അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

സ്വകാര്യതയും സുരക്ഷയും

Google-ന്റെ കരാറുകളിലെയും നയങ്ങളിലെയും PII മനസ്സിലാക്കൽ

Google-ന്റെ പരസ്യം ചെയ്യൽ, കണക്കാക്കൽ ഉൽപ്പന്നങ്ങൾക്കുള്ള നിരവധി കരാറുകളും സേവന നിബന്ധനകളും നയങ്ങളും "വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ" (PII) പരാമർശിക്കാറുണ്ട്. EU ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) "വ്യക്തിപരമായ ഡാറ്റ" എന്ന് സൂചിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഡാറ്റാ വിഭാഗമാണ് ഇത്.

PII-യെ കുറിച്ചുള്ള Google-ന്റെ വ്യാഖ്യാനത്തിൽ നിന്ന് ഒഴിവാക്കിയ ഡാറ്റ തുടർന്നും GDPR-ന് കീഴിൽ വ്യക്തിപരമായ ഡാറ്റയായോ ബാധകമായ യുഎസ് സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാർക്കുള്ള നിരവധി അവകാശങ്ങൾ രൂപീകരിക്കുന്ന വ്യത്യസ്‌ത നിയമങ്ങളിൽ ഏതെങ്കിലുമൊന്നിന് കീഴിൽ വ്യക്തിപരമായ വിവരങ്ങളായോ പരിഗണിച്ചേക്കാം, അതിനാൽ അവ ഈ നിയമങ്ങൾക്ക് വിധേയമാണ്.

നിങ്ങളുടെ നിലവിലുള്ള കരാറിലോ ബാധകമായ ഉൽപ്പന്നങ്ങളുടെ സേവന നിബന്ധനകളിലോ നയങ്ങളിലോ PII നിർവചിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ PII എന്ന പദം Google എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് എന്ന് ഈ ലേഖനം വിശദീകരിക്കുന്നു. ഉപഭോക്താക്കൾക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാനും GDPR, CPRA, മറ്റ് സ്വകാര്യതാ നിയമനിർമ്മാണങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള വ്യക്തിപരമായ ഡാറ്റ, വ്യക്തിപരമായ വിവരങ്ങൾ എന്നീ ആശയങ്ങളിൽ നിന്ന് PII-യെ വേർതിരിക്കുന്നതിനുമാണ് ഇത്.

Google PII ആയി പരിഗണിക്കുന്നത് എന്താണ്

ഒരു വ്യക്തിയെ നേരിട്ട് തിരിച്ചറിയാനോ കോൺടാക്റ്റ് ചെയ്യാനോ കൃത്യമായ ലൊക്കേറ്റ് ചെയ്യാനോ ഉപയോഗിക്കാവുന്ന വിവരങ്ങളായാണ് Google, PII-യെ വ്യഖ്യാനിക്കുന്നത്. അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഇമെയിൽ വിലാസങ്ങൾ
  • തപാലിൽ അയയ്‌ക്കാനുള്ള വിലാസങ്ങൾ
  • ഫോൺ നമ്പറുകൾ
  • കൃത്യമായ ലൊക്കേഷനുകൾ (GPS കോർഡിനേറ്റുകൾ പോലുള്ളവ - എന്നാൽ ചുവടെയുള്ള കുറിപ്പ് കാണുക)
  • പൂർണ്ണമായ പേരുകൾ അല്ലെങ്കിൽ ഉപയോക്തൃനാമങ്ങൾ

ഉദാഹരണത്തിന്, Google-ലേക്ക് PII കൈമാറുന്നത് വിലക്കുന്ന കരാറിൽ ഏർപ്പെട്ടിരിക്കുന്ന പ്രസാധകർ ആണ് നിങ്ങളെങ്കിൽ, Google നൽകുന്ന പരസ്യങ്ങൾ കാണിക്കുന്ന നിങ്ങളുടെ വെബ്സൈറ്റിലെ പേജുകളുടെ URL-കളിൽ ഇമെയിൽ വിലാസങ്ങൾ ഉൾപ്പെടുത്തരുത്, കാരണം ഏതെങ്കിലും പരസ്യ അഭ്യർത്ഥനകളിൽ ആ URL-കൾ Google-ന് കൈമാറും. PII നിരോധനത്തെ Google വിശദമായി ഈ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു.

ശ്രദ്ധിക്കുക: ചില ഉൽപ്പന്നങ്ങളുടെ സഹായ കേന്ദ്രങ്ങളും നയങ്ങളും PII-യുടെ ഏതാനും രൂപങ്ങൾ Google-ലേക്ക് അയയ്‌ക്കാനിടയുള്ള പരിമിതമായ മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സംശയം ഒഴിവാക്കാൻ, ഈ ലേഖനം അത്തരം വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നില്ല. അതിനാൽ ഉദാഹരണത്തിന്, ബാധകമായ നയങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകൾ പാലിക്കുന്നുണ്ടെങ്കിൽ, ചില ഉൽപ്പന്നങ്ങൾ ഏകദേശ ലൊക്കേഷൻ ഡാറ്റ Google-ന് അയയ്ക്കാൻ അനുവദിക്കുന്നു.

PII-യിൽ നിന്ന് Google ഇനിപ്പറയുന്നവ ഒഴിവാക്കുന്നു, ഉദാഹരണത്തിന്:

  • വ്യക്തിപര വിവരങ്ങൾ എടുത്തുനീക്കിയ കുക്കി ഐഡികൾ
  • വ്യക്തിപര വിവരങ്ങൾ എടുത്തുനീക്കിയ പരസ്യം ചെയ്യൽ ഐഡികൾ
  • IP വിലാസങ്ങൾ
  • വ്യക്തിപര വിവരങ്ങൾ എടുത്തുനീക്കിയ മറ്റ് അന്തിമ ഉപയോക്തൃ ഐഡന്റിഫയറുകൾ

ഉദാഹരണത്തിന്, ഒരു പരസ്യ അഭ്യർത്ഥനയ്ക്ക് ഒപ്പം IP വിലാസം അയയ്ക്കുകയാണെങ്കിൽ, (ഇന്റർനെറ്റ് പ്രോട്ടോക്കോളുകളെ തുടർന്ന് മിക്ക പരസ്യ അഭ്യർത്ഥനകളുടെ കാര്യത്തിലും ഇത് സംഭവിക്കും), Google-ലേക്ക് PII അയയ്‌ക്കുന്നതിനുള്ള നിരോധനങ്ങളൊന്നും ഈ അയയ്‌ക്കൽ ലംഘിക്കില്ല.

PII-യെ കുറിച്ചുള്ള Google-ന്റെ വ്യാഖ്യാനത്തിൽ നിന്ന് ഒഴിവാക്കിയ ഡാറ്റ തുടർന്നും GDPR, മറ്റ് സ്വകാര്യതാ നിയമനിർമ്മാണം എന്നിവയ്ക്ക് കീഴിൽ വ്യക്തിപരമായ ഡാറ്റയായോ വ്യക്തിപരമായ വിവരങ്ങളായോ പരിഗണിച്ചേക്കാമെന്ന കാര്യം ശ്രദ്ധിക്കുക.  ആ നിയമങ്ങൾക്ക് കീഴിലുള്ള വ്യക്തിപരമായ ഡാറ്റയോ വ്യക്തിപരമായ വിവരങ്ങളോ സംബന്ധിച്ച കരാർ വ്യവസ്ഥകളെയോ നയങ്ങളെയോ ഈ ലേഖനം ബാധിക്കുന്നില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12802440512062658966
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false