YouTube സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളെ കുറിച്ച്

'സ്രഷ്ടാവും ആർട്ടിസ്റ്റും' സർവേ, യുഎസിലും യുകെയിലും ബ്രസീലിലും ഇന്ത്യയിലുമുള്ള ആർട്ടിസ്റ്റുകളുടെയും സ്രഷ്ടാക്കളുടെയും YouTube ചാനലുകൾക്ക് സ്വമേധയാ ലഭ്യമാകും.

YouTube Studio ക്രമീകരണം വിഭാഗത്തിൽ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ എന്നതിന് കീഴിൽ സർവേ കണ്ടെത്താവുന്നതാണ്. നിലവിൽ യുഎസിലും യുകെയിലും ബ്രസീലിലും ഇന്ത്യയിലുമുള്ള ചാനൽ ഉടമകൾക്ക് മാത്രമേ ഈ ക്രമീകരണം ഉപയോഗിക്കാനാകൂ.

YouTube Studio മൊബൈൽ ആപ്പിലെ ക്രമീകരണം വിഭാഗത്തിലും നിങ്ങൾക്ക് സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ കണ്ടെത്താനാകും.

YouTube ആർട്ടിസ്റ്റുകളും സ്രഷ്‌ടാക്കളും സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിൽ പങ്കിടുന്ന ഡാറ്റ അവരെ കുറിച്ച് നന്നായി മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾ ശേഖരിക്കുന്ന നിർദ്ദിഷ്‌ട വിവരങ്ങൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടും, എന്നാൽ വിവരങ്ങൾ പങ്കിടാൻ സ്രഷ്‌ടാക്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളും ഐഡന്റിറ്റി വിവരങ്ങളും ഇപ്പോൾ അവർക്ക് YouTube-മായി പങ്കിടാനാകും.

YouTube ചാനലുകളെ കുറിച്ചുള്ള ഈ വിവരങ്ങൾ, ഞങ്ങളുടെ സിസ്റ്റങ്ങൾ മനഃപൂർവ്വമല്ലാത്ത പക്ഷപാതപരമായ നിലപാടുകൾ സ്വീകരിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കുന്നു.

YouTube പ്ലാറ്റ്‌ഫോം, വിവേചനപരമല്ലാത്തതും എല്ലാവർക്കും അനുയോജ്യമായതും ആയിരിക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. YouTube ചാനലുകളുടെ ഐഡന്റിറ്റി വിവരങ്ങൾ ഇല്ലാത്തതിനാൽ നിലവിൽ ഞങ്ങളുടെ സിസ്റ്റങ്ങളിലെ മൂല്യനിർണ്ണയ പ്രക്രിയ പരിമിതമാണ്. കാഴ്ച്ചക്കാരുടെ നിർദ്ദിഷ്ട വിഭാഗങ്ങളുടെയോ ഐഡന്റിറ്റിയുടെയോ ഭാഗമായ സ്രഷ്ടാക്കളുടെയും ആർട്ടിസ്റ്റുകളുടെയും കമ്മ്യൂണിറ്റികളിലെ ചാനലുകൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങളും നയങ്ങളും എത്രമാത്രം അനുയോജ്യമാണെന്ന് കൃത്യമായ തോതിൽ വിലയിരുത്താനുള്ള മാർഗ്ഗം ഞങ്ങളുടെ പക്കലില്ല.

