സ്‌ട്രീമിംഗ്, വീഡിയോ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുക

സിനിമ, ഷോ, ആവശ്യമനുസരിച്ചുള്ള ഉള്ളടക്കം എന്നിവ ബഫർ ചെയ്തുകൊണ്ടിരിക്കുകയോ ലാഗ് ചെയ്തുകൊണ്ടിരിക്കുകയോ ശരിയായി പ്ലേ ചെയ്യാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇനിപ്പറയുന്ന പരിഹാരങ്ങളിൽ ഒന്ന് കമ്പ്യൂട്ടറിലോ മൊബൈലിലോ പരീക്ഷിച്ച് നോക്കുക. ടിവിയിൽ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ ഈ ഘട്ടങ്ങൾ പാലിക്കുക. ഈ ട്രബിൾഷൂട്ടിംഗ് ഘട്ടങ്ങൾക്ക്, മിക്ക പ്ലേബാക്ക് പ്രശ്‌നങ്ങളും പിശകുകളും പരിഹരിക്കാൻ സഹായിക്കാനാകും.

നിങ്ങൾ ഈ ഘട്ടങ്ങൾ പരീക്ഷിച്ചതിന് ശേഷവും വീഡിയോ ശരിയായി പ്ലേ ചെയ്യുന്നില്ലെങ്കിൽ, പിന്തുണയ്‌ക്കുന്ന മറ്റൊരു ഉപകരണത്തിൽ കാണുന്നത് പരീക്ഷിച്ചു നോക്കാം.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വീഡിയോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കൂ

പൊതുവായ പിശക് സന്ദേശങ്ങളുടെ ഉദാഹരണങ്ങൾ:
  • ക്ഷമിക്കണം, ഈ വീഡിയോ ലൈസൻസ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.
  • ഈ വീഡിയോയ്ക്ക് പണം നൽകേണ്ടതാണ്.
  • ഒരു പിശകുണ്ടായി. പിന്നീട് വീണ്ടും ശ്രമിക്കുക.
  • ഞങ്ങളുടെ സെർവറുകളിൽ ഞങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പിന്നീട് വീണ്ടും ശ്രമിക്കുക.
  • എന്തോ കുഴപ്പമുണ്ടായി.

മുകളിൽ നൽകിയതിന് സമാനമായ പിശകുകൾ കാണുകയാണെങ്കിൽ, ഈ ഘട്ടങ്ങൾ പരീക്ഷിക്കുക:

  1. നിങ്ങളുടെ കമ്പ്യൂട്ടർ അപ് ടു ഡേറ്റാണെന്ന് ഉറപ്പാക്കുക.
  2. നിങ്ങളുടെ വെബ് ബ്രൗസർ അടച്ച് വീണ്ടും തുറക്കുക.
  3. നിങ്ങളുടെ നിരവധി ബ്രൗസർ ടാബുകൾ തുറന്നിരിക്കുകയാണെങ്കിൽ, YouTube-നായി ഉപയോഗിക്കുന്നത് ഒഴികെയുള്ള മിക്ക ടാബുകളും അടയ്ക്കാൻ ശ്രമിക്കുക.
  4. ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യുക.
  5. നിങ്ങളുടെ ബ്രൗസറായി Google Chrome ഉപയോഗിക്കുക.
  6. നിങ്ങളുടെ ഉപകരണം റീസ്റ്റാർട്ട് ചെയ്യുക.

വീഡിയോകൾ ബഫർ ചെയ്യുന്നതും ലോഡ് ചെയ്യുന്നതും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക

Google Chrome നിങ്ങളുടെ ബ്രൗസറായി ഉപയോഗിച്ച് വീഡിയോ കാണാൻ ശ്രമിക്കുക. Chrome ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിലോ തുടർന്നും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലോ ചുവടെയുള്ള ഘട്ടങ്ങൾ പരീക്ഷിക്കുക.

  1. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ബ്രൗസർ റീഫ്രഷ് ചെയ്യുക അല്ലെങ്കിൽ റീസ്റ്റാർട്ട് ചെയ്യുക.
  2. ഇന്റർനെറ്റിന്റെ വേഗത പരിശോധിക്കുക. നിങ്ങൾ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റ് ബ്രൗസറുകളും ടാബുകളും ആപ്പുകളും അടയ്ക്കാൻ ശ്രമിക്കുക. മോഡമോ റൂട്ടറോ റീസ്റ്റാർട്ട് ചെയ്യാനും ശ്രമിക്കാവുന്നതാണ്.
  3. ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യുക.
  4. നിങ്ങളുടെ കാഷെയും കുക്കികളും മായ്‌ക്കാൻ ശ്രമിക്കുക.
  5. വീഡിയോ നിലവാരം കുറയ്ക്കാൻ ശ്രമിക്കുക.
  6. നിങ്ങളുടെ ഉപകരണം റീസ്റ്റാർട്ട് ചെയ്യുക.

