അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

റിവാർഡുകൾ വാഗ്‌ദാനം ചെയ്യുന്ന പരസ്യ യൂണിറ്റുകൾക്കുള്ള നയങ്ങൾ

പ്രസാധകർക്കും ഉപയോക്താക്കൾക്കും പ്രയോജനകരമാകുന്ന തരത്തിൽ, അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന സംവിധാനമാണ്, റിവാർഡുകൾ വാഗ്‌ദാനം ചെയ്യുന്ന പരസ്യ യൂണിറ്റുകൾ. പ്രസാധകർക്കും ഉപയോക്താക്കൾക്കും പരസ്യദാതാക്കൾക്കും പോസിറ്റീവായ അനുഭവം ഉറപ്പാക്കാൻ, Google നൽകുന്ന പരസ്യങ്ങൾ ("റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ") വഴി, റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യ യൂണിറ്റുകളുടെ തരവും നിർവ്വഹണവും സംബന്ധിച്ച ആവശ്യകതകൾ ഞങ്ങൾ ചുവടെ വ്യക്തമാക്കിയിരിക്കുന്നു.

ഈ നയങ്ങളുടെ ഉദ്ദേശ്യങ്ങൾക്കായി:

  • യഥാർത്ഥ ലോകത്ത് ചരക്കുകളോ സേവനങ്ങളോ വാങ്ങുന്നതിന് നേരിട്ട് ഉപയോഗിക്കാവുന്ന എല്ലാ നിയമപരമായ ടെൻഡറുകളെയും മറ്റ് പേയ്‌മെന്റ് രീതികളെയുമാണ് "നേരിട്ട് ധനമൂല്യമുള്ള ഇനങ്ങൾ" എന്നതിലൂടെ അർത്ഥമാക്കുന്നത്,.

    ഉദാഹരണം: പണം, ക്രിപ്‌റ്റോ കറൻസി, സമ്മാന കാർഡ്

  • "പരോക്ഷമായ അല്ലെങ്കിൽ നേരിട്ടുള്ള ധനമൂല്യമില്ലാത്ത ഇനങ്ങൾ " എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, മൂല്യമുണ്ടെങ്കിൽ തന്നെയും യഥാർത്ഥ ലോകത്ത് നേരിട്ടുള്ള പേയ്‌മെന്റ് നടത്താനായി ഉപയോഗിക്കാനാകാത്ത ഇനങ്ങളെയോ യഥാർത്ഥ ലോകത്ത് നേരിട്ടുള്ള ധനപരമായ മൂല്യമില്ലാത്ത ഇനങ്ങളെയോ ആണ്.

    ഉദാഹരണങ്ങൾ: കിഴിവുകൾ, ലോയൽറ്റി റിവാർഡുകൾ അല്ലെങ്കിൽ പോയിന്റുകൾ, ഉൽപ്പന്നത്തിന്റെ സൗജന്യ ഷിപ്പിംഗ്, ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ സൗജന്യ ട്രയൽ, ഗെയിമിലെ കഥാപാത്രത്തിന്റെ എക്‌സ്‌ട്രാ ലൈഫ് , ഗെയിമിലെ കഥാപാത്രത്തിന്റെ വേഷം

  • റിവാർഡ് ലഭിച്ച ഉപയോക്താവിന് മാത്രം റിഡീം ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതും, നേരിട്ട് ധനമൂല്യമുള്ള ഇനങ്ങളായോ മൂന്നാം കക്ഷിക്ക് കൈമാറാൻ കഴിയുന്ന ഇനങ്ങളായോ നേരിട്ട് മാറ്റാൻ കഴിയാത്തതുമായ ആയ റിവാർഡിനെയാണ് "കൈമാറാനാകാത്തത്" എന്നതിലൂടെ അർത്ഥമാക്കുന്നത്.

