേറ്റിനെ കുറിച്ച് തിരയുമ്പോൾ, ചോക്ലേറ്റ് ഫഡ്‌ജ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താവ് അപ്‌ലോഡ് ചെയ്ത വീഡിയോ തിരയലിൽ കാണിച്ചേക്കാം. YouTube Kids-ലെ വീഡിയോകളെ കുറിച്ച് കൂടുതലറിയുക.

പരസ്യ ഫോർമാറ്റ് ആവശ്യകതകൾ

  • ഫോർമാറ്റ്: നിലവിൽ YouTube Kids-ൽ ഇൻ-സ്ട്രീം വീഡിയോ പരസ്യ ഫോർമാറ്റിന് മാത്രമേ ഞങ്ങൾ അനുമതി നൽകുന്നുള്ളൂ.
  • പരമാവധി ദൈർഘ്യം: ഒഴിവാക്കാനാകാത്ത പരസ്യങ്ങൾക്ക് 15-20 സെക്കൻഡും (കാഴ്ചക്കാരുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി) ഒഴിവാക്കാനാകുന്ന പരസ്യങ്ങൾക്ക് 60 സെക്കൻഡും (മാർക്കറ്റ് അനുസരിച്ച് ദൈർഘ്യത്തിൽ വ്യത്യാസം വരാം). പണമടച്ചുള്ള പരസ്യത്തിന് മുമ്പ് പ്ലേ ചെയ്യുന്ന 3 സെക്കൻഡുള്ള പരസ്യ ബമ്പർ ഇതിൽ ഉൾപ്പെടുന്നില്ല.
  • ഡെസ്റ്റിനേഷൻ URL-കൾ: ഡെസ്റ്റിനേഷൻ URL-കളും ഔട്ട്ബൗണ്ട് ലിങ്കുകളും (കോൾ-ടു-ആക്ഷൻ ഓവർലേകളും വിവര കാർഡുകളും ഉൾപ്പെടെ) ആപ്പിൽ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. YouTube Kids-ലെ പരസ്യങ്ങൾ ക്ലിക്ക് ചെയ്യാവുന്നവയല്ല.
  • ലഭ്യമാക്കുന്ന സൈറ്റ്: പണമടച്ചുള്ള എല്ലാ പരസ്യങ്ങളും ഹോസ്റ്റ് ചെയ്യുന്നത് YouTube-ൽ ആയിരിക്കണം. മൂന്നാം കക്ഷി ലഭ്യമാക്കുന്ന പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു.

പരസ്യ ടാർഗറ്റിംഗും ഡാറ്റാ ശേഖരണവും

  • ഞങ്ങൾ താൽപ്പര്യാധിഷ്ഠിത പരസ്യം ചെയ്യൽ YouTube Kids-ൽ നിരോധിച്ചിരിക്കുന്നു.
  • റീമാർക്കറ്റിംഗോ മറ്റ് ട്രാക്കിംഗ് പിക്‌സലുകളോ അടങ്ങിയ പണമടച്ചുള്ള പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു.

നിയന്ത്രിത ഉൽപ്പന്നങ്ങളുടെ വിഭാഗങ്ങൾ

ചുവടെയുള്ള ഉൽപ്പന്നങ്ങളുടെ പണമടച്ചുള്ള പരസ്യങ്ങൾ YouTube Kids-ൽ നിരോധിച്ചിരിക്കുന്നു.

എല്ലാ പ്രായക്കാർക്കും അനുയോജ്യമല്ലാത്ത മീഡിയ ഉള്ളടക്കം

13 വയസ്സിൽ താഴെയുള്ള ഉപയോക്താക്കളെ കാണിക്കാൻ അനുയോജ്യമല്ലാത്ത മീഡിയ നിരോധിച്ചിരിക്കുന്നു. MPAA 'PG’-യിലും ഉയർന്ന റേറ്റിംഗ് നൽകിയിട്ടുള്ള സിനിമകളും ടിവി രക്ഷാകർതൃ മാർഗ്ഗനിർദ്ദേശങ്ങൾ 'G'-യിലും ഉയർന്ന റേറ്റിംഗ് നൽകിയിട്ടുള്ള ടെലിവിഷൻ ഷോകളും ഇവയുടെ ഉദാഹരണങ്ങളാണ്.