സിനിമ നിന്നുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക

സിനിമ വീണ്ടും സാധാരണപോലെ പ്ലേ ചെയ്യാൻ തുടങ്ങുമോ എന്നറിയാൻ, സിനിമയുടെ ടൈംലൈനിൽ, അടുത്ത ഏതാനും സീനുകളിലേക്ക് ഫാസ്റ്റ് ഫോർവേഡ് ചെയ്യുക.

ഈ നടപടി ഫലം കാണുന്നില്ലെങ്കിൽ, നിങ്ങളുടെ വെബ് ബ്രൗസർ അടച്ച് വീണ്ടും തുറക്കാൻ ശ്രമിക്കുക. എന്നിട്ടും പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ, ബ്രൗസർ അപ്ഡേറ്റുകൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുക അല്ലെങ്കിൽ Chrome പോലെ പിന്തുണയ്ക്കുന്ന മറ്റൊരു ബ്രൗസർ പരീക്ഷിക്കുക. ഈ നടപടികൾ ഫലം കാണുന്നില്ലെങ്കിൽ, കാഷെയും കുക്കികളും മായ്ക്കാൻ ശ്രമിക്കുക.

ലൈബ്രറിയിൽ വാങ്ങലുകൾ കാണാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക

നിങ്ങൾ വാങ്ങിയ ഉള്ളടക്കം കാണാൻ, വാങ്ങൽ നടത്തിയ വ്യക്തിഗത അക്കൗണ്ടിലേക്ക് തന്നെയാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക. സിനിമകളും ഷോകളും കാണാൻ ബ്രാൻഡ് അക്കൗണ്ടുകളിൽ പിന്തുണയില്ലാത്തതിനാൽ നിങ്ങൾ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറേണ്ടതുണ്ട്.

വ്യക്തിഗത അക്കൗണ്ടിലേക്ക് മാറാൻ:

  1. YouTube-ന്റെ മുകളിലെ വലത് മൂലയിൽ, നിങ്ങളുടെ ചാനൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന് സമീപമുള്ള, അക്കൗണ്ട് മാറുക തുടർന്ന് ടാപ്പ് ചെയ്യുക. നിങ്ങൾ മാനേജ് ചെയ്യുന്ന അക്കൗണ്ടുകളുടെ ലിസ്റ്റും Google Account ഐഡന്റിറ്റിയും കാണാനാകും.
  3. നിങ്ങൾക്ക് ഉപയോഗിക്കേണ്ട അക്കൗണ്ട് ക്ലിക്ക് ചെയ്യുക. ചാനൽ ഇല്ലാത്ത ഒരു ബ്രാൻഡ് അക്കൗണ്ട് നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ പേജിനായി ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും.

വീഡിയോ സംബന്ധിച്ച പ്രശ്‌നങ്ങൾ ടിവിയിൽ പരിഹരിക്കുക

നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

HD സ്‌ട്രീമിംഗിന്, ചുരുങ്ങിയത് 7 Mbps കണക്ഷൻ വേഗത നിർദ്ദേശിക്കുന്നു. നിങ്ങളുടെ കണക്ഷന്റെ വേഗത ഇവിടെ പരീക്ഷിക്കാം.
ടിവിക്ക് സമീപമിരുന്ന് ഇത് ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഇന്റർനെറ്റിന് വേഗത കുറവാണെങ്കിൽ, നിങ്ങളുടെ ഉപകരണം അല്ലെങ്കിൽ സ്‌മാർട്ട് ടിവി, റൂട്ടറിന്റെ പരിധിക്കുള്ളിൽ തന്നെയാണുള്ളതെന്നും അതിനും റൂട്ടറിനും ഇടയിൽ തടസ്സങ്ങൾ കുറവാണെന്നും (ഉദാ. റൂട്ടർ ചുമരിലേക്ക് കുഴിഞ്ഞിരിക്കുന്നില്ലെന്നോ ലോഹം ബ്ലോക്ക് ചെയ്‌തിരിക്കുന്നില്ലെന്നോ മറ്റോ) ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. കണക്‌റ്റിവിറ്റി മെച്ചപ്പെടുന്നുണ്ടോ എന്നറിയാൻ ഉപകരണം നീക്കിനോക്കുക. നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്ത മറ്റ് ഉപകരണങ്ങളുടെ എണ്ണം കുറച്ചും നിങ്ങൾക്ക് പരീക്ഷിക്കാം.

