YouTube-ലെ പ്ലേയബിൾസ്

YouTube-ൽ നേരിട്ട് കളിക്കാൻ കഴിയുന്ന, സൗജന്യമായി കളിക്കാവുന്ന ഗെയിമുകളാണ് പ്ലേയബിൾസ്.

എങ്ങനെ കളിക്കാം

പ്രധാന YouTube ഹോം പേജിലോ 'അടുത്തറിയുക' മെനുവിൽ നിന്ന് ആക്‌സസ് ചെയ്യാനാകുന്ന പുതിയ പ്ലേയബിൾസ് ഡെസ്റ്റിനേഷൻ പേജിലോ ഉള്ള പ്ലേയബിൾസ് ഷെൽഫിൽ പ്ലേയബിൾസ് കണ്ടെത്താനാകും. ഞങ്ങൾ എല്ലായ്‌പ്പോഴും കൂടുതൽ ഗെയിമുകൾ ചേർക്കാറുണ്ട്, അതിനാൽ പുതിയ പേരുകൾക്കായി ഇടയ്ക്കിടെ പരിശോധിക്കൂ.

ഗെയിംപ്ലേയിലേക്ക് പോകാൻ ഏതെങ്കിലും ഗെയിം കാർഡിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഒരു കാർഡിൽ നിന്നോ ഗെയിം കളിക്കുമ്പോഴോ മൂന്ന് കുത്തുള്ള 'കൂടുതൽ' '' മെനു വഴി ഗെയിം പങ്കിടാം.

പ്ലേയബിൾസുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

പിന്തുണയ്ക്കുന്ന ഉപകരണങ്ങളും ആവശ്യകതകളും

പ്ലേയബിൾസിനായി നിങ്ങൾക്ക് അധിക ഹാർഡ്‌വെയറോ സോഫ്റ്റ്‌വെയറോ ഡൗൺലോഡുകളോ ആവശ്യമില്ല. YouTube-ന്റെ ഏറ്റവും പുതിയ പതിപ്പും പിന്തുണയ്‌ക്കുന്ന ഉപകരണവും മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളൂ, കൂടാതെ വൈഫൈയിലേക്കോ മൊബൈൽ നെറ്റ്‌വർക്കിലേക്കോ കണക്‌റ്റ് ചെയ്തിരിക്കണം (ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം).

നിലവിൽ ഇനിപ്പറയുന്ന ഉപകരണങ്ങൾ പ്ലേയബിൾസിനെ പിന്തുണയ്ക്കുന്നു:

  • Android
    • YouTube ആപ്പ് പതിപ്പ്: 18.33 അല്ലെങ്കിൽ അതിന് ശേഷമുള്ളത്
    • മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ:
      • Android S അല്ലെങ്കിൽ അതിന് ശേഷമുള്ളത്
      • Android O, P, Q, R (64 ബിറ്റ് അല്ലെങ്കിൽ ഉയർന്ന മെമ്മറിയുള്ള 32 ബിറ്റ് ഉപകരണങ്ങളിൽ മാത്രം)
  • iOS
    • YouTube ആപ്പ് പതിപ്പ്: 18.33 അല്ലെങ്കിൽ അതിന് ശേഷമുള്ളത്
    • മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ: iOS 14 അല്ലെങ്കിൽ അതിന് ശേഷമുള്ളത്
  • ഡെസ്‌ക്‌ടോപ്പ് വെബ്
    • ബ്രൗസറുകൾ: Chrome, Safari, Firefox

