അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

നയ കേന്ദ്രത്തിന്റെ അവലോകനം

ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾ പാലിക്കാൻ നിങ്ങളെ സഹായിക്കുന്ന ടൂളാണ് നയ കേന്ദ്രം. നിങ്ങളുടെ സൈറ്റുകളിലെ ആഡ് സെർവിംഗിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ കണ്ടെത്താനും മനസ്സിലാക്കാനും പരിഹരിക്കാനും നയ കേന്ദ്രം ഉപയോഗിക്കുക.

നയ കേന്ദ്രം ആക്സസ് ചെയ്യാൻ: നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക, തുടർന്ന് നയ കേന്ദ്രം ക്ലിക്ക് ചെയ്യുക.

ഇനിപ്പറയുന്നവ കാണാൻ നയ കേന്ദ്രം ഉപയോഗിക്കുക:

  • ആഡ് സെർവിംഗിനെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന നിങ്ങളുടെ സൈറ്റുകൾ ഏതൊക്കെയെന്നത്. പ്രശ്‌നങ്ങൾ നേരിടുന്ന സൈറ്റുകളിലേക്ക് നിങ്ങൾ ചേർത്ത പേജുകളിൽ നിന്ന് പരസ്യ അഭ്യർത്ഥനകൾ ലഭിക്കുന്നത് പോലുള്ള സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
  • പ്രശ്‌നത്തിന്റെ വിവരണങ്ങളും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ, പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ (ലഭ്യമാണെങ്കിൽ)
  • പ്രശ്നങ്ങൾ പരിഹരിച്ച ശേഷം നിങ്ങളുടെ സൈറ്റിനായി അവലോകനം അഭ്യർത്ഥിക്കുന്നത് എങ്ങനെ
Policy Center Overview

നയ കേന്ദ്രം ഉപയോഗിക്കൽ

നിങ്ങളുടെ സൈറ്റിലുണ്ടായേക്കാവുന്ന നയപരമായ പ്രശ്നങ്ങളും അക്കൗണ്ടിന്റെ മൊത്തത്തിലുള്ള ക്ഷമതയും നിരീക്ഷിക്കാൻ നയ കേന്ദ്രം സഹായിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും സൈറ്റിൽ നയപരമായ പ്രശ്നങ്ങളോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്തിയാൽ, നയ കേന്ദ്രത്തിലും ഇമെയിലിലൂടെയും നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

നയ കേന്ദ്രം ആക്‌സസ് ചെയ്യുമ്പോൾ, പ്രശ്നങ്ങൾ ബാധിച്ച നിങ്ങളുടെ സൈറ്റുകളുടെ ലിസ്റ്റ് കാണാം. ബാധിക്കപ്പെട്ട പരസ്യ അഭ്യർത്ഥനകളുടെ എണ്ണമനുസരിച്ച് പ്രശ്നങ്ങൾ സ്വയമേവ അടുക്കിയിരിക്കുന്നു. സൈറ്റിന്റെ പേരോ നിലയോ പ്രശ്നത്തിന്റെ തരമോ റിപ്പോർട്ട് ചെയ്ത തീയതിയോ അനുസരിച്ചും നിങ്ങൾക്ക് അടുക്കാം. ഈ വിഭാഗങ്ങൾ ഏതെങ്കിലുമനുസരിച്ച് അടുക്കാൻ, വിഭാഗത്തിന്റെ പേരിൽ ക്ലിക്ക് ചെയ്യുക.

പ്രശ്നങ്ങളുള്ള നിങ്ങളുടെ സൈറ്റിന്റെ വിശദാംശങ്ങൾ അടങ്ങുന്ന CSV ഫയൽ സൃഷ്‌ടിക്കാൻ, CSV ഡൗൺലോഡ് ചെയ്യുക ക്ലിക്ക് ചെയ്ത് എല്ലാ ഇനങ്ങളും ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ഫിൽട്ടർ ചെയ്ത കാഴ്‌ച ഡൗൺലോഡ് ചെയ്യുക തിരഞ്ഞെടുക്കുക.

Google AdSense-ലെ നയ കേന്ദ്രത്തിന്റെ ഉദാഹരണം.

നയ കേന്ദ്രത്തിന്റെ പ്രധാന പേജിന് മുകളിൽ, അക്കൗണ്ടിന്റെ മൊത്തത്തിലുള്ള ക്ഷമതയുടെ സംഗ്രഹം നിങ്ങൾക്ക് കാണാം. പ്രശ്നങ്ങൾ ബാധിച്ച സൈറ്റുകളുടെ എണ്ണം, പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ എണ്ണം, നിയന്ത്രിച്ചിരിക്കുന്നതോ പ്രവർത്തനരഹിതമാക്കിയതോ ആയ പരസ്യ അഭ്യർത്ഥനകളുടെ ശതമാനം എന്നിവ സംഗ്രഹത്തിൽ കാണാം. ഈ വിഭാഗങ്ങളിൽ ക്ലിക്ക് ചെയ്ത് അവ ഫിൽട്ടർ ചെയ്യാം.

നിയന്ത്രണങ്ങൾ ഇല്ലാതെ നൽകുന്ന അക്കൗണ്ട് ട്രാഫിക്കിന്റെ ശതമാനവും നിങ്ങൾക്ക് കാണാം. ഈ നമ്പറിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഫിൽട്ടർ സൃഷ്ടിക്കാനാകില്ലെന്ന കാര്യം ശ്രദ്ധിക്കുക, പ്രശ്നങ്ങളുള്ള സൈറ്റുകൾക്ക് മാത്രമേ ഫിൽട്ടറുകൾ ലഭ്യമാകൂ.

ലിസ്റ്റിലെ പ്രശ്നങ്ങളെ കുറിച്ച് കൂടുതലറിയാൻ, "നടപടി" കോളത്തിലെ പരിഹരിക്കുക ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ പ്രശ്നത്തിന്റെ വിശദാംശങ്ങളുടെ പേജിലേക്ക് നയിക്കും, പ്രശ്നത്തിന്റെ വിവരണവും അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും അവിടെ കാണാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10330467139480782765
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false