YouTube-ൽ നിങ്ങളുടെ സ്റ്റോർ കണക്റ്റ് ചെയ്യുക, മാനേജ് ചെയ്യുക, ഡിസ്കണക്റ്റ് ചെയ്യുക

നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, കൂടാതെ പിന്തുണക്കുന്ന പ്ലാറ്റ്‌ഫോമോ റീട്ടെയിലറോ ഉപയോഗിക്കുകയാണെങ്കിൽ, ഡെസ്ക്ടോപ്പ് അല്ലെങ്കിൽ മൊബൈൽ വഴി നിങ്ങളുടെ ചാനലിനായി ഷോപ്പിംഗ് ഫീച്ചറുകൾ ഓൺ ആക്കാനാകും. നിങ്ങളുടെ ചാനലിനായി ഷോപ്പിംഗ് ഫീച്ചറുകൾ ഓൺ ആക്കുന്നതിന്, YouTube-മായി പിന്തുണക്കുന്ന ഒന്നോ അതിലധികമോ പ്ലാറ്റ്‌ഫോമുകളോ റീട്ടെയിലർമാരെയോ നിങ്ങൾ കണക്‌റ്റ് ചെയ്യേണ്ടതാണ്.

YouTube Shopping: നിങ്ങളുടെ സ്‌റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ ടാഗ് ചെയ്ത് വിൽക്കൂ

നിങ്ങൾക്ക് യോഗ്യതയുണ്ട് എങ്കിലും പിന്തുണക്കുന്ന പ്ലാറ്റ്‌ഫോം വഴിയോ റീട്ടെയിലർ വഴിയോ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്റ്റോർ സജ്ജീകരിക്കുന്നതിനായി അവരുടെ സൈറ്റ് സന്ദർശിക്കുക. തുടർന്ന് നിങ്ങളുടെ സ്റ്റോർ YouTube-മായി കണക്റ്റ് ചെയ്യുക. ചുവടെയുള്ള റീട്ടെയിലർമാർ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒന്നുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്റ്റോർ സജ്ജമാക്കുന്നതിന് അവരുടെ സൈറ്റിലേക്ക് പോകുക.

നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പിന്തുണക്കുന്ന റീട്ടെയിലറെയോ പ്ലാറ്റ്‌ഫോമോ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്റ്റോർ നിങ്ങൾക്ക് കണക്റ്റ് ചെയ്യാനാകും. നിങ്ങളുടെ സ്റ്റോർ കണക്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ചാനലിനായി ഷോപ്പിംഗ് ഫീച്ചറുകൾ നിങ്ങൾക്ക് ഓണാക്കാനാകും.

YouTube-ലെ നിങ്ങളുടെ സ്റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുക എന്നും നിങ്ങൾക്ക് മനസ്സിലാക്കാം.

പിന്തുണക്കുന്ന ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ

  • കഫേ24 (സൗത്ത് കൊറിയയിൽ മാത്രം ലഭ്യമാണ്)
  • Shopify
  • Spreadshop
  • Spring (മുമ്പ് Teespring)
  • Suzuri (ജപ്പാനിൽ മാത്രം ലഭ്യം)
  • Marpple Shop (ദക്ഷിണ കൊറിയയിൽ മാത്രം ലഭ്യം)
  • Fourth Wall

പിന്തുണയുള്ള ഷോപ്പിംഗ് ചില്ലറവ്യാപാരികൾ

കൂടുതൽ റീട്ടെയിലർമാരുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. കൂടുതലറിയാൻ, താൽപ്പര്യമുള്ള പാർട്ടികൾക്ക് അവരുടെ YouTube പ്രതിനിധിയെ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ സ്റ്റോറുകൾ YouTube-മായി കണക്റ്റ് ചെയ്യുക