നിങ്ങളുടെ സ്‌ട്രീമിംഗ് നിലവാരം പരിശോധിക്കുക

നിലവാരം നേരിട്ട് ക്രമീകരിച്ച് നോക്കുക.
  1. വീഡിയോ പ്ലേയറിൽ ക്രമീകരണം  തിരഞ്ഞെടുക്കുക.
  2. നിലവാരം തിരഞ്ഞെടുത്ത ശേഷം നേരിട്ട് ക്രമീകരിക്കാനുള്ള ഓപ്‌ഷൻ ഉണ്ടോയെന്ന് നോക്കുക.

YouTube ആപ്പിൽ നിന്ന് പുറത്തുകടന്ന് വീണ്ടും അത് തുറക്കുക

  1. നിങ്ങളുടെ റിമോട്ടിലെ ഹോം ബട്ടൺ അമർത്തുക.
  2. YouTube ആപ്പ് വീണ്ടും തുറക്കുക.
  3. വീഡിയോ വീണ്ടും പ്ലേ ചെയ്യാൻ ശ്രമിക്കുക.

YouTube സൈൻ ഔട്ട് ചെയ്ത് വീണ്ടും സൈൻ ഇൻ ചെയ്യുക

  1.  YouTube ആപ്പ് തുറക്കുക.
  2. നിങ്ങളുടെ പ്രൊഫൈൽ മാനേജ് ചെയ്യാൻ, പ്രൊഫൈൽ ചിത്രം  തിരഞ്ഞെടുത്ത ശേഷം അതിന് താഴെയുള്ള ഐക്കൺ തിരഞ്ഞെടുക്കുക.
  3. തുടരാനും സൈൻ ഔട്ട് ചെയ്യാനും അടുത്തത് തിരഞ്ഞെടുക്കുക.
  4. ക്രമീകരണത്തിലേക്ക് തിരികെ പോയി സൈൻ ഇൻ ചെയ്യുക തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരു കോഡ് നൽകേണ്ടി വന്നേക്കാം.
  5. വീഡിയോ വീണ്ടും പ്ലേ ചെയ്യാൻ ശ്രമിക്കുക.

നിങ്ങളുടെ ഉപകരണം റീസ്‌റ്റാർട്ട് ചെയ്യുക

  1. നിങ്ങളുടെ ഉപകരണത്തിന്റെ വൈദ്യുതബന്ധം വിച്ഛേദിക്കുക
  2. കുറച്ചുസമയം കാത്തിരിക്കുക.
  3. ഉപകരണം വീണ്ടും കണക്റ്റ് ചെയ്യുക.
  4. YouTube ആപ്പിലേക്ക് തിരികെ പോയി വീഡിയോ വീണ്ടും പ്ലേ ചെയ്യാൻ ശ്രമിക്കുക.

നിങ്ങളുടെ ഉപകരണത്തിന്റെ സിസ്‌റ്റം സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഉപകരണത്തിന്റെ സിസ്റ്റത്തിന് ഏതെങ്കിലും അപ്ഡേറ്റുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുക. ഉപകരണ ക്രമീകരണത്തിലെ സിസ്റ്റം അപ്ഡേറ്റ് വിഭാഗത്തിൽ നോക്കി, അപ്ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാം. അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക, തുടർന്ന് വീഡിയോ പ്ലേ ചെയ്യാൻ വീണ്ടും ശ്രമിക്കുക.

നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലോ വ്യത്യസ്തമായ നിരവധി സേവനങ്ങളിലുടനീളം കാണുമ്പോൾ സ്ട്രീമിംഗ് സംബന്ധമായോ പ്രശ്നങ്ങളുണ്ടെങ്കിൽ, പ്രശ്നം പരിഹരിക്കാനുള്ള സഹായത്തിന്, ഉപകരണ നിർമ്മാതാവിന്റെ പിന്തുണാ സൈറ്റ് പരിശോധിക്കുക.