ശ്രദ്ധിക്കുക: ഐഡന്റിറ്റി സ്വകാര്യമായ കാര്യമാണെന്ന് ഞങ്ങൾക്കറിയാം, ഈ വിവരങ്ങൾ പങ്കിടുന്നത് ഓപ്ഷണലാണ്. മറ്റൊരു രീതിയിലും ഞങ്ങൾക്ക് അറിയാനാകാത്ത, YouTube-ലെ സ്രഷ്ടാക്കളുടെയും ആർട്ടിസ്റ്റുകളുടെയും ചാനലുകളിലെ ഐഡന്റിറ്റി ഡാറ്റ ഈ ക്രമീകരണം ഞങ്ങൾക്ക് നൽകുന്നു. സർവേയിലെ നിങ്ങളുടെ പ്രതികരണങ്ങളിലെ വിവരങ്ങൾ നിങ്ങളുടെ YouTube ചാനലിൽ സംഭരിക്കും, മറ്റ് Google ഉൽപ്പന്നങ്ങൾ അവ ഉപയോഗിക്കില്ല. നിങ്ങൾ ലഭ്യമാക്കുന്ന വിവരങ്ങൾ, ഒരു വീഡിയോയുടെയോ ചാനലിന്റെയോ YouTube-ന്റെ സിസ്റ്റങ്ങളിലെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കില്ല.

എല്ലാ യു.കെ. സ്രഷ്ടാക്കളെയും ക്ഷണിക്കുന്നു: സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുമായി ബന്ധപ്പെട്ട Studio ക്രമീകരണം

ഞങ്ങൾ എങ്ങനെയാണ് സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിക്കുന്നത്

വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന സ്രഷ്ടാക്കളുടെയും ആർട്ടിസ്റ്റുകളുടെയും ചാനലുകൾക്കായി YouTube പ്രവർത്തിക്കുന്ന രീതി വിലയിരുത്താനാണ് ശേഖരിക്കുന്ന ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നത്. നിങ്ങൾ പങ്കിടുന്ന ഡാറ്റ ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു:

  • വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ഉള്ളടക്കം ഞങ്ങളുടെ ആൽഗരിതങ്ങളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്ന രീതി വിശകലനം ചെയ്യാൻ
  • വിവിധ കമ്മ്യൂണിറ്റികളുടെ YouTube-ലെ വളർച്ച മനസ്സിലാക്കാൻ
  • ഉപദ്രവവും വിദ്വേഷവും ഉൾപ്പെടെ, ഒരേ രീതിയിലുള്ള ദുരുപയോഗ സാധ്യതകൾ തിരിച്ചറിയാൻ
  • നിലവിലുള്ള ഞങ്ങളുടെ പ്രോഗ്രാമുകളും ക്യാമ്പെയ്‌നുകളും ഓഫറിംഗുകളും മെച്ചപ്പെടുത്താൻ

നിർദ്ദിഷ്ട കമ്മ്യൂണിറ്റികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഞങ്ങളുടെ സിസ്റ്റങ്ങളിൽ കണ്ടെത്തുകയാണെങ്കിൽ അവ പരിഹരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഈ ശ്രമങ്ങളുടെ പുരോഗതി ഞങ്ങൾ നിങ്ങളുമായി തുടർന്നും പങ്കിടും.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിൽ നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, Google സ്വകാര്യതാ നയത്തിന് അനുസൃതമായി Google LLC നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കും. നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിങ്ങളുടെ YouTube ചാനലിലാണ് സംഭരിക്കുക, മറ്റ് Google ഉൽപ്പന്നങ്ങൾ അവ ഉപയോഗിക്കില്ല. നിങ്ങളുടെ സമ്മതമില്ലാതെ അവ പബ്ലിക്കായി ലഭ്യമാക്കുകയോ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ഇല്ല.

നിങ്ങൾ പങ്കിടുന്ന ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്ന രീതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതാ:

വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ഉള്ളടക്കം ഞങ്ങളുടെ ആൽഗരിതങ്ങളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്ന രീതി വിശകലനം ചെയ്യാൻ

വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ഉള്ളടക്കം ഞങ്ങളുടെ സിസ്റ്റങ്ങൾ കൈകാര്യം ചെയ്യുന്ന രീതി മനസ്സിലാക്കാൻ ഈ ഡാറ്റ ഞങ്ങളെ സഹായിക്കുന്നു.
സ്വയമേവ പ്രവർത്തിക്കുന്ന ഞങ്ങളുടെ സിസ്റ്റങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ മെച്ചപ്പെട്ട രീതിയിൽ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സിസ്റ്റങ്ങൾ വിവേചനപരമല്ലാത്തവയാണെന്ന് ഉറപ്പാക്കാൻ, ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ കണ്ടെത്തിയേക്കാവുന്ന പിശകുകൾ പരിഹരിക്കാനും ഞങ്ങൾ താൽപ്പര്യപ്പെടുന്നു.