പ്ലേയബിൾസിന്റെ ലഭ്യത

നിലവിൽ, യോഗ്യതയുള്ള രാജ്യങ്ങളിലെ/പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി റോളൗട്ട് ചെയ്ത ഒരു പരീക്ഷണാത്മക ഫീച്ചറാണ് പ്ലേയബിൾസ്. കൂടാതെ, ഈ പ്രദേശങ്ങളിലെ ചില ഉപയോക്താക്കൾക്ക് YouTube-ൽ പ്ലേയബിൾസ് കണ്ടെത്താനാകണമെന്നില്ല, എന്നാൽ ഓരോ ഗെയിമിനും തനതായ പങ്കിടാനാകുന്ന ലിങ്കുകളിലൂടെ അവർക്ക് അത് തുടർന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കാം. ഭാവിയിൽ അതിന്റെ ലഭ്യത വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നിങ്ങൾക്ക് YouTube Premium-ഉം പ്ലേയബിൾസിന് നിങ്ങളുടെ രാജ്യത്ത്/പ്രദേശത്ത് യോഗ്യതയും ഉണ്ടെങ്കിൽ, പ്ലേയബിൾസിന്റെ റിലീസിന് മുമ്പുള്ള ആക്സസിനായി ഈ ഘട്ടങ്ങൾ പാലിച്ച് നിങ്ങൾക്ക് പരീക്ഷണാത്മക ഫീച്ചറുകളിലേക്ക് ഓപ്റ്റ് ഇൻ ചെയ്യാം.

കുറച്ച് പ്ലേയബിൾസ് മാത്രം കാണാനാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ, YouTube-ൽ "താൽപ്പര്യമില്ല" ക്ലിക്ക് ചെയ്‌ത് പ്ലേയബിൾസ് ഷെൽഫ് അല്ലെങ്കിൽ വ്യക്തിഗത പ്ലേയബിൾസ് തരംതാഴ്ത്താം.

ഗെയിം പുരോഗതിയും സംരക്ഷിച്ച ചരിത്രവും

നിങ്ങളുടെ YouTube അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തിരിക്കുന്ന, പിന്തുണയ്‌ക്കുന്ന എല്ലാ ഉപകരണങ്ങളിലും ഗെയിം പുരോഗതി സ്വയമേവ സംരക്ഷിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും

ഓരോ ഗെയിമിലെയും നിങ്ങളുടെ സംരക്ഷിച്ച പുരോഗതി, YouTube ചരിത്രം > ഇടപഴകലുകൾ എന്നതിലും സംഭരിച്ചിരിക്കുന്നു. ഓരോ ഗെയിമിനും ഒരു സംരക്ഷിച്ച ഫയൽ മാത്രമേ ഉണ്ടാകൂ, നിർദ്ദേശങ്ങൾ നൽകാൻ നിങ്ങളുടെ ഗെയിം പുരോഗതി ഉപയോഗിക്കില്ല. ഒരു ഗെയിമിന്റെ സംരക്ഷിച്ച ഫയൽ നിങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ, എല്ലാ ഉപകരണങ്ങളിലെയും ആ ഗെയിമിന്റെ മുഴുവൻ പുരോഗതിയും നിങ്ങൾക്ക് നഷ്‌ടമാകും.

പ്ലേയബിൾസ് ചരിത്രം YouTube ചരിത്രത്തിലാണ് സംഭരിച്ചിരിക്കുന്നത്, അവിടെ നിന്ന് നിങ്ങൾ അടുത്തിടെ കളിച്ച ഗെയിമുകൾ കണ്ടെത്താൻ എളുപ്പമാണ്. ഇത് ഓണായിരിക്കുമ്പോൾ, പ്രസക്തമായ ഗെയിം നിർദ്ദേശങ്ങൾ നൽകാൻ ചരിത്രം ഞങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ചരിത്രം ഇല്ലാതാക്കുകയോ ഓഫാക്കുകയോ ചെയ്യുന്നതിലൂടെ പ്ലേയബിൾസ് ചരിത്രം നിങ്ങൾക്ക് നിയന്ത്രിക്കാനാകും. ചരിത്രം ഓഫായിരിക്കുമ്പോൾ നിങ്ങൾ കളിക്കുന്ന ഗെയിമുകളൊന്നും YouTube ചരിത്രത്തിൽ കാണിക്കില്ല.  

നിങ്ങളുടെ YouTube ചരിത്ര ക്രമീകരണം മാറ്റാൻ

  1. myactivity.google.com -ലേക്ക് പോകുക. 
  2. YouTube ചരിത്രം ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് താൽപ്പര്യമുള്ളത് പോലെ എഡിറ്റ് ചെയ്യുക. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13970188099440645547
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false