    ഉദാഹരണങ്ങൾ: നിർദ്ദിഷ്‌ട ഉപയോക്താവിന് അവരുടെ ലോഗിൻ ചെയ്‌ത അക്കൗണ്ടിലൂടെ മാത്രം റിഡീം ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതും, നേരിട്ട് പണമാക്കി മാറ്റാനോ മറ്റൊരാൾക്ക് കൈമാറാവുന്ന ഏതെങ്കിലും ഇനം വാങ്ങാൻ ഉപയോഗിക്കാനോ കഴിയാത്ത ഒരു ഡിസ്കൗണ്ട് കോഡ്, ലോയൽറ്റി പോയിന്റുകൾ അല്ലെങ്കിൽ ഒരു ഗെയിം ഇനം

റിവാർഡുകൾക്കുള്ള ആവശ്യകതകൾ

  1. നേരിട്ട് ധനമൂല്യമുള്ള ഇനങ്ങൾ ഒരു സാഹചര്യത്തിലും റിവാർഡുകളായി വാഗ്ദാനം ചെയ്യാൻ പാടില്ല.
  2. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ, പരോക്ഷമായതോ നേരിട്ടുള്ള ധനമൂല്യമില്ലാത്തതോ ആയ ഇനങ്ങൾ റിവാർഡുകളായി നൽകാവുന്നതാണ്:
    • പ്രസാധകരുടെ പ്ലാറ്റ്‌ഫോമിലോ വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള ഇനമോ സേവനമോ നേടാൻ മാത്രമേ റിവാർഡ് റിഡീം ചെയ്യാനും ഉപയോഗിക്കാനും കഴിയൂ;
    • റിവാർഡ് കൈമാറ്റം ചെയ്യാനാകില്ല (ഉദാഹരണത്തിന്, മറ്റൊരാൾക്ക് കൈമാറാനാകുന്ന ഫിസിക്കൽ ഇനങ്ങളോ ലോയൽറ്റി പോയിന്റുകളോ അനുവദനീയമല്ല); ഒപ്പം
    • ഫിസിക്കൽ ഇനങ്ങൾക്കുള്ള കിഴിവോ വൗച്ചറോ ആയ റിവാർഡുകൾ ഇനത്തിന്റെ മൊത്തം മൂല്യത്തിന്റെ 25%-ത്തിൽ കൂടാനും പാടില്ല.
  3. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ, ക്രമരഹിതമായ റിവാർഡുകൾ അനുവദനീയമാണ്:
    • റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ്, ക്രമരഹിതമായ റിവാർഡുകൾ ലഭിക്കാനുള്ള സാധ്യതയെ കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്നു ("ക്രമരഹിതമായ റിവാർഡ് ലഭിക്കാനുള്ള അവസരത്തിനായി ഇപ്പോൾ ഈ പരസ്യം കാണുക" എന്ന് സൂചിപ്പിക്കുന്നത് പോലെ);
    • ലഭിക്കാനിടയുള്ള എല്ലാ റിവാർഡുകളുടെയും വിശദാംശങ്ങൾ ഉപയോക്താവിന് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതായിരിക്കണം (വെളിപ്പെടുത്തലിലോ ഹോവർ ചെയ്യുമ്പോഴോ, അല്ലെങ്കിൽ വിശദാംശങ്ങളടങ്ങിയ പേജിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുന്നതിലൂടെ, ലഭിക്കാനിടയുള്ള റിവാർഡുകൾ വ്യക്തമാക്കുന്നത് പോലെ). റിവാർഡ് ലഭിക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന് വ്യക്തമാക്കുന്നതും ഇതിലുൾപ്പെടുന്നു; ഒപ്പം
    • റിവാർഡ് ലഭിക്കാനുള്ള അവസരം പൂജ്യത്തിൽ കൂടുതലായിരിക്കണം.