വിവിധ കമ്മ്യൂണിറ്റികളുടെ YouTube-ലെ വളർച്ച മനസ്സിലാക്കാൻ

സ്രഷ്‌ടാക്കളുടെ വ്യത്യസ്‌ത കമ്മ്യൂണിറ്റികൾ YouTube-ൽ എങ്ങനെ വളരുന്നുവെന്ന് മനസ്സിലാക്കാനും ഞങ്ങൾ ഈ ഡാറ്റ ഉപയോഗിക്കും.

വ്യത്യസ്‌ത കമ്മ്യൂണിറ്റികൾ YouTube-ൽ ധനസമ്പാദനം നടത്തുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നതാണ് വളർച്ചയെ ഞങ്ങൾ വിലയിരുത്തുന്ന രീതിയുടെ ഒരു ഉദാഹരണം. ധനസമ്പാദനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ സിസ്റ്റങ്ങൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കാതിരുന്ന സന്ദർഭങ്ങളെക്കുറിച്ച് സ്രഷ്ടാക്കളിൽ നിന്നും ആർട്ടിസ്റ്റുകളിലും നിന്നുമുള്ള ഫീഡ്‌ബാക്ക് വഴി ഞങ്ങൾ അറിഞ്ഞു. ഞങ്ങളുടെ സിസ്റ്റങ്ങളും നയങ്ങളും എല്ലാ സ്രഷ്‌ടാക്കൾക്കും ഉള്ളടക്ക തരങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.

ഉപദ്രവവും വിദ്വേഷവും ഉൾപ്പെടെ, അപകടകരമായ പെരുമാറ്റ രീതികളുടെ സാധ്യത തിരിച്ചറിയാൻ

വിദ്വേഷവും ഉപദ്രവവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യും. എന്നാൽ, നിന്ദ്യവും വേദനിപ്പിക്കുന്നതുമായ ഉള്ളടക്കവും കമന്റും പല സ്രഷ്‌ടാക്കളെയും വിഷമിപ്പിക്കുന്നുവെന്ന ഫീഡ്‌ബാക്ക് ഞങ്ങൾ അറിഞ്ഞു. ഈ തരത്തിലുള്ള പെരുമാറ്റം സ്രഷ്‌ടാക്കളുടെ വിവിധ കമ്മ്യൂണിറ്റികളെ എങ്ങനെയൊക്കെ ബാധിച്ചേക്കാമെന്ന് സമയോചിതമായി മനസ്സിലാക്കാൻ ഈ ഡാറ്റ ഞങ്ങളെ സഹായിക്കുന്നു. കാലക്രമേണ, സ്വയമേവ പ്രവർത്തിക്കുന്ന ഞങ്ങളുടെ സിസ്റ്റങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

നിലവിലുള്ള ഞങ്ങളുടെ പ്രോഗ്രാമുകളും ക്യാമ്പെയ്‌നുകളും ഓഫറിംഗുകളും മെച്ചപ്പെടുത്താൻ

