YouTube-ലെ “ഇനിപ്പറയുന്ന ഉള്ളടക്കം ഈ ആപ്പിൽ ലഭ്യമല്ല” എന്ന പിശക് സന്ദേശം പരിഹരിക്കുക

“ഇനിപ്പറയുന്ന ഉള്ളടക്കം ഈ ആപ്പിൽ ലഭ്യമല്ല” എന്ന പിശക് സന്ദേശം ലഭിക്കുകയാണെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് YouTube ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ല. YouTube-ൽ ഉള്ളടക്കം കാണാൻ, ഇനിപ്പറയുന്ന ഘട്ടങ്ങൾ പരീക്ഷിക്കുക.

YouTube ആപ്പിലേക്ക് മാറുക

YouTube ആക്‌സസ് ചെയ്യാൻ നിങ്ങൾ മൂന്നാം കക്ഷി ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ YouTube ആപ്പിലേക്ക് മാറേണ്ടി വന്നേക്കാം. YouTube ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും നിങ്ങളുടെ ബ്രൗസറിൽ www.youtube.com ആക്‌സസ് ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക. പരസ്യരഹിത അനുഭവത്തിന് നിങ്ങൾക്ക് YouTube Premium-നായി സൈൻ അപ്പ് ചെയ്യാം.

YouTube-നെയും മൂന്നാം കക്ഷി ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ

ഞങ്ങളുടെ API സേവനങ്ങളുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ പാലിക്കുമ്പോൾ മാത്രമേ ഞങ്ങൾ മൂന്നാം കക്ഷി ആപ്പുകളെ ഞങ്ങളുടെ API ഉപയോഗിക്കാൻ അനുവദിക്കൂ. ഞങ്ങളുടെ നിബന്ധനകൾ പ്രകാരം മൂന്നാം കക്ഷി ആപ്പുകൾക്ക് പരസ്യങ്ങൾ ഓഫാക്കാനാകില്ല, കാരണം അത് സ്രഷ്ടാക്കൾക്ക് അവരുടെ വ്യൂവർഷിപ്പിന് പ്രതിഫലം ലഭിക്കുന്നത് തടയുന്നു. ഞങ്ങളുടെ നിബന്ധനകൾ ലംഘിക്കുന്ന ആപ്പ് കണ്ടെത്തുകയാണെങ്കിൽ, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിനെയും സ്രഷ്ടാക്കൾക്കും കാഴ്ചക്കാരെയും പരിരക്ഷിക്കുന്നതിന് ഉചിതമായ നടപടി ഞങ്ങൾ സ്വീകരിക്കും.

YouTube ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

നിങ്ങൾ YouTube ആപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. YouTube ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.

ശ്രദ്ധിക്കുക:

  • നിങ്ങൾക്ക് തുടർന്നും പിശക് സന്ദേശം ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉപകരണത്തിലെ Google Play Store അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കുക. Google Play Store അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.
  • ആപ്പ് അപ്‌ഡേറ്റ് ചെയ്യാതെ YouTube ഉപയോഗിക്കുന്നത് തുടരാൻ, നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ m.youtube.com എന്നതിലേക്ക് പോകുക.

പഴയ ഉപകരണങ്ങൾ

നിങ്ങൾക്ക് ഇപ്പോഴും പിശക് സന്ദേശം ലഭിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടേത് പഴയ ഉപകരണം ആയിരിക്കാം അല്ലെങ്കിൽ പഴയ ഉപകരണ കോൺഫിഗറേഷൻ ആയിരിക്കാം. നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ, ഉപകരണം മാറ്റാതെ തന്നെ YouTube ഉപയോഗിക്കുന്നത് തുടരാൻ m.youtube.com എന്നതിലേക്ക് പോകുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9379481075505203702
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false