സൗന്ദര്യവും ഫിറ്റ്നസും

ശരീര സൗന്ദര്യ സംരക്ഷണം, ഫിറ്റ്നസ്, വ്യായാമം, ഭാരം കുറയ്ക്കൽ, ഡയറ്റ്, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു.

ഡേറ്റിംഗും റിലേഷൻഷിപ്പും

ഡേറ്റിംഗ് സൈറ്റുകൾ, കുടുംബ കൗൺസലിംഗ്, വിവാഹവും വിവാഹമോചനവും സംബന്ധിച്ച സേവനങ്ങൾ എന്നിവയുടെ പണമടച്ചുള്ള പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു.

ഭക്ഷണപാനീയങ്ങൾ

പോഷകാഹാരവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉൾപ്പെടെ, ഭക്ഷ്യയോഗ്യമായ ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു.

നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ ഉൽപ്പന്നങ്ങൾ

നിരോധിച്ചിരിക്കുന്ന ഉള്ളടക്കവും നിയന്ത്രിച്ചിരിക്കുന്ന ഉള്ളടക്കവും ഉൾപ്പെടെ, കുട്ടികൾക്കായി പരസ്യം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതോ നിയമപരമായി നിരോധിച്ചിട്ടുള്ളതോ ആയ ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് ഹാനി വരുത്തുന്ന ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ അല്ലെങ്കിൽ വെർച്വൽ കമ്മ്യൂണിറ്റികൾ

അംഗങ്ങൾ പ്രാഥമികമായും ഇന്റർനെറ്റിൽ ഇടപഴകുന്ന വെർച്വൽ കമ്മ്യൂണിറ്റികളുമായി ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും നിരോധിച്ചിരിക്കുന്നു.

രാഷ്ട്രീയ പരസ്യങ്ങൾ

രാഷ്ട്രീയ സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ നയ നിലപാടുകൾ, രാഷ്ട്രീയ പാർട്ടികൾ, ധനസമാഹരണം, രാഷ്ട്രീയ പ്രവർത്തന കമ്മിറ്റികൾ, രാഷ്ട്രീയ അജണ്ടകൾ എന്നിവയുൾപ്പെടെ, എല്ലാ തരത്തിലുമുള്ള പണമടച്ചുള്ള രാഷ്ട്രീയ പരസ്യങ്ങളും നിരോധിച്ചിരിക്കുന്നു.

മതപരമായ പരസ്യങ്ങൾ

എല്ലാ തരത്തിലുമുള്ള പണമടച്ചുള്ള മതപരമായ പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു.

വീഡിയോ ഗെയിമുകൾ

12 വയസ്സോ അതിൽ താഴെയോ ഉള്ള പ്രേക്ഷകർക്ക് അനുയോജ്യമല്ലാത്ത ഗെയിം ഇൻഡസ്ട്രി റേറ്റിംഗുള്ള, വീഡിയോ ഗെയിം കൺസോൾ, കമ്പ്യൂട്ടർ, സെൽ ഫോണോ ടാബ്‌ലെറ്റോ പോലുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ ഉൾപ്പെടെ കളിക്കാനാകുന്ന ഇലക്ട്രോണിക് വീഡിയോ ഗെയിമുകൾ (അനുബന്ധ ആക്‌സസറികളും) നിരോധിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ESRB E10+, PEGI 7 വരെ റേറ്റിംഗ് ഉള്ളതോ IARC പ്രകാരം ഇവയ്ക്ക് സമമായ പ്രാദേശിക ഇൻഡസ്ട്രി റേറ്റിംഗ് ഉള്ളതോ ആയ ഗെയിമുകൾ അനുവദിക്കും. പസിലുകൾ, വർക്ക്‌ഷീറ്റുകൾ, ഗണിത ചോദ്യങ്ങൾ, ഭാഷാ പഠന പരിശീലനങ്ങൾ മുതലായ വിദ്യാഭ്യാസപരമായ ഇന്ററാക്‌ടീവ് ഉള്ളടക്കമുള്ള ആപ്പുകളും വെബ് ഉള്ളടക്കവും അനുവദിക്കും.