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്ക് കീഴിൽ, പ്രോഗ്രാമുകളിലേക്കും ഇവന്റുകളിലേക്കുമുള്ള ക്ഷണങ്ങൾ വിപുലീകരിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങൾക്ക് സമ്മതം നൽകാൻ നിങ്ങൾക്ക് കഴിയും. നിലവിൽ ഞങ്ങൾക്കുള്ള പ്രോഗ്രാമുകളെയും ക്യാമ്പെയ്‌നുകളെയും ഓഫറിംഗുകളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വിവരങ്ങൾ ഞങ്ങളെ സഹായിക്കുന്നു. ഉയർന്നുവരുന്ന സ്രഷ്ടാക്കളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സ്രഷ്ടാക്കൾക്കുള്ള ഇവന്റുകളും പ്രോഗ്രാമുകളും പോലുള്ള പ്രോഗ്രാമുകൾ ഈ ഓഫറിംഗുകളിൽ ഉൾപ്പെടുന്നു. സ്രഷ്ടാക്കൾക്കൊപ്പം ചേർന്ന്, ഫോക്കസ് ഗ്രൂപ്പുകളും നേരിട്ടുള്ള ഫീഡ്‌ബാക്ക് സെഷനുകളും സർവേകളും മറ്റ് ഗവേഷണ തരങ്ങളും ഉപയോഗിച്ച് ഞങ്ങൾ ഗവേഷണം നടത്തുകയും ചെയ്യുന്നു. ഇതുവഴി, ഞങ്ങളുടെ ഉൽപ്പന്ന വികസനത്തിന്റെ ഭാഗമായ ടീമുകൾക്ക് സ്രഷ്ടാക്കളെപ്പോലെ ചിന്തിച്ച് പ്രവർത്തിക്കാനാകും. സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ, YouTube-ലെ കമ്മ്യൂണിറ്റികളുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന കൂടുതൽ സ്രഷ്ടാക്കളിലേക്ക് ഗവേഷണ ക്ഷണങ്ങൾ വിപുലീകരിക്കാൻ ഞങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ പ്രതികരണങ്ങളിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ ഉള്ള ഓപ്ഷൻ

നിങ്ങളുടെ പ്രതികരണങ്ങളിലെ വിവരങ്ങൾ എങ്ങനെ ഇല്ലാതാക്കാം എന്നറിയാൻ ചുവടെയുള്ള നിർദ്ദേശങ്ങൾ വായിക്കുക. 45 ദിവസത്തിനുള്ളിൽ ഒരു തവണ നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ എഡിറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് വിവരം അയയ്‌ക്കാൻ വീണ്ടും ശ്രമിക്കാവുന്ന സാധ്യമായ അടുത്ത തീയതി Studio-യിൽ കാണിക്കും. നിങ്ങളുടെ പ്രതികരണങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ എല്ലായ്‌പ്പോഴും സാധ്യമാണ്.

ശ്രദ്ധിക്കുക: ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ തിരഞ്ഞെടുക്കുന്നത് YouTube-ലെ നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനത്തെ ബാധിക്കില്ല.

YouTube Studio-യിൽ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ പ്രതികരണങ്ങൾ എഡിറ്റ് ചെയ്യുക:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് വശത്ത്, ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ തിരഞ്ഞെടുക്കുക.
  4. സർവേ എഡിറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.
  5. നിങ്ങളുടെ പ്രതികരണങ്ങൾ എഡിറ്റ് ചെയ്യുക.
  6. സമർപ്പിക്കുക തിരഞ്ഞെടുക്കുക.

YouTube Studio ആപ്പിൽ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ പ്രതികരണങ്ങൾ എഡിറ്റ് ചെയ്യുക:

  1. YouTube Studio ആപ്പ് തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
  3. മെനുവിൽ നിന്ന് ക്രമീകരണം ടാപ്പ് ചെയ്യുക.
  4. ചാനലിന് കീഴിൽ, സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ ടാപ്പ് ചെയ്യുക.
  5. സർവേ എഡിറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.
  6. നിങ്ങളുടെ പ്രതികരണങ്ങൾ എഡിറ്റ് ചെയ്യുക.
  7. സമർപ്പിക്കുക തിരഞ്ഞെടുക്കുക.

YouTube Studio-യിൽ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ പ്രതികരണങ്ങൾ ഇല്ലാതാക്കുക:

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് വശത്ത്, ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ തിരഞ്ഞെടുക്കുക.
  4. ഡാറ്റ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.
  5. സ്ഥിരീകരണ വിൻഡോ പോപ്പ് അപ്പ് ചെയ്യുമ്പോൾ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.

