ചാനൽ ക്രമീകരണം മാനേജ് ചെയ്യുക

YouTube Studio-യിൽ നിങ്ങളുടെ ചാനൽ ക്രമീകരണം മാനേജ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ രാജ്യം/പ്രദേശം, ചാനലിന്റെ ദൃശ്യപരത എന്നിവയടക്കം എല്ലാം മാറ്റാനാകും.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന് ക്രമീകരണം തിരഞ്ഞെടുക്കുക.
  3. ഇടത് മെനുവിൽ നിന്ന് ചാനൽ തിരഞ്ഞെടുക്കുക.
  4. ചാനൽ ക്രമീകരണം സജ്ജീകരിച്ച് സംരക്ഷിക്കുക തിരഞ്ഞെടുക്കുക.

അടിസ്ഥാന വിവരങ്ങൾ

താമസിക്കുന്ന രാജ്യം

താഴേക്കുള്ള അമ്പടയാളം ഉപയോഗിച്ച് നിങ്ങളുടെ YouTube ചാനലിന്റെ രാജ്യം/പ്രദേശം തിരഞ്ഞെടുക്കാം. YouTube പങ്കാളി പ്രോഗ്രാമിനുള്ള യോഗ്യത ഇവിടെ തിരഞ്ഞെടുത്ത രാജ്യ/പ്രദേശ ക്രമീകരണത്തെ ആശ്രയിച്ചിരിക്കുന്നു.

കീവേഡുകൾ

ഈ ക്രമീകരണം ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ചാനലുമായി ബന്ധപ്പെട്ട കീവേഡുകൾ ചേർക്കാനാകും.

വിപുലമായ ക്രമീകരണം

നിങ്ങളുടെ ചാനലിന്റെ പ്രേക്ഷകരെ സജ്ജീകരിക്കുക

ചാനൽ ക്രമീകരണം തിരഞ്ഞെടുത്ത് നിങ്ങളുടെ വർക്‌ഫ്ലോ ലളിതമാക്കുക. ഈ ക്രമീകരണം നിലവിലുള്ളതും ഭാവിയിൽ അപ്‌ലോഡ് ചെയ്യുന്നതുമായ വീഡിയോകളെ ബാധിക്കും. നിങ്ങൾ ഒരു ക്രമീകരണം തിരഞ്ഞെടുത്തില്ലെങ്കിൽ, നിങ്ങളുടെ ചാനലിലെ, കുട്ടികൾക്കായി സൃഷ്ടിച്ച എല്ലാ വീഡിയോകളും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. വ്യക്തിഗത വീഡിയോകൾക്കുള്ള ക്രമീകരണം ചാനൽ ക്രമീകരണത്തെ അസാധുവാക്കും.
നിങ്ങളുടെ ചാനലിലെ ചില ഫീച്ചറുകളിൽ നിന്ന് നിങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. നിങ്ങളുടെ വീഡിയോ കുട്ടികൾക്കായി സൃഷ്ടിച്ചതാണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഈ സഹായകേന്ദ്ര ലേഖനം പരിശോധിക്കുക.

Google Ads അക്കൗണ്ട് ലിങ്ക് ചെയ്യുന്നു

പരസ്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് നിങ്ങളുടെ YouTube ചാനൽ ഒരു Google Ads അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാം. ഈ പരസ്യങ്ങൾ നിങ്ങളുടെ ചാനലിന്റെ വീഡിയോകളുമായുള്ള ആശയവിനിമയത്തെ അടിസ്ഥാനമാക്കിയുള്ളതും നിങ്ങൾക്ക് സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതുമാണ്. കൂടുതലറിയുക.

സ്വയമേവയുള്ള സബ്ടൈറ്റിലുകൾ

അനുചിതമായ വാക്കുകൾ നിങ്ങൾക്ക് ഒരു ഓപ്പൺ ബ്രാക്കറ്റ്, രണ്ട് അണ്ടർസ്കോറുകൾ, ഒരു ക്ലോസ്ഡ് ബ്രാക്കറ്റ് “[ __ ]” എന്നിവ ഉപയോഗിച്ച് ഡിഫോൾട്ടായി സ്വയമേവയുള്ള സബ്ടൈറ്റിലുകൾ വെച്ച് മാറ്റിസ്ഥാപിക്കാം.