നിരോധിച്ച ഉള്ളടക്കത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഇനിപ്പറയുന്ന ഏതെങ്കിലും ഉള്ളടക്കം ഫീച്ചർ ചെയ്യുന്നതോ പ്രമോട്ട് ചെയ്യുന്നതോ ആയ പണമടച്ചുള്ള പരസ്യങ്ങൾ കർശനമായും നിരോധിച്ചിരിക്കുന്നു.

പ്രായപൂർത്തിയായവർക്കുള്ളതും ലൈംഗികത സൂചിപ്പിക്കുന്നതുമായ ഉള്ളടക്കം

13 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമല്ലാത്ത, പ്രായപൂർത്തിയായ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ലൈംഗികത അടങ്ങിയ മുതിർന്നവർക്കുള്ള ഉള്ളടക്കം.

ബ്രാൻഡിംഗ്

പണമടച്ചുള്ള പരസ്യങ്ങളിൽ പരസ്യദാതാവിനെ ഒപ്പം/അല്ലെങ്കിൽ വീഡിയോയിൽ മാർക്കറ്റ് ചെയ്യുന്ന ഉൽപ്പന്നത്തെ വ്യക്തമായി ബ്രാൻഡ് ചെയ്തിരിക്കണം. പണമടച്ചുള്ള പരസ്യം കാണുമ്പോൾ അതൊരു പരസ്യമാണെന്നും സാധാരണയുള്ള YouTube ഉള്ളടക്കമല്ലെന്നും മനസ്സിലാക്കാൻ ഉപയോക്താവിന് കഴിയണം.

മത്സരങ്ങൾ

പ്രവേശന നിരക്ക് ഇല്ലാത്തവ ഉൾപ്പെടെയുള്ള മത്സരങ്ങളും സ്വീപ്പ്സ്റ്റേക്ക് പ്രമോഷനുകളും.

അപകടകരമായ ഉള്ളടക്കം

13 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്ക് അപകടകരമോ അനുചിതമോ ആയ ഉള്ളടക്കം, അല്ലെങ്കിൽ മുതിർന്നവരുടെ മേൽനോട്ടം പൊതുവെ ആവശ്യമായ ഉള്ളടക്കം.

വാങ്ങാൻ പ്രേരിപ്പിക്കൽ

ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന, അല്ലെങ്കിൽ ഒരു ഇനം വാങ്ങാൻ രക്ഷിതാക്കളെയോ മറ്റുള്ളവരെയോ പ്രേരിപ്പിക്കുന്ന പ്രമോഷനുകളും ഉള്ളടക്കവും.

തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ അവകാശവാദങ്ങൾ
  • പണമടച്ചുള്ള പരസ്യങ്ങൾ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാകരുത്, അവയിൽ വഞ്ചനാപരമോ അടിസ്ഥാനരഹിതമോ ആയ അവകാശവാദങ്ങൾ നടത്താനും പാടില്ല. എല്ലാ അവകാശവാദങ്ങളും പ്രസ്താവനങ്ങളും വീഡിയോയിൽ സാധൂകരിച്ചിരിക്കണം.
  • ഉൽപ്പന്നം വാങ്ങുന്നതിലൂടെ നിങ്ങളുടെ സാമൂഹിക നിലവാരം മെച്ചപ്പെടുമെന്ന രീതിയിലുള്ള പ്രസ്‌താവനകൾ പണമടച്ചുള്ള പരസ്യങ്ങളിൽ നടത്തരുത്.
  • പ്രവർത്തനരഹിതമോ പൂർത്തിയാക്കാൻ കഴിയാത്തതോ ആയ പ്രവർത്തനങ്ങൾക്കുള്ള ഫീച്ചറുകൾ അല്ലെങ്കിൽ കോൾ-ടു-ആക്ഷനുകൾ പണമടച്ചുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തരുത്.
ഹിംസാത്മക ഉള്ളടക്കം

13 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമല്ലാത്ത, പ്രായപൂർത്തിയായ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ഹിംസാത്മകമായ ഗ്രാഫിക് ഉള്ളടക്കം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12843487317336594740
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false