YouTube Studio ആപ്പിൽ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ പ്രതികരണങ്ങൾ ഇല്ലാതാക്കുക:

  1. YouTube Studio ആപ്പ് തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
  3. മെനുവിൽ നിന്ന് ക്രമീകരണം ടാപ്പ് ചെയ്യുക.
  4. ചാനലിന് കീഴിൽ, സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ ടാപ്പ് ചെയ്യുക.
  5. ഡാറ്റ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.
  6. സ്ഥിരീകരണ വിൻഡോ പോപ്പ് അപ്പ് ചെയ്യുമ്പോൾ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്കുള്ള പ്രതികരണങ്ങൾ ഡൗൺലോഡ് ചെയ്യുക:

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ YouTube ചാനലുമായോ ചാനലുകളുമായോ ബന്ധപ്പെട്ട ഡാറ്റ ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ വ്യക്തിപരമായ Google Account-ലാണ് സൈൻ ഇൻ ചെയ്യേണ്ടത്, ബ്രാൻഡ് അക്കൗണ്ടിൽ അല്ല.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളെ കുറിച്ച് കൂടുതലറിയുക

എപ്പോഴാണ് എനിക്ക് ഈ ക്രമീകരണം ഉപയോഗിക്കാനാവുക?

2021-ൽ യു.എസിലെ ആർട്ടിസ്റ്റുകൾക്കും സ്രഷ്‌ടാക്കൾക്കുമായി 'സ്രഷ്ടാവും ആർട്ടിസ്റ്റും' വിഭാഗ വിവരങ്ങൾ സംബന്ധിച്ച സർവേ ഞങ്ങൾ റോളൗട്ട് ചെയ്തു, തുടർന്ന് 2023 ജൂലൈയിൽ യുകെയിലും 2023 സെപ്റ്റംബറിൽ ബ്രസീലിലും ഇപ്പോൾ ഇന്ത്യയിലും ഞങ്ങൾ അത് ലഭ്യമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിൽ നിങ്ങളുടെ YouTube Studio ക്രമീകരണം വിഭാഗം സന്ദർശിക്കുമ്പോൾ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ എന്നതിന് കീഴിൽ ഈ ചോദ്യങ്ങൾ കണ്ടെത്താവുന്നതാണ്.

ഈ ക്രമീകരണത്തിലേക്ക് പോകണമെങ്കിൽ, നിങ്ങളൊരു ചാനൽ ഉടമയായിരിക്കണം. നിങ്ങളൊരു ബ്രാൻഡ് അക്കൗണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉടമ നിങ്ങൾ ആയിരിക്കണം. YouTube ചാനൽ അനുമതികൾ ഉപയോഗിക്കുന്നപക്ഷം നിങ്ങളായിരിക്കണം ഉടമ.

ഈ ക്രമീകരണം മറ്റ് രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും കൂടുതൽ ഐഡന്റിറ്റികൾക്കും എപ്പോൾ ലഭ്യമാക്കും?

2023-ൽ കൂടുതൽ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ലഭ്യമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഞങ്ങൾ ഇന്ത്യയിൽ അത് അവതരിപ്പിക്കുകയാണ്. സർവേയിലെ വിഭാഗങ്ങളും ചോയ്‌സുകളും, ലോകമെമ്പാടുമുള്ള വ്യക്തികൾ അവരുടെ ഐഡന്റിറ്റികൾ നിർവചിക്കുന്ന എല്ലാ രീതികളും പ്രതിഫലിപ്പിക്കില്ലെന്ന് ഞങ്ങൾക്കറിയാം. ഭാവിയിൽ ഈ വിഭാഗങ്ങളും ചോയ്‌സുകളും വിപുലീകരിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാ സ്രഷ്ടാക്കളുടെയും കാഴ്ചക്കാരുടെയും അനുഭവം മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ മറ്റ് ശ്രമങ്ങൾക്ക് പുറമെയുള്ളതാണ് ഈ ക്രമീകരണം. ഉദാഹരണത്തിന്, പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കാനും YouTube-ൽ എല്ലാവർക്കും വിവേചനപരമല്ലാത്ത അനുഭവം ഉറപ്പാക്കാനും ഭിന്നശേഷിയുള്ള കാഴ്ചക്കാരുമായും സ്രഷ്ടാക്കളുമായും ചേർന്ന് പ്രവർത്തിക്കുന്നത് YouTube തുടരും.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകണോ?