പരസ്യങ്ങൾ

നിങ്ങൾ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, കാഴ്ചക്കാരന്റെ താൽപ്പര്യങ്ങൾക്ക് അനുസൃതമായ വ്യക്തിപരമാക്കിയ പരസ്യങ്ങളോ റീമാർക്കറ്റിംഗ് പരസ്യങ്ങളോ പ്രവർത്തനരഹിതമാകും. ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുന്നത് നിങ്ങളുടെ ചാനലിന്റെ വരുമാനം കുറച്ചേക്കാം. കൂടാതെ, നേടിയ പ്രവൃത്തികളുടെ റിപ്പോർട്ടുകളും റീമാർക്കറ്റിംഗ് ലിസ്റ്റുകളും നിങ്ങളുടെ ചാനലിൽ പ്രവർത്തിക്കുന്നത് നിർത്തും.
ചാനൽ റീഡയറക്റ്റ്

നിങ്ങളുടെ പ്രേക്ഷകരെ മറ്റൊരു ചാനലിലേക്ക് റീഡയറക്റ്റ് ചെയ്യുന്നതിന് നിങ്ങളുടെ ഇഷ്ടാനുസൃത URL-ന്റെ ചുരുക്കിയ പതിപ്പ് ഉപയോഗിക്കുക. റീഡയറക്റ്റ് ചെയ്യുന്ന URL ഫീൽഡിൽ, നിങ്ങളുടെ റീഡയറക്റ്റ് ചെയ്യുന്ന URL പോകേണ്ട വെബ്സൈറ്റിന്റെ URL നൽകുക.

ശ്രദ്ധിക്കുക: പങ്കാളി മാനേജരോ സെയിൽസ് റെപ്രസന്റേറ്റീവോ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയ പങ്കാളികൾക്കും പരസ്യദാതാക്കൾക്കും റീഡയറക്റ്റ് ചെയ്യുന്ന URL ലഭ്യമാണ്.

ഉദാഹരണത്തിന്, നിങ്ങളുടെ URL www.youtube.com/c/YouTubeCreatorsആണെങ്കിൽ, നിങ്ങളുടെ ചുരുക്കിയ URL (www.youtube.com/YouTubeCreators) വെച്ച്, റീഡയറക്റ്റ് ചെയ്യുന്ന URL ഫീൽഡിൽ www.youtube.com/user/youtubenation അല്ലെങ്കിൽ www.youtube.com/channel/UCUD4yDVyM54QpfqGJX4S7ng നൽകി YouTube Nation ചാനലിലേക്ക് കാഴ്ചക്കാരെ അയയ്ക്കുക.

 
ചാനലിന്റെ ദൃശ്യപരത

ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ചാനൽ താൽക്കാലികമായി മറയ്‌ക്കാനാകും കാഴ്ചക്കാർക്ക് നിങ്ങളുടെ വീഡിയോകളും പ്ലേലിസ്റ്റുകളും ചാനൽ വിവരങ്ങളും ഇനി കാണാനാകില്ല 

ചാനലിന്റെ ഉടമ എന്ന നിലയിൽ, നിങ്ങൾക്ക് തുടർന്നും കാണാൻ കഴിയും:

  • നിങ്ങളുടെ ചാനൽ പേജ്
  • നിങ്ങളുടെ ചാനലിന്റെ ആർട്ടും ഐക്കണും
  • നിങ്ങളുടെ വീഡിയോകളും പ്ലേലിസ്റ്റുകളും
  • നിങ്ങളുടെ അഭിപ്രായങ്ങളും വിശകലനങ്ങളും
  • നിങ്ങളുടെ കമ്മ്യൂണിറ്റി പോസ്റ്റുകൾ

നിങ്ങളുടെ ചാനൽ എപ്പോൾ വേണമെങ്കിലും വീണ്ടും ദൃശ്യമാക്കാം, കൂടാതെ ഉള്ളടക്കം കാഴ്ചക്കാർക്ക് എല്ലാവർക്കുമായുള്ളത് ആയിരിക്കും.

ശ്രദ്ധിക്കുക: പങ്കാളി മാനേജരോ സെയിൽസ് പ്രതിനിധിയോ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയ പങ്കാളികൾക്കും പരസ്യദാതാക്കൾക്കും ചാനൽ ദൃശ്യപരത ലഭ്യമാണ്.

മറ്റ് ക്രമീകരണം

YouTube-ലെ നിങ്ങളുടെ സാന്നിധ്യം മാനേജ് ചെയ്യാനും ഉള്ളടക്കം ശാശ്വതമായി നീക്കം ചെയ്യാനും ഈ ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17423894597480011437
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false