ടിവിയിലെ ടൈറ്റിൽ പ്ലേ ചെയ്യാൻ മറ്റൊരു രീതി ഉപയോഗിച്ചും നിങ്ങൾക്ക് പരീക്ഷിക്കാം:

  • നിങ്ങളുടെ പക്കൽ Chromecast ഉണ്ടെങ്കിൽ, മറ്റൊരു ഉപകരണത്തിൽ പ്ലേ ചെയ്‌ത് നിങ്ങളുടെ ടിവിയിലേക്ക് കാസ്‌റ്റ് ചെയ്യുക.
  • നിങ്ങളുടെ പക്കൽ HDMI കേബിൾ ഉണ്ടെങ്കിൽ, ലാപ്‌ടോപ്പിൽ പ്ലേ ചെയ്‌ത് നിങ്ങളുടെ ടിവിയിലേക്ക് കണക്‌റ്റ് ചെയ്യുക.

സമാനമായി, ഇതേ പ്രശ്‌നം തുടരുന്നുണ്ടോ എന്ന് പരിശോധിക്കാൻ മറ്റൊരു ഉപകരണത്തിൽ കണ്ടുനോക്കുക.

നിങ്ങളുടെ ടിവിയിൽ Primetime ചാനലുകൾക്കുള്ള പ്രക്ഷേപണ കാലതാമസം കുറയ്‌ക്കുക

ഇവന്റ് ക്യാപ്‌ചർ ചെയ്യുന്നതിനും നിങ്ങൾ ടിവിയിൽ കാണുമ്പോൾ ഇവന്റ് കാണിക്കുന്നതിനും ഇടയിലുള്ള കാലതാമസമാണ് പ്രക്ഷേപണ കാലതാമസം. 

പ്രക്ഷേപണ കാലതാമസം കുറവാണെങ്കിൽ വീഡിയോ പ്ലേയർ ബഫർ ചെയ്യുന്നതും കുറയും. പ്രക്ഷേപണ കാലതാമസം കുറവാണെങ്കിൽ, നിങ്ങൾക്ക് പ്ലേബാക്കിൽ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും.

നെറ്റ്‌വർക്കിലെ തിരക്കും മറ്റ് ഘടകങ്ങളും തത്സമയ പ്രോഗ്രാമിൽ തടസ്സങ്ങളുണ്ടാകാൻ കാരണമായേക്കാം, ഇത് സ്‌ട്രീമിനെ വൈകിപ്പിച്ചേക്കാം. നിങ്ങളുടെ നെറ്റ്‌വർക്ക് മികച്ചതാണെങ്കിൽ പോലും കാലതാമസങ്ങൾ ഉണ്ടാകാം.

നിങ്ങളുടെ ടിവിയിൽ YouTube ആപ്പിലെ പ്രക്ഷേപണ കാലതാമസം അപ്‌ഡേറ്റ് ചെയ്യുക

  1. താഴെ വലതുവശത്ത് നിന്ന്, ക്രമീകരണം തിരഞ്ഞെടുക്കുക.
  2. പ്രക്ഷേപണ കാലതാമസം തിരഞ്ഞെടുക്കുക.
  3. കുറയ്ക്കുക അല്ലെങ്കിൽ ഡിഫോൾട്ട് തിരഞ്ഞെടുക്കുക.

പ്ലേബാക്ക് തടസ്സങ്ങൾ കുറയ്‌ക്കാൻ “ഡിഫോൾട്ട്” ആണ് മികച്ചത്. തത്സമയ സ്പോയിലറുകൾ കുറയ്ക്കാൻ “കുറയ്ക്കുക” ആണ് മികച്ചത്. കുറഞ്ഞ പ്ലേബാക്ക് തടസ്സങ്ങളോടെ കുറഞ്ഞ പ്രക്ഷേപണ കാലതാമസം വേണമെന്നുണ്ടെങ്കിൽ “കുറയ്ക്കുക” ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഫീഡ്ബാക്ക് അയയ്ക്കുക

പ്ലേബാക്ക് പ്രശ്നം അനുഭവപ്പെട്ടതിന് ശേഷം നേരിട്ട് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ തുടർന്ന് സഹായവും ഫീഡ്ബാക്കും തുടർന്ന് ഫീഡ്ബാക്ക് അയയ്ക്കുക എന്ന ക്രമത്തിൽ ടാപ്പ് ചെയ്ത്, YouTube ആപ്പിൽ വീഡിയോകൾ കാണുന്നത് സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചുള്ള ഫീഡ്ബാക്ക് സമർപ്പിക്കാവുന്നതാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2564089125007117312
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false