വേണ്ട, സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ പൂരിപ്പിക്കാൻ നിങ്ങൾ തിരഞ്ഞെടുത്താലും എല്ലാ ചോദ്യവും ഓപ്ഷണലാണ്. ചില ചോദ്യങ്ങൾ മറുപടി നൽകാതിരിക്കാനോ “ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ല” ഓപ്ഷൻ തിരഞ്ഞെടുക്കാനോ നിങ്ങൾക്ക് കഴിയും.

ഈ ക്രമീകരണം എന്റെ ചാനലിന്റെ പ്രകടനത്തെ ബാധിക്കുമോ?

YouTube-ന്റെ സിസ്റ്റങ്ങളിലെ വ്യക്തിഗത ഉള്ളടക്കത്തിന്റെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഉപയോഗിക്കില്ല.

ഞങ്ങളുടെ സിസ്റ്റങ്ങളിൽ മനഃപൂർവ്വമല്ലാത്ത പക്ഷപാതമില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. തിരയൽ, കണ്ടെത്തൽ, ധനസമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട ഞങ്ങളുടെ സിസ്റ്റങ്ങൾ പോലുള്ള, YouTube-ന്റെ വ്യത്യസ്ത ഭാഗങ്ങൾ വിലയിരുത്താനാണ് സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നത്. നിർദ്ദിഷ്ട കമ്മ്യൂണിറ്റികളെ ബാധിക്കുന്ന പിശകുകൾ ഞങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഞങ്ങളുടെ സിസ്റ്റങ്ങളെ കൂടുതൽ കൃത്യതയുള്ളതും വിവേചനപരമല്ലാത്തതുമാക്കാൻ അവയ്ക്ക് നൽകുന്ന പരിശീലനം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളിലെ ചോദ്യാവലി എങ്ങനെയാണ് സൃഷ്ടിച്ചത്?

പൗരാവകാശ, മനുഷ്യാവകാശ വിദഗ്ദ്ധരുമായും വ്യത്യസ്ത കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന സ്രഷ്ടാക്കളുമായും ചേർന്ന് ഞങ്ങൾ പ്രവർത്തിച്ചു.

എന്റെ പ്രതികരണങ്ങൾ YouTube-ന് പുറത്ത് പങ്കിടുമോ?

'സ്രഷ്ടാവും ആർട്ടിസ്റ്റും' സർവേയിലോ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുടെ ക്രമീകരണത്തിലോ നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിങ്ങളുടെ YouTube ചാനലിലാണ് സംഭരിക്കുക, മറ്റ് Google ഉൽപ്പന്നങ്ങൾ അവ ഉപയോഗിക്കില്ല. നിങ്ങളുടെ അധിക സമ്മതമില്ലാതെ അവ പബ്ലിക്കായി ലഭ്യമാക്കില്ല, മാത്രമല്ല പരസ്യ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുകയുമില്ല. ഈ വിവരങ്ങൾ ഞങ്ങൾ പരസ്യദാതാക്കളുമായി പങ്കിടുകയോ പരസ്യ ടാർഗറ്റിംഗിനായി ഉപയോഗിക്കുകയോ ഇല്ല.

പ്രോഗ്രാമുകളിലേക്കും ഇവന്റുകളിലേക്കുമുള്ള ക്ഷണങ്ങൾ വിപുലീകരിക്കുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾക്ക് സമ്മതം നൽകണോയെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ചാനലോ ഉള്ളടക്കമോ ഹൈലൈറ്റ് ചെയ്യുന്നതോ വർക്ക്‌ഷോപ്പുകളോ ഉപയോക്തൃ ഗവേഷണമോ മറ്റ് ക്യാമ്പെയ്‌നുകളോ ഇതിൽ ഉൾപ്പെടാം.

