അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

കുടുംബങ്ങൾ

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സൈറ്റോ പരസ്യ അഭ്യർത്ഥനയോ ടാഗ് ചെയ്യൽ

2013 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന, കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമം (COPPA)-യിലെ മാറ്റങ്ങൾ. ഈ മാറ്റങ്ങൾ നിങ്ങൾ Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെ ബാധിച്ചേക്കാം. യുഎസിലെ, 13 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾക്കും സേവനങ്ങൾക്കും യുഎസിലെ, 13 വയസ്സിൽ താഴെയാണ് പ്രായം എന്നറിയാവുന്ന ഉപയോക്താക്കൾ ഉള്ള, പൊതുവായ പ്രേക്ഷക സൈറ്റുകൾക്കും സേവനങ്ങൾക്കും COPPA ബാധകമാകുന്നു. മറ്റ് രാജ്യങ്ങൾ അവയുടെ നിയമങ്ങളിൽ കുട്ടിയുടെ പ്രായം വ്യത്യസ്തമായി നിർവചിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്ക് ബാധകമാകുന്ന വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകാം. മറ്റ് രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകാൻ നിങ്ങൾ Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം ആവശ്യകതകൾ ശ്രദ്ധിക്കുക. Google അക്കൗണ്ടുകളിലെ, ആവശ്യമായ പ്രായത്തെ കുറിച്ച് കൂടുതലറിയുക.

സൈറ്റ് ടാഗ് ചെയ്യുക

നിങ്ങൾ Google-ന്റെ പരസ്യ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സൈറ്റോ സൈറ്റിന്റെ ഭാഗങ്ങളോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ഞങ്ങൾ പരിഗണിക്കണമെങ്കിൽ ഇനിപ്പറയുന്ന മാർഗ്ഗത്തിലൂടെ ഞങ്ങളെ അറിയിക്കാം:

നിങ്ങളുടെ സൈറ്റ്, കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ടാഗ് ചെയ്താൽ, ആ ഉള്ളടക്കത്തിനുള്ള താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങളും റീമാർക്കറ്റിംഗ് പരസ്യങ്ങളും പ്രവർത്തനരഹിതമാക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കും. ഇത് പ്രാബല്യത്തിൽ വരാൻ അൽപ്പസമയം എടുത്തേക്കാം.

സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ

നിങ്ങളുടെ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് മികച്ച നിയന്ത്രണം നൽകാൻ, വ്യക്തിഗത പരസ്യ അഭ്യർത്ഥനകൾ കുട്ടികളുമായി ബന്ധപ്പട്ട കാര്യങ്ങൾക്കുള്ളതായി ടാഗ് ചെയ്യാം. നിങ്ങളുടെ പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ടാഗ് ചെയ്താൽ, ആ പരസ്യ അഭ്യർത്ഥനയ്ക്കുള്ള താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങളും റീമാർക്കറ്റിംഗ് പരസ്യങ്ങളും പ്രവർത്തനരഹിതമാക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കും. പരസ്യ അഭ്യർത്ഥനയിൽ ടാഗ് ഉൾപ്പെടുത്തുന്നത്, ബാധകമായ സൈറ്റ് തല ക്രമീകരണത്തേക്കാൾ മുൻഗണന ലഭിക്കുന്നതിനിടയാക്കും.

ഉദാഹരണത്തിന്, നിങ്ങളൊരു ടിവി റിവ്യൂ സൈറ്റ് റൺ ചെയ്യുകയാണെന്നും സൈറ്റിലെ നിലവിലെ ഉപയോക്താവ് ഒരു കുട്ടിയാണെന്ന് നിങ്ങൾക്കറിയാമെന്നും കരുതുക. നിങ്ങളുടെ മുഴുവൻ സൈറ്റും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ടാഗ് ചെയ്യുന്നതിന് പകരം, പ്രായപൂർത്തിയാകാത്ത ഈ ഉപയോക്താവിനെ കാണിക്കുന്ന പരസ്യ അഭ്യർത്ഥനകൾക്ക് മാത്രം കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ടാഗ് സജ്ജീകരിക്കാം, ഇതുവഴി ആ ഇംപ്രഷനിൽ താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങളും റീമാർക്കറ്റിംഗ് പരസ്യങ്ങളും കാണിക്കുന്നത് ഒഴിവാക്കാം.