നിർവ്വഹണ ആവശ്യകതകൾ

  1. റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ കാണിക്കുന്നതിന് മുമ്പ് എപ്പോഴും, ആവശ്യമുള്ള പ്രവർത്തനത്തെ(ങ്ങളെ) കുറിച്ചും വാഗ്‌ദാനം ചെയ്തിരിക്കുന്ന റിവാർഡിനെ(കളെ) കുറിച്ചും പ്രസാധകർ കൃത്യവും സ്‌പഷ്ടവും വ്യക്തമായി കാണാവുന്നതുമായ വെളിപ്പെടുത്തൽ നൽകണം.
    • ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാതെ അവർക്ക് വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ളതാണെങ്കിൽ, പ്രവർത്തനം(ങ്ങൾ) അല്ലെങ്കിൽ റിവാർഡ്(കൾ) വിവരിക്കാൻ ഐക്കണുകൾ ഉപയോഗിച്ചേക്കാം.
    • റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ ഒരു ബണ്ടിലിൽ അവതരിപ്പിക്കുകയോ റിവാർഡ് നേടാൻ ഉപയോക്താക്കൾ നിശ്ചിത എണ്ണം റിവാർഡ് പരസ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെടുകയോ ചെയ്താൽ, അത് സംബന്ധിച്ച വിശദാംശങ്ങൾ ഉപയോക്താവിനോട് വ്യക്തമായി വെളിപ്പെടുത്തിയിരിക്കണം ("100 സ്വർണ്ണ നാണയങ്ങൾ ലഭിക്കാൻ ഇപ്പോൾ 3 പരസ്യങ്ങൾ കാണൂ" എന്ന് സൂചിപ്പിക്കുന്നത് പോലെ).
  2. ആശയക്കുഴപ്പമില്ലാതെ ഉപയോക്താവ് വ്യക്തമായി തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ, റിവാർഡഡ് ഇന്റർസ്റ്റീഷ്യൽ ഫോർമാറ്റ് വഴി നടപ്പിലാക്കിയവ ഒഴികെയുള്ള റിവാർഡ് ലഭിച്ച പരസ്യങ്ങൾ നൽകാൻ പാടുള്ളൂ ("ഉവ്വ്" അല്ലെങ്കിൽ "അംഗീകരിക്കുക" എന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു ബട്ടൺ ടാപ്പ് ചെയ്യുന്നത് പോലെ). കൂടാതെ:
    • റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ, ഉപയോക്താക്കളെ അവയുമായി ഇടപഴകാൻ നിർബന്ധിക്കുന്ന തരത്തിലായിരിക്കരുത് (ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് അവ ഒഴിവാക്കാനോ നിരസിക്കാനോ കഴിയണം). 
    • റിവാർഡഡ് ഇന്റർസ്റ്റീഷ്യൽ ഫോർമാറ്റ് വഴി നടപ്പിലാക്കിയ, റിവാർഡ് ലഭിക്കുന്ന പരസ്യങ്ങൾ, "ഇല്ല" അല്ലെങ്കിൽ "അംഗീകരിക്കരുത്" എന്നതിനെ പ്രതിനിധീകരിക്കുന്ന ഓപ്‌ഷൻ അടങ്ങിയ ആമുഖ സ്‌ക്രീൻ നൽകണം, കൂടാതെ ഉപയോക്താവിന് ഇവ ഒഴിവാക്കാൻ ആവശ്യമായ സമയവും നൽകണം. ഈ ഓപ്‌ഷൻ മറയ്ക്കുകയോ തടസ്സപ്പെടുത്തുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യരുത്.
    • റിവാർഡ് ലഭിക്കുന്ന പരസ്യം ഒഴിവാക്കുകയോ "ഇല്ല" അല്ലെങ്കിൽ "അംഗീകരിക്കരുത്" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത് പ്ലാറ്റ്‌ഫോമിന്റെയോ വെബ്‌സൈറ്റിന്റെയോ ആപ്പിന്റെയോ സാധാരണ ഉപയോഗത്തെ നിയന്ത്രിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
    • വാഗ്‌ദാനം ചെയ്യുന്ന റിവാർഡ്(കൾ) വിവരിക്കുന്നതിന് അല്ലാതെ, ഒരു പ്രത്യേക ചോയ്സ് തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ തെറ്റിദ്ധിരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതിന് പ്രസാധകർ ടെക്‌സ്‌റ്റോ ഐക്കണുകളോ ഉൾപ്പെടുത്തരുത്.
  3. ആവശ്യമായ പ്രവർത്തനം(ങ്ങൾ) പൂർത്തിയാക്കിയ ശേഷം, പ്രസാധകർ വാഗ്‌ദാനം ചെയ്‌ത റിവാർഡ്(കൾ) ഉപയോക്താവിന് നൽകിയിരിക്കണം.
  4. റിവാർഡുകൾ നൽകാനുള്ള പരിപൂർണ്ണ ഉത്തരവാദിത്തം പ്രസാധകർക്ക് മാത്രമായിരിക്കും, കൂടാതെ റിവാർഡുകൾ Google പരിശോധിച്ചുറപ്പിച്ചതോ അംഗീകരിച്ചതോ ആണെന്ന് പ്രസ്താവിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യരുത്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4366100319801597316
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false