എന്റെ വിവരങ്ങൾ സമർപ്പിച്ച ശേഷം എനിക്കത് അപ്ഡേറ്റ്/എഡിറ്റ് ചെയ്യാനാകുമോ?

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്കുള്ള പ്രതികരണങ്ങൾ, 45 ദിവസത്തിനുള്ളിൽ ഒരു തവണ നിങ്ങൾക്ക് എഡിറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് വിവരം അയയ്‌ക്കാൻ വീണ്ടും ശ്രമിക്കാവുന്ന സാധ്യമായ അടുത്ത തീയതി Studio-യിൽ കാണിക്കും. നിങ്ങളുടെ പ്രതികരണങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ എല്ലായ്‌പ്പോഴും സാധ്യമാണ്.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്കുള്ള പ്രതികരണങ്ങൾ എഡിറ്റ് ചെയ്യാൻ:

  1. നിങ്ങളുടെ ചാനൽ ഉടമയുടെ അക്കൗണ്ട് ഉപയോഗിച്ച്, കമ്പ്യൂട്ടറിൽ YouTube-ലേക്ക് സൈൻ ഇൻ ചെയ്യുകയോ YouTube Studio ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക.
  2. YouTube Studio ക്രമീകരണത്തിലേക്ക് പോയി സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ തിരഞ്ഞെടുക്കുക.
    • YouTube Studio ആപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രം Profile, ക്രമീകരണം എന്നിങ്ങനെ ടാപ്പ് ചെയ്ത് സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ കണ്ടെത്തുക.
  3. സർവേ എഡിറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.
  4. നിങ്ങളുടെ പ്രതികരണങ്ങൾ എഡിറ്റ് ചെയ്യുക.
  5. സമർപ്പിക്കുക തിരഞ്ഞെടുക്കുക.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്കുള്ള പ്രതികരണങ്ങൾ ഇല്ലാതാക്കാൻ:

  1. നിങ്ങളുടെ ചാനൽ ഉടമയുടെ അക്കൗണ്ട് ഉപയോഗിച്ച്, കമ്പ്യൂട്ടറിൽ YouTube-ലേക്ക്സൈൻ ഇൻ ചെയ്യുകയോ  YouTube Studio ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക.
  2. YouTube Studio ക്രമീകരണത്തിലേക്ക് പോയി സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ തിരഞ്ഞെടുക്കുക.
    • YouTube Studio ആപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രംProfileക്രമീകരണം എന്നിങ്ങനെ ടാപ്പ് ചെയ്‌ത് സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾ കണ്ടെത്തുക.
  3. ഡാറ്റ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.
  4. സ്ഥിരീകരണ വിൻഡോ പോപ്പ് അപ്പ് ചെയ്യുമ്പോൾ ഇല്ലാതാക്കുക തിരഞ്ഞെടുക്കുക.

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങൾക്കുള്ള പ്രതികരണങ്ങൾ ഡൗൺലോഡ് ചെയ്യുക:

സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ YouTube ചാനലുമായോ ചാനലുകളുമായോ ബന്ധപ്പെട്ട ഡാറ്റ ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ വ്യക്തിപരമായ Google Account-ലാണ് സൈൻ ഇൻ ചെയ്യേണ്ടത്, ബ്രാൻഡ് അക്കൗണ്ടിൽ അല്ല.

ഇത് എന്റെ Google Account-ലെ ഏതെങ്കിലും വിവരങ്ങളിൽ മാറ്റം വരുത്തുമോ?

'സ്രഷ്ടാവും ആർട്ടിസ്റ്റും' സർവേയിലോ സ്രഷ്‌ടാവിന്റെ കാഴ്ച്ചക്കാരുടെ വിഭാഗ വിവരങ്ങളുടെ ക്രമീകരണത്തിലോ നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ നിങ്ങളുടെ YouTube ചാനലിലാണ് സംഭരിക്കുക. മറ്റ് Google ഉൽപ്പന്നങ്ങൾ ഇത് ഉപയോഗിക്കില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18120295851837696674
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false