YouTube-ൽ നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ഔദ്യോഗിക സ്റ്റോറിനെ YouTube-മായി കണക്റ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഒന്നിലധികം സ്റ്റോറുകൾ ലിങ്ക് ചെയ്യാനും ഓരോ സ്റ്റോറിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒരേ വീഡിയോയിലോ Short-ലോ അല്ലെങ്കിൽ തത്സമയ സ്ട്രീമിലോ പ്രദർശിപ്പിക്കാനും കഴിയും.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യാൻ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുക.
  2. ഇടത് മെനുവിൽ നിന്ന്, Earn തിരഞ്ഞെടുക്കുക.
  3. ഷോപ്പിംഗ് ടാബ് ക്ലിക്കുചെയ്യുക. നിങ്ങളുടെ ചാനലിന് യോഗ്യതയുണ്ടെങ്കിൽ മാത്രമേ ഈ ടാബ് കാണാനാകൂ.
  4. നിങ്ങൾ ആദ്യമേ തന്നെ YouTube ഒരു ഷോപ്പിംഗ് റീട്ടെയിലറുമായോ പ്ലാറ്റ്‌ഫോമുമായോ കണക്റ്റ് ചെയ്തിട്ടില്ല എങ്കിൽ ആരംഭിക്കുക ക്ലിക്കുചെയ്യുക. അങ്ങനെയല്ലെങ്കിൽ, ഉൽപ്പന്ന കാർഡിൽ പുതിയ സ്റ്റോർ കണക്റ്റ് ചെയ്യുക  ""എന്നത് ക്ലിക്കുചെയ്യുക.
  5. നിങ്ങളുടെ YouTube ചാനലിലേക്ക് നിങ്ങളുടെ ഔദ്യോഗിക ഉൽപ്പന്ന സ്റ്റോർ ലിങ്ക് ചെയ്യുന്നതിന് സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

ഷോപ്പിംഗ് ടാബിലെ "ഉൽപ്പന്നങ്ങൾ" വിഭാഗത്തിൽ നിങ്ങളുടെ സ്റ്റോറുകളുടെ പൂർണ്ണമായ ലിസ്റ്റ് നിങ്ങൾക്ക് കാണാനാകും. നിങ്ങൾക്ക് ആവശ്യമുള്ളത്രയും സ്റ്റോറുകൾ ലിങ്ക് ചെയ്യുക.

ഏതുസമയത്തു വേണമെങ്കിലും നിങ്ങൾക്ക് മറ്റൊരു സ്റ്റോർ കണക്റ്റ് ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ സ്റ്റോർ ഡിസ്കണക്റ്റ് ചെയ്യാം. YouTube-ലെ നിങ്ങളുടെ സ്റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ എങ്ങനെയാണ് മാനേജ് ചെയ്യുക എന്നും നിങ്ങൾക്ക് മനസ്സിലാക്കാം.

YouTube-ൽ നിന്ന് നിങ്ങളുടെ സ്റ്റോർ ഡിസ്കണക്റ്റ് ചെയ്യുക

നിങ്ങളുടെ ചാനലിൽ നിന്ന് ഒരു സ്റ്റോർ ഡിസ്കണക്റ്റ് ചെയ്യുന്നതിന്:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ, Earn എന്നത് ക്ലിക്കുചെയ്യുക.
  3. ഷോപ്പിംഗ് ടാബ് ക്ലിക്കുചെയ്യുക.
  4. കണക്റ്റ് ചെയ്തിട്ടുള്ള സ്റ്റോറിന് അടുത്തുള്ള കൂടുതൽ എന്നത് ക്ലിക്കുചെയ്ത് സ്റ്റോർ നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.

നിങ്ങളുടെ സ്റ്റോർ കണക്റ്റ് ചെയ്‌തതിനു ശേഷം, ഞങ്ങളുടെ നയങ്ങളും Google Merchant Center നയങ്ങളും പാലിക്കുന്നുണ്ടോയെന്ന് നോക്കാൻ ഞങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യുന്നു. ഈ പ്രോസസ് പൂർത്തിയാക്കാൻ പൊതുവെ ഏതാനും പ്രവൃത്തി ദിവസം എടുക്കാറുണ്ട്.

നിങ്ങൾ സമർപ്പിച്ചിട്ടുള്ള ഇനങ്ങൾ ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നില്ല എന്ന് ഞങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ വ്യക്തിഗത ഇനങ്ങൾ നിരസിക്കും. നിരസിച്ച ഇനങ്ങൾക്ക് അപ്പീൽ നൽകുന്നതിന്, നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ചില്ലറവ്യാപാരിയെയോ അല്ലെങ്കിൽ നിങ്ങളുടെ ഓൺലൈൻ സ്‌റ്റോർ അഡ്‌മിനെയോ ബന്ധപ്പെടുക, അവർക്ക് നിരസിച്ച ഇനങ്ങൾ അവലോകനത്തിനായി സമർപ്പിക്കാൻ Google Merchant Center ഉപയോഗിക്കാൻ സാധിക്കും.

Shopify

നിങ്ങളുടെ അഡ്മിൻ അനുമതികൾ പരിശോധിക്കുക

നിങ്ങളുടെ Shopify സ്റ്റോർ YouTube-മായി കണക്റ്റ് ചെയ്യുന്നതിനു മുമ്പ്, YouTube-നും Shopify-ക്കും ഒരേ ഇമെയിൽ വിലാസമാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഇമെയിൽ വിലാസത്തിന് രണ്ട് അക്കൗണ്ടുകളിലും അഡ്‌മിൻ ആക്‌സസ് ഉണ്ടായിരിക്കണം.

