ഹാൻഡിലുകളുടെ അവലോകനം

നിങ്ങൾക്ക് YouTube-ലെ സ്രഷ്ടാക്കളെ കണ്ടെത്താനും അവരുമായി കണക്റ്റ് ചെയ്യാനുമുള്ള മാർഗ്ഗമാണ് ഹാൻഡിലുകൾ. ചാനൽ പേരുകളിൽ നിന്ന് വ്യത്യസ്തമായ, ചെറുതും വേറിട്ടതുമായ ചാനൽ ഐഡന്റിഫയറുകളാണ് ഹാൻഡിലുകൾ, “@” ചിഹ്നത്തിലാണ് അവ തുടങ്ങുന്നത്. ഉദാഹരണത്തിന്, @youtubecreators.

സ്രഷ്‌ടാക്കളും കാഴ്‌ചക്കാരും അടക്കമുള്ള മറ്റ് ഉപയോക്താക്കളെ കണ്ടെത്താനും അവരുമായി ഇടപഴകാനും ഉപയോഗിക്കാവുന്ന നിർദ്ദിഷ്ട ഹാൻഡിൽ എല്ലാ ചാനലുകൾക്കും ഉണ്ടാകും. നിങ്ങളുടെ ഹാൻഡിൽ സ്വയമേവ ചാനലിന്റെ പുതിയ YouTube URL ആയി മാറുകയും ചെയ്യുന്നതിനാൽ ആളുകൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ചാനൽ കണ്ടെത്താനാകും. ഉദാഹരണത്തിന്, youtube.com/@youtubecreators. ആളുകൾ YouTube-ൽ ഇല്ലാത്തപ്പോൾ അവരെ നിങ്ങളുടെ ചാനലിലേക്ക് എത്തിക്കാൻ ഈ URL ഉപയോഗിക്കാം. ഓരോ ചാനലിനും ഒരു ഹാൻഡിൽ മാത്രമേ ഉണ്ടാകാവൂ.

കമന്റുകൾ, പരാമർശങ്ങൾ എന്നിവ പോലുള്ള ഇടങ്ങളിലും Shorts-ലും നിങ്ങൾക്ക് ഹാൻഡിലുകൾ കാണാനാകും. കാലക്രമേണ കൂടുതൽ ഇടങ്ങളിൽ ഹാൻഡിൽ ദൃശ്യമാകും. നിങ്ങളുടെ ചാനൽ പ്രമോട്ട് ചെയ്യാൻ YouTube-ന് പുറത്തും ഹാൻഡിൽ ഉപയോഗിക്കാം.

നിങ്ങളുടെ എല്ലാ വ്യക്തിപരമാക്കിയ URL-കളും, ലെഗസി എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കും.

YouTube-ലെ ഹാൻഡിലുകൾ

ഹാൻഡിലിന് പേര് നൽകുന്നത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ

ശ്രദ്ധിക്കുക: ഹാൻഡിൽ എപ്പോൾ വേണമെങ്കിലും മാറ്റാനും വീണ്ടും ക്ലെയിം ചെയ്യാനും നീക്കം ചെയ്യാനുമുള്ള അവകാശം YouTube-ൽ നിക്ഷിപ്‌തമാണ്.

നിങ്ങളുടെ ഹാൻഡിൽ ഈ മാർഗ്ഗനിർദേശങ്ങൾ പാലിക്കണം:

  • 3-30 പ്രതീകങ്ങൾക്ക് ഇടയിലായിരിക്കണം
  • അക്ക - അക്ഷര പ്രതീകങ്ങൾ (A–Z, a–z, 0–9) ഉപയോഗിച്ച് സൃഷ്ടിച്ചതായിരിക്കണം
    • നിങ്ങളുടെ ഹാൻഡിലിൽ ഇവയും ഉൾപ്പെടുത്താം: അണ്ടർസ്കോറുകൾ (_), ഹൈഫനുകൾ (-), പൂർണ വിരാമങ്ങൾ (.)
  • URL പോലെയോ ഫോൺ നമ്പർ പോലെയോ ആയിരിക്കരുത്
  • നിലവിൽ ഉപയോഗത്തിലുള്ളതാകരുത്
  • YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നു

ഹാൻഡിൽ തിരഞ്ഞെടുക്കാനുള്ള മികച്ച പ്രവർത്തനരീതികൾ

YouTube-ലെ നിങ്ങളുടെ പബ്ലിക് ഐഡന്റിറ്റി ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന ഹാൻഡിൽ തിരഞ്ഞെടുക്കുക. ഹാൻഡിലുകൾ കേസ് സെൻസിറ്റീവ് അല്ലെന്നത് ശ്രദ്ധിക്കുക.