നിങ്ങളുടെ സൈറ്റുകൾക്കായി പരസ്യ അഭ്യർത്ഥനകൾ, കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് ചുവടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിവരിക്കുന്നു:

സാധാരണ പരസ്യ കോഡ് (സിങ്ക്രോണസ്)

നിങ്ങൾ സിങ്ക്രോണസ് പരസ്യ കോഡാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ പരസ്യ കോഡിലേക്ക് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ടാഗ് ചേർക്കുന്നത് എങ്ങനെയെന്ന് അറിയാൻ, ചുവടെ കൊടുത്തിരിക്കുന്നത് കാണുക:

<script type="text/javascript"><!--
google_ad_client = "ca-pub-1234567890123456";
google_ad_slot = "0123456789";
google_ad_width = 125;
google_ad_height = 125;
google_tag_for_child_directed_treatment = 1;
//-->
</script>
<script type="text/javascript" src="https://pagead2.googlesyndication.com/pagead/show_ads.js">
</script>

അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള പദവി നിലവിൽ വരും.

അസിങ്ക്രോണസ് പരസ്യ കോഡ്

നിങ്ങൾ അസിങ്ക്രോണസ് പരസ്യ കോഡാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ പരസ്യ കോഡിലേക്ക് കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ടാഗ് ചേർക്കുന്നത് എങ്ങനെയെന്ന് അറിയാൻ, ചുവടെ കൊടുത്തിരിക്കുന്നത് കാണുക:

<script async
src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1234567890123456" crossorigin="anonymous"></script>
<ins class="adsbygoogle"
    style="display:inline-block;width:728px;height:90px"
    data-ad-client="ca-pub-1234567890123456"
    data-ad-slot="0123456789"
    data-tag-for-child-directed-treatment="1"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>

അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള പദവി നിലവിൽ വരും.

ആപ്പിൽ നിന്ന് പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് Android, iOS എന്നിവയ്ക്കുള്ള Google മൊബൈൽ പരസ്യങ്ങൾ SDK ഡെവലപ്പർ സൈറ്റിന്റെ “കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ക്രമീകരണം” വിഭാഗം കാണുക.

നിങ്ങളുടെ സൈറ്റിന്റെയോ ആപ്പിന്റെയോ നിയന്ത്രണമുള്ള ഉള്ളടക്ക ഉടമയെന്ന നിലയിൽ, COPPA അനുസരിച്ച് നിങ്ങളുടെ ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പൊതുവായി നിയന്ത്രിക്കുന്നത് നിങ്ങളാണ്. എന്നിരുന്നാലും, നിങ്ങളിൽ നിന്നുള്ള അറിയിപ്പ് കൂടാതെ തന്നെ, ചില സാഹചര്യങ്ങളിൽ COPPA-യ്ക്ക് കീഴിലുള്ള ഞങ്ങളുടേതായ ബാധ്യതകൾ അനുസരിച്ച് നിങ്ങളുടെ സൈറ്റിനെയോ ആപ്പിനെയോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി പരിഗണിക്കാൻ Google തുടങ്ങിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കും, പ്രത്യേക തരത്തിലുള്ള കൈകാര്യം ചെയ്യൽ വ്യക്തമാക്കാൻ നിങ്ങൾക്ക് Search Console, സൈറ്റുകൾക്കുള്ള പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ ഫീച്ചർ അല്ലെങ്കിൽ ആപ്പുകൾക്കുള്ള പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.

COPPA അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെ നിയമങ്ങൾക്ക് കീഴിൽ നിങ്ങൾക്ക് മറ്റ് നിയമപരമായ ബാധ്യതകൾ ഉണ്ടായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ പരസ്യം നൽകുന്ന രാജ്യങ്ങളിലെ യുഎസ് FTC-യുടെയും റെഗുലേറ്റർമാരുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്ത ശേഷം നിങ്ങളുടെ നിയമോപദേഷ്ടാവിനെ ബന്ധപ്പെടുക. മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിനാണ് Google-ന്റെ ടൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നിയമത്തിന് കീഴിലുള്ള ബാധ്യതകളിൽ നിന്ന് ഏതെങ്കിലും പ്രസാധകരെ ഒഴിവാക്കുന്നില്ലെന്നുമുള്ള കാര്യം ഓർക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10949986566678411664
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false