നിങ്ങളുടെ ഇമെയിൽ വിലാസത്തിന് YouTube-ൽ ഉടമ/മാനേജർ ആക്‌സസ് ഉണ്ടോ എന്ന് പരിശോധിക്കുക

  1. കമ്പ്യൂട്ടർ ഉപയോഗിച്ച് YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ YouTube Studio മൊബൈൽ ആപ്പ് തുറക്കുക "".
  2. നിങ്ങളുടെ ക്രമീകരണം എന്നതിലേക്ക് പോകുക.
  3. അനുമതികൾ എന്നതിന് കീഴിൽ, ഏത് ഇമെയിൽ വിലാസത്തിനാണ് നിങ്ങളുടെ ചാനലിലേക്ക് മാനേജർ അല്ലെങ്കിൽ ഉടമ ആക്‌സസ് ഉള്ളതെന്ന് പരിശോധിക്കാം അല്ലെങ്കിൽ അനുമതികൾ എഡിറ്റ് ചെയ്യാം.

നിങ്ങളുടെ Shopify സ്റ്റോറിലെ ജീവനക്കാർക്ക് നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ആക്‌സസ് ഉണ്ടോയെന്ന് പരിശോധിക്കുക

നിങ്ങൾക്ക് ശരിയായ നിലയിലുള്ള ആക്‌സസ് ഇല്ല എങ്കിൽ നിങ്ങളുടെ Shopify അനുമതികൾ അപ്‌ഡേറ്റ് ചെയ്യുക.

നിങ്ങളുടെ Shopify സ്റ്റോർ YouTube-മായി കണക്റ്റ് ചെയ്യുക

നിങ്ങളുടെ Shopify സ്റ്റോർ YouTube-മായി കണക്റ്റ് ചെയ്യുന്നതിന്, YouTube Studio-യിലോ YouTube Studio മൊബൈൽ ആപ്പിലോ ഉള്ള റീട്ടെയിലർമാരുടെ ലിസ്റ്റിൽ നിന്ന് Shopify തിരഞ്ഞെടുക്കുക ""തുടർന്ന് Shopify-ലേക്ക് പോകുക:

  1. Shopify-യിൽ, നിങ്ങളുടെ സ്റ്റോറിലേക്ക് Google & YouTube ആപ്പ് ചേർക്കുക, സജ്ജീകരണം പൂർത്തിയാക്കുന്നതിനായി സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്കായി, ഈ സജ്ജീകരണ ഗൈഡ് പരിശോധിക്കുക.
    1. നിങ്ങൾ Google & YouTube ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ Google അക്കൗണ്ട് Google & YouTube ആപ്പിലേക്ക് കണക്റ്റ് ചെയ്യുക:
      1. നിങ്ങളുടെ Shopify അഡ്മിൻ പേജിലേക്ക് പോകുക.
      2. ക്രമീകരണം തുടർന്ന് ആപ്പുകൾ, സെയിൽസ് ചാനലുകൾ തുറക്കുക.
      3. ചാനലുകളുടെ ലിസ്റ്റിൽ നിന്ന്, Google തിരഞ്ഞെടുക്കുക.
      4. മുകളിൽ ക്രമീകരണം തുടർന്ന് Google അക്കൗണ്ട് തുറക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള ഇമെയിലിന് നിങ്ങളുടെ YouTube ചാനലിലേക്ക് അഡ്മിൻ ആക്‌സസ് ഉണ്ടെന്നത് ഉറപ്പുവരുത്തുക.
  2. Google & YouTube ആപ്പിൽ നിന്ന്, ഇത് തിരഞ്ഞെടുക്കുക, അവലോകനം തുടർന്ന് YouTube Shopping തുടർന്ന് ആരംഭിക്കുക.
  3. Shopify-യിലേക്ക് കണക്റ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന YouTube ചാനൽ തിരഞ്ഞെടുക്കുക.
    1. ഒന്നിലധികം YouTube ചാനലുകൾ മാനേജ് ചെയ്യാൻ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിക്കുകയാണെങ്കിൽ, അവ ഈ ലിസ്റ്റിൽ കാണാം. Shopify-മായി കണക്റ്റ് ചെയ്യുന്നതിന് നിങ്ങൾ ശരിയായ ചാനൽ തിരഞ്ഞെടുക്കുന്നുണ്ടോ എന്ന് രണ്ടുതവണ പരിശോധിക്കുക.
  4. പ്രോഗ്രാം നിയമങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് നിബന്ധനകൾ അംഗീകരിക്കുക.
  5. സജ്ജീകരണം പൂർത്തിയാക്കുക എന്നത് തിരഞ്ഞെടുക്കുക.