ഇവ ഞങ്ങൾ അനുവദിക്കില്ല:

  • ഹിംസാത്മകവും നിന്ദ്യവും ലൈംഗികവൽക്കരിച്ചതും സ്‌പാം ആയതുമായ ഹാൻഡിലുകൾ
  • ഹാൻഡിലുകളുടെ വിൽപ്പനയും കൈമാറ്റവും

നിങ്ങളുടെ ഹാൻഡിൽ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, YouTube ആ ഹാൻഡിൽ റദ്ദാക്കുകയും നിങ്ങളുടെ ചാനലിനായി പുതിയൊരു ഹാൻഡിൽ സൃഷ്ടിക്കുകയും ചെയ്യും.

കുറിപ്പ്: മൊബൈലിൽ കമന്റ് പോസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള രീതികൾ വഴി ചാനൽ സൃഷ്‌ടിക്കുന്നത് പോലുള്ള ചില സംഭവങ്ങളിൽ, നിങ്ങൾ തിരഞ്ഞെടുത്ത ചാനൽ പേര് അടിസ്ഥാനമാക്കി YouTube നിങ്ങൾക്ക് സ്വയമേവ ഒരു ഹാൻഡിൽ അസൈൻ ചെയ്തേക്കാം. ചില സാഹചര്യങ്ങളിൽ, തിരഞ്ഞെടുത്ത ചാനൽ പേര് ഹാൻഡിൽ ആയി പരിവർത്തനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഹാൻഡിൽ ക്രമരഹിതമായി അസൈൻ ചെയ്തേക്കാം. നിങ്ങൾക്ക് എല്ലാ സമയത്തും Studio-യിൽ അല്ലെങ്കിൽ youtube.com/handle എന്നതിലേക്ക് പോയി ഹാൻഡിൽ കാണാനും എഡിറ്റ് ചെയ്യാനും സാധിക്കും.

നിങ്ങളുടെ ഹാൻഡിൽ മറയ്ക്കുക

നിങ്ങൾക്ക് ഹാൻഡിൽ മറയ്ക്കണമെങ്കിൽ നിങ്ങളുടെ ചാനൽ ഇല്ലാതാക്കുകയോ മറയ്ക്കുകയോ ചെയ്യാം

 ഹാൻഡിൽ കാണുക അല്ലെങ്കിൽ മാറ്റുക

ശ്രദ്ധിക്കുക: 14 ദിവസ കാലയളവിൽ രണ്ട് തവണ നിങ്ങളുടെ ഹാൻഡിൽ മാറ്റാം. നിങ്ങൾ അത് ചെയ്താൽ, നിങ്ങൾക്ക് തിരിച്ച് പഴയ ഹാൻഡിൽ തന്നെ വേണമെന്നുണ്ടെങ്കിൽ അതിലേക്ക് മാറാൻ നിങ്ങളുടെ മുമ്പത്തെ ഹാൻഡിൽ ഞങ്ങൾ 14 ദിവസം ഹോൾഡ് ചെയ്യും. ഈ 14 ദിവസ കാലയളവിൽ നിങ്ങളുടെ മുമ്പത്തെ ഹാൻഡിൽ URL-ഉം അപ്ഡേറ്റ് ചെയ്ത URL-ഉം പ്രവർത്തിക്കും. അതിന് ശേഷം, മറ്റ് ഉപയോക്താക്കൾക്ക് അവരുടെ ഹാൻഡിലായി തിരഞ്ഞെടുക്കാൻ അത് ലഭ്യമാകും.
  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ നിന്ന് ഇഷ്ടാനുസൃതമാക്കൽ തുടർന്ന് അടിസ്ഥാന വിവരങ്ങൾ എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  3. ഹാൻഡിലിൽ നിങ്ങളുടെ ഹാൻഡിൽ URL കാണാനും മാറ്റാനും കഴിയും.
  4. ​നിങ്ങളുടെ ഹാൻഡിൽ മാറ്റുകയാണെങ്കിൽ, അത് സ്ഥിരീകരിക്കാൻ പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മുൻഗണന നൽകുന്ന ഹാൻഡിൽ ലഭ്യമല്ലെങ്കിൽ പൂർണ വിരാമങ്ങൾ, അക്കങ്ങൾ, അണ്ടർസ്കോറുകൾ എന്നിവ ചേർക്കാൻ ശ്രമിക്കാം.

നിങ്ങൾ മുൻഗണന നൽകുന്ന ഹാൻഡിൽ ലഭ്യമല്ലെങ്കിൽ, അത് സംഭവിക്കാനുള്ള കാരണം സാധാരണമായി ഇവയാണ്:

  • മറ്റൊരു ചാനൽ ആ ഹാൻഡിൽ ഇതിനകം തിരഞ്ഞെടുത്തു.

അല്ലെങ്കിൽ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13140975694984950346
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false