നിങ്ങൾ സജ്ജീകരണ പ്രോസസ് പൂർത്തിയാക്കിയതിനു ശേഷം, ഞങ്ങളുടെ നയങ്ങളും Google Merchant Center നയങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ അവലോകനം ചെയ്യും. ഈ പ്രോസസ് പൂർത്തിയാക്കാൻ പൊതുവെ ഏതാനും പ്രവൃത്തി ദിവസം എടുക്കാറുണ്ട്. അംഗീകാരം ലഭിച്ച ശേഷം നിങ്ങളുടെ ഉൽപ്പന്നങ്ങൾ YouTube Studio-യിൽ ദൃശ്യമാകും.

നിങ്ങൾ സമർപ്പിച്ചിട്ടുള്ള ഇനങ്ങൾ ഞങ്ങളുടെ നയങ്ങൾ പാലിക്കുന്നില്ല എന്ന് ഞങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ വ്യക്തിഗത ഇനങ്ങൾ നിരസിക്കും. നിരസിച്ച ഇനങ്ങൾക്ക് അപ്പീൽ നൽകുന്നതിന്, നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ചില്ലറവ്യാപാരിയെയോ അല്ലെങ്കിൽ നിങ്ങളുടെ ഓൺലൈൻ സ്‌റ്റോർ അഡ്‌മിനെയോ ബന്ധപ്പെടുക, അവർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. Google Merchant Center-ൽ, നിരസിച്ച ഇനങ്ങൾ അവലോകനത്തിനായി സമർപ്പിക്കാനും നിങ്ങൾക്ക് കഴിയും.

സ്റ്റോർ നയങ്ങൾ

നിങ്ങളുടെ സ്റ്റോറിൽ നിങ്ങൾ അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, ഇനിപ്പറയുന്ന നയങ്ങൾ ഉൾപ്പെടെ YouTube സേവന നിബന്ധനകൾ പാലിക്കേണ്ടതാണ്:

നിങ്ങൾ ഈ നിബന്ധനകളും നയങ്ങളും ലംഘിക്കുകയാണെങ്കിൽ, അത് ഈ നയങ്ങൾ അനുസരിച്ച് താഴെയുള്ള ഏതിനും അല്ലെങ്കിൽ ഏതെങ്കിലുമൊന്നിന് കാരണമാകാം:

  • ഷോപ്പിംഗ് ഫീച്ചറുകളുടെ സസ്പെൻഷൻ അല്ലെങ്കിൽ അവസാനിപ്പിക്കൽ
  • അക്കൗണ്ട് അവസാനിപ്പിക്കൽ

ഷോപ്പിംഗ് ഫീച്ചറുകൾക്കൊപ്പം നിങ്ങൾ (അല്ലെങ്കിൽ ചാനലിലോ വീഡിയോ പേജിലോ ഉള്ള ഏതെങ്കിലും ഉള്ളടക്കത്തിലോ ഉൽപ്പന്നത്തിലോ ഫീച്ചർ ചെയ്‌തിരിക്കുന്ന ഏതെങ്കിലും നിയമപരമായുള്ള അവകാശിയോ വ്യക്തിയോ ആർട്ടിസ്റ്റോ) ഓഫർ ചെയ്യുന്ന ഉള്ളടക്കമോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രദർശിപ്പിച്ചിട്ടില്ല, ഉള്ളടക്കം, ഉൽപ്പന്നം, സേവനങ്ങൾ എന്നിവക്ക് ബാധകമായേക്കാവുന്ന ഏതെങ്കിലും കരാറുകളുടെ നിബന്ധനകൾക്ക് അത്തരം കരാറുകൾക്കുള്ള Google-ന്റെ വ്യക്തമായ മുൻകൂറായ രേഖാമൂലമുള്ള അംഗീകാരം ഇല്ലാതെ വിധേയമാകുകയോ Google-നെ വിധേയമാക്കുകയോ ചെയ്യും.

മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ഒന്നിനോട് നിങ്ങൾ യോജിപ്പ് ഇല്ലെങ്കിൽ, നിങ്ങളുടെ ചാനലിനായി ഷോപ്പിംഗ് ഫീച്ചറുകൾ ഓൺ ആക്കരുത്. നിങ്ങൾക്ക് ഏതു സമയത്തു വേണമെങ്കിലും ഷോപ്പിംഗ് ഫീച്ചറുകൾ ഓഫ് ആക്കാനും കഴിയും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15486236999250520200
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false